സ്പോർട്സ് സ്കൂളുകളിൽ ഒഴിവ്

 

konnivartha.com: കായിക യുവജനകാര്യാലയത്തിന് കീഴിലുള്ള സ്പോർട്സ് സ്കൂളുകളായ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിൽ കപ്പാസിറ്റി ബിൽഡിംഗ് പ്രോജക്ട് ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് പ്രോജക്ട് എന്നിവയ്ക്ക് കീഴിലുള്ള വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ യോഗ്യതയും പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും dsya.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സ്, ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം, പിൻ: 695033 എന്ന വിലാസത്തിലോdsyagok@gmail.com എന്ന ഇ-മെയിൽ മുഖാന്തിരമോ അയക്കാം. ജൂൺ 22നു വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

error: Content is protected !!