konnivartha.com : ടൂറിസം സഹകരണത്തിന്റെ ഭാഗമായി വിയറ്റ്നാമിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് വിയറ്റ്നാമിലെ ബെൻട്രി പ്രവിശ്യാ ചെയർമാൻ ട്രാൻ നഗോക് ടാമും സംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞു. വിയറ്റ് ജെറ്റ് എയർലൈൻസ് അധികൃതമായി ചർച്ച നടത്തിയ കാര്യം മുഖ്യമന്ത്രി അറിയിച്ചു. കാർഷികമേഖലയിലെ യന്ത്രവൽക്കരണം, മത്സ്യബന്ധനമേഖലയിലെ ആധുനിക വൽക്കരണം, ടൂറിസം എന്നിവയിൽ കേരളത്തോട് സഹകരിച്ച് പ്രവർത്തിക്കാൻ അവർ താൽപ്പര്യപ്പെട്ടു. ഐ.ടി ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിന്റെ സേവനം വിയറ്റ്നാമിന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യോഗത്തിൽ കായിക വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി തുടങ്ങിയവർ പങ്കെടുത്തു.
Read Moreവിഭാഗം: konni vartha.com Travelogue
പ്രധാന ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രമാകാനൊരുങ്ങി അര്‍ത്തുങ്കല്‍
ആലപ്പുഴ: സ്വകാര്യ പങ്കാളിത്തത്തോടെ അര്‍ത്തുങ്കലിനെ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. അര്‍ത്തുങ്കല്‍ ഡി.ടി.പി.സി. പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അര്‍ത്തുങ്കലില്‍ വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളാണുള്ളത്. അത് പരമാവധി ഉപയോഗപ്പെടുത്താനാകണമെന്നും അദ്ദേഹം പറഞ്ഞു. പാതിരമണലില്‍ പരിസ്ഥിതിയുമായി ചേര്‍ന്ന് നില്‍ക്കുന്ന വിനോദസഞ്ചാര പദ്ധതികള്‍ അവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. പത്ത് ലക്ഷം രൂപ ചെലവിലാണ് പാര്‍ക്കിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയത്. കുട്ടവഞ്ചി, പെടല്‍ ബോട്ട്, കയാക്കിങ്, കുട്ടികള്‍ക്കായി കളിസ്ഥലം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും എം.പി. ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വീതവും ഇതിനായി അനുവദിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
Read Moreമൂന്നാര്‍ ദേവികുളത്ത് സാഹസിക ക്യാമ്പ് 2022 : അപേക്ഷ ക്ഷണിച്ചു
KONNIVARTHA.COM : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മുഴപ്പിലങ്ങാട് ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 26 മുതല്‍ മൂന്നാര്‍ ദേവികുളത്ത് ത്രിദിന സാഹസിക ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 35 നും മധ്യേ പ്രായമുളള യുവതീ യുവാക്കള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. അപേക്ഷകരുടെ ബയോഡാറ്റയും വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 9447402042 വാട്‌സ്ആപ്പ് നമ്പര്‍ മുഖേനയോ അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9895183934, 0484-2428071.
Read Moreചെങ്ങറ വ്യൂ പോയിന്‍റ് : അരയന്നത്തിന്‍റെ ശിൽപ്പം കാണികളെ ആകർഷിക്കുന്നു
