പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചു : മണിമല,അച്ചൻകോവിൽ ,തൊടുപുഴ ,കരുവന്നൂർ നദികളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

  konnivartha.com: കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചു . നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഓറഞ്ച് അലർട്ട്: പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) നദിയിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. മഞ്ഞ അലർട്ട്: പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ), കോട്ടയം ജില്ലയിലെ മണിമല (പുല്ലാക്കയർ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (പാലകടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

Read More

ശമ്പളം വീണ്ടും മുടങ്ങി : 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ

  konnivartha.com: ജൂണിലെ ശമ്പളം മുടങ്ങിയതോടെ സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി. 16-ാം തീയതിയായിട്ടും ശമ്പളം കിട്ടാത്തതോടെയാണിത്. ഈ വർഷം മൂന്നാം തവണയാണ് ശമ്പളം മുടങ്ങിയതിനെത്തുടർന്ന് ജീവനക്കാർ സമരം നടത്തുന്നത് എന്ന് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.)പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ അറിയിച്ചു . ഒരാശുപത്രിയിൽനിന്ന്‌ മറ്റൊരാശുപത്രിയിലേക്ക് കേസുകൾ എടുക്കാതെയാണ് സമരം. എന്നാൽ, റോഡപകടങ്ങൾ ഉൾപ്പെടെ അടിയന്തര സർവീസുകൾ തടസ്സപ്പെടില്ലെന്നു കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) അറിയിച്ചു.സർക്കാരിന്റെ കനിവ് പദ്ധതിയുടെ ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ. ഗ്രീൻ ഹെൽത്ത് കമ്പനിയാണ് ശമ്പളം നൽകുന്നത്. സർക്കാരും കമ്പനിയുമായുള്ള അഞ്ചുവർഷക്കരാർ മേയ് മൂന്നിന്‌ അവസാനിച്ചിരുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മൂന്നുമാസത്തേക്കു കൂടി നീട്ടി ഓഗസ്റ്റ് മൂന്നുവരെയാക്കി. ശമ്പളം ലഭിക്കാതെ വന്നതിനാല്‍ ജീവനക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ വീട്ടു ആവശ്യങ്ങള്‍ ലോണ്‍ ആവശ്യങ്ങള്‍…

Read More

ആയൂർവേദ ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിപ്പ്

  KONNIVARTHA.COM: കേരളാ ആയുർവേദ സിദ്ധ യൂനാനി ഔഷധ സംസ്ഥാന ലൈസൻസിങ് അതോറിറ്റി ആയ ഡെപ്യൂട്ടി ഡ്രഗ്‌സ്‌കൺട്രോളർ (ആയുർവേദം) പുറപ്പെടുവിക്കുന്ന സർക്കുലർ അനുസരിച്ച് ഔഷധ നിർമ്മാണ ലൈസൻസ്, ലോൺ ലൈസൻസ് എന്നിവ അടക്കം, ഡ്രഗ്സ് കണ്ട്രോൾ ആയുർവേദ വിഭാഗത്തിൽ നിന്നും നൽകുന്ന എല്ലാവിധ സേവനങ്ങൾക്കും ഉള്ള അപേക്ഷകൾ, ഇ-ഔഷധി പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കൂ. സംസ്ഥാനത്ത് അംഗീകൃത ആയുർവേദ സിദ്ധ യുനാനി ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളും പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇ ഔഷധി പോർട്ടലിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഉടൻ രജിസ്റ്റർ ചെയ്യണം. പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് വകുപ്പിൽ നിന്നുള്ള തുടർസേവനം ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് ആയൂർവേദ ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു. ഇതിനായിwww.e-aushadhi.gov.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ അന്വേഷണങ്ങൾക്കായി അതത് ഡ്രഗ്സ് ഇൻസ്പെക്ടർമാരുടെ സേവനം തേടുക. (Trivandrum – 0471 2335393, 7483571810, 9037562045, Kollam,…

Read More

എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു(ജൂലായ് 17)

  konnivartha.com: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,പാലക്കാട്,ഇടുക്കി,ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് അവധി. ജില്ലാ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്.കണ്ണൂരില്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല.

