ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രം : ലാബ് ടെക്നിഷ്യന്‍ നിയമനം( 06/07/2024 )

 

konnivartha.com: പത്തനംതിട്ട ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത : ഗവ. അംഗീകൃത ബിഎസ്സി എംഎല്‍റ്റി /ഡിഎംഎല്‍റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ് ട്രേഷന്‍. യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ 26 ന് വൈകുന്നേരം മൂന്നിന് മുമ്പ് ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. പ്രായപരിധി 40 വയസ്. ഫോണ്‍ : 04735 256577.

error: Content is protected !!