റയൽ മഡ്രിഡിനെ കീഴടക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ക്ലബ്ബ് ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ കടന്നു.സെമിഫൈനലിലെ ആവേശപ്പോരാട്ടത്തിൽ 4-0 ത്തിനാണ് സ്പാനിഷ് വമ്പൻമാരെ തോൽപ്പിച്ചത്. ഫാബിയൻ റൂസ് ഇരട്ട ഗോൾ (6,24) നേടി. ഒസുമാനെ ഡെമ്പലെ (9), ഗോൺസാലെ റാമോസ്(87) എന്നിവരും ഗോൾ നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയെ നേരിടും.
Read Moreവിഭാഗം: Information Diary
സംസ്ഥാന മത്സ്യകർഷക അവാർഡ് : വിജയത്തിളക്കത്തിൽ ആലപ്പുഴ
ഒന്നാം സ്ഥാനം ഉൾപ്പടെ ആകെ അഞ്ച് വിഭാഗങ്ങളിൽ ആലപ്പുഴ ജില്ല അവാർഡ് സ്വന്തമാക്കി. പിന്നാമ്പുറ മത്സ്യകർഷകൻ, ഫീൽഡ് ഓഫീസർ, പ്രൊജക്റ്റ് പ്രൊമോട്ടർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ജില്ലയ്ക്ക് ഒന്നാം സ്ഥാനം. പതിമൂന്ന് വർഷങ്ങളായി മത്സ്യകൃഷി രംഗത്ത് സജീവമായ കാർത്തികപ്പള്ളി മൈത്രി ഫാം ഉടമ ശശികുമാർ മികച്ച പിന്നാമ്പുറ കർഷകനായി. പത്ത് വർഷക്കാലമായി തുടർച്ചയായി കരിമീൻ, വരാൽ തുടങ്ങി വിപണി മൂല്യമുള്ള മത്സ്യങ്ങളെ വിജയകരമായി കൃഷി ചെയ്യുന്ന ജോൺ മാത്യു, ബുധനൂർ ആണ് മികച്ച രണ്ടാമത്തെ ശുദ്ധജല കർഷകൻ . ബയോഫ്ളോക്ക് സാങ്കേതിക വിദ്യയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി വ്യാവസായിക അടിസ്ഥാനത്തിൽ മത്സ്യകൃഷി ചെയ്യുകയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ മാർക്കറ്റിലെത്തിക്കുകയും ചെയ്യുന്ന അലക്സ് മാത്യുസ്,അമ്പലപ്പുഴ, മികച്ച മത്സ്യമേഖല സ്റ്റാർട്ടപ്പിനുള്ള പ്രോൽസാഹന സമ്മാനത്തിന് അർഹനായി. തൃക്കുന്നപ്പുഴ മത്സ്യഭവനിലെ അക്വാകൾച്ചർ പ്രൊമോട്ടറായ എ സലീനയാണ് മികച്ച പ്രോജക്ട് പ്രൊമോട്ടർ. ചേർത്തല…
Read Moreകോന്നി ചെങ്കളം പാറമട ദുരന്തം : കോന്നിയില്‍ നാളെ അവലോകന യോഗം ചേരും
konnivartha.com: കോന്നി പയ്യനാമണ്ണില്‍ ചെങ്കളം പാറമടയില്‍ പാറ ഇടിഞ്ഞു വീണ് അന്യ സംസ്ഥാനക്കാരായ രണ്ടു തൊഴിലാളികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറിന്റെ അധ്യക്ഷതയില്‍ നാളെ ( 10/07/2025 )കോന്നി താലൂക്ക് ഓഫീസിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേരും എന്ന് എം എല്‍ എ ഓഫീസ് അറിയിച്ചു . കോന്നി എം എല്‍ എ ഉച്ചയ്ക്ക് ദുരന്ത സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേരുന്നത് . തുടര്‍ന്ന് ഉച്ചയ്ക്ക് 1.30 ന് കോന്നി പ്രിയദർശിനി ഹാളിൽ റെസ്ക്യൂ ഓപ്പറേഷനിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് ആദരവ് നല്‍കും
Read Moreനിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്
സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം മലപ്പുറത്ത് മരണപ്പെട്ട 78 കാരിയുടെ ഫലം നെഗറ്റീവ് സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേര് ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 46 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര് ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ 5 പേരുടെ ഫലം നെഗറ്റീവായി. 2 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 29 പേര് ഹൈയസ്റ്റ് റിസ്കിലും 116 പേര് ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്. മലപ്പുറത്ത്…
Read Moreമീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട പെണ്‍കുട്ടി മരണപ്പെട്ടു
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) വിടവാങ്ങി. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളാണ് ഐറിൻ. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവിൽ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു. ഫയർഫോഴ്സും, ടീം എമർജൻസി പ്രവർത്തകരും സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും അപകടം നടന്ന് 20 മിനിട്ടിലേറെ പിന്നിട്ടിരുന്നു. ഈരാറ്റുപേട്ട ഹോസ്പിറ്റലിൽ നേരിയ പൾസ് കാണിച്ചെങ്കിലും അവസാനം മരണം സംഭവിക്കുകയായിരുന്നു. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി എഡ്വിൻ , പ്ലസ്ടു വിദ്യാർത്ഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.