konnivartha.com : കോന്നി അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡരികിലെ ചെങ്ങറ വ്യൂ പോയിന്റിലെ അരയന്നത്തിന്‍റെ വലിയ ശില്പ്പം കാണികളെ ആകർഷിക്കുന്നു. ചെങ്ങറ ചങ്ക് ബ്രെതെഴ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ യുവാക്കളുടെ നേതൃത്വത്തിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയയത്. ഗ്രൂപ്പിലെ ചെങ്ങറ പാറയ്ക്കൽ മധുവാണ് ശിൽപ്പ നിർമാണത്തിന് നേതൃത്വം നൽകിയത്. സിമിന്റും, മുളയും, ചാക്കും ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.ചെമ്മാനി എസ്റ്റേറ്റിലെ മലനിരകളുടെയും കൈതചക്കത്തോട്ടത്തിന്റെയും കാഴ്ചകൾക്കൊപ്പം പുതിയ ശിൽപ്പവും സഞ്ചാരികളെ ആകർഷിക്കുകയാണ്. രാവിലെ മഞ്ഞിന്‍റെ വലിയ സാന്നിധ്യമുള്ള പ്രദേശമാണിത്. റോഡരികിലെ വ്യൂ പോയിന്റിൽ ഇവർ കുടിലുകളും, ഐ ലൗവ് ചെങ്ങറ എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ക്രിസ്തുമസ് ന്യൂ ഇയർ സമയത്ത് കാളവണ്ടിയുടെയും ചുണ്ടൻ വള്ളത്തിന്റെയും മോഡലുകളെയും ഇവിടെ നിർമിച്ചിരുന്നു. ഊട്ടിയെയും മൂന്നാറിനേയും അനുസ്മരിപ്പിക്കുന്നതാണിവിടുത്തെ മലനിരകളുടെ കാഴ്ച്ചകൾ. കുടിലുകൾക്കുള്ളിൽ റാന്തൽ വിളക്കുകളുമുണ്ട്. കാടുപിടിച്ചും മാലിന്യങ്ങൾ നിറഞ്ഞും കിടന്ന പ്രദേശമാണ് ഇത്തരത്തിൽ യുവാക്കൾ മാറ്റിയെടുത്തത്.…
Read Moreവിദ്യാർത്ഥികൾക്ക് സൗജന്യ കപ്പൽയാത്രയുമായി ടൂർഫെഡ്
സംസ്ഥാനതല ഉദ്ഘാടനം 24ന് കുമരകത്ത് konnivartha.com : സാധാരണക്കാർക്ക് കടൽയാത്ര ഒരുക്കി ശ്രദ്ധ നേടിയ ടൂർഫെഡിന്റെ അറേബ്യൻ സീ പായ്‌ക്കെജ് വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഒരുക്കുന്നു. വിനോദയാത്രകൾക്ക് അവസരം ലഭിക്കാത്ത കുട്ടികൾക്കായാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്ത് . സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കുട്ടികൾക്ക് ഇതിൽ പങ്കെടുക്കാം. മാസത്തിൽ രണ്ടു തവണയായി 50 വിദ്യാർത്ഥികളെയാണ് കടൽ യാത്രയ്ക്കായി കൊണ്ടു പോവുക. ദീപാവലി ദിവസം (ഒക്ടോബർ 24) രാവിലെ ആദ്യ സംഘം കുമരകത്ത് നിന്ന് യാത്ര തിരിക്കും. ബസ്സിൽ കൊച്ചിയിലെത്തുന്ന സംഘം അവിടെ നിന്നാണ് വൺഡേ വണ്ടർ യാത്രയുടെ ഭാഗമാവുന്നത്. കുമരകത്ത് നടക്കുന്ന ചടങ്ങിൽ സഹകരണ സാംസ്‌കാരിക രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ കുട്ടികൾക്കായുള്ള ആഡംബര കപ്പൽ യാത്രയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ടൂർഫെഡിന്റെ അറേബ്യൻ സീ പായ്‌ക്കേജിലൂടെ ഇതുവരെ ഒരു ലക്ഷംപേർ കൊച്ചിയിലെ കപ്പൽയാത്ര ആസ്വദിച്ചു. കുട്ടികളുടെ വിനോദയാത്രയ്ക്ക്…
Read Moreകള്ളിപ്പാറ മലയിൽ നീലക്കുറിഞ്ഞി പൂത്തു
