തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ

  തദ്ദേശപൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നിശ്ചിത തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കപ്രവർത്തനങ്ങൾ വിലയിരുത്താനായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് (സെപ്തംബർ 23) വിളിച്ചു ചേർത്ത ജില്ലാകളക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ. ത്രിതലപഞ്ചായത്തുകളുടെ വാർഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചിയിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ളത് ജില്ലാകളക്ടർമാരെയാണ്. ഗ്രാമപഞ്ചായത്തികളിലെ വാർഡ് സംരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 16 വരെയും, ബ്‌ളോക്ക് പഞ്ചായത്തുകളുടേത് ഒക്ടോബർ 18 നും ജില്ലാപഞ്ചായത്തിലേത് 21 നും നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ഒക്ടബോർ 16ന് മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് അതതു ജില്ലകളിലെ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറും 21 ന് കോഴിക്കോട് വച്ച് കണ്ണൂർ, കോഴിക്കോട് കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 18ന് കൊച്ചിയിൽ തൃശൂർ, കൊച്ചി കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 17 ന് തിരുവനന്തപുരത്ത് കൊല്ലം,…

Read More

പ്രാദേശിക മാധ്യമപ്രവർത്തകർക്കായി ശില്പശാല സെപ്റ്റംബർ 25 ന്

  konnivartha.com: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പത്തനംതിട്ട ജില്ലയിലെ പ്രാദേശിക മാധ്യമപ്രവർത്തകർക്കായി ഏകദിന മാധ്യമ ശില്പശാല – വാർത്താലാപ് സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 25 ന് പത്തനംതിട്ട എവർ​ഗ്രീൻ കോണ്ടിനൻ്റലിൽ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പിഐബി കേരള – ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിക്കും. പത്തനംതിട്ട പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ മുഖ്യപ്രഭാഷണം നടത്തും. പിഐബി ഡെപ്യൂട്ടി ഡയറക്ടർ ജോർജ്ജ് മാത്യു സ്വാ​ഗതം ആശംസിക്കും. പ്രസ്സ് ക്ലബ് സെക്രട്ടറി വൈശാഖൻ ജി കൃതജ്ഞത രേഖപ്പെടുത്തും. മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ ബോബി എബ്രഹാമിനെ ച‌ടങ്ങിൽ ആദരിക്കും. സമൂഹ മാധ്യമത്തിന്റെ കാലഘട്ടത്തിൽ വാർത്താ റിപ്പോർട്ടിംഗിനുള്ള നിർമിതബുദ്ധി…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/09/2025 )

ലോജിസ്റ്റിക്സ്  ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ്  സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314 ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ജില്ലാ സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍  ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 10 വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ സാമൂഹികനീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04682325168, 8281999004. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം(വെളള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) പരിവര്‍ത്തനം ചെയ്യുന്നതിനുളള അപേക്ഷ…

Read More

ഇന്ന്  സെപ്റ്റംബർ 23:ആയുർവേദ ദിനം

    2016 മുതൽ എല്ലാ വർഷവും ധന്വന്തരി ജയന്തി (ധന്തേരസ്) ദിനത്തിൽ ദേശീയ ആയുർവേദ ദിനം ആഘോഷിക്കുന്നു. ആയുർവേദത്തിന്റെ ദിവ്യ പ്രചാരകനായി ധന്വന്തരി ഭഗവാൻ കണക്കാക്കപ്പെടുന്നു. ആരോഗ്യവും സമ്പത്തും നൽകുന്നതിനുള്ള ഗുണങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2025 മാർച്ച് 23-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ, സെപ്റ്റംബർ 23 ആയുർവേദ ദിനമായി ആഘോഷിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് നിശ്ചയിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ദൃശ്യപരതയും ആചരണത്തിലെ സ്ഥിരതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, വേരിയബിൾ ചാന്ദ്ര കലണ്ടർ പിന്തുടരുന്ന ധന്തേരസിൽ ആയുർവേദ ദിനം ആചരിക്കുന്ന മുൻ രീതികളിൽ നിന്നുള്ള ഒരു പ്രധാന മാറ്റമാണിത്. സെപ്റ്റംബർ 23, ശരത്കാല വിഷുവവുമായി ഒത്തുചേരുന്നു, അതായത് പകലും രാത്രിയും ഏതാണ്ട് തുല്യമായ ഒരു ദിവസം. ഈ ജ്യോതിശാസ്ത്ര സംഭവം പ്രകൃതിയിലെ സന്തുലിതാവസ്ഥയെ പ്രതീകപ്പെടുത്തുന്നു, മനസ്സ്, ശരീരം, ആത്മാവ് എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് ഊന്നൽ നൽകുന്ന ആയുർവേദ തത്ത്വചിന്തയുമായി പൂർണ്ണമായും…

Read More

അരുവാപ്പുലത്ത് ഇന്ന് (23/09/25)സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും

  konnivartha.com: അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്‍റെയും കോന്നി മെഡിക്കൽ കോളേജിന്‍റെയും നേതൃത്വത്തിൽ ഇന്ന് (23/09/25)രാവിലെ 10 മണിമുതൽ 12 മണിവരെ അക്കരക്കാലപടി സാംസ്കാരിക നിലയത്തിൽ വെച്ച്  സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും . ജനറൽ മെഡിസിൻ ,പീഡിയാട്രിക് ഒഫ്താൽമോളജി, ഡെന്റൽ എന്നീ വിദഗ്ദ വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പരിശോധന നടത്തും എന്ന് അരുവാപ്പുലം പഞ്ചായത്ത് നേതൃത്വം അറിയിച്ചു

