കോന്നിയില്‍ നിന്നും ഷോളയാര്‍ വഴി മലക്കപ്പാറയിലേക്ക് കെ എസ് ആര്‍ ടി സി ഏക ദിന വിനോദ യാത്ര തുടങ്ങുന്നു

  konnivartha.com : മലക്കപ്പാറയുടെ വശ്യ ഭംഗി ആസ്വദിക്കാന്‍ കെ എസ് ആര്‍ ടി സി കോന്നി ഡിപ്പോയില്‍ നിന്നും ഷോളയാര്‍ വഴി മലക്കപ്പാറയിലേക്ക് ഏക ദിന വിനോദ യാത്ര തുടങ്ങുന്നു . ജൂലൈ 31 ഞായറാഴ്ച  രാവിലെ 4  മണിയ്ക്ക്  ഏക ദിന വിനോദ യാത്ര കോന്നി ഡിപ്പോയില്‍ നിന്നും  പുറപ്പെടും കോന്നിയില്‍ നിന്നും ആതിരപ്പള്ളി  , ചാര്‍പ്പ , വാഴച്ചാല്‍ ,പെരിങ്ങല്‍കുത്ത് റിസര്‍വോയര്‍ ,ഷോളയാര്‍ ചെക്ക്‌ ഡാം , ഷോളയാര്‍ റിസര്‍വോയര്‍ വഴി മലക്കപ്പാറയിലേക്ക് ആണ് ഏക ദിന വിനോദ യാത്ര നടത്തുന്നത് എന്ന് കെ എസ് ആര്‍ ടി സി കോന്നി ഡിപ്പോ അധികൃതര്‍ അറിയിച്ചു . 870 രൂപയാണ് ടിക്കറ്റ് നിരക്ക് .ബുക്ക്‌ ചെയ്യുവാന്‍ 7012430614,9447044276 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം

Read More

ഏറ്റവും മനോഹാരിതയുള്ള സ്ഥലങ്ങളുടെ “ടൈം മാസിക” പട്ടികയില്‍ ഇടംപിടിച്ച് കേരളം

On the southwest coast of India, Kerala is one of India’s most beautiful states. With spectacular beaches and lush backwaters, temples, and palaces, it’s known as “God’s own country” for good reason മുകളില്‍ വിവരിച്ച കാര്യങ്ങള്‍ പറഞ്ഞത് ലോകത്ത് എണ്ണം പറഞ്ഞ് അറിയപ്പെടുന്ന മാസികയായ “ടൈം “ആണ് . അതും ജൂലൈ ലക്കത്തില്‍ . കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും മനോഹാരിതയുള്ള സ്ഥലങ്ങളുടെ ടൈം മാസിക പട്ടികയില്‍ ഇടംപിടിച്ച് കേരളം. ടൈം മാസിക 2022ല്‍ തയാറാക്കിയ 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഹമ്മദാബാദും കേരളവുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.ഇന്ത്യയുടെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന കേരളം രാജ്യത്തിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണെന്ന് ടൈം മാസിക വിലയിരുത്തുന്നു. അതിശയകരമായ ബീച്ചുകളും കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കൊണ്ട് കേരളം സമ്പന്നമാണെന്ന് ടൈം…

Read More

നാലമ്പല ദര്‍ശനത്തിന് സൗകര്യമൊരുക്കി പത്തനംതിട്ട ജില്ലയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി

  konnivartha.com : നാലമ്പല ദര്‍ശനത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി തീര്‍ഥയാത്ര സംഘടിപ്പിക്കും. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണിത്. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൂടല്‍ മാണിക്യം ഭരത ക്ഷേത്രം, മൂഴികുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീശത്രുഘ്ന സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി ട്രിപ്പുകള്‍ നടത്തുന്നത്. തീര്‍ഥാടകര്‍ക്ക് ക്ഷേത്രവുമായി സഹകരിച്ച് ദര്‍ശനത്തിനും വഴിപാടിനും പ്രത്യേക സൗകര്യങ്ങളും ഒരുക്കും. ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും ജൂലൈ 17 മുതല്‍ ട്രിപ്പുകള്‍ ആരംഭിക്കും. ഫോണ്‍ : ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തിരുവല്ല 9744348037, അടൂര്‍ 9846460020, പത്തനംതിട്ട 9847042507, കോന്നി 8281855766.

