ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു. നാളെ മുതൽ ഡ്യൂട്ടി ചെയ്യുമെന്ന് കെജിഎംഒഎ അറിയിച്ചു. വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും. സർക്കാർ എടുത്തത് പോസിറ്റീവ് സമീപനം എന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുമായി ഡോക്ടർമാരുടെ സംഘടനകൾ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
Read Moreവിഭാഗം: Information Diary
ജാഗ്രതാ നിർദേശം:പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത(മെയ് 11)
Konnivartha. Com :കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മേയ് 11 ന് പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ഡാമിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. മൂഴിയാർ ഡാമിലെ ജലനിരപ്പ് രാത്രി 7.40 ന് റെഡ് അലർട്ട് ലെവലിൽ എത്തിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മൂഴിയാർ ഡാമിലെ ജലനിരപ്പ് 192.63 മീറ്ററിലെത്തിയാൽ ഡാം തുറക്കും. ഇപ്രകാരം തുറന്ന് വിടുന്ന ജലം ആങ്ങമൂഴി, സീതത്തോട് മേഖലയിൽ കക്കട്ടാറിൽ ജലനിരപ്പ് ഉയരുന്നതിന് കാരണമാകാം. അതിനാൽ കക്കാട്ടാറിന്റെ ഇരുകരയിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണം. കക്കാട്ടാറിൽ പ്രത്യേകിച്ചും മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഭാഗത്ത് നദിയിൽ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണുമായ…
Read Moreകെ.ജി.എം.ഒ.എ നടത്തിവരുന്ന പ്രതിഷേധം വ്യാഴാഴ്ചയും തുടരും
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നടത്തിവരുന്ന പ്രതിഷേധം വ്യാഴാഴ്ചയും തുടരും. എമര്‍ജന്‍സി സേവനങ്ങള്‍ ഒഴികെയുള്ള ഡ്യൂട്ടികളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും.ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വി.ഐ.പി ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നും കെ.ജി.എം.ഒ.എ പ്രസ്താവനയില്‍ അറിയിച്ചു ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ചുള്ള ഓര്‍ഡിനന്‍സ് ഒരാഴ്ചക്കകം പുറപ്പെടുവിക്കുക. സിസിടിവി ഉള്‍പ്പടെയുളള സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കുക. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളില്‍ ആംഡ് റിസര്‍വ് പോലീസിനെ നിയമിച്ച് പോലീസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കുക, അത്യാഹിത വിഭാഗങ്ങളില്‍ ട്രയാജ് സംവിധാനങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ നടപ്പിലാക്കുക,പോലീസ് കസ്റ്റഡിയില്‍ ഉള്ള ആളുകളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും കൂടുതല്‍ ഡോക്ടര്‍മാരെ ജയിലില്‍ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക,കൃത്യവിലോപം…
Read Moreമൈലപ്ര പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് അറിയിപ്പുകള്‍
konnivartha.com : മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് (പഞ്ചായത്ത് വാര്‍ഡ്) ഉപതെരഞ്ഞെടുപ്പ് മെയ് 30ന് നടക്കും. മണ്ണാറക്കുളഞ്ഞി എംഎസ്സി എല്‍പിഎസ് സ്‌ക്കൂളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്. വോട്ടെണ്ണല്‍ മെയ് 31 രാവിലെ 10 ന് നടക്കും. വാര്‍ഡില്‍ 772 വോട്ടര്‍മാരാണ് ഉള്ളത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍മാരുടെ യോഗം ജില്ലാ കളക്ടറേറ്റില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍ നടന്നു പെരുമാറ്റചട്ടം : മൈലപ്ര പഞ്ചായത്തിലെ അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കില്ല മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് (പഞ്ചായത്ത് വാര്‍ഡ്) ഉപതെരഞ്ഞെടുപ്പ് മെയ് 30ന് നടക്കുന്നതിനാല്‍ പെരുമാറ്റചട്ടം നിലവിലുളളതിനാല്‍ ഈ ഗ്രാമപഞ്ചായത്തില്‍ നിന്നുളള അപേക്ഷകളിന്മേല്‍ കോന്നി താലൂക്ക് തല കരുതലും കൈതാങ്ങും പരാതി പരിഹാര അദാലത്തില്‍ നടപടികള്‍ ഒന്നും സ്വീകരിക്കാന്‍ പാടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Read Moreപത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 10/05/2023)
കരുതലും കൈത്താങ്ങും കോന്നി താലൂക്കുതല അദാലത്ത് (മേയ് 11) സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള കരുതലും കൈത്താങ്ങും കോന്നി താലൂക്കുതല അദാലത്ത് (മേയ് 11) രാവിലെ 10ന് നടക്കും. കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വ്യവസായ മന്ത്രി പി. രാജീവ്, ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍…
