konnivartha.com; ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിഷൻ 2031- ‘ദശാബ്ദത്തിൻറെ നേട്ടങ്ങൾ – ഭാവി കാഴ്ച്ചപ്പാടുകൾ’ എന്ന പേരിൽ ആരോഗ്യ സെമിനാർ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒക്ടോബർ 14-ന് പത്തനംതിട്ട തിരുവല്ല ബിലിവേഴ്‌സ് കൺവെൻഷൻ സെന്ററിൽ രാവിലെ 9.30ന് സെമിനാർ ആരംഭിക്കും. ജീവിതശൈലീ രോഗങ്ങൾ, മെഡിക്കൽ ഗവേഷണം, പൊതുജനാരോഗ്യത്തിന്റെ സാമ്പത്തിക ശാസ്ത്രം, ആയുഷ് മേഖലയും കേരളത്തിന്റെ ആരോഗ്യ വികസന കാഴ്ച്ചപ്പാടുകളും, സാംക്രമിക രോഗങ്ങൾ – ഏകാരോഗ്യ പദ്ധതി, ട്രോമകെയർ, അത്യാഹിത പരിചരണം, ദുരന്ത നിവാരണവും ആരോഗ്യ വിഷയങ്ങളും, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യം, തീരദേശ മേഖലയിലേയും ഗോത്ര വിഭാഗങ്ങളുടേയും ആരോഗ്യം, മരുന്ന് ഗവേഷണം, ഉത്പാദനം, ചികിത്സയുടെ ഭാവി, ഫുഡ് സേഫ്റ്റി എന്നിവയാണ് ചർച്ചാ വിഷയങ്ങൾ. അതത് രംഗത്തെ വിദഗ്ധർ ചർച്ചകളിൽ പങ്കെടുക്കും. ‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷൻ 2031’ നയരേഖ മന്ത്രി വീണാ ജോർജ്…
Read Moreവിഭാഗം: Healthy family
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബർ അഞ്ചിന് ചികിത്സ തേടി കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്കും എത്തി. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗ സൂചന ലഭിച്ചത്. എട്ടാം തീയതി രോഗ സ്ഥിരീകരിച്ചതോടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ രോഗി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. പ്രദേശത്ത് ആരോഗ്യ വകുപ്പിൻ്റെ പരിശോധനയും തുടരുന്നു. പാലക്കാട് ജില്ലയിൽ നേരത്തെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
Read Moreഅരുവാപ്പുലത്ത് ചൈൽഡ് റിസോഴ്സ് സെന്റർ ആരംഭിച്ചു
ജില്ലയിൽ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ചൈൽഡ് റിസോഴ്സ് സെന്റർ ആരംഭിച്ച് അരുവാപ്പുലം konnivartha.com/അരുവാപ്പുലം:ബാലസഹൃദ തദ്ദേശ സ്വയംഭരണം എന്ന ലക്ഷ്യത്തോടെ അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ ജില്ലയിൽ ആദ്യത്തെ ചൈൽഡ് റിസോഴ്സ് സെന്റർ ആരംഭിച്ചു. കുട്ടികളുടെ ക്ഷേമ,വികസന, സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പിലാക്കുകയാണ് ലക്ഷ്യം. കുട്ടികളെ സംബന്ധിക്കുന്ന പരാതികളിൽ നടപടിയെടുക്കൽ, ബാലസൗഹാർദ വിവര പഠനം, കൗൺസിലിങ്, കുട്ടികളെ സംബന്ധിക്കുന്ന വിവിധ പദ്ധതികളുടെ നടപ്പാക്കലും മോണിറ്ററിങ്ങും ബോധവത്കരണം തുടങ്ങിയവയാണ് പ്രധാന ചുമതലകൾ. കുട്ടികളിൽ കലാകായിക അഭിരുചി വളർത്തുന്നതിനുള്ള പരിപാടികൾ, വ്യക്തിത്വ വികസനത്തിനുള്ള പരിശീലനങ്ങൾ എന്നിവ ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നതിന് അഞ്ച് ലക്ഷം രൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മണിയമ്മ രാമചന്ദ്രൻ നായർ അധ്യക്ഷയായ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി…
Read Moreലോക മാനസികാരോഗ്യ ദിനാചരണം നടന്നു
konnivartha.com; ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യകേരളത്തിന്റെയും ലയണ്‍സ് ഇന്റര്‍നാഷണല്‍ സിസ്ട്രിക്റ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. കെ ടി സീമ അധ്യക്ഷയായി. റാലിയിലും പൊതുസമ്മേളനത്തിലും മികച്ച പ്രകടനം നടത്തിയവര്‍ക്കുള്ള പുരസ്‌ക്കാരം പൊയ്യാനില്‍ കോളജ് ഓഫ് നഴ്‌സിംഗ്, ഇലന്തൂര്‍ സര്‍ക്കാര്‍ കൊളജ് ഓഫ് നഴ്‌സിംഗ്, മുത്തൂറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് എന്നിവര്‍ നേടി.
