കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റിന് അനുമതി ലഭിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഒരു മിനിറ്റില്‍ 1500 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള ദ്രവീകൃത ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റിനാണ് അനുമതി ലഭിച്ചത്. പ്ലാന്റ് നിര്‍മാണത്തിനായി 1.60 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങി. പിഎസ്എ ടെക്‌നോളജി ഉപയോഗിച്ചാവും പ്ലാന്റ് പ്രവര്‍ത്തിക്കുക. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് കോന്നിയില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റ് അനുവദിച്ചിരിക്കുന്നത്. ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയും. അധികമായി ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ ഇതര ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ കഴിയും. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സൗകര്യമുള്ള 240 കിടക്കകളും, 30 ഐസിയു കിടക്കകളും ഉള്‍പ്പെടെ 270 കിടക്കകളാണ് സജ്ജമാക്കുന്നത്. കോവിഡ് ചികിത്സയും, പരിശോധനയുമെല്ലാം ഈ…
Read Moreവിഭാഗം: Healthy family
വിശക്കുന്നവര്‍ക്ക് ആശ്രയവുമായി “തപസ്”: സഹായിക്കുക
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ടയുടെ സ്വന്തം സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്സിന്‍റെ ആഭിമുഖ്യത്തില്‍ “വിശക്കുന്ന വയറിന് ഒരു നേരത്തെ അന്നം ” നല്‍കാം എന്ന ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്ക് തുടക്കം . കോവിഡ് അതി ഭീകരമായി നമ്മുടെ ജീവിതം കയ്യടക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പല അഗതി മന്ദിരങ്ങളിലും ആഹാരമില്ലാതെ കൂടപ്പിറപ്പുകള്‍ വിഷമിക്കുന്ന അവസ്ഥയിലാണ് .അത്തരം ശരണാലയങ്ങളെ സഹായിക്കുവാന്‍ സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്സിന്‍റെ നേതൃത്വത്തില്‍ വലിയൊരു ജീവകാരുണ്യ പദ്ധതിയ്ക്ക് ആണ് തുടക്കം കുറിച്ചത് എന്നു ഭാരവാഹികള്‍ അറിയിച്ചു . ശരണാലയങ്ങളില്‍ ഒരു നേരത്തെ ഭക്ഷണം എത്തിച്ച് നല്‍കി ഈ ജീവകാരുണ്യത്തില്‍ കൈകോര്‍ക്കാം . അന്‍പത് രൂപയില്‍ കുറയാതെ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ അക്കൗണ്ടിലോ അയച്ചു കൊണ്ട് പത്തനംതിട്ടയുടെ സ്വന്തം സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്സിന്‍റെ ഈ ലക്ഷ്യത്തിൽ പങ്കുചേരുക..ലോകത്തിലെ തന്നെ…
Read Moreരാജീവ്ഗാന്ധി രക്തസാക്ഷി ദിനത്തിൽ മൈലപ്രായില്‍ ” കൈത്താങ്ങ് ” പ്രവർത്തനം തുടങ്ങി
കോന്നി വാര്‍ത്ത ഡോട്ട് കോം : : മൈലപ്രാ രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടത്തിയ കൈത്താങ്ങിന്റെ ഭാഗമായുള്ള ക്വിറ്റ് വിതരണം രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറം ചെയർമാൻ ജോഷ്യാ മാത്യു ഉദ്ഘാടനം ചെയ്തു. കൺവീനർ സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് മാത്യു തോമസ് രാജീവ്ഗാന്ധി അനുസ്മരണം നടത്തി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ കമ്മറ്റി ചെയർപേഴ്സൺ ശോശാമ്മ ജോൺസൺ , ഗ്രാമ പഞ്ചായത്ത് അംഗം അനിത മാത്യൂ , ബിനു മൈലപ്രാ ,ജെസി വർഗ്ഗീസ്, മഞ്ജു സന്തോഷ്, തോമസ് ഏബ്രഹാം, എം.പി വർഗ്ഗീസ് , ഷാജി ജോർജ്ജ്, ടിബി തോമസ്, ജോസ് പി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreതുള്ളി രൂപത്തില്‍ ഉള്ള ഉമിനീർ, മൂക്കിൽ നിന്നുള്ള സ്രവം എന്നിവ കോവിഡ് വൈറസ് പകരുന്നതിന് കാരണം
