കോന്നി വാര്‍ത്ത ഡോട്ട് കോം : ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (കത്തോലിക്കാപ്പള്ളി മുതല്‍ പൊതുശ്മശാനം വരെ ഭാഗം) വാര്‍ഡ് നാല്, അഞ്ച്, ഏഴ്, 11, 12 വാര്‍ഡ് എട്ട് (പുലയന്‍പാറ ഭാഗം), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (കടമ്പനാട് അടൂര്‍ റോഡിന് ഉള്‍വശം മുതല്‍ ആനമുക്ക് നെല്ലിമുകള്‍ കന്നുവിളി (തടത്തില്‍ മുക്ക്) ആനമുക്ക് റോഡുകള്‍ക്ക് ഉള്‍വശം വരെ വരുന്ന ഭാഗം) ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (പാലമല കാഞ്ഞിരംമുകള്‍ ഭാഗം) ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (വല്യാകുളം – യൂത്ത് സെന്റര്‍ റോഡ്, മൂലഭാഗം – കോളനി റോഡ്, ചാമക്കാല – അംഗന്‍വാടി – കോളനി റോഡ്, ആശാരിപ്പറമ്പില്‍ റോഡ് – കോളനി റോഡ്, പ്ലാന്റേഷന് കൊച്ചുകനാല്‍ റോഡ് – കോളനി വരെയും) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17…
Read Moreവിഭാഗം: Healthy family
പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും
പത്തനംതിട്ട നഗരസഭാ പ്രദേശത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട നഗരസഭ ചെയര്മാന് അഡ്വ.ടി.സക്കീര്‍ ഹുസൈന് അറിയിച്ചു. പോലീസ്, റവന്യൂ, നഗരസഭ, ലേബര്‍, ആരോഗ്യ വകുപ്പുകളുടെ സംയുക്തമായി നടത്തിയ യോഗത്തിലാണു തീരുമാനം. കുമ്പഴയിലെ മത്സ്യ മൊത്ത വ്യാപാര കേന്ദ്രത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലേലത്തിനായെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗില്‍ ക്രമീകരണമുണ്ടാകും. ലേലത്തിനു ശേഷം മാര്‍ക്കറ്റിലേക്കു വാഹനങ്ങള്‍ ഓരോന്നായി മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. വ്യാപാരത്തിലേര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും പൂര്‍ണ സമയവും മാസ്്ക് ധരിക്കണം, കയ്യുറകള്‍ ഉണ്ടാകണം, സാമൂഹിക അകലം പാലിക്കുകയും സാനിട്ടൈസര്‍ ഉപയോഗിക്കുകയും വേണം. പോലീസ് എയ്ഡ് പോസ്റ്റ്, അനൗണ്‍സ്മെന്റ് എന്നിവ ക്രമീകരിക്കുന്നതിനും തീരുമാനമായി. മാര്‍ക്കറ്റില്‍ ആവശ്യത്തിനു പ്രകാശം ലഭ്യമാക്കാന്‍ നടപടികളുണ്ടാകും. നഗരത്തിലെ ജ്യുവലറികളും വസ്ത്രാലയങ്ങളും എസി പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കണം. സ്വകാര്യ സ്ഥാപനങ്ങളില്‍ 50% തൊഴിലാളികളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തണം. അതിഥി തൊഴിലാളികള്‍ കൂട്ടമായി…
Read Moreകോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: 91 പേരെ അറസ്റ്റ് ചെയ്തു
കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് 91 കേസുകളിലായി ഏപ്രില്‍ 24ന് വൈകുന്നേരം മുതല്‍ 25ന് വൈകുന്നേരം നാലു വരെ 91 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി അറിയിച്ചു. 13 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും, നാല് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു. വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞുവന്ന ഒരാള്‍ക്കെതിരേ നിബന്ധനകള്‍ ലംഘിച്ചതിന് കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 708 പേര്‍ക്കും, സാമൂഹിക അകലം പാലിക്കാത്തതിന് 284 പേര്‍ക്കുമെതിരെ പെറ്റികേസ് ചാര്‍ജ് ചെയ്തു. പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുന്നതിന് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. ശനി ഞായര്‍ ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ പോലീസ് നടപടി ശക്തം. ജില്ലയില്‍ രണ്ടു ദിവസവും പ്രധാന സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തുകയും, നിയന്ത്രണങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ…
Read Moreക്ഷയരോഗ ദിനാചരണം; പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം
ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് സിഗ്നേച്ചര്‍ ക്യാമ്പയിനും സംഘടിപ്പിച്ചു. ക്ഷയരോഗ നിര്‍മാര്‍ജന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുള്ള അക്ഷയ കേരളം അവാര്‍ഡ് വിതരണവും ഇതിനോടനുബന്ധിച്ച് നടന്നു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ജിബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ ആശുപത്രി ആര്.എം.ഒ: ഡോ.ആശിഷ് മോഹന്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലി. ചടങ്ങിനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ടി.ബി കണ്‍സള്‍ട്ടന്റ് ഡോ. മിക്കി കൃഷ്ണന് ലേറ്റന്റ് ടി.ബി ഇന്ഫെക്ഷന് എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.സി.എസ് നന്ദിനി, ഡോ.പത്മകുമാരി, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. നിധീഷ് ഐസക് സാമുവല്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ഡോ.സി.ജി. ശശിധരന്, ജില്ലാ…
Read Moreകുവൈത്ത് നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസ്; പ്രതികളുടെ കോടിയുടെ സ്വത്ത് കണ്ടുകെട്ടി
കുവൈത്ത് നഴ്സിങ് റിക്രൂട്ട്മെന്റ് കേസില്‍ മാത്യു ഇന്റര്‍നാഷണലിന്റെ 7.51 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പി.ജെ മാത്യു, സെലിന് മാത്യു, തോമസ് മാത്യു എന്നിവരുടെ ആസ്ഥിവകകളാണ് കണ്ടുകെട്ടിയത്. 900ല്‍ അധികം നഴ്സുമാരെ അധിക തുക ഈടാക്കി വിദേശത്തേക്ക് കൊണ്ടുപോയത്. 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ ഈടാക്കിയത്. ഇത്തരത്തില്‍ 205 കോടി രൂപ വരെ അനധികൃതമായി സമ്പാദിച്ചു. ഈ തുക വിദേശത്തേക്ക് ഹവാലയായാണ് കൊണ്ടുപോയതെന്ന് ഇ.ഡി കണ്ടെത്തി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്തതില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതാണ് കേസ്.