Read More

റാന്നി പെരുന്തേനരുവി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വില്‍ക്കുന്നു

  konnivartha.com :    റാന്നി പെരുന്തേനരുവി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വില്‍ക്കുന്നു . ഈ വില്‍പ്പന നിര്‍ത്തുക . എന്നിട്ട് ടൂറിസം വകുപ്പ് നേരിട്ട് നടത്തുക . കഴിയുന്നില്ല എങ്കില്‍ ഇനി എങ്കിലും ജില്ലയില്‍ ടൂറിസം കേന്ദ്രം ഏറ്റ് എടുക്കരുത് . ടൂറിസം സാധ്യത ഏറെ ഉള്ള പത്തനംതിട്ട ജില്ലയിലെ മനോഹര സ്ഥലങ്ങളെ വ്യാപാര കേന്ദ്രം ആക്കുവാന്‍ ഉള്ള നടപടി ആദ്യം തന്നെ നിര്‍ത്തണം . പെരുന്തേനരുവി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുക്കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ കോഴഞ്ചേരി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കും. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ഒന്നിന് ഉച്ചക്ക് 12 വരെ. ഫോണ്‍ : 0468…

Read More

വന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് ഉൽപ്പന്ന നിരോധനം കർശനമാക്കും

  വനമേഖലകൾ, വന്യജീവി സങ്കേതങ്ങൾ, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കുള്ള നിരോധനം കർശനമായി നടപ്പിലാക്കാൻ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ വനം മേധാവിക്ക് നിർദേശം നൽകി. വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 32 പ്രകാരം വന്യജീവികൾക്കും ആവാസ വ്യവസ്ഥയ്്ക്കും ദോഷകരമായി ബാധിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും ഉപയോഗം നിരോധിച്ചിട്ടുള്ളതാണ്. നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതോടൊപ്പം ആവശ്യമെങ്കിൽ വന നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തുമെന്നും മന്ത്രി അറിയിച്ചു.വന്യജീവി സങ്കേതങ്ങളിൽ ഉൾപ്പെടെ വന വിനോദ സഞ്ചാരികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഇക്കോ ഡവലപ്മെന്റ് ഏജൻസികളെ ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തും. വനങ്ങളും വന്യജീവി സങ്കേതങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിന് പൊതുജനങ്ങളും ബന്ധപ്പെട്ട പ്രദേശങ്ങളിലെ കച്ചവടക്കാരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Read More

ലോകനിലവാരത്തിലുള്ള ബോട്ട് സര്‍വീസുമായി വാട്ടര്‍ മെട്രോ ഒരുങ്ങുന്നു

  KONNI VARTHA.COM : ലോകനിലവാരത്തിലുള്ള ബോട്ട് സര്‍വീസുമായി കൊച്ചി വാട്ടര്‍ മെട്രോ ഒരുങ്ങുന്നു. ഇന്ത്യയില്‍ ഒരിടത്തും ലഭിക്കാത്ത മികച്ച യാത്രാ സൗകര്യങ്ങളോടെയാണ് കേരളത്തിന്റെ സ്വന്തം വാട്ടര്‍ മെട്രോ കൊച്ചിയില്‍ യഥാര്‍ഥ്യമാകുന്നത്.   ഗതാഗതക്കുരുക്കിന്റെ ബുദ്ധിമുട്ടുകള്‍ നന്നായി അറിയുന്ന കൊച്ചിക്കാര്‍ക്ക് വെയിലും മഴയും പൊടിയുമേല്‍ക്കാതെ, കാതടിപ്പിക്കുന്ന ഹോണടി ശബ്ദം ഇല്ലാതെ, എയര്‍ കണ്ടീഷന്റെ ശീതളിമയില്‍, ശാന്തമായി കുറഞ്ഞ ചിലയില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ബോട്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്. തീര്‍ത്തും സുരക്ഷിതമായ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ബോട്ടിലിരുന്ന് സുതാര്യമായ ഗ്ലാസിലൂടെ കായല്‍ കാഴ്ചകള്‍ പൂര്‍ണമായും ആസ്വദിച്ച് യാത്രചെയ്യാം.   ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച ആദ്യ പവേര്‍ഡ് ഇലക്ടിക് ബോട്ടായ മുസ്‌രിസ് എന്ന് പേരിട്ടിരിക്കുന്ന ബോട്ടാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി ഉപയോഗിക്കുന്നത്. ട്രയല്‍റണ്‍…

