തിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 46 ഒഴിവിലേക്ക് അഭിമുഖം :ജൂലൈ 12 ന്

 

konnivartha.com: ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 12 ന് രാവിലെ 9.30ന് തിരുവല്ല ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. 46 ഒഴിവിലേക്കാണ് നിയമനം.

വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, ഡിഗ്രി, ബി.ടെക്/ബി.എസ്.സി/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എംബി,എ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് മെയിന്റനന്‍സ്. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. ഫോണ്‍ : 0477-2230624, 8304057735, 0469 2600843.

error: Content is protected !!