സിഎംഎഫ്ആർഐയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

  konnivartha.com: തിരുവനന്തപുരം വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യ​ഗവേഷണ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ റിസർച്ച് ഫെലോയു‌ടെയും പ്രോജക്ട് അസിസ്റ്റന്റിന്റേയും രണ്ട് ഒഴിവുകൾ വീതമാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾ www.cmfri.org.in -ലും  0471 – 2480224 എന്ന നമ്പറിലും ലഭ്യമാണ്.

Read More

ജർമ്മനി,ഓസ്ട്രിയ : നഴ്സുമാരുടെ സൗജന്യ നിയമനം ( 22/10/2023)

ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം             konnivartha.com: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം (500 ഒഴിവുകൾ). നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.   പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതൽ 4000 യുറോ വരെ. തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകും. കൂടാതെ B1/B2 പരിശീലന കാലത്ത് പ്രതിമാസ സ്റ്റൈപെൻഡും നൽകും.   ആകർഷകമായ ശമ്പളം കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവയും സൗജന്യമായിരിക്കും. ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. നവംബറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 28നു മുൻപ് gm@odepec.in ലേക്ക് ഇമെയിൽ ചെയ്യുക. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in, 0471-2329440/41/42/43/44/45, 77364 96574. ഒഡെപെക്ക് മുഖേന ഓസ്ട്രിയയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം             konnivartha.com: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക്…

Read More

ഹെല്‍പ്പര്‍ തസ്തികയിലേക്ക് (സ്ത്രീകള്‍ക്കു മാത്രം) അഭിമുഖം

  konnivartha.com: വനിതാ ശിശു വികസന വകുപ്പ് – പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് (സ്ത്രീകള്‍ക്കു മാത്രം) അഭിമുഖം നടത്തുന്നു. നവംബര്‍ മൂന്നിന് രാവിലെ 10:30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം . ഒഴിവുകളുടെ എണ്ണം മൂന്ന്. പ്രായപരിധി 25 മുതല്‍ 45 വരെ. ഹോണറേറിയം 12000 രൂപ. പ്രവര്‍ത്തി സമയം 24 മണിക്കൂര്‍ ( ഷിഫ്റ്റ് അടിസ്ഥാനത്തില്‍). യോഗ്യത: പത്താം ക്ലാസ് പാസ്/തത്തുല്യം. ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ് , ആശുപത്രി എന്നിവയിലുള്ള രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൊണ്ടുവരണം.…

Read More

സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് (സ്ത്രീകള്‍ക്കു മാത്രം)അഭിമുഖം

    konnivartha.com: വനിതാ ശിശു വികസന വകുപ്പ് – പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് (സ്ത്രീകള്‍ക്കു മാത്രം) അഭിമുഖം നടത്തുന്നു. നവംബര്‍ മൂന്നിന് രാവിലെ 11: 30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അഭിമുഖം . ഒഴിവുകളുടെ എണ്ണം മൂന്ന്. പ്രായപരിധി 35 മുതല്‍ 55 വരെ. ഹോണറേറിയം 12000 രൂപ. പ്രവര്‍ത്തി സമയം 24 മണിക്കൂര്‍ ( ഷിഫ്റ്റ് അടിസ്ഥാനത്തില്‍).യോഗ്യത: പത്താം ക്ലാസ് പാസ്/തത്തുല്യം. സെക്യൂരിറ്റി ജോലിയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കായിക ക്ഷമത അഭിലഷണീയം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും കൊണ്ടുവരണം. ഫോണ്‍: 0468 2329053.

Read More

സി ടി സി ആർ ഐ യിൽ യംഗ് പ്രൊഫഷണൽ ഒഴിവ് 

  konnivartha.com: തിരുവനന്തപുരത്തെ ഐസിഎആർ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ  യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്   “കസാവ കസ്റ്റാർഡ്” എന്ന ഗവേഷണ പ്രോജക്റ്റിന് കീഴിലുള്ള ഒരു യംഗ് പ്രൊഫഷണൽ -II തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. നവംബർ 3ന്  രാവിലെ 10 മണിക്ക് എഴുത്ത് പരീക്ഷയും  ഇന്റർവ്യൂവും നടക്കും കൂടുതൽ വിശദാംശങ്ങൾക്ക്  വെബ്സൈറ്റ് സന്ദർശിക്കുക https://www.ctcri.org.

