തൊഴിൽമേള

ടെക്നോപാർക്കിൽ തൊഴിൽമേള:നവംബർ 30ന് കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ നവംബർ 30ന് രാവിലെ 9 മണിക്ക് ടെക്നോപാർക്കിൽ പ്രയുക്തി ടെക്നോ ഡ്രൈവ് 2024 എന്ന പേരിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.facebook.com/MCCTVM, ഫോൺ: 0471 230457 പ്ലേസ്മെന്റ് ഡ്രൈവ് കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കും എലിവർ സ്റ്റോൺ ഡ്രഗ് ഹൗസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും സംയുക്തമായി നവംബർ 27ന്, രാവിലെ 10 മണിക്ക് കഴക്കൂട്ടത്തുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. അക്കൗണ്ടന്റ്, അക്കൗണ്ടന്റ് ട്രെയിനി, പബ്ലിക് റിലേഷൻസ് ഓഫീസർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സ്‌പ്പെർട്ട്, വെബ് ഡിസൈനർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുള്ളത്. https://forms.gle/TAm3e3d9NL1tQW6X7…

Read More

പത്തനംതിട്ട ജില്ല: 875 ഒഴിവുകളിലേക്ക് തൊഴില്‍ മേള

  konnivartha.com; വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 875 ഒഴിവുകളിലേക്ക് പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നവംബര്‍ 30, ന് സെയിന്റ് തോമസ് കോളേജ് കോഴഞ്ചേരി യില്‍ അഭിമുഖം സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഐടിഐ/ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം വിത്ത് ടാലി, ഐടിഐ എംഎംവി, ഡിപ്ലോമ/ബിടെക് (മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍), ഏതെങ്കിലും ബിരുദം/ ബിരുദാനന്തര ബിരുദം, ബിടെക്/ബിസിഎ/എംസിഎ, ക്യുപ എക്സപര്‍ട്ട്, എംബിഎ (ഫിനാന്‍സ്), എംകോം , എംഎ എക്കണോമിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് , ബി/എം/ഡി ഫാം, ഒക്യുപേഷനല്‍ തെറപ്പിയില്‍ ബിരുദം /ബിരുദാന്തരബിരുദം, മെഡിക്കല്‍ ലാബ് ടെക്നോളജി, ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നിഷ്യന്‍, ഗോള്‍ഡ് സ്മിത്ത് യോഗ്യതയുള്ളവര്‍ക്ക് ബയോഡാറ്റ അല്ലെങ്കില്‍ റെസ്യുമെ സഹിതം പങ്കെടുക്കാം. ഫോണ്‍ : 0468-2222745, ഇ-മെയില്‍: contactmvpamcc@gmail.com

Read More

കോഴഞ്ചേരിയില്‍ തൊഴില്‍ മേള 30 ന്:1000 ല്‍പരം ഒഴിവുകളുണ്ട്

  konnivartha.com: പത്തനംതിട്ട  ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സെന്റ് തോമസ് കൊളജ് കോഴഞ്ചേരിയുടെയും ആഭിമുഖ്യത്തില്‍ 30 ന് രാവിലെ ഒമ്പതിന് കോഴഞ്ചേരി സെന്റ് തോമസ് കൊളജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക്, എം.ബി.എ , യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. 1000 ല്‍പരം ഒഴിവുകളുണ്ട്. ഫോണ്‍: 9746701434, 9496443878,0468-2222745.

Read More

സൗദി എം ഒ എച്ചിൽ സ്റ്റാഫ്‌ നഴ്‌സ് ഒഴിവുകൾ

  സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾറ്റ്), ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്, റിക്കവറി എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ. നഴ്‌സിങിൽ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്‌പോർട്ട്, മറ്റ് അവശ്യരേഖകൾ എന്നിവയുടെ പകർപ്പുകൾ സഹിതംwww.norkaroots.org, www.nifl.norkaroots.org വെബ്‌സൈറ്റുകൾ സന്ദർശിച്ച് 2024 നവംബർ 30 നകം അപേക്ഷ സമർപ്പിക്കണം. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ (മുമാരിസ് + വഴി) യോഗ്യതയും, ഡാറ്റാഫ്‌ലോ വെരിഫിക്കേഷൻ, എച്ച് ആർ.ഡി അറ്റസ്റ്റേഷൻ എന്നിവയും രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമാണ്. അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ…

Read More

ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലത്തില്‍ അധ്യാപക ഒഴിവ്

  ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികകളില്‍ പാനല്‍ തയാറാക്കുന്നതിനുളള അഭിമുഖം നവംബര്‍ 20 ന് നടക്കും. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ ഒമ്പതിന്. ഫോണ്‍ : 0468 2256000.

