നാമനിര്‍ദേശ പത്രിക സമര്‍പ്പണം: ഇന്ന് ( ഏപ്രില്‍ 04) അവസാനിക്കും

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് ( ഏപ്രില്‍ 04)അവസാനിക്കും. വൈകിട്ട് മൂന്നുവരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടാണ്.

Read More

വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കുക

വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കുക, വനനിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.സി.സി കറൻ്റ് അഫേഴ്സ് കമ്മീഷൻ ഏകദിന ഉപവാസം ഏപ്രിൽ 11ന് സംഘടിപ്പിക്കുന്നു. konnivartha.com; പത്തനംതിട്ട.കേരളാ കൗൺസിൽ ഓഫ് ചർച്ച്സ്, കറൻ്റ് അഫേഴ്സ് കമ്മീഷൻ്റെ നേതൃത്വത്തിലും തണ്ണിത്തോട് സോണിൻ്റെ സഹകരണത്തിലും വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കുക,വനനിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുക  എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 2024 ഏപ്രിൽ 11 ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ തണ്ണിത്തോട് ജംഗ്ഷനിൽ ഏകദിന ഉപവാസം സംഘടിപ്പിക്കുന്നു. കെ.സി.സി പ്രസിഡൻ്റ് അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട രൂപതാധിപൻ അഭി. ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ ഏകദിന ഉപവാസം ഉദ്ഘടാനം ചെയ്യും.   കെ.സി.സി മുൻ പ്രസിഡൻ്റ് അഭി. ഡോ.…

Read More

എലിപ്പനിക്കെതിരെ പത്തനംതിട്ട ജില്ലയില്‍ ജാഗ്രത നിര്‍ദേശം

  konnivartha.com: എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. എലി, കന്നുകാലികള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ മറ്റു വസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി പകരുന്നത്. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്.തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ക്ഷീരകര്‍ഷകര്‍, ശുചീകരണത്തൊഴിലാളികള്‍, കൃഷിപണിയില്‍ ഏര്‍പ്പെടുന്നവര്‍, വിനോദത്തിനായി മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍, നിര്‍മാണതൊഴിലാളികള്‍, മലിനമായ മണ്ണുമായും കെട്ടിക്കിടക്കുന്ന വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എന്നിവര്‍ ജാഗ്രത പാലിക്കണം. രോഗലക്ഷണങ്ങള്‍ ശക്തമായ വിറയലോട് കൂടിയ പനി, ക്ഷീണം, തലവേദന, പേശിവേദന, ഛര്‍ദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടയിലെയും കാല്‍വണ്ണയിലെ പേശികള്‍ അമര്‍ത്തുമ്പോള്‍ വേദന അനുഭവപ്പെട്ടാല്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. നെഞ്ചുവേദന ശ്വാസംമുട്ടല്‍, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍, മൂത്രത്തിന്റെ അളവ് കുറയുക ഇവ കണ്ടാല്‍ എലിപ്പനി സംശയിക്കണം.   പ്രതിരോധമാര്‍ഗങ്ങള്‍…

Read More

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

അടുത്ത വർഷത്തേക്കുള്ള പാഠപുസ്‌തക വിതരണം സ്കൂളുകളില്‍ തുടങ്ങി

  konnivartha.com: പാഠപുസ്‌തകങ്ങൾ സ്‌കൂളിലെത്തിച്ച് ചരിത്രം സൃഷ്‌ടിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. 2,4,6,8,10 ക്ലാസുകളിലേക്കുള്ള മലയാളം,ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയങ്ങളിലായി 1,43,71,650 പാഠപുസ്‌തകങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. പാഠപുസ്‌തകത്തിന്‍റെ ഫോട്ടോസ്‌റ്റാറ്റിനായി ആരും ഓടേണ്ടതില്ല . 1, 3, 5, 7, 9 ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങൾ മെയ് ആദ്യം വിതരണം ചെയ്യും. പാഠപുസ്‌തകങ്ങളുടെ ഡിജിറ്റൽപതിപ്പും ലഭ്യമാക്കും. കൃത്യമായ ആസൂത്രണത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നത് . സർക്കാർ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നതിന് കാരണം ഇതാണ് .