Read More

ശുചീകരണ തൊഴിലാളികള്‍ ,ലൈഫ് ഗാര്‍ഡുമാര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (റാന്നി പെരുന്നാട് )

  konnivartha.com: റാന്നി പെരുന്നാട്  ഗ്രാമപഞ്ചായത്തില്‍ ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദിവസ വേതന വ്യവസ്ഥയില്‍ പഞ്ചായത്തിന്‍റെ വിവിധ റോഡുകളിലും പൊതു ഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തികള്‍ക്കായി ശുചീകരണ തൊഴിലാളികള്‍ കുളികടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നീന്തല്‍ വൈദഗ്ധ്യമുളള 50 വയസില്‍ താഴെ പ്രായമുളള ലൈഫ് ഗാര്‍ഡുമാര്‍, പമ്പ കിയോസ്‌കിലേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (പുരുഷന്മാര്‍ മാത്രം) എന്നിവരെ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ ഒക്ടോബര്‍ 31 ന് വൈകിട്ട് നാലിന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

Read More

ശബരിമലയിലേക്ക് ആവശ്യം ഉണ്ട് ( നേഴ്സിംഗ് സൂപ്പര്‍ വൈസര്‍,നേഴ്സിംഗ് ഓഫീസര്‍)

പുരുഷ നേഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട് konnivartha.com: ശബരിമല മണ്ഡല പൂജ- മകര വിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) തസ്തികകളിലേക്ക് ദിവസ വേതനത്തില്‍ നവംബര്‍ 15 മുതല്‍ ജനുവരി 21 വരെ സേവനത്തിനായി പുരുഷ നേഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. നേഴ്സിംഗ് സൂപ്പര്‍ വൈസര്‍ -ഏഴ് ഒഴിവ്  യോഗ്യതകള്‍ : അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബിഎസ്സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്കും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ എ സി എല്‍ എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന. നേഴ്സിംഗ് ഓഫീസര്‍ 70 ഒഴിവ് അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബിഎസ്സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍…

Read More

ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനില്‍ ഒഴിവുകൾ

അപേക്ഷ ഓൺലൈനായി മാത്രം; അവസാന തീയതി 2023 നവംബർ 29 konnivartha.com: ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിലുള്ള വിവിധ അപ്പീലുകൾ പരിഗണിക്കുന്നതിനായി 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സ്ഥാപിതമായ അപ്പലേറ്റ് അതോറിറ്റിയായ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ അംഗങ്ങളുടെ തസ്തികയിലേക്ക് നിലവിലുള്ള രണ്ട് ഒഴിവുകൾ നികത്താൻ ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃ കാര്യ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കമ്മീഷന്റെ ആസ്ഥാനം ന്യൂ ഡൽഹിയിലാണ്. ഉപഭോക്തൃകാര്യ വകുപ്പ് ഓൺലൈൻ വഴി മാത്രമേ അപേക്ഷ ക്ഷണിച്ചിട്ടുള്ളൂ. ട്രൈബ്യൂണൽ പരിഷ്കരണ നിയമം, ട്രൈബ്യൂണൽ (സേവന വ്യവസ്ഥകൾ) ചട്ടങ്ങൾ, 2021 എന്നിവയിലെ വ്യവസ്ഥകൾക്കനുസൃതമായി ആയിരിക്കും ഉദ്യോഗാർത്ഥിയുടെ നിയമനത്തിന്റെ യോഗ്യത, ശമ്പളം, മറ്റ് നിബന്ധനകളും വ്യവസ്ഥകളും. പ്രസ്തുത തസ്തികയിലേക്ക് നിയമനത്തിനായി പേരുകൾ ശുപാർശ ചെയ്യുന്നതിനായി ട്രൈബ്യൂണൽ പരിഷ്കരണ നിയമം 2021 പ്രകാരം രൂപീകരിച്ച സെർച്ച്-കം-സെലക്ഷൻ സമിതി, ഉദ്യോഗാർത്ഥികളുടെ…

Read More

ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍,നേഴ്സ്,ലാബ് ടെക്നീഷ്യന്‍ ഒഴിവ്

  ഡോക്ടര്‍ നിയമനം konnivartha.com: ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം ബി ബി എസ്, റ്റി സി എം സി പെര്‍മനന്റ് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം.പ്രായപരിധി 40 വയസ്. പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ഒക്ടോബര്‍ 17 മുതല്‍ 31 വരെ ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 04735 256577. നേഴ്സ് നിയമനം konnivartha.com: ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നേഴ്സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും…

Read More

ലാബ് ടെക്നീഷ്യന്‍ നിയമനം

konnivartha.com: ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍  ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ഒക്ടോബര്‍ 20 ന് ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തുന്നു.   അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20 ന് പകല്‍ 12 വരെ. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. ഫോണ്‍ : 04734 243700.

Read More