കോഴഞ്ചേരി – കുമ്പനാട് 33 കെ.വി: മെയ് 10 മുതല്‍ വൈദ്യുതി കടത്തിവിടും

  കോഴഞ്ചേരി – കുമ്പനാട് 33 കെ.വി. വൈദ്യുതലൈനിലൂടെ മെയ് 10 മുതല്‍ പരീക്ഷണാര്‍ത്ഥം വൈദ്യുതി കടത്തിവിടും. കോഴഞ്ചേരി 110 കെ.വി. സബ്‌സ്‌റ്റേഷന്‍ മുതല്‍ തറയില്‍മുക്ക്, ആറന്‍മുള, കോഴിപ്പാലം, ആഞ്ഞിലിമൂട്, മാടോലിപ്പടി, പൂവത്തൂര്‍, മരങ്ങാട് ഡൈമുക്ക് വഴി കുമ്പനാട് 33 സബ്‌സ്‌റ്റേഷന്‍ വരെയാണ് ലൈന്‍ വലിച്ചിട്ടുള്ളത്. പരീക്ഷണാര്‍ത്ഥം മെയ് 10 മുതല്‍ ഏത് നിമിഷവും ലൈനിലൂടെ വൈദ്യുതി കടത്തിവിടാം. ഈ ലൈനുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവൃത്തികള്‍ കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ചെയ്യരുത്. അല്ലാതെയുള്ള പ്രവൃത്തിയിലൂടെ ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും അതത് വ്യക്തികള്‍ മാത്രമായിരിക്കും ഉത്തരവാദികള്‍ എന്ന് കോഴഞ്ചേരി സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Read More

പ്ലസ് ടു പരീക്ഷാ ഫലം ; 2,94,888 പേർ വിജയിച്ചു

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78. 69 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 2,94,888 പേരാണ് വിജയിച്ചത്. വിജയശതമാനം കഴിഞ്ഞ തവണത്തെക്കാൾ 4.26 ശതമാനം കുറവാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഫലം വെബ് സൈറ്റുകളിൽ ലഭ്യമാണ് . പ്ലസ് ടു സയൻസ് വിഭാ​ഗത്തിൽ 84.84 ശതമാനമാണ് വിജയശതമാനം. ഹ്യുമാനിറ്റീസ് വിഭാ​ഗം 67.09 ശതമാനം വിജയശതമാനം. കൊമേഴ്സ് വിഭാ​ഗം 76.11 ശതമാനമാണ് വിജയശതമാനം. 39242 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എയ്ഡഡ് സ്കൂളുകളിൽ 82.47 ശതമാനവും അൺഎയ്ഡഡ് 74.51 ശതമാനവുമാണ് വിജയ ശതമാനം. കലാമണ്ഡലത്തിൽ 100 ശതമാനം വിജയം. സ്കോൾ കേരളയിൽ 40.61 ശതമാനം വിജയം. ജൂൺ 12-20 വരെ ഇംപ്രൂവ്മെൻ്റ നടത്തും.   ഹയർ സെക്കൻഡറി പരീക്ഷാ ഫലം  www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും  വൊക്കേഷണൽ ഹയർ സെക്കണ്ടറി…

Read More

ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് (മെയ് 9)

konnivartha.com: 2023-24  അക്കാദമിക വർഷത്തെ  രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 നു നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം  www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

Read More

കോന്നി മങ്ങാരം കോനാട്ട് ബാലകൃഷ്ണന്‍ നായര്‍ (69 )നിര്യാതനായി

കോന്നി മങ്ങാരം കോനാട്ട് ബാലകൃഷ്ണന്‍ നായര്‍ (69 )നിര്യാതനായി ഭാര്യ :അമ്പിളി മക്കള്‍ : അരുണ്‍ , ജിനു

Read More

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍(74) അന്തരിച്ചു

    konnivartha.com: അമേരിക്കയിലെ ഡാലസിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ അത്തനാസിയോസ് യോഹാന്‍ മെത്രാപ്പൊലീത്ത(74) (കെ.പി. യോഹന്നാന്‍) അന്തരിച്ചു. ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.ചര്‍ച്ചിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആയിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു.അടിയന്തിര ശാസ്ത്രക്രീയ നടത്തിയിരുന്നു . പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു . തിരുവല്ല താലൂക്കിലെ നിരണം കടിപ്പിയാരിൽ കുടുംബാംഗമായ മാർ അത്തനേഷ്യസ് യോഹാൻ ഗോസ്പൽ ഫോർ ഏഷ്യ എന്ന സംഘടനയുടെ സ്ഥാപക മേധാവിയായി തിരുവല്ലയിലാണ് പ്രവർത്തനമാരംഭിക്കുന്നത്.   മാർത്തോമ്മാ സഭയിലായിരുന്ന മാർ അത്തനേഷ്യസ് യോഹാൻ, സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സുവിശേഷവേലയിലേക്ക് തിരിഞ്ഞു.വടക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ സുവിശേഷ പ്രവർത്തകനായി.1974ൽ…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 08/05/2024 )

