എൻജിനിയറിങ് കോളജിൽ ഒഴിവുകൾ

  konnivartha.com:   തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനിയറിങ് കോളജിലെ വിവിധ വിഭാഗങ്ങളിൽ കരാറടിസ്ഥാനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ്/ ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻ എന്നീ തസ്കികകളിലെ ഒഴിവുകളിൽ താത്കാലിക നിയമനം നടത്തും. ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ബി.കോം ആൻഡ് ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പിങ് സ്കിൽ, അക്കൗണ്ടിങ് മേഖലയിലുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ. ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന. പ്രായം 40 വയസ് കവിയരുത്. ജൂൺ 24നാണ് അഭിമുഖം. ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഇതേ മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കും മുൻഗണന. പ്രായം 40 വയസ് കവിയരുത്. ജൂൺ 25നാണ് അഭിമുഖം. വാച്ച്മാൻ തസ്തികയിൽ ഏഴാം ക്ലാസ് പാസും മലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. ഇതേ മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും ഡ്രൈവിങ് ലൈസൻസ്…

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 18/06/2024 )

സിഇടിയിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിലുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേതന നിരക്കിൽ ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഫിസിക്കൽ എഡ്യുക്കേഷനിൽ ഡിഗ്രി/പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 60 നും മധ്യേ. താത്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ജൂൺ 21 ന് രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ‘Functional exploration of therapeutic etiquettes of a novel group of…

Read More

പൊതുമേഖല സ്ഥാപനങ്ങളിൽ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

  konnivartha.com: കേരള സർക്കാരിന്റെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടർ തസ്തിക ഉൾപ്പെടെ വിവിധ ഒഴിവുകളിൽ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് അപേക്ഷ ക്ഷണിച്ചു. സിഡ്കോ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയൽ എന്റർപ്രൈസസ് ലിമിറ്റഡ്, ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടെക്സ്ഫെഡ്, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ്, കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, വിവിഡ് (വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) എന്നിവിടങ്ങളിൽ മാനേജിങ് ഡയറക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കിഫ്കോൺ പ്രൈവറ്റ് ലിമിറ്റഡിൽ (കിഫ്ബി സബ്സിഡിയറി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി.എൽ) ലിമിറ്റഡിലെ വിവിധ തസ്തികകൾ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ കമ്പനി സെക്രട്ടറി തസ്തികകളിലും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും:kpesrb.kerala.gov.in.  

Read More

കോന്നിയില്‍ ഗസ്റ്റ് ലക്ചറര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 27 ന്

  konnivartha.com: കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ (സി എഫ് റ്റി കെ) മലയാളം വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം (നെറ്റ് അഭികാമ്യം). താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 27 ന് രാവിലെ 11.30 ന് കോന്നി സിഎഫ്ആര്‍ഡി ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയുമായി പങ്കെടുക്കണം. ഫോണ്‍: 0468 2961144

Read More

21000 തൊഴിലവസരങ്ങൾ :കേരളത്തിനകത്തും പുറത്തുമായാണ് ഒഴിവുകളുള്ളത്

  കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ 21000 തൊഴിലവസരങ്ങൾ  പ്രധാന ഇന്ത്യൻ നഗരങ്ങൾക്കു പുറമെ ഓസ്‌ട്രേലിയയിലും ജപ്പാനിലും ജോലി ചെയ്യാനവസരം  നോളെജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം konnivartha.com: കേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിദേശത്തും കേരളത്തിനകത്തും പുറത്തുമായാണ് ഒഴിവുകളുള്ളത്. ഓസ്‌ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റന്റ്, ജപ്പാനിൽ കെയർ ടെയ്ക്കർ എന്നീ തസ്തികളിലേക്ക് 2000 ഒഴിവുകളാണുള്ളത്. മാനേജർ, ക്രിയേറ്റീവ് സൂപ്പർവൈസർ -ഡിജിറ്റൽ, സൈക്കോളജിസ്റ്റ്, എച്ച് ആർ മാനേജർ, ഫിസിയോ തെറാപ്പിസ്റ്റ്, പ്രൊഡക്ഷൻ ട്രെയിനി, കസ്റ്റമർ കെയർ എക്‌സിക്യുട്ടീവ് , ടെക്‌നിക്കൽ ഓപ്പറേറ്റർ , അക്കൗണ്ടന്റ്, ഫിനാൻഷ്യൽ അഡൈ്വസർ തുടങ്ങി 150 ഓളം തസ്തികകളിലേക്കാണ് ഒഴിവുകൾ.കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലുമാണ് ജോലി ലഭിക്കുക.…

