പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോൾ സെന്റർ ആരംഭിച്ചു

konnivartha.com: സംസ്ഥാനത്ത് പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോൾ സെന്റർ ആരംഭിച്ചു. നിലവിലെ ദിശ കോൾ സെന്റർ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളിൽ നിന്നുമുള്ള ഡോക്ടർമാരുടേയും സേവനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക കോൾ സെന്റർ പ്രവർത്തന സജ്ജമാക്കിയത്. ദിശയിലെ കൗൺസിലർമാർ, ഡോക്ടർമാർ, ഇ സഞ്ജീവനി ഡോക്ടർമാർ എന്നിവരെ കൂടാതെ എല്ലാ ജില്ലകളിൽ നിന്നും ജില്ലാ സർവയലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കുന്നതാണ്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ പേരുടെ സേവനം ലഭ്യമാക്കുന്നതാണ്. ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങൾക്കും ദിശയിൽ വിളിക്കാവുന്നതാണ്. ആശുപത്രിയിലെ തിരക്കില്ലാതെ ഡോക്ടർമാരോട് സംസാരിക്കാവുന്നതാണ്. ഈ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. മഴക്കാലത്തോടനുബന്ധിച്ച് ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1, സിക്ക, ശ്വാസകോശ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ തുടങ്ങിയ പലതരം രോഗങ്ങൾ ബാധിക്കാം. രോഗത്തിന്റെ ആരംഭത്തിലും ചികിത്സാ ഘട്ടത്തിലും അതുകഴിഞ്ഞും പലർക്കും പല…

Read More

വി.എച്ച്.എസ്.ഇ രണ്ടാം അലോട്ട്മെന്റ് പ്രവേശനം ജൂൺ 26, 27 തീയതികളിൽ

konnivartha.com: ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള രണ്ടാം അലോട്ട്മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷൻ വെബ്സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജിൽ ജൂൺ 26 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. Second Allotment Results എന്ന ലിങ്കിലെ Candidate Login ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേർഡും നൽകി അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. രണ്ടാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 26 മുതൽ ജൂൺ 27 വൈകുന്നേരം 4 വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്കൂളുകളിൽ പ്രവേശനം നേടാം.  ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്.  ഇവർക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല.  താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളതെങ്കിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാർഥിക്ക് താത്കാലിക പ്രവേശനം നേടാം. ഒന്നാം അലോട്ട്മെന്റിൽ…

Read More

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്നു

  konnivartha.com/ റാന്നി: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്നു. തടസം പിടിക്കാന്‍ ശ്രമിച്ച യുവതിയുടെ മാതാപിതാക്കളെയും സഹോദരിയെയും മാരകമായി പരുക്കേല്‍പ്പിച്ചു. കീക്കോഴൂര്‍ മലര്‍വാടി ഇരട്ടത്തലപ്പനയ്ക്കല്‍ രജിത മോള്‍ (27) ആണ് മരിച്ചത്. രജിതയുടെ പിതാവ് വി.എ. രാജു (60), മാതാവ് ഗീത (51), സഹോദരി അപ്പു എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ റാന്നി ബ്ലോക്ക് പടി വടക്കേടത്ത് വീട്ടില്‍ സത്യന്റെ മകന്‍ അതുല്‍ സത്യന്‍ (29) ആണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 9.30 നാണ് സംഭവം. രജിതയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതുല്‍ രക്ഷപ്പെട്ടുവെന്നാണ് സൂചന.

