KONNIVARTHA.COM: ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുമണ്‍ ജംഗ്ഷനില്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ അഞ്ച് വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. കൊടുമണ്‍ വഴി ചന്ദനപ്പള്ളി ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ പഴയ പോലീസ് സ്‌റ്റേഷന്‍ വഴി തിരിഞ്ഞ് ഗുരുമന്ദിരം വഴി വാഴവിള പാലം ഭാഗത്ത് വന്ന് പോകണം. ഏഴംകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ വാഴവിള പാലത്തില്‍ നിന്ന് തിരിഞ്ഞ് ഗുരുമന്ദിരം വഴി പഴയ പോലീസ് സ്‌റ്റേഷന്‍ ഭാഗത്ത് വന്ന് പോകണം
Read Moreവിഭാഗം: Information Diary
ആനകുത്തി – കുമ്മണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം
konnivartha.com: കോന്നി ആനകുത്തി – കുമ്മണ്ണൂര്‍ റോഡില്‍ അപകടനിലയിലുള്ള കലുങ്ക് പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചു. ഈ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ മഞ്ഞക്കടമ്പ്- മാവനാല്‍ റോഡ് വഴി പോകണം.
Read Moreഒക്ടോബര്‍ 17ലെ പത്തനംതിട്ട ജില്ലാതല പട്ടയമേള മാറ്റിവെച്ചു
ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍ കാരണം (ഒക്ടോബര്‍ 17) രാവിലെ 10 ന് തിരുവല്ല മുത്തൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടക്കേണ്ടിയിരുന്ന ജില്ലാതല പട്ടയമേള മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 16/10/2024 )
ജില്ലാതല പട്ടയമേള മാറ്റിവെച്ചു ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍ കാരണം (ഒക്ടോബര്‍ 17) രാവിലെ 10 ന് തിരുവല്ല മുത്തൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടക്കേണ്ടിയിരുന്ന ജില്ലാതല പട്ടയമേള മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ പുതിയ കെട്ടിടങ്ങള്‍ മന്ത്രി ആര്‍. ബിന്ദു 18ന് ഉദ്ഘാടനം ചെയ്യും വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ പുതുതായി നിര്‍മിച്ച വര്‍ക്‌ഷോപ്, കാന്റീന്‍, ജിംനേഷ്യം, ഡ്രോയിംഗ് ഹാള്‍, രണ്ട് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ എന്നിവ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നാടിന് സമര്‍പിക്കും. ക്യാമ്പസില്‍ രാവിലെ 11 നടക്കുന്ന ചടങ്ങില്‍ പ്രമോദ് നാരായണ്‍ എം. എല്‍. എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമൂഹത്തിന്റെ പുരോഗതിക്ക് കുടുംബശ്രീയുടെ പ്രവര്‍ത്തനം ശ്ലാഘനീയം: ഡെപ്യൂട്ടി സ്പീക്കര്‍ സമൂഹത്തിന്റെ പുരോഗതിക്ക് കുടുംബശ്രീയുടെ പ്രവര്‍ത്തനം…
Read Moreമലയാലപ്പുഴ പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു
konnivartha.com:പത്തനംതിട്ട :എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നാളെ മലയാലപ്പുഴ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് അറിയിച്ചു. രാവിലെ 06 മുതൽ വൈകിട്ട് 06 വരെ ആയിരിക്കും ഹർത്താൽ. അവശ്യ സർവീസുകളെയും തീർത്ഥാടക വാഹനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കും.മുഴുവൻ ജനാധിപത്യ വിശ്വാസികളും ഹർത്താലിനോട് സഹകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഭ്യർത്ഥിച്ചു.
