തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ് konnivartha.com : തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ അത്യാധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് 57 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍, രോഗീ പരിചരണത്തിനുള്ള സ്‌റ്റെപ്പ് ഡൗണ്‍ ഐ.സി.യു., ഓട്ടോക്ലേവ് റൂം, മെഡിസിന്‍ സ്‌റ്റോര്‍, പേഷ്യന്റ് പ്രിപ്പറേഷന്‍ റൂം, ഡോക്ടര്‍മാരുടേയും സ്റ്റാഫുകളുടേയും ചേഞ്ചിംഗ് റൂം, ഡ്യൂട്ടി റൂം, വെയിറ്റിംഗ് ഏരിയ, റിസപ്ഷന്‍ എന്നിവയാണ് ഈ ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സിലുള്ളത്. എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിലാണ് 6,800 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്സ് സജ്ജമാക്കുന്നത്. ഒരേസമയം രണ്ടുപേര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ കഴിയുന്ന രണ്ടു ഓപ്പറേഷന്‍ ടേബിളുകളാണു സജ്ജമാക്കുന്നത്.…
Read Moreവിഭാഗം: Healthy family
കോന്നി വിജയകുമാറിന്റെ മാതാവ് നിര്യാതയായി
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കോന്നി വിജയകുമാറിന്റെ മാതാവ് അരുവാപ്പുലം കാരുമല പുത്തൻ വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ പി എൻ പങ്കജാക്ഷിയമ്മ (85) നിര്യാതയായി. സംസ്കാരം (10-6-2021 ) രാവിലെ 11 നു വീട്ടുവളപ്പിൽ. മക്കൾ : കോന്നി വിജയകുമാർ (പ്രസിഡന്റ് അരുവാപ്പുലം ഫാർമേഴ്സ് സഹകരണ ബാങ്ക്, സി പി എം ഏരിയ കമ്മിറ്റിയംഗം ) അജയകുമാർ (റിട്ട. എസ് എസ് ഐ മല്ലപ്പള്ളി ) റജി കുമാർ (ഡൽഹി) സതീഷ് കുമാർ മരുമക്കൾ. മിനി, രേഖ രശ്മി പരേത പത്തനാപുരം കിഴക്കേ ഭാഗം താഴേ വീട്ടിൽ കുടുംബാംഗമാണ്.
Read Moreകണ്ണടകളില്‍ മൂടല്‍ വരുന്നത് മാസ്‌ക്ക് കൃത്യമായി ധരിക്കാത്തതു മൂലം
കോന്നി വാര്‍ത്ത ഡോട്ട് കോം : മാസ്‌ക്ക് കൃത്യമായി ധരിക്കാത്തതു കൊണ്ടാണ് മാസ്‌ക്ക് ഉപയോഗിക്കുമ്പോള്‍ കണ്ണടകളില്‍ കൂടുതലായി മൂടല്‍ അനുഭവപ്പെടുന്നതെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. കോവിഡിന്റെ രണ്ടാം തരംഗക്കാലത്ത് കൃത്യമായി മാസ്‌ക്ക് ധരിക്കുന്നതിനെ കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നു കൊടുക്കാനാണ് വെബിനാര്‍ സംഘടിപ്പിച്ചത്. ഇരട്ട മാസ്‌ക്ക് ധരിച്ചതു കൊണ്ടു മാത്രമായില്ല, അതു ധരിക്കുന്നതു കൃത്യമായിട്ടാണെന്ന് ഉറപ്പാക്കുക കൂടി വേണമെന്ന് രോഗ പ്രതിരോധ ശേഷിയെ കുറിച്ചു ഗവേഷണം നടത്തുന്ന ഡോ. വി എം മനോജ് ആഹ്വാനം ചെയ്തു. വിപണിയില്‍ എത്തുന്ന സുരക്ഷയില്ലാത്ത മാസ്‌ക്കുകളെ കുറിച്ചു കരുതിയിരിക്കണമെന്നും മനോജ് മുന്നറിയിപ്പു നല്‍കി. വിദ്യാ സമ്പന്നരും മാസ്‌ക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിവുള്ളവരും പോലും കൃത്യമായി മാസ്‌ക്ക് ധരിക്കുന്നതില്‍ വിമുഖത കാട്ടുന്നുണ്ടെന്ന് കൊച്ചി ഹെറിറ്റേജ് പ്രസിഡന്റ് അഡ്വ. ജയരാജ് പയസ് ചൂണ്ടിക്കാട്ടി. ഇത്രയേറെ ബോധവല്‍ക്കരണം…
Read Moreകോവിഡ് : ജൂണ്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ജൂണ്‍ 5 മതുല്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍ എന്നിവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ ഏഴ് എന്നായിരുന്നു നിശ്ചയിച്ചത്.സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു…