അപേക്ഷാ തീയതി 31 വരെ നീട്ടി പച്ച മലയാളം അടിസ്ഥാന കോഴ്‌സ്, പത്താംതരം തുല്യതാ കോഴ്‌സ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് എന്നിവയുടെ അപേക്ഷാ തീയതി 31 വരെ നീട്ടി. നിലവിലുണ്ടായിരുന്ന നാലുമാസം ദൈര്‍ഘ്യമുള്ള പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് രുണ്ട് ഭാഗങ്ങളായി പൂര്‍ത്തിയാകുന്ന രീതിയില്‍ പരിഷ്‌കരിച്ചാണ് പുതിയ കോഴ്സിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ് കഴിഞ്ഞ ആര്‍ക്കും കോഴ്‌സില്‍ ചേരാം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാന്‍സ് കോഴ്സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത് സാക്ഷരതാമിഷന്റെ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഒരു തുല്യതാകോഴ്സാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്താം ക്ലാസ് മലയാളപഠനം നിര്‍ബന്ധമാണ് എന്നത് കണക്കിലെടുത്താണ് ഈ കോഴ്സിന്റെ പരിഷ്‌കരണം. 60 മണിക്കൂര്‍ മുഖാമുഖവും 30…

Read More

സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ (65) അന്തരിച്ചു

  പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ (65)മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ അന്തരിച്ചു. യോദ്ധ, നിർണയം, ​ഗാന്ധർവം തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനാണ്.1990-ൽ പുറത്തിറങ്ങിയ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സംവിധാനരം​ഗത്തെത്തിയത്.ഹിന്ദിയിലും എട്ടുസിനിമകൾ സംവിധാനംചെയ്തിട്ടുണ്ട്.ഡോക്യുമെന്ററി ചിത്രങ്ങളും ചെയ്തിരുന്നു.

Read More

എസ്എസ്എല്‍സി: 71,831 പേര്‍ക്ക് ഫുള്‍ എപ്ലസ്, വിജയശതമാനം 99.69

  konnivartha.com: എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്.ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിച്ചു.   എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.ഇതില്‍ 425563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.99.69 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം.കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു.71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എപ്ലസ് നേടിയിട്ടുള്ളത്.വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്താണ്(99.08%).71831 പേര്‍ ഫുള്‍ എപ്ലസ് നേടി. 4934 പേര്‍ മലപ്പുറത്ത് മുഴുവന്‍ എപ്ലസ് നേടി.വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്(100%).892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയമുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാവും.9 മുതൽ 15 വരെ പുനർ മൂല്യ…

Read More

കോന്നി കുളത്തുമൺ പാലക്കുഴി മേഖലയില്‍ കണ്ടത് കടുവ തന്നെ : പശുവിനെ കാണാനില്ല

  konnivartha.com: കോന്നി കുളത്തുമൺ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് കടുവയെ കണ്ടതായി പ്രദേശവാസികൾ. താമരപ്പള്ളി നന്ദിയാട്ട് റോഡിൽ പാലക്കുഴി ഭാഗത്താണ് ഇന്നലെ വൈകിട്ട് 5.30ന് കടുവയെ കണ്ടത്. അഭിത് ഭവൻ അജി കുമാറും മകൻ അഭിത്തുമാണ് വീടിനു സമീപത്ത് കല്ലേലി ഹാരിസൺ എ‌സ്റ്റേറ്റ് പാറക്കുളം ഭാഗത്ത് കടുവ കിടക്കുന്നത് ആദ്യം കാണുന്നത് എന്ന് നാട്ടുകാരെ അറിയിച്ചത് . ഇവരുടെ കാണാതായ പശുവിനെ സമീപത്ത് എല്ലാം തിരയുന്നതിനിടെയാണ് കടുവയെ കണ്ടത്.തുടർന്ന് കടുവ വലിയ ശബ്ദം ഉണ്ടാക്കി പറയുടെ മുകളിലേക്ക് മാറി അവിടെ തുടർന്നു. ഇവർ ഓടി മാറി.പിന്നീട് സമീപവാസി അമ്പിളി വർഗീസും അജിയും,പ്രദേശവാസികളും ചേർന്ന് ഇവിടെ എത്തി.ഇവരും പറയ്ക്ക് മുകൾ ഭാഗത്ത് കടുവയെ കാണുകയും ചെയ്തു എന്ന് വനപാലകരോട് പറഞ്ഞു . പിന്നീട് വലിയ ശബ്ദം ഉണ്ടാക്കിയാണ് കടുവയെ ഓടി മറഞ്ഞത് . ഇവർ അറിയിച്ചതനുസരിച്ച് പാടം…

Read More

വിവിധ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു ( 08/05/2024 )

  തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു 2024 മെയ് 08, 09 തീയതികളിൽ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും…

Read More