കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍, ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായം നാല്‍പതു വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വയസിളവ് ലഭിക്കും. പ്രതിമാസ വേതനം 36,000 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ന് വൈകുന്നേരം അഞ്ചുവരെ. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. കവറിനു മുകളില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍ : 0484-2422275 /04842422068.
Read Moreവിഭാഗം: konni vartha Job Portal
നിരവധി തൊഴില്‍ അവസരങ്ങള്‍ ( 13/07/2024 )
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ് മത്സ്യബോർഡ് കേന്ദ്രകാര്യാലയത്തിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ്/ ഐ.ടി യിൽ ബി.ടെക്ക്/ എം.സി.എ യോഗ്യതയുള്ള 21 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 25000 രൂപയാണ് വേതനം. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തൃശൂർ ജില്ലയിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം, തൃശൂർ – 680 002 എന്ന വിലാസത്തിലോ, നേരിട്ടോ, ഇ-മെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.fisheries.kerala.gov.in ഇ-മെയിൽ: matsyaboard@gmail.com ഫോൺ : 0487 – 2383088. സിനിമാട്ടോഗ്രാഫറുടെ ഒഴിവ് കേരള വന ഗവേഷണ സ്ഥാപനത്തിൽ 2025 ജൂൺ 2 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത…
Read Moreവിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലേസ്‌മെന്റ് ഡ്രൈവ് ജൂലൈ 20ന്
konnivartha.com: തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 20ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ, ബി.ടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ഉദ്യോഗാർഥികൾ 19ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുൻപ് https://bit.ly/JULYPL24 വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577
Read Moreതിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 46 ഒഴിവിലേക്ക് അഭിമുഖം :ജൂലൈ 12 ന്
konnivartha.com: ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 12 ന് രാവിലെ 9.30ന് തിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. 46 ഒഴിവിലേക്കാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, ഡിഗ്രി, ബി.ടെക്/ബി.എസ്.സി/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എംബി,എ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് മെയിന്റനന്‍സ്. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. ഫോണ്‍ : 0477-2230624, 8304057735, 0469 2600843.
Read Moreമൾട്ടി ടാസ്‌കിങ് സ്‌റ്റാഫ്, ഹവിൽദാർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവൽദാർ 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു konnivartha.com: മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവിൽദാർ തസ്‌തികകളിലെ ഒഴിവുകളിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഹവിൽദാർ (CBIC, CBN) തസ്തികയിൽ 3439 ഒഴിവുണ്ട്. മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് തസ്തികയിൽ 4887 ഒഴിവുണ്ട്. അപേക്ഷകൾ https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമാണ് സ്വീകരിക്കുക. 2024 ജൂലായ് 31ന് രാത്രി പതിനൊന്നു മണി വരെ അപേക്ഷകൾ സമർപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർ, അംഗപരിമിതർ, വിമുക്തഭടന്മാർ എന്നിവരെ പരീക്ഷാഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2024 ഒക്ടോബർ/നവംബർ മാസങ്ങളിലായിരിക്കും ഒന്നാം ഘട്ട പരീക്ഷ. കൃത്യമായ പരീക്ഷാ തീയതി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. തസ്തിക, ഒഴിവുകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരീക്ഷാഘടന, അപേക്ഷിക്കേണ്ട രീതി എന്നിവയുൾപ്പെടുന്ന വിശദവിവരങ്ങൾ…
Read Moreചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രം : ലാബ് ടെക്നിഷ്യന്‍ നിയമനം( 06/07/2024 )
konnivartha.com: പത്തനംതിട്ട ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ഗവ. അംഗീകൃത ബിഎസ്സി എംഎല്‍റ്റി /ഡിഎംഎല്‍റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ് ട്രേഷന്‍. യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ 26 ന് വൈകുന്നേരം മൂന്നിന് മുമ്പ് ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. പ്രായപരിധി 40 വയസ്. ഫോണ്‍ : 04735 256577.
