ദുരന്തലഘൂകരണം: പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ സേവനം പ്രധാനം – ജില്ലാ കലക്ടര്‍ ദുരന്തലഘൂകരണപ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ സേവനം പ്രധാനമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അന്താരാഷ്ട്ര ദുരന്തനിവാരണ ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ദുരന്ത ഘട്ടങ്ങളിലെ നിര്‍ണായക വേളകളില്‍ പരിശീലനം ലഭിച്ച വോളന്റിയര്‍മാരുടെ സേവനം ജീവന്‍ രക്ഷാ മാര്‍ഗമായി മാറും. ഫയര്‍ഫോഴ്സിന്റെ ആപതാ മിത്ര വോളന്റീയേഴ്സിന്റെ പ്രവര്‍ത്തനം മാതൃകാപരമാണന്നും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകണമെന്നും പറഞ്ഞു. വയനാട്ടില്‍ പ്രകൃതി ദുരന്ത സ്ഥലത്ത് മാതൃകാപരമായ സേവനം നടത്തിയ വോളന്റിയര്‍ മാര്‍ക്കുള്ള ബാഡ്ജും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി അധ്യക്ഷയായി. സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ ബി. എം. പ്രതാപ് ചന്ദ്രന്‍, ജില്ലാ ഫയര്‍…
Read Moreവിഭാഗം: Information Diary
‘ദന’ തീവ്ര ചുഴലിക്കാറ്റായി:ഒഡിഷ-പശ്ചിമ ബംഗാൾ എന്നിവിടെ ശക്തമായ ജാഗ്രത
‘ദന’ ചുഴലിക്കാറ്റ് (Cyclonic Storm) വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) ശക്തി പ്രാപിച്ചു. ഇന്ന് രാത്രി/നാളെ അതിരാവിലെയോടെ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.കേരളത്തിൽ അടുത്ത ഒരാഴ്ച ഇടി മിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും (2024 ഒക്ടോബർ 24 & 25) അതി ശക്തമായ മഴക്കും ഒക്ടോബർ 24 -27 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
Read Moreശക്തമായ മഴ : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
ഓറഞ്ച് അലർട്ട് 24/10/2024 : പത്തനംതിട്ട, ഇടുക്കി 25/10/2024 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 24/10/2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം. തൃശൂർ, പാലക്കാട്, മലപ്പുറം. 25/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് . 26/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, 27/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
Read More‘ദന’ ചുഴലിക്കാറ്റ്:350 ലേറെ ട്രെയിനുകള്‍ റദ്ദാക്കി
‘ദന’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച കര തൊടാനിരിക്കെ അതീവ ജാഗ്രതയിലാണ് പശ്ചിമ ബംഗാളും ഒഡീഷയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് അതിവേഗം കര ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി ട്രെയിനുകളുടേയും വിമാനങ്ങളുടേയും സമയം മാറ്റി.3 50-ലേറെ ട്രെയിനുകളാണ്കിഴക്കന്‍ തീരദേശ റെയില്‍വേ റദ്ദാക്കിയത്.പല ട്രെയിനുകളുടേയും സര്‍വീസ് മൂന്ന് ദിവസത്തേക്ക് പൂര്‍ണമായും നിര്‍ത്തിവെച്ചിട്ടുണ്ട്. ദക്ഷിണ റെയില്‍വേയും കിഴക്കന്‍ റെയില്‍വേയും ചില ട്രെയിനുകള്‍ റദ്ദാക്കി. ഒഡീഷയിലേയും പശ്ചിമ പശ്ചിമബംഗാളിലേയും വിമാനത്താവളങ്ങളും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Read Moreപത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 24/10/2024 )
ഔദ്യോഗിക ഭാഷാ പുരസ്‌കാരം പ്രഖ്യാപിച്ചു:എസ്. ഷൈജയ്ക്ക് പുരസ്‌കാരം സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളപ്പിറവിയോട് അനുബന്ധിച്ച മലയാളദിനാചരണത്തിന്റെയും ഔദ്യോഗിക ഭാഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലാതല ഔദ്യോഗിക ഭാഷാ പുരസ്‌കാരം ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഓഫീസ് ജോലിയില്‍ മലയാളം ഉപയോഗിക്കുന്നതിലെ മികവ് പരിഗണിച്ചുള്ള പുരസ്‌കാരത്തിന് റവന്യു വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് എസ്. ഷൈജ അര്‍ഹയായി. നവംബര്‍ ഒന്നിന് കലക്‌ട്രേറ്റില്‍ സംഘടിപ്പിക്കുന്ന മലയാളദിന പരിപാടിയില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ 10,000 രൂപയുടെ പുരസ്‌കാരവും സദ്‌സേവന രേഖയും സമ്മാനിക്കും. ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിയാണ് എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ജേതാവിനെ തിരഞ്ഞെടുത്തത്. ട്രാന്‍സ്‌ജെന്‍ഡര്‍ നൃത്തവിദ്യാലയത്തിനു തുടക്കമായി ജില്ലാപഞ്ചായത്തിന്റെ സംരംഭമായ കുടുംബശ്രീ ജില്ലാ മിഷന്റെ ‘മുദ്രാപീഠം’ നൃത്തവിദ്യാലയത്തിന് തുടക്കം. അടൂര്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലെ സംരംഭകരാണ് നടത്തുന്നത്. അടൂര്‍ ന്യൂ ഇന്ദ്രപ്രസ്ഥയില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു.…