Read Moreകരുതലും കൈത്താങ്ങും കോന്നി താലൂക്കുതല അദാലത്ത് (മേയ് 11)
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള കരുതലും കൈത്താങ്ങും കോന്നി താലൂക്കുതല അദാലത്ത് (മേയ് 11) രാവിലെ 10ന് നടക്കും. കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വ്യവസായ മന്ത്രി പി. രാജീവ്, ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, എഡിഎം ബി. രാധാകൃഷ്ണന്‍, ത്രിതല പഞ്ചായത്ത്…
Read Moreറാന്നി പെരുനാട്ടില്‍ പശുവിനെ കടുവ കടിച്ചുകൊന്നു
konnivartha.com : പത്തനംതിട്ട റാന്നി പെരുന്നാട്ടില്‍ ബഥനി ആശ്രമത്തിന് സമീപം കടുവ പശുവിനെ ആക്രമിച്ചു കൊന്നു. ഇന്ന് രാവിലാണ് തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നത്.സമീപ വാസിയായ രാജുവിന്‍റെ പശുവിനെയാണ് കൊന്നത്. ഒരു മാസം മുൻപ് രാജുവിന്റെ പശുവിനെ കടുവ ആക്രമിച്ചുകൊന്നിരുന്നു. രണ്ടുമാസത്തിനിടയിൽ മൂന്ന് പശുക്കളാണ് ഈ മേഖലയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടാൻ ക്യാമറകളും കൂടും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ടങ്കിലും കടുവയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.പ്രദേശവാസികൾ ഭീതിയിലാണ്. റാന്നി പെരുനാട് മേഖലയിലെ ജനങ്ങൾക്ക് ഭീഷണിയായിരിക്കുന്ന കടുവയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് അഡ്വ പ്രമോദ് നാരായണൻ എംഎൽഎവനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലും കടുവ ജനവാസ മേഖലയിൽ ഇറങ്ങി പശുവിനെ കൊന്നു. പെരുനാട് ബഥനി പുതുവേൽ രാജൻ എബ്രഹാമിന്റെ പശുവിനെ കടിച്ചു കൊന്നതാണ് അവസാനത്തെ സംഭവം. കഴിഞ്ഞ…
Read Moreമഴയും കാറ്റും :കോന്നി മേഖലയില്‍ വ്യാപക നാശ നഷ്ടം
konnivartha.com : ഇന്ന് വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും കോന്നി മേഖലയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി .നാളെ വില്ലേജ് ഓഫീസുകളില്‍ എത്തുന്ന നാശനഷ്ട അപേക്ഷകള്‍ വിലയിരുത്തിയ ശേഷമേ വ്യാപ്തി കണക്കാക്കാന്‍ കഴിയൂ . ഇന്ന് വൈകിട്ട് നാല് മണിയ്ക്ക് ശേഷമാണ് മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശിയത് . കൃഷി നാശത്തിന് ഒപ്പം പല വീടുകളുടെയും മുകളിലേക്ക് മരങ്ങള്‍ ഒടിഞ്ഞു വീണിട്ടുണ്ട് . കോന്നി മങ്ങാരം 628- നമ്പർ എന്‍ എസ് എസ് കരയോഗമന്ദിരത്തിന്‍റെ മേൽക്കൂരയും തകര്‍ന്നു . ശക്തമായ കാറ്റ് മൂലം വ്യാപക കൃഷി നാശവും ഉണ്ടായി .വാഴയും കപ്പയും ഒടിഞ്ഞു . മരങ്ങള്‍ കടപുഴകി വീണു . മെയ് 11 വരെ ജില്ലയില്‍ ശക്തമായ മഴ പെയ്യുമെന്നുള്ള മുന്നറിയിപ്പ് ഉണ്ട് .മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . മഴ ശക്തമായതോടെ മലയോരവാസികള്‍ ഭീതിയിലാണ് .
Read Moreപത്തനംതിട്ട ജില്ലയില്‍ മെയ് 11 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
konnivartha.com : കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. പത്തനംതിട്ട ജില്ലയില്‍ മെയ് 11 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു 09-05-2023: പത്തനംതിട്ട, ഇടുക്കി, വയനാട് 10-05-2023: പത്തനംതിട്ട, ഇടുക്കി 11-05-2023: പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 2023 മെയ് 09 മുതൽ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മെയ് 12, 13 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ…
Read Moreപത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 09/05/2023)
സൈനിക ക്ഷേമ വകുപ്പ് : തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷിക്കാം സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി അക്കാദമി ഓഫ് കേരള (ഐസിറ്റിഎകെ) യുമായി ചേര്‍ന്ന് ടെക്നോപാര്‍ക്ക് തിരുവനന്തപുരം , ഇന്‍ഫോപാര്‍ക്ക് എറണാകുളം, സൈബര്‍ പാര്‍ക്ക് കോഴിക്കോട് എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫൈവ് ജി ടെക്നീഷ്യന്‍, ഡേറ്റ അനലറ്റിക്സ്, ഗ്രാഫിക് ഡിസൈനിംഗ് ആന്റ് വീഡിയോ എഡിറ്റിംഗ് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്നു. താത്പര്യമുളള വിമുക്ത ഭടന്മാരും / ആശ്രിതരും അവരുടെ ബയോഡേറ്റ [email protected] എന്ന ഇ-മെയിലില്‍ മെയ് 12 ന് വൈകുന്നേരം അഞ്ചിനകം നല്‍കണം. സ്വയം തൊഴില്‍ വായ്പ പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവര്‍ഗ,ന്യൂനപക്ഷ വിഭാഗങ്ങളിലുളള വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ 30 ലക്ഷം വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും…
Read More