Read Moreതൊഴില്‍ അവസരങ്ങള്‍ ( 06/07/2024 )
ഇന്റർവ്യൂ ജൂലൈ 16ന് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ റിസർച്ച് അസിസ്റ്റന്റ്, ജൂനിയർ ഹെൽത്ത് എക്കണോമിസ്റ്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 2024 ജൂലൈ 16ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വാക്ക് ഇൻ ഇന്റർവ്യൂ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് അഡീഷണൽ ടീച്ചർ, കുക്ക്, ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ…
Read Moreഎൻ ഐ ടിയിൽ അധ്യാപക ഒഴിവുകൾ: അവസാന തീയതി 12/07/2024
konnivartha.com: കോഴിക്കോട് എൻ ഐ ടിയിലെ ഹ്യൂമാനിറ്റീസ്, ആർട്സ് ആൻഡ് സോഷ്യൽ സ്റ്റഡീസ് വിഭാഗത്തിൽ വിവിധ വിഷയങ്ങൾക്കായി താത്കാലിക അധ്യാപകരെ നിയമിക്കുന്നു. സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ എന്നീവിഷയങ്ങൾ പഠിപ്പിക്കാനാണ് താത്കാലിക അധ്യാപകരെ നിയമിക്കുന്നത്. ജൂലായിൽ ആരംഭിക്കുന്ന ഒരു സെമസ്റ്റർ കാലയളവിലേക്കായിരിക്കും നിയമനം. പിഎച്ച്ഡി ബിരുദധാരികൾക്ക് പ്രതിമാസം 70,000 രൂപയും ഗവേഷണ പ്രബന്ധം സമർപ്പിച്ച് കാത്തിരിക്കുന്നവർക്ക് പ്രതിമാസം 58,000 രൂപയുമാണ് ഏകീകൃത പ്രതിഫലം. യോഗ്യത, അപേക്ഷാ ഫോറം, പൊതുവായ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് ww.nitc.ac.in സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 12/07/2024.
Read Moreടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ് (നിയമനം തിരുവല്ല, അടൂര്‍ ആര്‍ഡിഒ ഓഫീസുകളില്‍)
konnivartha.com: സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ നാഷനല്‍ ട്രസ്റ്റ് ആക്ട് 1999 സംബന്ധിച്ചുള്ള ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടേയും സംസ്ഥാനത്ത് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനായി വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്സണ്‍ വര്‍ക്ക് ചെയ്യുന്നതിന് ജീവനക്കാരെ ആവശ്യമുണ്ട്. തസ്തിക: ടെക്നിക്കല്‍ അസിസ്റ്റന്റ്. ഒഴിവ്: രണ്ട് (നിയമനം തിരുവല്ല, അടൂര്‍ ആര്‍ഡിഒ ഓഫീസുകളില്‍). വേതനം: പ്രതിമാസം 21000 രൂപ. നിയമന രീതി : കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷം. പ്രായം : 18 – 35 വയസുവരെ. യോഗ്യതകള്‍ : അംഗീകൃത സര്‍വകലാശാല ബിരുദം, ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് സര്‍ട്ടിഫിക്കറ്റ്, സോഷ്യല്‍ വര്‍ക്കിലെ മാസ്റ്റര്‍ ബിരുദം അധിക യോഗ്യതയായി പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 11 ന് രാവിലെ…
Read Moreകോന്നിയില്‍ ജൂലൈ ആറിന് തൊഴില്‍ മേള: ആയിരത്തിലധികം ഒഴിവുകള്‍
konnivartha.com: പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷന്‍, ഡി.ഡി.യു.ജി.കെ. വൈ, കേരള നോളജ് ഇക്കണോമി മിഷന്‍, വിജ്ഞാന പത്തനംതിട്ട എന്നിവര്‍ ചേര്‍ന്ന് കോന്നി മന്നം മെമ്മോറിയല്‍ കോളജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജൂലൈ ആറിന് രാവിലെ ഒന്‍പത് മുതലാണ് മേള ആരംഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി സ്ഥാപനങ്ങളിലായി ആയിരത്തിലധികം ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് . 9745591965 , 7025710105 ,8281888276.
Read More