Read Moreകോന്നി പാറമട അപകടം: മൃതദേഹങ്ങള്‍ നാളെ നാട്ടിലേക്ക് കൊണ്ടുപോകും
konnivartha.com: കോന്നി പയ്യനാമൺ താഴം വില്ലേജിലെ ചെങ്കുളം പാറമട അപകടത്തിൽ മരിച്ച അതിഥി തൊഴിലാളികളായ ഒഡീഷ സ്വദേശി അജയ് റായ്, ബീഹാർ സ്വദേശി മഹാദേവ് പ്രദാൻ എന്നിവരുടെ മൃതദേഹം നാളെ (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എംബാം ചെയ്യുന്നതിന് കോട്ടയത്തേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് നെടുമ്പാശേരിയിൽ എത്തിച്ച് വിമാന മാർഗം നാട്ടിലെത്തിക്കും.
Read Moreമഹീന്ദ്ര പുതിയ എക്സ്യുവി 3എക്സ്ഒ ആര്‍ഇവിഎക്സ് സീരീസ് പുറത്തിറക്കി
konnivartha.com: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എക്സ്യുവി 3എക്സ്ഒ ആര്‍ഇവിഎക്സ് സീരീസ് പുറത്തിറക്കി. 8.94 ലക്ഷം രൂപയാണ് പ്രാരംഭ വില. മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം വില്പനയെന്ന ശ്രദ്ധേയമായ നാഴികക്കല്ല് അടുത്തിടെ കൈവരിച്ചിരുന്നു. ഈ നേട്ടത്തിലേക്ക് ഏറ്റവും വേഗത്തില്‍ മഹീന്ദ്രയെ എത്തിച്ച എസ്യുവിയായി ഇത് മാറിയിരിക്കുന്നു. ആര്‍ഇവിഎക്സ് എം വേരിയന്റിന് 8.94 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 82 കിലോവാട്ട് പവറും 200 എന്‍എം ടോര്‍ക്കും നല്കുന്ന 1.2 ലിറ്റര്‍ എംസ്റ്റാലിയന്‍ ടിസിഎംപിഎഫ്ഐ എഞ്ചിനാണ് ഈ വേരിയന്റിന് കരുത്ത് പകരുന്നത്. ബോഡി കളേര്‍ഡ് ഗ്രില്‍, ഫുള്‍ വിഡ്ത്ത് എല്‍ഇഡി ഡിആര്‍എല്‍, ആര്16 ബ്ലാക്ക് വീല്‍ കവര്‍, സ്പോര്‍ട്ടി ഡ്യുവല്‍-ടോണ്‍ റൂഫ് എന്നിവയുള്‍പ്പെടുന്ന ഈ വേരിയന്റിന്റെ എക്സ്റ്റീരിയര്‍ മനോഹരമാണ്. പ്ലഷ് ബ്ലാക്ക്…
Read Moreവാതില്‍പ്പടിയില്‍ സേവനം: മൃഗസംരക്ഷണ വകുപ്പ്
ഒമ്പത് വര്‍ഷത്തിനിടെ ജില്ലയില്‍ 3.50 കോടി രൂപയുടെ സഹായവുമായി മൃഗസംരക്ഷണ വകുപ്പ് konnivartha.com: സാങ്കേതിക- സാമൂഹിക മാറ്റത്തിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ്. ചികിത്സാ സേവനങ്ങള്‍ക്കൊപ്പം ക്ഷീരകര്‍ഷകര്‍ക്ക് സാമ്പത്തിക പരിരക്ഷയും ഉറപ്പാക്കുന്ന വിവിധ പദ്ധതി ജില്ലയില്‍ ലഭ്യമാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ സാധ്യമായത് 3,50,13,765 രൂപയുടെ വീട്ടുപടിക്കല്‍ സേവനം. മൃഗചികിത്സയ്ക്ക് വീട്ടുമുറ്റത്ത് സേവനം എത്തിക്കുന്നതിന് മൊബൈല്‍ വെറ്ററിനറി ആംബുലന്‍സ് സംവിധാനവും സജീവം. പറക്കോട്, കോന്നി, മല്ലപ്പള്ളി, കോയിപ്രം, റാന്നി ബ്ലോക്കുകളില്‍ വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെയാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ബ്ലോക്കുകളില്‍ രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെ അടിയന്തിര മൃഗചികിത്സ സേവനം ലഭിക്കും. ബ്ലോക്കുകള്‍ക്ക് പുറമെ ജില്ലാ സെന്ററില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുമുണ്ട്. വെറ്ററിനറി പോളി ക്ലിനിക്കിലൂടെ…