Read Moreചുഴലിക്കാറ്റ് രൂപപ്പെട്ടു. ഒഡിഷ-പശ്ചിമ ബംഗാൾ തീരത്ത് മുന്നറിയിപ്പ്
konnivartha.com: മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമർദ്ദം ‘ദന’ ചുഴലിക്കാറ്റായി (Cyclonic Storm ) ശക്തി പ്രാപിച്ചു. നാളെ രാവിലെയോടെ (ഒക്ടോബർ 24) വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു രാത്രിയൊടെ/ഒക്ടോബർ 25ന് അതിരാവിലെ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തു പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. കോമറിൻ മേഖലക്ക് മുകളിലായി ഉയർന്ന ലെവലിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു . കേരളത്തിൽ അടുത്ത ഒരാഴ്ച ഇടി മിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴക്കു സാധ്യത .ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 23-24 തീയതികളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു . വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow)…
Read Moreമാരുതി ഡീലർ പരാതിക്കാരന് 7,04,033 രൂപാ നൽകാൻ വിധി
മാരുതി അംഗീകൃത ഡീലറായ പത്തനംതിട്ട കുമ്പഴ ഇൻഡസ് മോട്ടോഴ്സ് കമ്പനി മാനേജിംഗ് ഡയറക്ടർ പരാതിക്കാരന് 7,04,033 രൂപാ നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി പ്രസ്താവിച്ചു. കുമ്പഴ മേലെമണ്ണിൽ റൂബി ഫിലിപ്പ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ (CDRC)ഫയൽ ചെയ്ത ഹർജിയിലാണ് വിധി ഉണ്ടായത്.എതിർകക്ഷിയായ കുമ്പഴ ഇൻഡസ്മോട്ടോഴ്സ് കമ്പനിയിൽ നിന്നും 2014 ജൂലൈ മാസത്തിൽ 6,44,033 രൂപാ വില നൽകി മാരുതി സ്വിഫ്റ്റ്ഡിസയർ കാർ ബ്രാൻഡ് ന്യൂ ആയി ബുക്ക് ചെയ്ത് വാങ്ങിയിരുന്നു. കാർ ഉപയോഗിച്ചു വരവെ 2015 ഡിസംബർ മാസത്തിൽ ബോണറ്റ് ഭാഗത്തെ പെയിൻ്റ് പൊരിഞ്ഞ് ഇളകാൻതുടങ്ങി. ഈ വിവരം ഇൻഡസിൽ എത്തി ബോദ്ധ്യപ്പെടുത്തിയെങ്കിലും അവർ പരിഗണിച്ചില്ല.സംശയം തോന്നിയ ഹർജി കക്ഷി കാറിന്‍റെ സർവ്വീസ് റിക്കോർഡ് പരിശോധിച്ചപ്പോൾ ഈ കാർ ഹർജി കക്ഷിക്ക് ഡെലിവറി ചെയ്യുന്നതിന് മുമ്പ് കോതമംഗലം ഇൻഡസ് മോട്ടോഴ്സിൽ രണ്ട്…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 22/10/2024 )
ടെന്‍ഡര്‍ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി, ആര്‍ബിഎസ്‌കെ, എകെ, ജെഎസ്എസ്‌കെ, മെഡിസെപ് പദ്ധതികള്‍പ്രകാരം ഒരു വര്‍ഷത്തേക്ക് സ്ഥാപനത്തില്‍ലഭ്യമല്ലാത്ത സ്‌കാനിംഗുകളും മറ്റ് പ്രത്യേക പരിശോധനകളും നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവാസന തീയതി നവംബര്‍ 20. ഫോണ്‍ : 0469 2602494. ടെന്‍ഡര്‍ മോട്ടര്‍ വാഹനവകുപ്പിന്റെ സേഫ് സോണ്‍ പദ്ധതിയിലേക്ക് പ്രൊമോ – ഡിജിറ്റല്‍ ഡോക്കുമെന്റ് വീഡിയോ, സുവിനീര്‍ എന്നിവ തയ്യാറാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ നവംബര്‍ ഒന്നിനകം പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 0468 2222426. ടെന്‍ഡര്‍ കോയിപ്പുറം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററിലെ ഗ്രാഫിക് ഡിസൈനര്‍ കോഴ്സിന്റെ നടത്തിപ്പിന് ലാപ് ടോപ്പ് മൗസ്, കീപാഡ്, ഇങ്ക്ജെറ്റ്, പ്രിന്റര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവാസന തീയതി നവംബര്‍…
Read Moreപത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ മഞ്ഞഅലർട്ട് പ്രഖ്യാപിച്ചു
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 22/10/2024 : തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം 23/10/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പ്രത്യേക ജാഗ്രതാ നിർദേശം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. തുടർന്ന് രാത്രിയോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 75…
Read Moreമണ്ണാറശാല ആയില്യം: ആലപ്പുഴയിൽ 26 ന് അവധി
konnivartha.com: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം പ്രമാണിച്ച് 26 ന് ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകൾക്കു അവധി ബാധകമല്ല.
Read More