നിരവധി തൊഴില്‍ അവസരങ്ങള്‍ ( 22/11/2023)

സ്റ്റാഫ് നഴ്‌സ് കരാർ നിയമനം കേരള  ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കണ്ണൂർ റീജിയൺ ഇ.കെ. നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി പേവാർഡിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നവംബർ 30ന് രാവിലെ 10.30ന് പയ്യന്നൂർ താലൂക്ക് ആശുപത്രി റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും.   താത്പര്യമുള്ളവർ രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in. ഹയർസെക്കൻഡറി സുവോളജി സ്‌കൂൾ ടീച്ചർ കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ സുവോളജി (സീനിയർ) തസ്തികയിൽ ഭിന്നശേഷി – ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്. 50 ശതമാനത്തിൽ കുറയാതെയുള്ള സുവോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. കൂടാതെ ബി.എഡ്/ സെറ്റ്, നെറ്റ്/ എം.എഡ്/ എം.ഫിൽ/ പി.എച്ച്.ഡി അല്ലെങ്കിൽ…

Read More

കോന്നി കാര്‍ഷിക സേവന കേന്ദ്രത്തില്‍ ഫെസിലിറ്റേറ്റര്‍ നിയമനം

  konnivartha.com: കോന്നി ബ്ലോക്കിലെ മാതൃക കാര്‍ഷിക സേവന കേന്ദ്രത്തില്‍ ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള വിഎച്ച്എസ് സി / ഡിപ്ലോമ (കൃഷി) യോഗ്യതയുള്ളവര്‍ നവംബര്‍ 24 ന് രാവിലെ 10 ന് കോന്നി ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാകണം. കുറഞ്ഞത് അഞ്ചുവര്‍ഷം പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് ,പത്തനംതിട്ട ജില്ലയിലെ സ്ഥിരം താമസക്കാരനാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് , യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍:9383470401.

Read More

കോഴഞ്ചേരി കീഴുകര ഗവ.മഹിളാ മന്ദിരത്തില്‍ മേട്രന്‍ നിയമനം

konnivartha.com: വനിത- ശിശുവികസന വകുപ്പിനു കീഴില്‍ കോഴഞ്ചേരി കീഴുകര ഗവ.മഹിളാ മന്ദിരത്തില്‍ മേട്രന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 30 ന് രാവിലെ 10 ന് മഹിളാമന്ദിരത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം. പ്രായം 50 വയസ് കവിയരുത്. പത്താംക്ലാസ് പാസായിരിക്കണം. ഫോണ്‍ : 0468 2310057, 9947297363.

Read More

ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം

  konnivartha.com: ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ : ഗവ.അംഗീകൃത ഡി ഫാം/ ബി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നവംബര്‍ 27 ന് വൈകിട്ട് 5 ന് മുന്‍പ് ചിറ്റാര്‍ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ചിറ്റാര്‍ പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്. ഫോണ്‍ : 04735 256577.

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍

സീനിയർ റെസിഡന്റ് ഒഴിവ്         വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഡെർമെറ്റോളജി, ജനറൽ സർജറി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി., ഓഫ്താൽമോളജി, ഒ.ബി.ജി., അനസ്ത്യേഷോളജി, റേഡിയോ ഡയഗ്നോസിസ്, എമർജൻസി മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു.   എം.ബി.ബി.എസ്. ബിരുദവും എം.ഡി./ എം.എസ്./ ഡി.എൻ.ബി. യും ടി.സി.എം.സി./ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം 28 ന് രാവിലെ 11.30 ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം. പ്രതിമാസം 70,000/- രൂപയാണ് വേതനം. വയനാട് മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ വയനാട് സർക്കാർ മെഡിക്കൽ കോളജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ…