konnivartha.com : കള്ളിപ്പാറ മലനിരകളെ നീലപ്പട്ടണിയിച്ച് വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി ശാന്തൻപാറ പഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ശാന്തൻപാറയിൽനിന്ന് മൂന്നാർ-തേക്കടി സംസ്ഥാനപാതയിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറയിലെത്താം. ഇവിടെനിന്ന് ഒന്നര കിലോമീറ്റർ മലകയറിയാൽ നീലവസന്തത്തിന്റെ വർണക്കാഴ്ചകൾ കാണാം. ഒപ്പം ചതുരംഗപ്പാറയുടെയും കാറ്റാടിപ്പാറയുടെയും വിദൂരദൃശ്യങ്ങളും കൺമുന്നിൽ തെളിയും. 2020ൽ ശാന്തൻപാറയിലെ തോണ്ടിമലയിലും നീലക്കുറിഞ്ഞി പൂത്തിരുന്നു. കോവിഡ് കാലവും പ്രളയവുമെല്ലാം സഞ്ചാരികളിൽനിന്ന് മറച്ചുപിടിച്ച ഇടുക്കിയുടെ നീലവസന്തം വീണ്ടും കൺമുന്നിൽ തെളിയുകയാണ്. നീലപ്പട്ടണിഞ്ഞ് ശീതകാലത്തെ വരവേൽക്കുന്ന കള്ളിപ്പാറ മലനിരകൾ കാണാൻ സഞ്ചാരികളും എത്തിത്തുടങ്ങിയിട്ടുണ്ട്. ഒന്നര കിലോമീറ്റർ കാനനപാതയിലൂടെയും പുൽമേടുകളിലൂടെയും സഞ്ചരിച്ചാൽ നീലവസന്തത്തിനരികിലെത്താം.ഇടുക്കി ജില്ലയിലെ ടൂറിസം മാപ്പിൽ ഇടം പിടിക്കാത്ത മലനിരകൾ ആണ് കള്ളിപ്പാറ.ഇടുക്കിയിലെ തന്നെ തോപ്രാംകുടി ഉള്ള “കള്ളിപ്പാറ വ്യൂ പോയിന്റ് ” ല്‍ അല്ല നീലക്കുറിഞ്ഞി പൂത്തത് . തോപ്രാംകുടി കള്ളിപ്പാറയിൽ…
Read Moreലോക വിനോദസഞ്ചാര ദിനാചരണം: ഭൂമിയെ മാലിന്യവിമുക്തമാക്കി സൂക്ഷിക്കണം- അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ
konnivartha.com : ഭൂമിയെ മാലിന്യവിമുക്തമാക്കി സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും പൊതുബോധവും ഉണ്ടാകണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക വിനോദസഞ്ചാര ദിനാചരണത്തിന്റെയും ക്ലീന്‍ അപ്പ് ഡ്രൈവിന്റെയും ഉദ്ഘാടനം പെരുന്തേനരുവി മൗണ്ടന്‍ മിസ്റ്റ് റിസോര്‍ട്ടില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ഭൂമിയെ കൂടുതല്‍ സുന്ദരമാക്കാനും എല്ലാ ജീവജാലങ്ങളേയും സ്നേഹിക്കാനുമുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. ശുചിത്വ ഉദ്യമത്തിലൂടെ അതിന് സാധിക്കണം. കോവിഡ് മഹാമാരിക്ക് ശേഷം അടച്ചിട്ടിരുന്നയിടത്ത് നിന്നും യാത്ര ചെയ്യാനുള്ള താല്‍പര്യത്തിലേക്കാണ് തിരിച്ചു വന്നിരിക്കുന്നത്. ഇത്തരമൊരവസരത്തില്‍ ടൂറിസത്തിന്റെ പുതിയ സാധ്യതകളിലേക്ക് സംസ്ഥാനത്തെ ഒരുക്കണമെന്നും എംഎല്‍എ പറഞ്ഞു. പുതിയ അനുഭവങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹത്തില്‍ നിന്നാണ് ടൂറിസം എന്ന സംസ്‌കാരം രൂപം കൊണ്ടത്. ഇന്ന് സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്ന നിലയിലേക്ക് ടൂറിസം എത്തിയിരിക്കുന്നു. ഓരോ യാത്രയും സ്വയം തിരിച്ചറിയാനുള്ള അവസരമാണെന്നും എംഎല്‍എ പറഞ്ഞു. …
Read Moreഅറബിക്കടലിന്‍റെ മനോഹാരിത ആസ്വദിക്കാം നെഫര്‍റ്റിറ്റിയിൽ
konnivartha.com : ജലമാര്‍ഗ്ഗമുളള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എന്‍.സി) ടൂറിസം മേഖലയില്‍ നെഫര്‍റ്റിറ്റി ക്രൂയിസിലൂടെ മുന്നേറുന്നു. 48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുളള നെഫര്‍റ്റിറ്റി എന്ന മിനി ക്രൂയിസ് ഷിപ്പില്‍ 200 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. മര്‍ച്ചന്‍റ് ഷിപ്പിംഗ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ഈ കപ്പലിൽ 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാള്‍, റെസ്റ്റോറന്‍റ്, കുട്ടികള്‍ക്കുളള കളിസ്ഥലം, സണ്‍ഡെക്ക്, ലോഞ്ച് ബാര്‍, 