Read More

നവംബർ 16ന് പ്ലേസ്മെന്റ് ഡ്രൈവ് : പേര് രജിസ്റ്റർ ചെയ്യണം

  തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ നവംബർ 16ന് രാവിലെ 10 മുതൽ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഡിഗ്രി അല്ലെങ്കിൽ ഉന്നതയോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ നവംബർ 15ന് ഉച്ചയ്ക്ക് ഒരു 1 മണിയ്ക്ക് മുമ്പ് https://tinyurl.com/yyfz7b8y എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുക. ഓഫീസ് പ്രവൃത്തി സമയത്ത് 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടാം.

Read More

43 തസ്തികകളിലേക്ക് അപേക്ഷിക്കാം

konnivartha.com: വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു. കെൽട്രോൺ, കെ.എം.എം.എൽ, കിൻഫ്ര, കെൽ, സിൽക്ക്, കെ.എസ്.ഐ.ഇ, കെ-ബിപ്, മലബാർ സിമന്റ്സ്, എൻ.സി.എം.ആർ.ഐ, കെ.എസ്.ഐ.എൻ.സി എന്നിവയിലെ ജനറൽ മാനേജർ, കമ്പനി സെക്രട്ടറി, മാനേജർ, ടെക്നിക്കൽ ഓഫീസർ, എക്സിക്യൂട്ടീവ്, മെഡിക്കൽ ഓഫീസർ, ഓഫീസ് അറ്റൻഡന്റ് അടക്കമുള്ള തസ്തികകളിലെ ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. വിവിഡ്, സിൽക്ക്, ടി.സി.എൽ, ട്രാക്കോ കേബിൾസ്, കെൽ-ഇ.എം.എൽ, മെറ്റൽ ഇൻഡസ്ട്രീസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടർ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. നവംബർ 30നകം അപേക്ഷിക്കണം. വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദർശിക്കുക.

Read More

തൊഴില്‍മേള: ആയിരത്തില്‍പരം ഒഴിവുകള്‍ (2024 നവംബര്‍ ഒന്‍പതിന്)

  konnivartha.com: മല്ലപ്പള്ളി, റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടേയും കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍മേള പ്രയുക്തി – 2024 നവംബര്‍ ഒന്‍പതിന് രാവിലെ ഒന്‍പതിന് കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനിയറിംഗ് കോളജില്‍ നടത്തും. 15 സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തില്‍പരം ഒഴിവുകളിലേക്കാണ് അവസരം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, പി.ജി. ഡിപ്ലോമ, ഐ. റ്റി. ഐ. യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. അഞ്ച് സെറ്റ് ബയോഡാറ്റ കരുതണം. രജിസ്ട്രേഷന്‍ സൗജന്യം. ഫോണ്‍ : 0469 2785434, 04735 224388.

Read More

ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രം : ലാബ് ടെക്നീഷ്യന്‍ നിയമനം

  konnivartha.com: ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. നവംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടിനാണ് അഭിമുഖം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 04734 243700.

Read More

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പിയര്‍എഡ്യുകേറ്റര്‍/സപ്പോര്‍ട്ടര്‍ തസ്തിക

  konnivartha.com: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പിയര്‍എഡ്യുകേറ്റര്‍/സപ്പോര്‍ട്ടര്‍ തസ്തികയിലേക്ക് നവംബര്‍ നാലിന് രാവിലെ 11 ന് വോക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യത : പ്ലസ്ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഹെപ്പറ്റൈറ്റിസ് ബി രോഗം ബാധിച്ചവരും അത്തരം രോഗികള്‍ക്ക് പരിശീലനം നല്‍കാന്‍ പ്രാപ്തരായവരുമായര്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04734 223236.

Read More