Read More

ഒളിവിൽ കഴിഞ്ഞ പ്രതി 17 വർഷങ്ങൾക്കുശേഷം പോലീസ് പിടിയിൽ

  konnivartha.com/പത്തനംതിട്ട : വിവിധ കോടതികളിൽ ദീർഘകാലമായി നിലവിലുള്ള (എൽ പി )6 വാറണ്ടുകളിലെ പ്രതി പോലീസിന്റെ വലയിൽ കുരുങ്ങി. റാന്നി പുതുശേരിമല ചീരുവേലിൽ വീട്ടിൽ ആന്റണിയുടെ മകൻ സണ്ണി ആന്റണി(62)യാണ് റാന്നി പോലീസിന്റെ പിടിയിലായത്. ഇയാൾ വർഷങ്ങളായി റാന്നി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. റാന്നി ജെ എഫ് എം കോടതിയിൽ നാലും, പത്തനംതിട്ട സി ജെ എമ്മിലും, എറണാകുളം അഡിഷണൽ സി ജെ എമ്മിലും ഓരോന്നുവീതവും എൽ പി വാറണ്ടുകൾ പ്രതിക്കെതിരെ നിലവിലുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായശേഷം മുങ്ങി നടക്കുകയായിരുന്നു. ഇന്ന് പുലർച്ചെ കോട്ടയം കുറുപ്പംതറയിലെ വാടകവീട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. റാന്നി എസ് ഐ എ അനീഷ്, സി പി ഓമാരായ അജാസ്, രഞ്ജു കൃഷ്ണൻ, ജിനു ജോർജ്ജ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

പത്തനംതിട്ട ജില്ലയില്‍ എലിപ്പനി പടരുന്നു : എലിപ്പനി സൂക്ഷിക്കുക – ജില്ലാ മെഡിക്കല്‍ ഓഫീസര്‍

  konnivartha.com : കാലവര്‍ഷം സജീവമായ സാഹചര്യത്തില്‍ മഴക്കാല രോഗങ്ങളെ കരുതിയിരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകള്‍ ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കെട്ടികിടക്കുന്ന വെളളത്തില്‍ രോഗാണു വാഹകരായ എലിയുടെ മൂത്രം കലരുക വഴി വെളളം മലിനമാകുകയും രോഗാണുക്കള്‍ ആ വെളളവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ മുറിവില്‍ കൂടിയോ, നേര്‍ത്ത ചര്‍മ്മത്തില്‍ കൂടിയോ ശരീരത്തില്‍ പ്രവേശിക്കുകയും രോഗം പിടിപെടുകയും ചെയ്യന്നു. എലിപ്പനി രോഗലക്ഷണങ്ങള്‍ കടുത്തപനി, തലവേദന ശക്തമായ ശരീര വേദന കണ്ണിന് ചുവപ്പ്/മഞ്ഞ നിറം വെളിച്ചത്തില്‍ നോക്കാന്‍ പ്രയാസം മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്തനിറം എലിപ്പനി പ്രതിരോധിക്കാം കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളില്‍ കുളിക്കുകയോ, മുഖം, വായ എന്നിവ കഴുകുകയോ ചെയ്യരുത്. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, മലിനജലവുമായി സമ്പര്‍ക്കം വരുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവര്‍,…

Read More

പനി ഉണ്ടായാല്‍ നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടണം

  konnivartha.com: പനിയുണ്ടായാല്‍ സ്വയം ചികിത്സ പാടില്ലെന്നും നിര്‍ബന്ധമായും ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ അസംബ്ലികള്‍ ആരോഗ്യ അസംബ്ലികളായി നടത്തുന്നതിന്റെ ഭാഗമായി മെഴുവേലി ചന്ദനക്കുന്ന് ഗവ. യുപി സ്‌കൂളില്‍ നടന്ന ആരോഗ്യ അസംബ്ലിയില്‍ കുട്ടികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മഴക്കാല പകര്‍ച്ച വ്യാധികള്‍ തടയുന്നതുമായി ബന്ധപ്പെട്ട് കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിനായാണ് സ്‌കൂളുകളില്‍ ആരോഗ്യ അസംബ്ലികള്‍ നടത്തിയത്. പനിയുടെ ലക്ഷണങ്ങളുണ്ടെങ്കില്‍ കുട്ടികള്‍ മാതാപിതാക്കളേയോ അധ്യാപകരേയോ അറിയിക്കണം. കൊതുകജന്യ രോഗങ്ങളായ ഡെങ്കിപ്പനി, സിക്കാ വൈറസ് പനി, എലിപ്പനി, ഇന്‍ഫ്ളുവന്‍സ തുടങ്ങിയവ മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നു. വീട്ടുവളപ്പില്‍ ജലം കെട്ടികിടക്കാന്‍ സാധ്യത ഉള്ള ചിരട്ടകള്‍, പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്ത് ഉറവിട നശീകരണത്തിലൂടെ ഡെങ്കിപ്പനിയുടെ വ്യാപനം തടയാന്‍ കഴിയും. മണ്ണ്, ചെളി, കെട്ടിക്കിടക്കുന്ന വെള്ളം എന്നിവയുമായി…

Read More

സംസ്ഥാന വ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദ്

  konnivartha.com: ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയും എസ്എഫ്ഐയ്‌ക്ക് വിടുപണി ചെയ്യുന്ന പോലീസ് നിഷ്ക്രിയത്വത്തിനെതിരെയും കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. ജൂൺ 23, വെള്ളിയാഴ്‌ച്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അരവിന്ദ് അറിയിച്ചു.

