കോന്നി ഗവ. മെഡിക്കല്‍ കോളജ് ഐപി വിഭാഗം ഉദ്ഘാടനം ഇന്ന്

 

കോന്നി വാര്‍ത്ത : കോന്നി ഗവ. മെഡിക്കല്‍ കോളജിലെ കിടത്തി ചികിത്സാ വിഭാഗത്തിന്റെ(ഐപി) ഉദ്ഘാടനം ഇന്ന്(10) വൈകിട്ട് 6.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡേ, ജില്ലാ കളക്ടര്‍ നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

300 കിടക്കകള്‍ക്ക് സൗകര്യമുള്ള ആശുപത്രിയില്‍ 100 കിടക്കകളുമായാണ് ഐപി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നത്. മെഡിക്കല്‍ കോളജിന്റെ രണ്ടാംഘട്ട നിര്‍മാണത്തിനായി 241 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ച് നിര്‍മാണം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

error: Content is protected !!