ഹോം ഷോപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

 

konnivartha.com: കുടുംബശ്രീ ഹോം ഷോപ്പിയില്‍ ഹോം ഷോപ്പര്‍ തസ്തികയിലേക്കു അപേക്ഷ ക്ഷണിച്ചു.കുടുംബശ്രീ അംഗമോ/കുടുംബാംഗങ്ങളോ ആയ 45 വയസിന് താഴെപ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപയ്ക്ക് മുകളില്‍ വരെ വരുമാനം ലഭിക്കും.

മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവൃത്തിപരിചയമുള്ള എസ് എസ് എല്‍ സി മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അയല്‍ക്കൂട്ടഅംഗത്വ സര്‍ട്ടിഫിക്കറ്റും സഹിതം നവംബര്‍ 20നകം ജില്ലാമിഷനില്‍ സമര്‍പ്പിക്കണം.
വിലാസം: ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാം നില, കളക്ട്രേറ്റ്,പത്തനംതിട്ട 689645. ഫോണ്‍: 0468 2221807 .