പത്തനംതിട്ട :ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി(6/8/22)

  കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് ആറിന് (6/8/22) പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു.

Read More

മുല്ലപ്പെരിയാർ ഡാം തുറന്നു; മൂന്ന് സ്പിൽവേ ഷട്ടറുകൾ ഉയർത്തി

  മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകൾ തുറന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. 534 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു. 2 മണിക്കൂറിനു ശേഷം ആയിരം ഘനയടി വെള്ളം. പുറത്തേക്ക് വിടും. നീരൊഴുക്ക് 9066 ഘനയടിയാണ്. ജലം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും. പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെരിയാറിൽ ഇറങ്ങാൻ പാടില്ലെന്നും നിർദേശമുണ്ട്.അണക്കെട്ടുകൾ തുറക്കുന്നതു കൊണ്ട് ആശങ്ക വേണ്ട. 2018 ലെ അനുഭവം ഉണ്ടാകില്ല. റൂൾ കർവ് പ്രകാരം മാത്രമാകും ഡാമുകൾ തുറക്കുകയെന്ന് വന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

Read More

9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി(05/08/2022 )

  konnivartha.com : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം,ഇടുക്കി,ആലപ്പുഴ,വയനാട്,എറണാകുളം,തൃശ്ശൂര്‍,പാലക്കാട്,കണ്ണൂര്‍, പത്തനംതിട്ട എന്നീ ജില്ലകള്‍ക്ക്‌ ആണ് ഇപ്പോള്‍ അവധി പ്രഖ്യാപിച്ചത് .കൂടുതല്‍ ജില്ലകള്‍ക്ക്‌ അവധി ഉണ്ടോ എന്ന് പിന്നീട് അറിയാന്‍ കഴിയും .മഴയുടെ തീവ്രത അനുസരിച്ച് ആണ് മറ്റു ജില്ലകളുടെ അവധി കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നത് .

Read More

ശക്തമായ മഴ : പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ചു

  konnivartha.com : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് അഞ്ചു മുതല്‍ എട്ടുവരെ തീയതികളില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടി മാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

Read More

പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി (5/08/22)

  konnivartha.com : അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനില്‍ക്കുകയും ശക്തമായ മഴ പെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് അഞ്ചിന് (5/08/22) ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.

Read More

പത്തനംതിട്ട ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നു: കോന്നിയുടെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി 

  konnivartha.com : ഇന്നലെ രാത്രി മുതല്‍ പെയ്ത മഴ വെള്ളം നദികളില്‍ നിറഞ്ഞതോടെ തോടുകളിലൂടെ വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ കയറുന്നു . കോന്നിയുടെ പല താഴ്ന്ന പ്രദേശത്തും വെള്ളം കയറുന്നു . കോന്നി കൊടിഞ്ഞിമൂല കടവിന് അടുത്തുള്ള റോഡുകളില്‍ വെള്ളം കയറി . കല്ലേലി കൊച്ചു വയക്കരയില്‍ റോഡില്‍ വെള്ളം കയറി .വാഹന ഗതാഗതം മുടങ്ങി . പത്തനംതിട്ട ജില്ലയില്‍ ഉച്ചയ്ക്ക് ശേഷം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പമ്പയില്‍ നിന്നും അയ്യപ്പ ഭക്തരെ ശബരിമലയ്ക്ക് കടത്തി വിടില്ല . ശബരിമല സന്നിധാനത്ത് ഉള്ള സ്വാമിമാര്‍ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറണം എന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു

Read More

കനത്ത മഴ സാധ്യത : പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഉച്ചക്ക് (4-08-2022)റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും, ഇപ്പോള്‍ ലഭിക്കുന്ന ശാസ്ത്രീയ കാലാവസ്ഥാ പ്രവചന മാതൃകകള്‍ ഉച്ചയ്ക്ക് ശേഷം പമ്പാ, ശബരിമല മേഖലകളില്‍ ശക്തമായ മഴയുടെ സാധ്യത സൂചിപ്പിക്കുന്നതിനാലും ഏവരുടെയും സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തികൊണ്ടു ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം. ഇപ്പോള്‍ ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് (4-08-2022)ഉച്ചയ്ക്ക് മൂന്നിനു ശേഷം പമ്പയില്‍ നിന്നും ശബരിമല കയറുവാന്‍ അനുവദിക്കുന്നതല്ലെന്നും, വൈകുന്നേരം ആറിനു മുന്‍പായി ഭക്തര്‍ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അഭ്യര്‍ഥിച്ചു.