Read Moreനാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം:കെജിഎംഒഎ
ഡോക്ടർക്ക് വെട്ടേറ്റ സംഭവം: നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കാൻ കെജിഎംഒഎ. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി സർക്കാർ ഡോക്ടർമാർ പ്രതിഷേധദിനം ആചരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. കേരളത്തിലെ സർക്കാർ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാരും സമൂഹവും പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണെന്നും കെജിഎംഒഎ വ്യക്തമാക്കി.ആശുപത്രി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന് ദീർഘകാലമായി സംഘടന മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം ഇതേവരെ യാഥാർത്ഥ്യമായിട്ടില്ല. ആശുപത്രികളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിക്കും എന്നും എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കുമെന്നും തിരക്കുള്ള സമയത്ത് അത്യാഹിത വിഭാഗങ്ങളിൽ രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തും…
Read Moreകുടുംബ സംഗമം സംഘടിപ്പിച്ച് അമൃത ആശുപത്രി
കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയവരുടെ കുടുംബ സംഗമം സംഘടിപ്പിച്ച് അമൃത ആശുപത്രി konnivartha.com: അമൃത ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയവർക്കായുള്ള കുടുംബ സംഗമം “അമൃത സ്പർശം 2025” സംഘടിപ്പിച്ചു. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നേടിയ രോഗികളുടെയും, അവയവ ദാതാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും ധൈര്യത്തെയും, മെഡിക്കൽ സംഘത്തിന്റെ അർപ്പണബോധത്തെയും ആദരിക്കുന്നതിനു വേണ്ടി ആണ് അമൃത സ്പർശം സംഘടിപ്പിച്ചത്. പരിപാടി അമൃത ആശുപത്രിയിലെ സോളിഡ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ വിഭാഗം പ്രൊഫസറും ചീഫ് സർജനുമായ ഡോ. സുധീന്ദ്രൻ എസ് സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. അമൃത ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ തൃശൂർ സ്വദേശിയായ മൂന്നു വയസ്സുകാരി ഗൗതമി രക്ഷിതാക്കളോടൊപ്പം ചടങ്ങിൽ വിശിഷ്ടതിഥിയായി എത്തി. തുടർന്ന്, കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ, അമൃത സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ…
Read Moreഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്
konnivartha.com: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടി മരുന്ന് നൽകരുത്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികൾക്കുള്ള മരുന്ന് നൽകരുത്. ഇതുസംബന്ധിച്ച് ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകി. ഇതിനായി ബോധവത്ക്കരണവും ശക്തമാക്കും. കുട്ടികൾക്കുള്ള മരുന്നുകൾ അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടർമാർ ഡോസ് നിശ്ചയിക്കുന്നത്. അതിനാൽ ഒരു കുഞ്ഞിന് കുറിച്ച് നൽകിയ മരുന്ന് മറ്റ് കുഞ്ഞുങ്ങൾക്ക് നൽകാൻ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു പ്രശ്നവും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്ക പരിഹരിക്കാനും ശക്തമായ ബോധവത്ക്കരണം നൽകും. ഇതുമായി ബന്ധപ്പെട്ട് കേസുകൾ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കാൻ നിർദേശം നൽകി. ഐഎപിയുടെ സഹകരണത്തോടെ പീഡിയാട്രീഷ്യൻമാർക്കും മറ്റ് ഡോക്ടർമാർക്കും പരിശീലനം നൽകും.…
Read Moreചുമ മരുന്നുകളുടെ ഉപയോഗം: വിദഗ്ധ സമിതി റിപ്പോർട്ട് കൈമാറി
സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോർട്ട് കൈമാറി. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാർഗരേഖ പുറത്തിറക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തെ തുടർന്നാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.