Read Moreചമ്പക്കുളം വള്ളംകളി:ചെറുതന ചുണ്ടൻ ജേതാക്കളായി
konnivartha.com: കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ച് പമ്പയാറ്റില്‍ നടന്ന ചമ്പക്കുളം മൂലം ജലോത്സവത്തില്‍ ചെറുതന ചുണ്ടൻ ജേതാക്കളായി. രാജപ്രമുഖന്‍ ട്രോഫി കിരീടം നേടിയ അഴകിന്റെ രാജകുമാരന് ചെറുതന ചുണ്ടനെ നയിച്ചത് (PBC)പള്ളാതുരുത്തി ബോട്ട് ക്ലബാണ്. പമ്പയാറ്റിലെ ഓളപ്പരപ്പിൽ ആവേശത്തിരയിളക്കിയ ചമ്പക്കുളം മൂലം വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ എൻസിബിസി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന പുത്തൻ ചുണ്ടൻ ജേതാക്കളായി രാജപ്രമുഖൻ ട്രോഫി നേടി. ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനവും നിരണം ചുണ്ടൻ വെൽഫെയർ അസോസിയേഷൻ്റെ ആയാപറമ്പ് വലിയദിവാൻജി മൂന്നാം സ്ഥാനവും നേടി. യുബിസി കൈനകരിയുടെ ആയാപറമ്പ് പാണ്ടി ചുണ്ടൻ ലൂസേസ് ഫൈനലിൽ ഒന്നാം സ്ഥാനം നേടി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ് ഫാൻസ് ക്ലബ്ബിൻ്റെ അമ്പലക്കടവൻ ഒന്നാം സ്ഥാനവും നടുവിലേപ്പറമ്പിൽ കൾച്ചറൽ ഡെവലപ്മെൻ്റ് സെൻ്റർ…
Read Moreനിപ സമ്പർക്കപ്പട്ടികയിലുള്ള യുവതി മരിച്ചു:മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ്
കോട്ടയ്ക്കലിൽ നിപ സമ്പർക്കപ്പട്ടികയിലുള്ള യുവതി മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. മൃതദേഹം സംസ്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമത്തെ ആരോഗ്യവകുപ്പ് തടഞ്ഞിരിക്കുകയാണ്. പരിശോധനാഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോൾ പ്രകാരം ഇവർ ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലായിരുന്നു.അതേസമയം, നിപ സംശയത്തെ തുടർന്ന് പാലക്കാട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിലുള്ള ഏഴ് പേരുടെ സാമ്പിൾ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇക്കഴിഞ്ഞ ആറിന് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധനാ ഫലമാണ് കഴിഞ്ഞദിവസം ലഭിച്ചത്. ഇതോടെ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായ തച്ചനാട്ടുകര സ്വദേശിയായ 38കാരിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നവരിൽ പനി ബാധിച്ച മുഴുവൻ പേരുടെയും സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായി.അതിനിടെ നിപ ഭീഷണിയുടെ കാരണം കണ്ടെത്താൻ പാലക്കാട് ജില്ലയിൽ നായ്ക്കളുടെയും…
Read More