ഈ മാസത്തെ റേഷൻ വിതരണം ഇന്ന് (മെയ് 6) മുതൽ

  സാങ്കേതിക തകരാർ കാരണം ഏപ്രിലിൽ രണ്ട് ദിവസം റേഷൻകടകൾ തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും മുൻമാസങ്ങളിലെ പോലെതന്നെ ഏപ്രിൽ മാസവും 78 ശതമാനം റേഷൻ കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. സാങ്കേതിക തകരാർ പരിഹരിച്ച ശേഷം റേഷൻകടകളുടെ പ്രവർത്തനം തൃപ്തികരമായി നടന്നു വരികയാണ്. എല്ലാ മാസവും 75 മുതൽ 80 ശതമാനം വരെ കാർഡുടമകളാണ് റേഷൻ വിഹിതം കൈപ്പറ്റാറുള്ളത്. കഴിഞ്ഞ നാല് ദിവസങ്ങളിൽ റേഷൻകടകൾ ഷിഫ്റ്റ് സംവിധാനത്തിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ പൂർണ സമയവും തുറന്ന് പ്രവർത്തിച്ചിരുന്നു. ഏപ്രിൽ മാസം മുൻഗണനാ വിഭാഗത്തിൽ നിന്നും (AAY) മഞ്ഞ കാർഡുടമകൾ 97 ശതമാനവും (PHH) പിങ്ക് കാർഡുടമകൾ 93 ശതമാനവും റേഷൻ വിഹിതം കൈപ്പറ്റി. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5ന് അവസാനിക്കുകയും മെയ് മാസത്തെ…

Read More

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതികളിലൊരാൾ അറസ്റ്റിൽ

  konnivartha.com /പത്തനംതിട്ട : വെല്ലൂർ മെഡിക്കൽ കോളേജിൽ എം ബി ബി എസിന് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.   പറക്കോട് സ്വദേശിയുടെ മൊഴിയിലെടുത്ത കേസിലാണ് അടൂർ പോലീസിന്റെ നടപടി. ഈ കേസിന്റെ അന്വേഷണത്തിലൂടെ വ്യാപക തട്ടിപ്പ് വെളിച്ചത്തുവന്നതിനെതുടർന്ന്, പ്രതികളിലൊരാളായ ബിഹാർ പറ്റ്ന ഫുൽവാരി ഗർദ്ദാനിബാഗ് പി ഒയിൽ അനിസാബാദ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ മൗലാനാ ആസാദ് എൻജിനീയറിംഗ് കോളേജിന് എതിർവശം അലി നഗർ 219 ൽ നിന്നും, ഇപ്പോൾ  കന്യാകുമാരി തക്കല മൂളച്ചൽ എന്ന സ്ഥലത്ത് ഗാർഡൻവിളൈ 15/183-1 ൽ താമസിക്കുന്ന ജേക്കബ്ബ് തോമസിന്റെ മകൻ പ്രെയ്സ് മോൻ എന്നു വിളിക്കുന്ന റൈനാൾഡ് റ്റി ജേക്കബി (23 )നെയാണ്  തക്കലയിൽ നിന്നും അറസ്റ്റ് ചെയ്തത്. മാവേലിക്കര സ്വദേശിയായ സ്റ്റീഫൻ എന്നയാൾ എം ബി ബി…

Read More

സൈബർ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതിയുടെ ആത്മഹത്യ; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

  സൈബർ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവാവിനെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി . നാൽപതംഗ പൊലീസ് സംഘം നാല് ദിവസമായി അന്വേഷണം നടത്തിയിട്ടും പ്രതിയായ അരുൺ വിദ്യാധരനെ കണ്ടെത്താൻ കഴിഞ്ഞില്ല . ഈ സാഹചര്യത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. അരുണിന്റെ സൈബർ അധിക്ഷേപത്തെ തുടർന്ന് കോതനല്ലൂർ സ്വദേശിനി ആതിര തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ആതിരയ്ക്കെതിരെ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അരുൺ അപകീർത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇതിന് പിന്നാലെ തന്നെ പൊലീസ് അരുണിനായി അന്വേഷണം തുടങ്ങിയിരുന്നെങ്കിലും അപ്പോഴേക്കും അരുൺ ഒളിവിൽ പോയി. തിങ്കളാഴ്ച ആതിരയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അരുണിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതോടെയാണ് പൊലീസ് അന്വേഷണം പ്രതിസന്ധിയിലായത്

Read More

തണ്ണിത്തോട് തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് ഭരണാനുമതി

  konnivartha.com  :കോന്നി മണ്ഡലത്തിൽ തണ്ണിത്തോട് പഞ്ചായത്തിൽ “തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് തൊണ്ണൂറ്റിയെട്ട് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പ് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി പ്രകാരമാണ് തേനരുവി വാട്ടർഫാൾസ് പദ്ധതിക്കായി ഭരണാനുമതി നൽകിയത്. വിനോദ സഞ്ചാര വികസനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി ടൂറിസം വികസനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ്. ഡെസ്റ്റിനേഷൻ ചലഞ്ച്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടൂറിസം ഡെസ്റ്റിനേഷൻ എങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം ടൂറിസം വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിക്കായി ഭരണാനുമതി ടൂറിസം…

