ശബരിമല: സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു

 

konnivartha.com/ പത്തനംതിട്ട : ഈവർഷത്തെ ശബരിമല മണ്ഡലമകരവിളക്ക്
തീർത്ഥാടനകാലയളവിൽ സേവനമനുഷ്ഠിക്കുന്നതിന് സ്പെഷ്യൽ പോലീസ്
ഓഫീസർമാരെ നിയമിക്കുന്നു.

താല്പര്യമുള്ള പോലീസ്, എക്സൈസ്,വനം വകുപ്പുകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ മികച്ച കായികക്ഷമതയുള്ള എൻ സി സി, എസ് പി സി
തുടങ്ങിയ യൂണിറ്റുകളിൽ ഉണ്ടായിരുന്നവരെയും പരിഗണിക്കും.

താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുമായി അതതു പോലീസ് സ്റ്റേഷനുകളെ രണ്ട് ദിവസത്തിനുള്ളിൽ സമീപിക്കേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ് അറിയിച്ചു.

error: Content is protected !!