Read Moreകച്ചവട സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കച്ചവട സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ല കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. ജില്ലയിലെ വ്യാപാര വ്യവസായ സംഘടനാ ഭാരവാഹികളെ ഉള്‍ക്കൊള്ളിച്ച് ഓണ്‍ലൈനായി നടത്തിയ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഇക്കാര്യം കളക്ടര്‍ നിര്‍ദേശിച്ചത്. ജില്ലയില്‍ വാക്‌സിന്‍ വിതരണം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതുവരെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം. അവശ്യ വസ്തു വില്‍പന കടകളും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന കടകളും മാത്രമേ ജില്ലയില്‍ തുറക്കുന്നുള്ളു എന്ന് ഉറപ്പുവരുത്തും. അവശ്യ വസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള ജീവനക്കാര്‍ക്കും ഹോട്ടല്‍, റസ്റ്ററന്റ് ജീവനക്കാര്‍ക്കും വാക്‌സിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വാക്‌സിന്‍ സ്വീകരിക്കാം. ടൗണുകള്‍ കേന്ദ്രീകരിച്ച് ആഴ്ചയില്‍…
Read Moreമാർത്തോമ്മാ യുവജനസഖ്യം പയ്യനാമൺ സെന്‍റര്‍ കോവിഡ് ബോധവൽക്കരണ ക്ലാസ്സ് ജൂണ്‍ ആറിന്
കോന്നി വാര്‍ത്ത ഡോട്ട് കോം : മാർത്തോമ്മാ യുവജനസഖ്യം പയ്യനാമൺ സെന്‍റര്‍ 2021- 2022 വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും കോവിഡ് ബോധവൽക്കരണവും ജൂൺ ആറിന് വൈകിട്ടു 6 മണിക്ക് സൂം ഫ്ലാറ്റ്ഫോം വഴി നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. റാന്നി-നിലയ്ക്കൽ ഭദ്രസന അധിപൻ അഭിവന്ദ്യ. തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പ പ്രവർത്തനോത്ഘടനം നിർവഹിക്കും.”പോസ്റ്റ് കോവിഡ് -ബ്ലാക്ക് ഭംഗസ്, വൈറ്റ് ഭഗ്സ് ” എന്ന വിഷയത്തിൽ ഡോ. ജോജോ വി ജോസഫ് ( MS MCh Senior Consultant Cancer Surgeon Caritas Cancer Institute) കോവിഡ് ബോധവൽക്കരണ ക്ലാസ്സ് നയിക്കുമെന്ന് Rev.ഡൈയിൻസ് പി സാമൂവൽ (പ്രസിഡന്‍റ് ) അജു സാം ഫിലിപ്പ് (സെക്രട്ടറി )എന്നിവര്‍ അറിയിച്ചു
Read Moreപത്തനംതിട്ട ജില്ലയിലെ മണ്‍സൂണ്‍ പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ മന്ത്രി
പത്തനംതിട്ട ജില്ലയിലെ മണ്‍സൂണ്‍ പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ മന്ത്രി കോവിഡ്-മഴക്കാല പ്രതിരോധ പ്രവര്‍ത്തനം ഒരേ ജാഗ്രതയോടെ നടത്തണം: മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളും ഒരേ ജാഗ്രതയോടെ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. കാലവര്‍ഷത്തിനു മുന്നോടിയായി എംഎല്‍എമാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. മഴക്കാലത്ത് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കാലവര്‍ഷത്തിനു മുന്‍പായി കൂടുതല്‍ സൗകര്യമുള്ള ക്യാമ്പുകള്‍ കണ്ടെത്തണം. ക്യാമ്പുകളില്‍ ആന്റിജന്‍ പരിശോധന ഉറപ്പ് വരുത്തണം. രോഗികളായി കണ്ടെത്തുന്നവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റണം. എല്ലാ വകുപ്പുകളുടെയും ഏകോപനം കാലവര്‍ഷ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരിക്കണം. ജൂണ്‍ അഞ്ചിനും ആറിനും നടത്തുന്ന…