3ഡി തിയറ്റർ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. ചുരുങ്ങിയ ചെലവില്‍ അറബിക്കടലിന്‍റെ വശ്യമനോഹാരിത ആസ്വദിക്കുവാനുളള സുവര്‍ണ്ണാവസരം നെഫര്‍റ്റിറ്റി ഒരുക്കുന്നു. ബിസിനസ്സ് മീറ്റിംഗുകള്‍ക്കും, വിവാഹചടങ്ങുകള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും നെഫര്‍റ്റിറ്റി അനുയോജ്യമായ ഇടം നല്‍കുന്നു. കൂടാതെ വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍റ്റിറ്റി ഒരുക്കുന്നുണ്ട്. 2022 മെയ് മാസത്തില്‍ മാത്രമായി…
Read Moreകൊക്കാത്തോട് കാട്ടാത്തി പാറ: വനം വകുപ്പിന്‍റെ ടൂറിസം പദ്ധതി ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല
konnivartha.com : കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ. കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് നമ്മുടെ കൊക്കാത്തോട് കാട്ടാത്തി പാറ എങ്കിലും വനം വകുപ്പിന്‍റെ ടൂറിസം പദ്ധതി ഇവിടെയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല . കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കൊക്കാത്തോട് കാട്ടാത്തി പാറയിലേക്ക് വിനോദ സഞ്ചാരം സാധ്യമാക്കുവാന്‍ മുന്‍പ് നടപടി ഉണ്ടായി എങ്കിലും ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഈ പദ്ധതി സര്‍ക്കാര്‍ ഫയലില്‍ ഉറക്കം പിടിച്ചിരിക്കുന്നു . കാട്ടാത്തി പാറ സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില്‍ കാട്ടാത്തി പാറ.അരികില്‍ അണയുന്നവരില്‍ പ്രകൃതിയുടെ പച്ചപ്പ് കുളിര്‍ തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില്‍ ഉള്ള പ്രകൃതിയുടെ വര പ്രസാദം. പത്തനംതിട്ട ജില്ലയില്‍ കോന്നി…
Read Moreമണ്ണിന്‍റെ മണമുള്ള വാക്കുകൾ : കാർഷിക സമൃദ്ധിയുടെ വിളനിലത്തിലേക്ക് സ്വാഗതം
konnivartha.com : തറികളുടെയും തിറകളുടേയും കേളികേട്ട നാടായ കണ്ണൂർ ജില്ലയുടെ സാസ്‌കാരിക സവിഷേതകൾക്കൊപ്പം കാർഷിക സമൃദ്ധിയുടെ നിറവിലും മുൻനിരയിലെത്തി നിൽക്കുന്ന ഉൾനാടൻ ഗ്രാമപ്രദേശമാണ് തില്ലങ്കേരി .ജന്മി നാടുവാഴിത്തത്തിനെതിരെ കാർഷിക കമ്യുണിസ്റ് പോരാട്ടവീര്യ ചരിത്ര സ്‌മൃതികളിൽ ചോരവീണു ചുകന്ന മണ്ണുകൂടിയാണ് തില്ലങ്കേരി എന്ന കർഷക ഗ്രാമം . തില്ലങ്കേരിയിലെ പുരളി മലയുടെ അടിവാരം തേടി കാർഷിക ഗവേഷകർ ,വിദേശീയരും സ്വദേശീയരുമായ വിനോദസഞ്ചാരികൾ ,വിദ്യാർത്ഥികൾ ,മാധ്യമപ്രവർത്തകർ ,രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖവ്യക്തിത്വങ്ങൾ തുടങ്ങി നാടിൻറെ നാനാഭാഗങ്ങളിൽ നിന്നുള്ള സന്ദർശനബാഹുല്യം കൊണ്ടും അനുഗ്രഹീതമാണ് ഇന്ന് തില്ലങ്കേരി എന്ന നാട്ടുമ്പുറം . മണ്ണിൻറെ മനസ്സ് തൊട്ടറിഞ്ഞ കാർഷികപാരമ്പര്യ സമൃദ്ധിയിലൂടെ കടന്നുവന്ന ഷിംജിത്ത് തില്ലങ്കേരിയുടെ ജൈവവൈവിധ്യ കേന്ദ്രത്തിലേക്കുള്ള വഴി തിരക്കികൊണ്ടാണ് ആളുകളിൽ പലരുടെയും വരവ് . സുരക്ഷിതം സുസ്ഥിരവരുമാനം എന്ന ലക്ഷ്യവുമായി കൃഷിയെ നെഞ്ചിലേറ്റിയ സംസ്ഥാനത്തെ അഞ്ചാമത്തെ സമ്പൂർണ്ണ തരിശ്രഹിത പഞ്ചായത്ത് എന്ന…
Read More