Read More

മലയോരത്തെ രാത്രി മഴ :അച്ചൻ കോവിൽ നദിയിൽ രാവിലെ ജല നിരപ്പ് ഉയർന്നു

മലയോരത്തെ രാത്രി മഴ :അച്ചൻ കോവിൽ നദിയിൽ രാവിലെ ജല നിരപ്പ് ഉയർന്നു   Konnivartha. Com :വനത്തിൽ രാത്രി പെയ്ത മഴ മൂലം രാവിലെ മുതൽ അച്ചൻ കോവിൽ നദിയിൽ ജല നിരപ്പ് ഉയർന്നു. കല്ലാറ്റിലും ജല നിരപ്പ് ഉയർന്നു. ഇനിയും നിർത്താതെ മഴ പെയ്താൽ മിക്ക തോടും നിറയും. നിലവിൽ മഴയ്ക്ക് ശമനം ഉണ്ട് എങ്കിലും ആകാശം മൂടി കെട്ടി. മലയോരത്ത് മഞ്ഞു മൂടി. പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നൽകി. കോന്നി മേഖലയിൽ എവിടെയും റോഡിൽ വെള്ളം കയറിയിട്ടില്ല. നദി ഇരു കര മുട്ടിയാണ് ഒഴുകുന്നത്.

Read More

പുല്ല് ചെത്താനായി പാടത്തെ വെള്ളക്കെട്ടിൽ ഇറങ്ങി: അറുപത്കാരന്‍റെ മലദ്വാരത്തില്‍ ഭീമൻ കുളയട്ടകള്‍ കയറി

  മലദ്വാരത്തിലൂടെ വൻ കുടൽ പുറത്തു വന്നുവെന്ന് കാട്ടി ചികിത്സ തേടിയ അറുപത് കാരനിൽ നിന്നും കണ്ടെത്തിയത് 10 സെന്റിമീറ്ററോളം നീളം വരുന്ന രണ്ട് ഭീമൻ കുളയട്ടകളെ . മല്ലപ്പളളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മല്ലപ്പള്ളി സ്വദേശിയുടെ മലദ്വാരത്തിന് സമീപത്ത് നിന്നുമാണ് കുളയട്ടകളെ നീക്കം ചെയ്തത്. ആശുപത്രി ആർ.എം. ഒ കൂടിയായ ഡോ. മാത്യുസ് മാരേട്ടിന്റെ അടുത്താണ് 60 കാരൻ ചികിത്സ തേടിയെത്തിയത്. മലദ്വാരത്തിലൂടെ കുടൽ പുറത്തേക്ക് വന്നതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കുടൽ അകത്തേക്ക് കയറ്റാനുള്ള ശ്രമത്തിനിടെയാണ് കുളയട്ടയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇവയെ ശരീരത്തിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. ക്ഷീര കർഷകനായ 60 കാരൻ കന്നുകാലികൾക്ക് പുല്ല് ചെത്താനായി പുലർച്ചെ ഏഴു മണി മുതൽ രണ്ട് മണിക്കൂറോളം നേരം വീടിന് സമീപത്തെ പാടത്തെ വെള്ളക്കെട്ടിൽ ഇറങ്ങിയിരുന്നു. ഈ സമയം ശരീരത്തിൽ പറ്റിപ്പിടിച്ച അട്ടകൾ…

Read More

കാട്ടാന നിരന്തരം കയറി നാശനഷ്ടം സൃഷ്ടിക്കുന്ന പ്രദേശങ്ങൾ അഡ്വ പ്രമോദ് നാരായൺ എംഎൽഎ സന്ദർശിച്ചു

  konnivartha.com/ റാന്നി: വടശ്ശേരിക്കര പഞ്ചായത്തിൽ കാട്ടാന നിരന്തരം കയറി നാശനഷ്ടം സൃഷ്ടിക്കുന്ന പ്രദേശങ്ങൾ അഡ്വ പ്രമോദ് നാരായൺ എംഎൽഎ സന്ദർശിച്ചു. വടശ്ശേരിക്കര പഞ്ചായത്തിലെ ഒളികല്ല്, ചെമ്പരത്തി മൂട്, ബൗണ്ടറി, പേഴുമ്പാറ മേഖലകളിലാണ് ഒറ്റയാന്റെ ആക്രമണം രൂക്ഷമായി ഉള്ളത്. കൃഷികൾ അപ്പാടെ നശിപ്പിച്ചു വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. വൻ മരങ്ങൾ പിഴുതെ വൈദ്യുത ലൈനിന് മുകളിൽ ഇടുന്നതിനാൽ വൈദ്യുത ബന്ധo വിച്‌ഛേദിക്കപ്പെടുകയും പതിവായി . വനംവകുപ്പിന്റെ രാത്രികാല പെട്രോളിങ് ശക്തിപ്പെടുത്താൻ എംഎൽഎനിർദ്ദേശം നൽകി. വനം വകുപ്പ് ജീവനക്കാർക്ക് ഇവിടെ താമസിക്കുന്നതിനായി പ്രത്യേക വീടും കണ്ടെത്തി നൽകിയിട്ടുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് ശാശ്വത പരിഹാരം ഈ മേഖലയിൽ കാണുന്നതിനും വേണ്ട നടപടി സ്വീകരിക്കാൻ റാന്നി ഡി എഫ് ഒ യോട് നിർദ്ദേശിച്ചിട്ടുണ്ട്. വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡൻറ് ലതാ മോഹൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം കോമളം അനിരുദ്ധൻ,…

Read More