തുള്ളി രൂപത്തില്‍ ഉള്ള ഉമിനീർ, മൂക്കിൽ നിന്നുള്ള സ്രവം എന്നിവ കോവിഡ് വൈറസ് പകരുന്നതിന് കാരണം Office of the Principal Scientific Adviser to the Government of India releases Advisory on “Stop the Transmission, Crush the Pandemic – Masks, distance, sanitation and ventilation to prevent the spread of SARS-CoV-2 virus” konnivartha.com : The Office of the Principal Scientific Adviser to the Government of India has issued a simple easy to follow guideline to “Stop the Transmission, Crush the Pandemic – Masks, distance, sanitation and ventilation to prevent the spread of SARS-CoV-2 virus” As the…
Read Moreവീണാ ജോർജിന് ആരോഗ്യ വകുപ്പിന് പുറമെ വനിതാ – ശിശുക്ഷേമവും ലഭിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രിക്ക് മുൻപത്തേക്കാൾ കൂടുതൽ വകുപ്പുകളുണ്ട്. പരിസ്ഥിതിയും പ്രവാസികാര്യവും മുഖ്യമന്ത്രിക്ക് തന്നെയാണ്. വി അബ്ദുറഹ്മാന് കായികവും വഖഫും ഒപ്പം റെയിൽവേയും ലഭിച്ചു. ഫിഷറീസ്, സാംസ്ക്കാരിക വകുപ്പിന് പുറമേ സജി ചെറിയാന് യുവജന കാര്യവും നൽകി. വീണാ ജോർജിന് ആരോഗ്യ വകുപ്പിന് പുറമെ വനിതാ – ശിശുക്ഷേമവും ലഭിച്ചു. ഭക്ഷ്യമന്ത്രി ജിആർ അനിലിനാണ് ലീഗൽ മെട്രോളജി വകുപ്പ്.ഉന്നത വിദ്യാഭ്യാസ മന്ത്ര ആർ ബിന്ദുവിന് സാമൂഹിക സുരക്ഷയുടെ ചുമതല കൂടിയുണ്ട്.
Read Moreകോവിഡ്.19: ഗർഭിണികൾ ശ്രദ്ധിക്കുക : രണ്ടുപേരുടെയും സുരക്ഷ ഉറപ്പാക്കണം
കോവിഡ്.19: ഗർഭിണികൾ ശ്രദ്ധിക്കുക : രണ്ടുപേരുടെയും സുരക്ഷ ഉറപ്പാക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം ; കോവിഡ്.19 രോഗം ഗർഭിണികളെ ഗുരുതരമായി ബാധിക്കുന്നതിനാൽ ഗർഭിണികൾ രോഗബാധയേൽക്കാതിരിക്കാൻ ജാഗ്രത കാട്ടണം. ഗർഭിണിയുടെ സുരക്ഷയുറപ്പാക്കേണ്ടത് കുടുംബാങ്ങളുടെ ഉത്തരവാദിത്തമാണ്. രോഗബാധയുണ്ടാകാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള ശ്രദ്ധ ഗർഭിണിയും കാട്ടണമെന്ന് ആലപ്പുഴജില്ലയിലെ അരോഗ്യ വകുപ്പ് അറിയിച്ചു. ഗർഭിണികൾ വീടിനുള്ളിൽ തന്നെ കഴിയുക , അയൽ വീടുകളിലും ബന്ധുവീടുകളിലും പോകരുത്, വീട്ടിൽ സന്ദർശകരെ ഒഴിവാക്കുക, ഗർഭകാല ചടങ്ങുകളും ഗൃഹസന്ദർശനങ്ങളും ഒഴിവാക്കുക, ശുചിമുറിയോട് കൂടിയ കിടപ്പുമുറി ഗർഭിണിക്ക് മാത്രമായി ഉപയോഗിക്കാൻ നൽകുക, പൊതുശുചിമുറിയാണെങ്കിൽ മറ്റുള്ളവർ ഉപയോഗശേഷം അണുവിമുക്തമാക്കുക, ജോലിക്കും മറ്റാവശ്യങ്ങൾക്കും പുറത്തുപോയി വരുന്നവർ കുളിച്ചശേഷം മാത്രം വീടിനുള്ളിൽ കയറുക, ഗർഭിണിയോട് അടുത്തിടപഴകാതിരിക്കുക, ഗൈനക്കോളജിസ്റ്റ് നിർദ്ദേശിച്ചിട്ടുള്ള മരുന്നുകൾ മുടങ്ങാതെ കഴിക്കുക തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ഗർഭിണി ഉപയോഗിക്കുന്ന പാത്രങ്ങൾ, ഗ്ലാസ് എന്നിവ മറ്റുള്ളവർ ഉപയോഗിക്കരുത്, പോഷാകാഹാരം…
Read Moreപത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു
കോവിഡ് പ്രതിരോധം: വിവിധ സേവനങ്ങള്‍ ഉറപ്പാക്കി വടശേരിക്കര ഗ്രാമപഞ്ചായത്ത് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ക്രമീകരണങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്കായി ഉറപ്പാക്കി വടശേരിക്കര ഗ്രാമപഞ്ചായത്ത്. വടശേരിക്കര ഗ്രാമപഞ്ചായത്തിലെ കുമ്പളത്താമണ്‍ അയ്യപ്പ മെഡിക്കല്‍ കോളേജില്‍ 100 കിടക്കകളുള്ള ഡൊമിസിലിയറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഗ്രാമപഞ്ചായത്തിലെ ഇടക്കുളം, ലക്ഷംവീട് കോളനി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ രോഗവ്യാപനം തടയുന്നതിന് ഡൊമിസിലിയറി കെയര്‍ സെന്റര്‍ സഹായകരമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്ക്, വാര്‍ റൂം എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. കോവിഡ് ബാധിതരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി 24 മണിക്കൂറും ആംബുലന്‍സും പാര്‍ട്ടീഷന്‍ ചെയ്ത അഞ്ച് ഓട്ടോറിക്ഷയും സജ്ജമാക്കിയിട്ടുണ്ട്. നിര്‍ധനര്‍ക്ക് തികച്ചും സൗജന്യമായാണ് ഈ സേവനം ലഭിക്കുക. വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ ജനകീയ…