Read Moreആധുനിക റോഡ് :കോന്നി മൂവാറ്റുപുഴ : ചാറ്റല്‍ മഴ പെയ്താല്‍ കോന്നി ചൈനാമുക്ക് റോഡ് മുങ്ങും
konnivartha.com: കോടികള്‍ ചിലവഴിച്ചു നിര്‍മ്മിച്ച പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ ചാറ്റല്‍ മഴപെയ്താല്‍ കോന്നി ചൈനാമുക്കിലെ അവസ്ഥ കാണുക . പഴയ പടി തന്നെ .വെള്ളം റോഡില്‍ നിറഞ്ഞു നില്‍ക്കുന്നു . റോഡു നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടെന്നും അശാസ്ത്രീയം ആണെന്നും നാട്ടുകാര്‍ പറയുമ്പോള്‍ ജനപ്രതിനിധികള്‍ പോലും മിണ്ടുന്നില്ല . റോഡു നിര്‍മ്മിച്ചപ്പോള്‍ കെ എസ് റ്റി പി തങ്ങളുടെ ഇഷ്ടം പോലെ നിര്‍മ്മിച്ചു .കരാര്‍ പ്രകാരം ആണോ റോഡ് നിര്‍മ്മിച്ചത് എന്ന് ഇനി വിജിലന്‍സ് നോക്കുക . ഏറ്റെടുത്ത സ്ഥലങ്ങള്‍ വിനിയോഗിച്ചില്ല .അത് വിജിലന്‍സില്‍ പരാതിയായി ഉണ്ട് .ഇവിടെ കോന്നി ചൈനാമുക്കിലെ നിലവിലെ അവസ്ഥ കാണുക .റോഡ് “ആധുനിക നിലവാരത്തില്‍ “നിര്‍മ്മിക്കുന്നതിന് മുന്‍പും ഇതേ അവസ്ഥ .ഇപ്പോഴും ഇതേ അവസ്ഥ . വെള്ളം ഒഴുകി പോകാന്‍ ഉള്ള ഓടയുടെ കുഴികള്‍ റോഡിനു മുകളില്‍ . ചാറ്റല്‍ മഴ…
Read Moreപത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 15/10/2024 )
സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാട് ഉറപ്പാക്കണം: അഡ്വ. പി. സതീദേവി സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. കേരള വനിതാ കമ്മീഷന്‍ റാന്നി പെരുന്നാട് അട്ടത്തോട്ടില്‍ സംഘടിപ്പിച്ച ദ്വിദിന പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായ ശി ല്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. സ്വാതന്ത്ര്യം ലഭിച്ച് ദശകങ്ങള്‍ കഴിഞ്ഞിട്ടും രാജ്യത്ത് നയരൂപീകരണ സമിതികളില്‍ സ്ത്രീ പ്രാതിനിധ്യം ഇനിയും പൂര്‍ണമായും ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് ഉറപ്പാക്കാന്‍ ആയാണ് ഭരണഘടന തന്നെ സ്ത്രീയ്ക്ക് സംവരണം നിര്‍ദ്ദേശിച്ചത്. എന്നിട്ടും ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ടു പോകാന്‍ ആയിട്ടില്ല. ഏറെ സാമൂഹിക പുരോഗതി കൈവരിച്ച കേരളത്തില്‍ പോലും നയ രൂപീകരണ സമിതികളില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ പ്രാതിനിധ്യമില്ല. വനിത സംവരണ നിയമം കഴിഞ്ഞ ലോക്‌സഭ കാലത്ത് പാര്‍ലമെന്റ് പാസാക്കുകയുണ്ടായി.…
Read Moreവിദേശപഠനത്തിന് സ്കോളർഷിപ്പ്
സംസ്ഥാനത്തെ ഒബിസി വിഭാഗം വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് നൽകുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി പ്രകാരം 2024-25 വർഷം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 വരെ നീട്ടി. അപേക്ഷകൾ https://egrantz.kerala.gov.in എന്ന വെബ് പോർട്ടലിലൂടെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0471-2727379.
Read Moreകേരള തീരത്ത് (തിരുവനന്തപുരം, കൊല്ലം) റെഡ് അലെർട്ട് പ്രഖ്യാപിച്ചു
കേരള തീരത്ത് ഇന്ന് (15/10/2024) ഉച്ചയ്ക്ക് 02.30 മുതൽ 16/10/2024 രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്ത് (തിരുവനന്തപുരം, കൊല്ലം) റെഡ് അലെർട് ആണ് INCOIS പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക. 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. 3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ…
Read Moreപത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 15/10/2024 )
ജില്ലാ പദ്ധതിരേഖ :ജില്ലയുടെ സവിശേഷതകളെല്ലാം ചേര്‍ക്കും- ജില്ലാ കലക്ടര്‍ ജില്ലയുടെ പുരോഗതി ഉറപ്പാക്കുംവിധം സമഗ്രമായ പദ്ധതിരേഖ രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലയുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊളളിച്ചുളള വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ജില്ലയുടെ വികസന ചരിത്രത്തില്‍ പുതിയൊരു ഏടാകുംവിധമുളള പദ്ധതിരേഖാ രൂപീകരണമാണ് ലക്ഷ്യം. ഇതിനായി രൂപീകരിച്ച എല്ലാ ഉപസമിതികളുടെയും കണ്‍വീനര്‍മാര്‍ കൃത്യതയോടെ പ്രവര്‍ത്തിക്കണം. നാടിന്റെ വികസനം പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായകമായ നിര്‍ദ്ദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഓരോ മേഖലയുടെയും സവിശേഷതകള്‍, മാറ്റം കടന്ന് വരേണ്ട ഇടങ്ങള്‍, അതിനായുളള മാര്‍ഗ്ഗങ്ങള്‍, ഭാവിയെ മുന്നില്‍കണ്ടുളള പദ്ധതികളിലേക്കുളള സൂചകങ്ങള്‍ തുടങ്ങി സര്‍വതല സ്പര്‍ശിയായിരിക്കണം അന്തിമരേഖ. ജില്ലയുടെ മികവ് മുന്‍നിര്‍ത്തിയുളള ആസൂത്രണം പദ്ധതികളുടെ രൂപീകരണത്തില്‍ ഗുണകരമായ സ്വാധീനമാണ് ചെലുത്തുക. ചുമതലയുളള ഓരോരുത്തരും നിശ്ചിത സമയത്തിനുളളില്‍ വിവരങ്ങള്‍ കൈമാറണം. അതത്…
Read More