Read More

കശുമാവ് വികസന ഏജൻസിയിൽ ഒഴിവുകൾ (ഫീൽഡ് അസിസ്റ്റന്റ്,കോ-ഓർഡിനേറ്റർ)

  konnivartha.com: കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 675 രൂപ ദിവസ വേതന നിരക്കിൽ ജോലി ചെയ്യാൻ താൽപര്യമുള്ള വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ചർ / ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ / തത്തുല്യ യോഗ്യതയുള്ള അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക് വാക്-ഇൻ-ഇൻ ഇന്റർവ്യൂ രണ്ട് മേഖലകളിലായി നടത്തും. വടക്കൻ ജില്ലകളിൽ (ഒഴിവുകളുടെ എണ്ണം : തൃശൂർ-2, മലപ്പുറം-1, കോഴിക്കോട്-1, വയനാട്-1, കണ്ണൂർ-2) നവംബർ 21 ന് രാവിലെ പത്തിന് കോഴിക്കോട് ഗവൺമെന്റ് റസ്റ്റ് ഹൗസിലും തെക്കൻ ജില്ലകളിൽ (ഒഴിവുകളുടെ എണ്ണം: തിരുവനന്തപുരം-1, കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-1, കോട്ടയം-2, ഇടുക്കി-1, എറണാകുളം-1) നവംബർ 30ന് രാവിലെ പത്തിന് കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലും ഇന്റർവ്യൂകൾ നടത്തും. വടക്കൻ ജില്ലകളുടെ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ 21ന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് ഗവൺമെന്റ് റസ്റ്റ്…

Read More

വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ

  konnivartha.com: വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള / പ്രതീക്ഷിത ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ (കൺസോളിഡേറ്റഡ് പേ) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം നവംബർ 21ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം.

Read More

ഹോം ഷോപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

  konnivartha.com: കുടുംബശ്രീ ഹോം ഷോപ്പിയില്‍ ഹോം ഷോപ്പര്‍ തസ്തികയിലേക്കു അപേക്ഷ ക്ഷണിച്ചു.കുടുംബശ്രീ അംഗമോ/കുടുംബാംഗങ്ങളോ ആയ 45 വയസിന് താഴെപ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപയ്ക്ക് മുകളില്‍ വരെ വരുമാനം ലഭിക്കും. മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവൃത്തിപരിചയമുള്ള എസ് എസ് എല്‍ സി മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അയല്‍ക്കൂട്ടഅംഗത്വ സര്‍ട്ടിഫിക്കറ്റും സഹിതം നവംബര്‍ 20നകം ജില്ലാമിഷനില്‍ സമര്‍പ്പിക്കണം. വിലാസം: ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാം നില, കളക്ട്രേറ്റ്,പത്തനംതിട്ട 689645. ഫോണ്‍: 0468 2221807 .

Read More

ശബരിമല: സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു

  konnivartha.com/ പത്തനംതിട്ട : ഈവർഷത്തെ ശബരിമല മണ്ഡലമകരവിളക്ക് തീർത്ഥാടനകാലയളവിൽ സേവനമനുഷ്ഠിക്കുന്നതിന് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു. താല്പര്യമുള്ള പോലീസ്, എക്സൈസ്,വനം വകുപ്പുകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ മികച്ച കായികക്ഷമതയുള്ള എൻ സി സി, എസ് പി സി തുടങ്ങിയ യൂണിറ്റുകളിൽ ഉണ്ടായിരുന്നവരെയും പരിഗണിക്കും. താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുമായി അതതു പോലീസ് സ്റ്റേഷനുകളെ രണ്ട് ദിവസത്തിനുള്ളിൽ സമീപിക്കേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ് അറിയിച്ചു.

Read More

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറ്, ഡിസൈനർ : അപേക്ഷ ക്ഷണിച്ചു

     konnivartha.com: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറുമാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയോഗിക്കാൻ അപേക്ഷ ക്ഷണിച്ചു.   അപേക്ഷകൾ നവംബർ 15 നകം www.careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കാം. യോഗ്യത, ഒഴിവുകൾ തുടങ്ങിയ വിശദാംശങ്ങൾ www.prd.kerala.gov.in ൽ ലഭ്യമാണ്.

Read More