Read Moreകലഞ്ഞൂര്‍ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി
കോന്നി വാര്‍ത്ത ഡോട്ട് കോം :കലഞ്ഞൂർ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. ഇതിനായി പഞ്ചായത്ത് തല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം നിയുക്ത എം.എൽ.എ അഡ്വ.കെ.യു.ജനീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ചേർന്നു. വാർഡ്തല ജാഗ്രതാ സമിതിയുടെ പ്രവർത്തനം കൂടുതൽ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി സജീവമാക്കും. രോഗബാധിത കുടുംബങ്ങളിൽ ഭക്ഷണം എത്തിക്കുന്നതിനും തീരുമാനമായി.ഇതിനായി ജനകീയ ഹോട്ടൽ, സാമൂഹിക അടുക്കള എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിൽ സി.എഫ്.എൽ.റ്റി.സി പ്രവർത്തനം ഉടൻ പുനരാരംഭിക്കാനും തീരുമാനമായി.ഡൊമിസിലറി കെയർ സെൻ്റർ ആയി കൂടൽ ഗവ.എൽ.പി.സ്കൂളിനെ സജ്ജമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് വാർ റൂം പഞ്ചായത്തിലെ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നുണ്ട്. രോഗം ബാധിച്ചവർക്ക് ആംബുലൻസ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷകളും, ടാക്സികളും കൂടുതൽ യാത്രാ ക്രമീകരണങ്ങൾക്കായി ഉപയോഗിക്കാനും യോഗത്തിൽ തീരുമാനമായി. വാർഡ്തല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി മാത്രമേ കോവിഡ് വ്യാപന…
Read Moreഏനാദിമംഗലത്ത് ആംബുലന്‍സ് ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ സജ്ജമാക്കി
ഏനാദിമംഗലത്ത് ആംബുലന്‍സ് ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ സജ്ജമാക്കി konnivartha.com : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള ആംബുലന്‍സ് ഉള്‍പ്പടെ അഞ്ച് വാഹനങ്ങളുടെ ഫ്‌ളാഗ്ഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരുണ്‍ രാജ്, അനൂപ് വേങ്ങവിള, സതീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി സുനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു ദുരിതാശ്വാസ നിധിയിലേക്ക് എനാദിമംഗലം പഞ്ചായത്ത് 5 ലക്ഷം രൂപ കൈമാറി konnivartha.com: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചു ലക്ഷം രൂപ സംഭാവന ചെയ്തു. അഞ്ചു ലക്ഷം രൂപ യുടെ ചെക്ക് അഡ്വ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ കൈമാറി.…
Read Moreപത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു
കോവിഡ് രണ്ടാം വ്യാപനം തടയാന്‍ മുന്നിട്ടിറങ്ങി പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസ് കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന്റെ രണ്ടാം രോഗവ്യാപനത്തെ ഫലപ്രദമായി തടയുക എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങി പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസ്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗലക്ഷണമുളളവരെ കണ്ടെത്തി ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിനെയും അറിയിച്ച് കോവിഡ് ടെസ്റ്റ്, ക്വാറന്റൈന്‍ സൗകര്യം, വാക്സിനേഷന്‍ എന്നിവ ഉറപ്പുവരുത്തുന്നതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം konni vartha.com : ജില്ലാ ലേബര്‍ ഓഫീസ് കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികളുടെ ആശങ്ക അകറ്റാനും സംശയ നിവാരണത്തിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. 0468 2222234, 9464912876 എന്നീ നമ്പരുകളില്‍ തൊഴിലാളികള്‍ക്ക് സംശയനിവാരണം നടത്താന്‍ കഴിയും. ജില്ലയില്‍ നിലവില്‍ താമസിച്ച് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ആധാര്‍, ടെലഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുളള…
Read More