Read Moreസർക്കാർ ആയൂർവേദ കോളേജിൽ സൗജന്യ ചികിത്സ
അൾഷിമേഴ്സ്, പാർക്കിസൺസ്, മൈഗ്രേൻ, മുട്ടുവേദന , രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുക, അമിത കൊളസ്ട്രോൾ തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിൽ പഠനാവശ്യത്തിനായി വിവിധ രോഗങ്ങൾക്ക് ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നടത്തുന്നു. അൾഷിമേഴ്സ് (9497264838), പാർക്കിസൺസ് (9645323337), മൈഗ്രേൻ (9745904648), മുട്ടുവേദന (9400643548), രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുക (9744810348), അമിത കൊളസ്ട്രോൾ (7736573685) തുടങ്ങിയ രോഗങ്ങൾക്കാണ് ചികിത്സ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
Read Moreകോന്നി താലൂക്കാശുപത്രിയിലേക്ക് ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്കാശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ആംബുലന്‍സ് ഡ്രൈവറെ ദിവസ വേതന നിരക്കില്‍ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഈ മാസം 24 ന് ഉച്ചയ്ക്ക് ഒന്നു വരെ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കാം. ഹെവി വെഹിക്കിള്‍ ലൈസന്‍സ്, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ബാഡ്ജ്, ഫസ്റ്റ്എയ്ഡ് നോളജ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകര്‍ ഈ മാസം 27 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിലും ഡ്രൈവിംഗ് ടെസ്റ്റിലും അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം.
Read Moreകോന്നി ഗവ. മെഡിക്കൽ കോളേജ് : രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം ഫെബ്രു18 ന്
കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ. മെഡിക്കൽ കോളജിന്റെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 241.0 1 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന് അനുവദിച്ചത്. ഇതിൽ 2 18 കോടിയുടെ നിർമ്മാണമാണ് രണ്ടാം ഘട്ടത്തിൽ നടത്തുക. ബാക്കി തുക ഗ്രീൻ ബിൽഡിങ്ങിനായി നീക്കിവെച്ചിരിക്കുകയാണ്. 200 കിടക്കകൾ ഉള്ള പുതിയ ആശുപത്രി മന്ദിരം, 11 നിലകളുള്ള ക്വാട്ടേഴ്സ് ഫ്ലാറ്റ് സമുച്ഛയം, 2 നിലകളുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ആറു നിലകളുള്ള വനിതാ ഹോസ്റ്റൽ, അഞ്ച് നിലകളുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ, മോർച്ചറി, ഓഡിറ്റോറിയം എന്നിവ ഉൾപ്പെട്ടതാണ് രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനം. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ 500 കിടക്കകൾ ഉള്ള ആശുപത്രിയായി…
Read Moreമലയാലപ്പുഴയില്‍ ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
കോന്നി വാര്‍ത്ത : മലയാലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താല്‍ക്കാലികമായി ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത-പത്താം ക്ലാസ് ജയിച്ചിരിക്കണം, ഹെവി വെഹിക്കിള്‍ ലൈസന്‍സ്, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ബാഡ്ജ്, ഫസ്റ്റ് എയ്ഡ് നോളജ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. താല്പര്യമുള്ളവര് മലയാലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറിന് ഈ മാസം 15ന് ഉച്ചയ്ക്ക് ഒന്നിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2301100
Read Moreകോന്നി ഗവ. മെഡിക്കല്‍ കോളജ് ഐപി വിഭാഗം ഉദ്ഘാടനം ഇന്ന്
കോന്നി വാര്‍ത്ത : കോന്നി ഗവ. മെഡിക്കല്‍ കോളജിലെ കിടത്തി ചികിത്സാ വിഭാഗത്തിന്റെ(ഐപി) ഉദ്ഘാടനം ഇന്ന്(10) വൈകിട്ട് 6.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡേ, ജില്ലാ കളക്ടര്‍ നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 300 കിടക്കകള്‍ക്ക് സൗകര്യമുള്ള ആശുപത്രിയില്‍ 100 കിടക്കകളുമായാണ് ഐപി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നത്. മെഡിക്കല്‍ കോളജിന്റെ രണ്ടാംഘട്ട നിര്‍മാണത്തിനായി 241 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ച് നിര്‍മാണം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന…
Read More