Read More

സ്പോർട്സ് സ്കൂളുകളിൽ ഒഴിവ്

  konnivartha.com: കായിക യുവജനകാര്യാലയത്തിന് കീഴിലുള്ള സ്പോർട്സ് സ്കൂളുകളായ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിൽ കപ്പാസിറ്റി ബിൽഡിംഗ് പ്രോജക്ട് ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് പ്രോജക്ട് എന്നിവയ്ക്ക് കീഴിലുള്ള വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ യോഗ്യതയും പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും dsya.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സ്, ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം, പിൻ: 695033 എന്ന വിലാസത്തിലോdsyagok@gmail.com എന്ന ഇ-മെയിൽ മുഖാന്തിരമോ അയക്കാം. ജൂൺ 22നു വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 12/06/2024 )

വാക് ഇൻ ഇന്റർവ്യൂ 25ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കെയർ ടേക്കർ, കുക്ക് എന്നീ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.   നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 25നു രാവിലെ 11ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471– 2348666, ഇ-മെയിൽ : keralasamakhya@gmail.com, വെബ്സൈറ്റ്:…

Read More

യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിലൂടെ മികച്ച തൊഴിൽ സാധ്യതകൾ

  konnivartha.com: വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ നടത്തുന്ന യങ് ഇന്നൊവേറ്റേർസ് പ്രോഗ്രാമിൽ (വൈ ഐ പി) രജിസ്റ്റർ ചെയ്യുന്ന പ്ലസ് ടു വിദ്യാർഥികൾക്ക് തൊഴിലവസരം. വൈ ഐ പി പോർട്ടലിലൂടെ എച്ച്.സി.എൽ ടെക്കിന്റെ ഏർലി കരിയർ പ്രോഗ്രാമിൽ പന്ത്രണ്ടാം ക്ലാസ് പാസാകുന്നവർക്ക് അപേക്ഷിക്കാം. ഉന്നത പഠനത്തോടൊപ്പം ശമ്പളവും പ്രവൃത്തിപരിചയവും നേടാം. ഇത് സംബന്ധിച്ച ധാരണാപത്രം നവംബർ 2023 ൽ കേരളീയത്തിൽ വച്ച് കെ-ഡിസ്കും എച്ച്.സി.എൽ ടെക്കും ഒപ്പിട്ടിരുന്നു. 2024 കാലയളവിൽ പ്ലസ്ടു പൂർത്തിയാക്കിയവർക്ക് എച്ച്.സി.എൽ ടെക്കിന്റെ സ്ഥിരമായ ജോലിയ്ക്കൊപ്പം (ഐടി/ നോൺ ഐടി വിഭാഗത്തിൽ) ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIT ഗുവാഹത്തി, IIT കോട്ടയം, BITS പിലാനി, IIM നാഗ്പൂർ, അമിറ്റി, ശാസ്ത്ര യൂണിവേഴ്സിറ്റികളിൽ നിന്നും സ്കോളർഷിപ്പോടുകൂടി ഉപരിപഠനവും ചെയ്യാനുള്ള അവസരവും ഒരുക്കുന്നു. നോൺ ഐടി മേഖലയിലേക്ക് പ്ലസ്ടുവിൽ കുറഞ്ഞത് 65 ശതമാനം മാർക്ക് ലഭിച്ച…

Read More

യുറോ ടെക്നീഷ്യൻ നിയമനം

  എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന യുറോ ടെക്നീഷ്യൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് 19 ന് രാവിലെ 11 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഡിപ്ലോമ ഇൻ ഒ.ടി ടെക്നീഷ്യൻ/ അനസ്തേഷ്യ ടെക്നീഷ്യൻ അല്ലെങ്കിൽ ജി.എൻ.എം ആണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തി സമയങ്ങളിൽ 0484- 2386000 എന്ന നമ്പറിൽ ബന്ധപ്പെടണം.

Read More

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 08/06/2024 )

ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു യുവജന കമ്മീഷൻ ഓഫീസിൽ നിലവിൽ ഒഴിവുള്ള ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കോൺട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സർക്കാർ ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി പരമാവധി ഒരു വർഷത്തേക്കാണ് പ്രസ്തുത നിയമനം. നിയമനം ലഭിക്കുന്നയാൾക്ക് അനുവദനീയമായ വേതനം സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ നൽകുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 13ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർക്കായി അഭിമുഖവും പ്രായോഗിക പരിജ്ഞാനത്തിനുള്ള ടെസ്റ്റും നടത്തപ്പെടുന്നതാണ്. യോഗ്യതകൾ: പത്താം ക്ലാസ്/ തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ്. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ്ഭവൻ, പി.എം.ജി. തിരുവനന്തപുരം – 695033. ഇ-മെയിൽ :- keralayouthcommission@gmail.com താത്ക്കാലിക അധ്യാപക ഇന്റർവ്യൂ കേരള സർക്കാർ സ്ഥാപനമായ IHRD-യുടെ പൈനാവ് മോഡൽ…

Read More