Read Moreഎന്‍ സുകുമാരന്‍ നായര്‍ (82 ) നിര്യാതനായി
എന്‍ സുകുമാരന്‍ നായര്‍ (82 ) കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് സതീഷ് കുമാറിന്‍റെ പിതാവ് മുതുപേഴുങ്കൽ മണ്ണാറത്തറ എന്‍ സുകുമാരന്‍ നായര്‍ (82 )നിര്യാതനായി . സി പി ഐ (എം )അരുവാപ്പുലം ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു . സംസ്കാരം നാളെ വീട്ടു വളപ്പില്‍ .ഭാര്യ പരേതയായ ശ്രീമതി രാധ, മക്കൾ സുനിൽകുമാർ, സിന്ധു, സതീഷ് കുമാർ (അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് )മരുമക്കൾ: മുരളീധരൻ, സിന്ധു സതീഷ്, വത്സല ഫോണ്‍ :9400697750
Read Moreപത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി വ്യാപനത്തിനു സാധ്യത : ജില്ലാ ആരോഗ്യ കേന്ദ്രം
പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി വ്യാപനത്തിനു സാധ്യത : ജില്ലാ ആരോഗ്യ കേന്ദ്രം കോന്നി വാര്‍ത്ത ഡോട്ട് കോം : മഴ ശക്തമായതോടെ ശുദ്ധജലത്തില്‍ മുട്ടയിട്ടു പെരുകുന്ന ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളുടെ സാന്ദ്രത ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും ഇത് ഡെങ്കിപനി വ്യാപനത്തിലേക്ക് നയിച്ചേക്കാമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ പറഞ്ഞു. കോവിഡ് രോഗ ബാധയോടൊപ്പം ഡെങ്കിപ്പനി ബാധകൂടി ഉണ്ടായാല്‍ അതു ഗുരുതരമായ ആരോഗ്യപ്രശ്‌നമായി മാറും. അതിനാല്‍ കൊതുകു നിയന്ത്രണം ഊര്‍ജ്ജിതമാക്കണം. ഈ വര്‍ഷം ഇതുവരെ അഞ്ചു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 31 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും ഉണ്ടായിട്ടുണ്ട് ലോക്ഡൗണിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെല്ലാം വീടുകളില്‍ത്തന്നെയുണ്ട്. ഈ സാഹചര്യം വീടിനുള്ളിലും പുറത്തും പരിസരങ്ങളിലും ശുചീകരണത്തിനും കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കുന്നതിനും ഉപയോഗിക്കണം. വെളളം കെട്ടി നില്‍ക്കുന്നിടത്ത് കൊതുക് വളരും. അതിനാല്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. കൊതുക് മുട്ടയിടാന്‍ സാധ്യതയുളള ചിരട്ട, ടയര്‍,…
Read Moreകോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം: സ്ഥലപരിശോധന നടത്തി
konnivartha.com : കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയും ചേര്‍ന്ന് സ്ഥലപരിശോധന നടത്തി. നിലവില്‍ കണ്ടെത്തിയിരിക്കുന്ന കെട്ടിടം വിപുലീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 75 ലക്ഷം രൂപയുടെ ഒരു പ്ലാന്റും സ്‌പോണ്‍സറായി ലഭിക്കുന്ന പ്ലാന്റും ഈ കെട്ടിടത്തിലാകും നിര്‍മ്മിക്കുക. മിനിറ്റില്‍ 1300 ലിറ്റര്‍ ഓക്‌സിജനാണ് ഈ പ്ലാന്റിലൂടെ ജില്ലയ്ക്കു ലഭ്യമാകുക. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത ആഴ്ചയോടെ പ്രവര്‍ത്തനം ധ്രുതഗതിയിലാക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രതിഭ, എല്‍എസ്ജിഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍സ് എഞ്ചിനീയര്‍, ആരോഗ്യ വകുപ്പ് പ്രതിനിധി, ബന്ധപ്പെട്ട മറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്ഥലം…
Read More