Read More

ടൈറ്റൻ പൊട്ടിത്തെറിച്ച് അഞ്ച് യാത്രികരും മരിച്ചു

  അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ​ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ. 6.7 മീറ്റർ നീളവും മണിക്കൂറിൽ 3.5 കിമി വേഗതയുമുള്ള ടൈറ്റൻ സ്വാതന്ത്രമായാണ് സമുദ്രത്തിൽ സഞ്ചരിച്ചിരുന്നത്. മുങ്ങിക്കപ്പലിന്റെ കാർബൺ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടൽ വന്നാൽ പോലും ഇംപ്ലോഷൻ ( അകത്തേക്ക് പൊട്ടിത്തെറിക്കൽ) സംഭവിക്കാം.ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റൻ. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, സബ്മെർസിബിൾ കമ്പനിയുടെ സിഇഒ സ്റ്റോക്ടൻ റണ്ട്, ക്യാപ്റ്റൻ പോൾ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 22/06/2023)

പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ ഹൗസ് കണക്ഷനുകള്‍ ഈ മാസം അവസാനം മുതല്‍ നല്‍കാനാകും: അഡ്വ. പ്രമോദ്  നാരായണ്‍ എംഎല്‍എ കേരള വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിയുടെ പരിധിയില്‍ വരുന്ന വെച്ചൂച്ചിറ പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ ഹൗസ് കണക്ഷനുകള്‍ ഈ മാസം അവസാനം മുതല്‍ നല്‍കാനാകുമെന്ന് അഡ്വ. പ്രമോദ്  നാരായണ്‍ എംഎല്‍എ അറിയിച്ചു. വെച്ചൂച്ചിറ, നാറാണംമൂഴി, പഴവങ്ങാടി എന്നീ മൂന്ന് പഞ്ചായത്തുകളില്‍ ഭാഗികമായി ജലവിതരണം സാധ്യമാക്കുന്ന പദ്ധതിക്കായി  63.6188 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. 33.77 കോടി രൂപയുടെ ടെന്‍ഡര്‍ ആണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. വെച്ചൂച്ചിറ 1600, നാറാണംമൂഴി 350, റാന്നി പഴവങ്ങാടി 2000 എന്നിങ്ങനെയാണ് ഈ പദ്ധതി വഴി ഹൗസ് കണ്‍വെന്‍ഷനുകള്‍ കൊടുക്കുന്നത്. ആകെ 3950 ഹൗസ് കണക്ഷനുകള്‍ ആണ് ഉള്ളത്. കൂടാതെ 138.20 കി.മീ ദൂരം വിതരണ പൈപ്പുകളും സ്ഥാപിക്കും. നവോദയ (2), കുന്നം, ആനമാടം, അച്ചടിപ്പാറ,…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 21/06/2023)

  എന്‍ട്രന്‍സ് പരിശീലനം പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ / എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് പട്ടികജാതി വികസന വകുപ്പ് ധനസഹായം നല്‍കുന്നു. വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ തയാറായ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നല്‍കാനുളള അവസാന തീയതി ജൂലൈ ഒന്ന്.ഫോണ്‍ : 04682 322712. കുടുംബ വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷിക്കാം മെഴുവേലി ഗ്രാമപഞ്ചായത്തിലെ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പദ്ധതികളുടെ നിര്‍വഹണത്തിനായി കുടുംബ വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും. ഒരു കുടുംബത്തിന് പരമാവധി മൂന്ന് പദ്ധതികള്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 29 ന് വൈകുന്നേരം അഞ്ചു വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. പരിശോധന നടത്തി പുറമറ്റം ഗ്രാമപഞ്ചായത്ത് പരിധിയിലുളള പുറമറ്റം ജംഗ്ഷന്‍, വെണ്ണികുളം എന്നിവിടങ്ങളിലെ ചെറുതും…

Read More