Read More

കേരളത്തിൽ തീവ്ര മഴ, കാറ്റ് ,ഇടിമിന്നല്‍ : എല്ലാ ജില്ലകളിലും 24/7 മണിക്കൂർ കൺട്രോൾ റൂമുകൾ

  konnivartha.com: ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും 24/7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.കേരളത്തിലെ പ്രധാന അണക്കെട്ടുകൾ കല്ലട, പമ്പ, കക്കി, ഇടുക്കി, ഇടമലയാർ, മലമ്പുഴ, ബാണാസുരസാഗർ എന്നിവയാണ്. ഇവ ഒന്നും നിലവിൽ റൂൾ കർവിന് മുകളിൽ അല്ല. ഇവയിൽ കല്ലട ഒഴികെ എല്ലാ ഇടതും 50% ൽ താഴെ മാത്രമേ സംഭരണം ഉള്ളു ഓറഞ്ച് അലർട്ട് 17-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 18-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്…

Read More

ഇൻഡ്യൻ മിലിട്ടറി കോളജ് യോഗ്യത പരീക്ഷ ഡിസംബർ 1ന്

  konnivartha.com: ഡറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളജിലേക്കുള്ള യോഗ്യത പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 1ന് നടക്കും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർഥി പ്രവേശനസമയത്ത് അതായത് 2025 ജൂലൈ 1-ന് ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ 7-ാം ക്ലാസിൽ പഠിക്കുകയോ 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാർഥി 2012 ജൂലൈ 2-നും 2014 ജനുവരി 1നും ഇടയിൽ ജനിച്ചവരായിരിക്കണം. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ അപേക്ഷിക്കണം. ഓൺലൈനായി പണമടക്കുന്നതിനുള്ള നിർദേശങ്ങൾ www.rimc.gov.in ൽ ലഭ്യമാണ്. മേൽവിലാസം വ്യക്തമായി പിൻകോഡ്, ഫോൺ നമ്പർ ഉൾപ്പെടെ ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ എഴുതണം. കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് സെപ്റ്റംബർ 30 ന് മുൻപ്…

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു

konnivartha.com: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു, കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത.വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/മിന്നൽ/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകൾ (15/07/2024)

പി. ആര്‍. ഡി പ്രിസം പാനല്‍: അപേക്ഷ ക്ഷണിച്ചു   ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോര്‍ട്ടല്‍ മുഖേന ജൂലൈ 20നകം അപേക്ഷ നല്‍കണം. പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്തു വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വിവരങ്ങളെല്ലാം നല്‍കിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്‌ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോള്‍ മാത്രമേ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാകൂ. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്‌ളിക് റിലേഷന്‍സ് ഡിപ്‌ളോമയും അല്ലെങ്കില്‍ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്‌ളിക് റിലേഷന്‍സ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റേയും യോഗ്യത. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍ പാനലില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍,…

Read More

കനത്ത മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി( 15/07/2024 )

  കനത്ത മഴയുടെ സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ തിങ്കളാഴ്ച (ജൂലായ്15) അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലർട്ടും കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലെ അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. അതേസമയം, മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല.

Read More

മണി ഓർഡർ പെൻഷൻ വിതരണം വൈകുവാനിടയായത് പോസ്റ്റൽ വകുപ്പിന്‍റെ വീഴ്ച

  konnivartha.com: ട്രഷറികളിൽ മണി ഓർഡർ മുഖേനയുള്ള ജൂലായ് മാസത്തെ പെൻഷൻ വിതരണം വൈകാനിടയായത് പോസ്റ്റൽ വകുപ്പിന്റെ വീഴ്ച മൂലമെന്ന് ട്രഷറി വകുപ്പ് ഡയറക്ടർ. ജൂലൈയിലെ പെൻഷൻ വിതരണത്തിനായി മണി ഓർഡർ കമ്മീഷൻ ഉൾപ്പെടെ പെൻഷൻ തുക ബില്ലുകളിലായി ജില്ലാ ട്രഷറി മുഖേന ജൂൺ അവസാന ആഴ്ചയിൽ പോസ്റ്റ് ഓഫീസുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. എസ്.ബി.ഐ അധികാരികളുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും ജൂലൈ 2, 3, 4 ദിവസങ്ങളിലായി തുക ക്രെഡിറ്റ് ആവാതെ തിരികെ എത്തുകയായിരുന്നു. പോസ്റ്റ് ഓഫീസിന്റെ ബാങ്ക് അക്കൗണ്ടുകളിൽ ജൂൺ മാസം 22 മുതൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായാണ് തടസ്സം നേരിട്ടത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് Non- Taxable Receipt സ്വീകരിക്കുന്നതിനായി Controller of General of Accounts 2019 മുതൽ ഏർപ്പെടുത്തിയിട്ടുള്ള ‘Barath kosh’ എന്ന പോർട്ടൽ മുഖനയുള്ള റെസിപ്റ്റുകൾ ഇതുവരെ ഉപോയാഗിച്ച് തുടങ്ങാത്തതിനാലാണ്…

Read More