Read More

വലഞ്ചുഴി ടൂറിസം പദ്ധതി മൂന്നു ഘട്ടമായി പൂര്‍ത്തിയാക്കും

  വലഞ്ചുഴി ടൂറിസം പദ്ധതി ഇരുപതു കോടി രൂപ ചിലവില്‍ മൂന്നു ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസില്‍ വലഞ്ചുഴി ടൂറിസം വികസനം സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യ രണ്ടു ഘട്ടങ്ങള്‍ക്ക് 13 കോടി രൂപ ചിലവാകും. മൂന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.   മൂന്നു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. വിശദ പദ്ധതി രേഖ(ഡിപിആര്‍) തയാറായിക്കഴിഞ്ഞു. ജില്ലയിലെ ടൂറിസവുമായി ബന്ധപ്പെട്ട വികസനം മുന്നില്‍ കണ്ടുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. പൂര്‍ണമായും പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. സമയബന്ധിതമായി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികളായ അനവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാകും. പ്രാദേശികമായ സാമ്പത്തിക മുന്നേറ്റത്തിനും, അനുബന്ധ വളര്‍ച്ചയ്ക്കും ഇവയിലൂടെ സാധിക്കും. പൂര്‍ണമായും പ്രൊഫഷണലായാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ജില്ലയിലുള്ള ആള്‍ക്കാരേയും…

Read More

പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ ഓൺലൈൻ ടിക്കറ്റിംഗ്

KONNI VARTHA.COM : പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ മാർച്ച് 4 മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി.   www.keralaforestecotourism    എന്ന വെബ്‌സൈറ്റിൽ 3 മുതൽ ഓൺലൈനായി ടിക്കറ്റ് എടുക്കാം. സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ-ടിക്കറ്റ് ഉപയോഗിച്ച് ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്താം.   സന്ദർശകർ  ഓൺലൈൻ ആയി തുക അടച്ച് സൈറ്റിൽ നിന്ന് ലഭ്യമാക്കുന്ന ഇ-ടിക്കറ്റ് പ്രിന്റ് എടുത്തോ, മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്‌തോ സൂക്ഷിക്കണം. ഇ-ടിക്കറ്റിന് പകരമായി ടിക്കറ്റ് തുക ഒടുക്കിയതായി കാണിക്കുന്ന മറ്റു രേഖകളൊന്നും പ്രവേശനത്തിന് അംഗീകരിക്കില്ലെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.

Read More

അഗസ്ത്യാർകൂടം ട്രക്കിംഗ്: ഓൺലൈൻ ബുക്കിംഗിന് വീണ്ടും അവസരം

 കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയ സാഹചര്യത്തിൽ അഗസ്ത്യാർകൂടം ട്രക്കിംഗിന് ഫെബ്രുവരി 11 മുതൽ 26 വരെ ദിവസവും 25  ആളുകൾക്ക് കൂടി ഓൺലൈൻ ബുക്കിംഗിന് അവസരമൊരുങ്ങുന്നു.     താൽപര്യമുള്ളവർക്ക്   www.forest.kerala.gov.in  എന്ന വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ serviceonline.gov.in/trekking ലോ  (10-02.2022) രാവിലെ 11മണി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. സന്ദർശകർ കർശനമായും  കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്.

Read More