Read Moreആംബുലെൻസുകളില്‍ ‘എമർജൻസി ഡ്യൂട്ടി’യ്ക്ക് മാത്രമേ സൈറന്‍ മുഴക്കാവൂ
konnivartha.com: ആംബുലെൻസുകളുടെ ‘എമർജൻസി ഡ്യൂട്ടി’ എന്നാൽ ‘ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കേണ്ടിയുള്ള അത്യാഹിതാവസ്ഥയിലോ, ഒരാളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾ വരുന്നത് തടയേണ്ട സാഹചര്യത്തിലോ’ മാത്രമേ സൈറന്‍ മുഴക്കാവൂ . മൾട്ടി കലർഡ് ലൈറ്റും, മൾട്ടി ടോൺഡ് ഹോണും അനാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു എതിരെ കേരള എം വി ഡി മുന്നറിയിപ്പ് നല്‍കി . മൃതദേഹം കൊണ്ടുപോകുമ്പോഴോ, ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടുപോകുമ്പോഴോ , ചെക്ക് അപ്പിനായി വീട്ടിൽ നിന്ന് അപ്പോയിന്റ്മെന്റ് എടുത്ത ഹോസ്പിറ്റലിലേക്ക് പോകുമ്പോഴോ, ട്രാഫിക് ബ്ലോക്ക് കാണുമ്പോഴാ ഒക്കെ മൾട്ടി കലർഡ് ലൈറ്റും, മൾട്ടി ടോൺഡ് ഹൊണും ഉപയോഗിച്ച് റോഡിൽ മുൻഗണന ലഭിക്കാനായി ശ്രമിച്ചാൽ, റോഡിലെ ആവറേജ് വേഗതയെക്കാൾ കൂടിയ വേഗത്തിൽ പോകാൻ ശ്രമിച്ചാൽ, അനാവശ്യമായി ഒരു ദുരന്ത സാധ്യതയ്ക്ക് ആണ് വഴി വെക്കുന്നത് എന്നാണ് എം വി ഡിയുടെ അറിയിപ്പ്…
Read Moreചുമ മരുന്നുകളുടെ ഗുണനിലവാരം :ഉന്നതതല യോഗം ചേര്‍ന്നു
konnivartha.com: ചുമ സിറപ്പുകളുടെ ഗുണമേന്മയും ഉപയോഗവും സംബന്ധിച്ച് ഉയർന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ മരുന്നുകളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും കുട്ടികളടക്കം ഉപയോഗിക്കുന്ന ചുമ സിറപ്പുകളുടെ വിവേകപൂർണമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്തു. വിഷയം നേരത്തെ വിലയിരുത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി. നദ്ദ ആവശ്യമായ നടപടികൾ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചർച്ച ചെയ്യാന്‍ നിർദേശിച്ചിരുന്നു. രാസവള, രാസവസ്തു മന്ത്രാലയത്തിന് കീഴിലെ ഔഷധനിര്‍മാണ വകുപ്പ് സെക്രട്ടറി ശ്രീ അമിത് അഗർവാൾ, ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറിയും ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ ഡയറക്ടർ ജനറലുമായ ഡോ. രാജീവ് ബഹൽ, ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഡോ. സുനിത ശർമ,…
Read More