Read More

7 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത (02/04/2024 )

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Read More

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കടലാക്രമണം

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കടലാക്രമണം. ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലാണ് കടലാക്രമണം. ഇതിനു പിന്നാലെ ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയെന്നു ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തൂമ്പ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. കടലാക്രമണത്തിൽ നിരവധി വീടുകളും വള്ളങ്ങളും തകർന്നു. റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം അനുഭവപ്പെടുന്നത്. പുറക്കാട് രാവിലെ കടല്‍ ഉല്‍വലിഞ്ഞിരുന്നു. ഇവിടെ ചെളിയടിഞ്ഞ അവസ്ഥയായിരുന്നു.അടിയന്തിര സാഹചര്യങ്ങളിൽ കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടുക. കടലാക്രമണം രൂക്ഷം; തീരദേശവാസികൾ ജാഗ്രത പാലിക്കണം കേരളതീരത്ത് ഉയർന്ന തിരമാലയും കടലാക്രമണവും ഒരുദിവസം കൂടി തുടരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കള്ളക്കടൽ എന്ന പ്രതിഭാസമാണ് വ്യാപകമായ രീതിയിലുള്ള കടലാക്രമണത്തിന് കാരണം.കൊല്ലം ജില്ലയിൽ ക്യാമ്പുകൾ തുറക്കുന്നതിനുൾപ്പെടെയുള്ള സജ്ജീകരണങ്ങൾ…

Read More

കോന്നിയില്‍ രാത്രി എട്ടു മണിമുതല്‍ കനത്ത വേനല്‍ മഴ

  konnivartha.com: രാത്രി എട്ടു മണിമുതല്‍ കോന്നിയില്‍ കനത്ത വേനല്‍ മഴ ലഭിച്ചു . മലയോര മേഖലയില്‍ ചൂടിനു ആശ്വാസം പകര്‍ന്നു . ഇന്ന് വൈകിട്ട് പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു . കോന്നി മേഖലയില്‍ എമ്പാടും സാമാന്യം പരക്കെ മഴ ലഭിച്ചു . കാര്‍ഷിക മേഖലയുടെ ഉണര്‍വിനും വേനല്‍ ചൂടിനും ആശ്വാസം പകരുന്നത് ആണ് ഈ മഴ

Read More

പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ മഴയ്ക്ക് സാധ്യത

  konnivartha.com: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു   Light thunderstorm with moderate rainfall & gusty winds speed reaching 40 Kmph is likely at one or two places in the Pathanamthitta, Alappuzha, Kottayam and Ernakulam districts of Kerala.

Read More

പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം : വിവരങ്ങൾ കിട്ടിയാൽ അറിയിക്കണം: പോലീസ്

  konnivartha.com/പത്തനംതിട്ട : ഏഴിനും ഒമ്പതിനുമിടയിൽ പ്രായം തോന്നിക്കുന്ന   പെൺകുഞ്ഞിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ  സംഭവത്തിൽ വിവരങ്ങൾ കിട്ടിയാൽ അറിയിക്കണമെന്ന്  പോലീസ്. കഴിഞ്ഞവർഷം ആഗസ്റ്റ് 12 വൈകിട്ട്  ആറുമണിയോടെയാണ് പുളിക്കീഴ് സെന്റ് മേരീസ്‌ പള്ളിക്ക്  പടിഞ്ഞാറുവശം റോഡരികിലെ ചതുപ്പിൽ കമഴ്ന്നുകിടക്കുന്ന  നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ കാലുകളും ,  വലതുകൈയും മുട്ടിനു താഴെവച്ച് നഷ്ടപ്പെട്ട നിലയിലായിരുന്നു. വെള്ളയിൽ ചുവപ്പും കറുപ്പും നിറമുള്ളതും  MonTello എന്ന ബ്രാൻഡിലുള്ള എം സൈസിലുള്ള ഫ്രോക്ക്  ധരിച്ചതും ഡയപ്പർ ധരിച്ചതും അരയിൽ കറുപ്പുചരട് കെട്ടിയിട്ടുള്ളതുമായ മൃതദേഹത്തിന് 3 മുതൽ 5 ദിവസം വരെ  പഴക്കമുണ്ടായിരുന്നു. ഇക്കാര്യത്തിന് പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ  അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം  തുടങ്ങുകയും, തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം തിരുവല്ല ഡി വൈ എസ് പി അന്വേഷണം  ഏറ്റെടുക്കുകയും ചെയ്തിരുന്നു. നാളിതുവരെ കുഞ്ഞിനെ …

Read More