Read More

ബിഎസ്എൻഎൽ:4 ജി സേവനങ്ങളുടെ രാജ്യവ്യാപക ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും

  konnivartha.com: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ രാജ്യവ്യാപകമായ 4G സേവനങ്ങളുടെ ഉദ്ഘാടനവും തദ്ദേശീയ 4G യും , 4G ശ‍ൃംഖലയിൽ സമ്പൂർണ്ണത കൈവരിച്ചതും 2025 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കും. ബിഎസ്എൻഎല്ലിൻ്റെ രജത ജൂബിലി വാർഷിക ആഘോഷ വേളയിൽ നടക്കുന്ന ഈ സുപ്രധാന പരിപാടിയെ കുറിച്ചും, ബിഎസ്എൻഎല്ലിൻ്റെ 25 വർഷത്തെ സേവനങ്ങളെ കുറിച്ചും ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ. സജി കുമാർ ഐ.ടി.എസ്.വിശദീകരിക്കും .

Read More

കേന്ദ്രസര്‍ക്കാര്‍ 25 ലക്ഷം അധിക എല്‍പിജി കണക്ഷനുകള്‍ അനുവദിച്ചു

  വനിതാ ശാക്തീകരണത്തിന്റെ മികച്ച ചുവടുവെയ്പ്പായി 2025-26 സാമ്പത്തിക വര്‍ഷം പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് (പിഎംയുവൈ) കീഴില്‍ 25 ലക്ഷം അധിക എല്‍പിജി കണക്ഷനുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. നവരാത്രിയുടെ ശുഭവേളയില്‍ ഉജ്വല കുടുംബത്തിന്റെ ഭാഗമാകുന്ന അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ആശംസകള്‍ നേരുന്നതായി പദ്ധതി ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . വിശുദ്ധ ഉത്സവ കാലത്തെ ഈ നടപടി അവര്‍ക്ക് സന്തോഷം നല്‍കുന്നതിനൊപ്പം രാജ്യത്തിന്റെ വനിതാ ശാക്തീകരണ ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നവരാത്രിയുടെ വേളയില്‍ ദുര്‍ഗാദേവിക്ക് നല്‍കുന്ന അതേ ആദരം സ്ത്രീകള്‍ക്കും നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ച പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമാണ് ഉജ്വല പദ്ധതിക്ക് കീഴില്‍ 25 ലക്ഷം സൗജന്യ എല്‍പിജി കണക്ഷനുകള്‍ അനുവദിച്ച തീരുമാനമെന്ന് നടപടിയുടെ പ്രഖ്യാപനവേളയില്‍ കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ്…

Read More

വിഷന്‍ 2031 ആരോഗ്യ സെമിനാര്‍ : സംഘാടകസമിതി രൂപീകരിച്ചു

  സംസ്ഥാനത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്യും : മന്ത്രി വീണാ ജോര്‍ജ് കേരളത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും 2031 ല്‍ സംസ്ഥാനം എങ്ങനെ ആയിരിക്കണമെന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിച്ച് ആശയങ്ങള്‍ ശേഖരിക്കുന്നതിനുമാണ് സംസ്ഥാനതല സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ 14 ന് നടക്കുന്ന ആരോഗ്യ സെമിനാറിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനതലത്തില്‍ 33 വിഷയങ്ങളിലാണ് ‘വിഷന്‍ 2031’ എന്ന പേരില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ആരോഗ്യ, ഗതാഗത വകുപ്പുകളുടെ സെമിനാറുകളാണ് പത്തനംതിട്ട ജില്ലയില്‍ നടക്കുന്നത്. ആരോഗ്യമേഖലയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസന നേട്ടങ്ങള്‍, നിലവിലുള്ള നയങ്ങള്‍, സുപ്രധാന പദ്ധതികള്‍ എന്നിവ സെമിനാറില്‍ അവതരിപ്പിക്കും. ശേഷം ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 22/09/2025 )

പ്രമാടം എല്‍ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് പ്രമാടം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം സെപ്റ്റംബര്‍ 23 (ചൊവ്വ) രാവിലെ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കെ.യു ജനീഷ് കുമാര്‍ എംഎല്‍ എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം അമ്പിളി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത്, ത്രിതല പഞ്ചാത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മലയാലപ്പുഴ എല്‍പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് മലയാലപ്പുഴ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം സെപ്റ്റംബര്‍ 23 (ചൊവ്വ) രാവിലെ 10.30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ് ( 22/09/2025 )

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും ആഭിമുഖ്യത്തിൽ “മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി” ഹെൽപ്പ് ഡെസ്കിൽ ലഭിച്ച പരാതി അവലോകനവും പ്രസന്റേഷനും 23.09. 2025 രാവിലെ 10 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും .   മനുഷ്യ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പരാതികൾ ഉള്ള പൊതുജനങ്ങൾ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു .

Read More