Read More

കോവിഡ്-19: പുതിയ വിവരങ്ങൾ: കേരളമാണ് ഏറ്റവും കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത് ( 03 MAY 2023 )

  രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും).കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 2,459 ഡോസുകൾ.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 40,177 പേർ.സജീവ കേസുകൾ ഇപ്പോൾ 0.09% ആണ്. മെയ് 3, 2023, രാവിലെ 8 മണിയുടെ കണക്കുകൾ പ്രകാരം, 9,014 കോവിഡ് കേസുകളോടെ കേരളമാണ് ഏറ്റവും കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.രോഗമുക്തി നിരക്ക് ഇപ്പോൾ 98.73% ആണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 7,698 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,43,84,955ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 3,720 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.47%.പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.46%.ആകെ നടത്തിയത് 92.70 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 1,50,735 പരിശോധനകൾ

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 03/05/2023)

  എന്റെ കേരളം മേള; തദ്ദേശ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 12 മുതല്‍ 18 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലും അതിന് മുന്നോടിയായി മെയ് 10ന് സംഘടിപ്പിക്കുന്ന വിളംബര ജാഥയിലും പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പൂര്‍ണ സഹകരണവും പങ്കാളിത്തവും ഉണ്ടാകണമെന്ന് ഡിപിസി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിക്കും പന്തളം നഗരസഭയുടെയും പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതിക്കും യോഗം അംഗീകാരം നല്‍കി. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ…

Read More

അമിതവണ്ണത്തിന് സൗജന്യ ചികിത്സ

             konnivartha.com : അമിതവണ്ണവും പോളിസിസ്റ്റിക് ഒവറി സിൻട്രം (PCOS) രോഗവുമുള്ള സ്ത്രീകൾക്ക് തിരുവനന്തപുരം പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലെ പഞ്ചകർമ്മ ഒ.പിയിൽ (ഒ.പി. നം.1) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സാ ലഭ്യമാണ്. 20നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഫോൺ: 8075159391

Read More

ആധാറിനൊപ്പം ബന്ധിപ്പിച്ചിട്ടുള്ള ഇമെയിൽ/ മൊബൈൽ നമ്പർ സ്ഥിരീകരിക്കാൻ യുഐഡിഎഐ അവസരം 

konnivartha.com : യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ), പൗരന്മാർക്ക് ആധാറിനൊപ്പം ചേർത്തിട്ടുള്ള അവരുടെ മൊബൈൽ നമ്പറുകളും ഇമെയിൽ ഐഡികളും പരിശോധിക്കാൻ അവസരം നൽകുന്നു. ഔദ്യോഗിക വെബ്‌സൈറ്റിൽ (https://myaadhaar.uidai.gov.in/) ‘വെരിഫൈ ഇമെയിൽ/മൊബൈൽ നമ്പർ’ ഫീച്ചറിന് കീഴിലോ mAadhaar ആപ്പ് വഴിയോ ഈ സൗകര്യം ലഭിക്കും. പൗരൻമാർക്ക് അവരുടെ സ്വന്തം ഇമെയിൽ/മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഈ  സംവിധാനം സഹായിക്കും. താമസക്കാരായ പൗരന്മാർക്ക് അവരുടെ സ്വന്തം ഇമെയിൽ/മൊബൈൽ നമ്പർ മാത്രമേ ആധാറിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളൂ എന്ന് സ്ഥിരീകരിക്കാൻ ഇതുവഴി കഴിയും. ഒരു പ്രത്യേക മൊബൈൽ നമ്പർ ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ അത് പൗരനെ അറിയിക്കുകയും അവർ ആഗ്രഹിക്കുന്നുവെങ്കിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സൗകര്യം നൽകുകയും ചെയ്യും. മൊബൈൽ നമ്പർ ഇതിനകം പരിശോധിച്ചുറപ്പിച്ചിട്ടുണ്ടെങ്കിൽ, ‘നിങ്ങൾ നൽകിയ മൊബൈൽ നമ്പർ ഞങ്ങളുടെ രേഖകൾക്കൊപ്പം ഇതിനകം…

Read More

മീഡിയ അക്കാദമി ഫോട്ടോ ജേർണലിസം  ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

     സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സ് 2023 ജൂൺ ബാച്ചിലേക്ക്  അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി.   ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്.  പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി  www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം.   സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 15.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ:  0484 2422275, 8281360360 (കൊച്ചി സെന്റർ), 0471 2726275, 9447225524 (തിരുവനന്തപുരം സെന്റർ)

Read More

പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത: ഇന്ന് ഓറഞ്ച് അലേർട്ട് ,നാളെ മഞ്ഞ അലേർട്ട്

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 02-05-2023: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 02-05-2023: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം 03-05-2023: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.…

Read More