കോഴിക്കോട്ട്‌ നിപ സ്ഥിരീകരിച്ചു; രണ്ട് മരണം വൈറസ് ബാധ മൂലം

Nipah virus behind two deaths in Kerala; Centre rushes team of experts:Union Health Minister Mansukh Mandaviya confirms two Nipah virus deaths in Kerala konnivartha.com: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ ബാധയെന്ന് സ്ഥിരീകരണം. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ ഫലം വരാൻ കാത്തിരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച സംഘം കോഴിക്കോട്ടെത്തി.   കോഴിക്കോട്ട് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ്…

Read More

പ്രതിരോധ ഹെൽപ് ലൈനുമായി ബിലീവേഴ്‌സ് മെഡിക്കൽ സെന്റർ

konnivartha.com: ആത്മഹത്യകൾ കൂടിവരുന്ന സാഹചര്യത്തിൽ പ്രതിരോധ ഹെൽപ് ലൈനുമായി കോന്നി ബിലീവേഴ്‌സ് മെഡിക്കൽ സെന്റർ .ആത്മഹത്യ പ്രതിരോധ ഹെൽപ് ലൈൻ നമ്പർ ഉദ്ഘാടനം അഡ്വകെ യു ജനീഷ് കുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു .24 മണിക്കൂറും ഹെൽപ്‌ലൈൻ പ്രവർത്തന സജ്ജമായിരിക്കുമെന്ന് അധിക്യതർ പറഞ്ഞു. ആത്മഹത്യാ പ്രവണതയുള്ളവർക്ക് 9605247365 എന്ന ഫോൺനമ്പരിൽ വിളിച്ച് സഹായം ആവശ്യപ്പെടാം.വിഷമവും പരാതിയും കേൾക്കാനും അന്വേഷിക്കുവാനും കൗൺസിലർമാരുടെ വിദഗ്ദ്ധ സേവനം ഇവിടെ ലഭ്യമാണ്.സൈക്യാട്രിസ്റ്റുമാരും, സൈക്കോളജിസ്റ്റുമാരും സോഷ്യൽവർക്കർമാരും അടക്കം വിപുലമായ ടീം കോന്നി ബിലീവേഴ്‌സ് ആശുപത്രിയിൽ പ്രവൃത്തിക്കുന്നുണ്ട്.എല്ലാദിവസവും ഒപി സൗകര്യം ലഭ്യമാണ്.വാർത്താ സമ്മേളനത്തിൽ ഡോ.സിജോ അലക്‌സ് , ഡോ ഡോൺ ജോൺ ഡാനിയേൽ ,ഡോ ജീനാ ജോസഫ് ,ബെസിലി ഈപ്പൻ, ജോമി ജോസ് എന്നിവർ പങ്കെടുത്തു

Read More

ലോക ഫിസിയോതെറാപ്പി ദിനാചരണം :ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

  konnivartha.com: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് പത്തനംതിട്ട ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ഫിസിയോതെറാപ്പി ദിനാചരണം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലോക ഫിസിയോതെറാപ്പി ദിനാചരണവും ബോധവത്ക്കരണ ക്ലാസും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് പത്തനംതിട്ട ഘടകത്തിന്റെ പ്രസിഡന്റ് ഡോ.നിഷാദ് അധ്യക്ഷത വഹിച്ചു. വിവിധ തരത്തിലുള്ള സന്ധിവാതങ്ങളും ഫിസിയോതെറാപ്പി ചികിത്സയും എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.വിനോദ് രാജ് ക്ലാസുകള്‍ നയിച്ചു.ഡോ. സീമ റേച്ചല്‍, ഡോ. സബിത, ഡോ. വിശാല്‍, ഡോ. അജിത്, ഡോ.വിന്‍സി, ഡോ.ഐശ്വര്യ, ഡോ. രാജീവ്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

എഴുമറ്റൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിര്‍മാണ ഉദ്ഘാടനം നടന്നു

ആരോഗ്യ മേഖലയില്‍ നടത്തുന്നത് വികസനപരമായ പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ് എഴുമറ്റൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിര്‍മാണ ഉദ്ഘാടനം നടന്നു മലയോര മേഖലയ്ക്കും ആശ്രയിക്കാവുന്ന രീതിയില്‍ആരോഗ്യരംഗത്ത് വികസനപരമായപ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്തുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എഴുമറ്റൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി. ജില്ലയിലെ പ്രധാന ആശുപത്രികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി 2021-22 ല്‍ തുക ലഭ്യമാക്കി. എഴുമറ്റൂര്‍ ആരോഗ്യ കേന്ദ്രത്തിന്2022 ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചു. കോവിഡിന്റെ രണ്ടാം തരംഗ സമയത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പംആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍ദ്രം പദ്ധതിയിലൂടെ നടത്തി. രോഗം വരാതിരിക്കാനായി ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയുംവാര്‍ഷിക ആരോഗ്യ പരിശോധന നടത്തുകയും വേണം. എംഎല്‍എ യുടെ ആവശ്യ…

Read More

ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി

  konnivartha.com : 24 മണിക്കൂറിനുള്ളിൽ ചെക്ക്പോസ്റ്റുകളിൽ ആകെ 155 പരിശോധനകൾ നടത്തിയതായി ആരോഗ്യ ഭക്ഷ്യ സുരക്ഷാ മന്ത്രി വീണാ ജോർജ്. പാൽ, പാലുല്പന്നങ്ങളുടെ 130 സർവൈലൻസ് സാമ്പിളുകൾ എന്നിവ പരിശോധനയ്ക്കായി ശേഖരിച്ചു. മത്സ്യ ഇനത്തിൽ 17 സാമ്പിളുകളും പച്ചക്കറികളുടെ 8 സാമ്പിളുകളും സസ്യ എണ്ണയുടെ ഒരു സർവൈലൻസ് സാമ്പിളും ശേഖരിച്ചിട്ടുണ്ട്. പാലിന്റെ 7 സ്റ്റാറ്റ്യൂട്ടറി സാമ്പിളും ശേഖരിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. കുമളി, പാറശാല, ആര്യങ്കാവ്, മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. മായം ചേർക്കാത്ത ഭക്ഷണം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായാണ് ഓണക്കാല വിപണിയിലും ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കിയത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും ഓണ വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിൽ ശക്തമായ പരിശോധനയാണ് വകുപ്പ് നടപ്പാക്കുന്നത്. അധികമായെത്തുന്ന പാൽ, പാലുല്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാര പരിശോധന തുടരുകയാണ്.…

Read More

പി.ജി. നഴ്സിംഗ്: അപേക്ഷകൾ ക്ഷണിച്ചു

        konnivartha.com: കേരളത്തിലെ വിവിധ സർക്കാർ / സ്വാശ്രയ നഴ്സിംഗ് കോളേജുകളിലേക്കുള്ള 2023 അധ്യയന വർഷത്തെ എം.എസ്.സി നഴ്സിംഗ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.  നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 14 വൈകിട്ട് നാലുവരെ അപേക്ഷ സമർപ്പിക്കാം.  വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  ഹെൽപ് ലൈൻ നമ്പർ: 0471 2525300.

Read More

കാൻസർ മരുന്നുകൾ പരമാവധി വില കുറച്ച് നൽകാൻ സർക്കാർ ശ്രമം നടത്തുകയാണ്: മന്ത്രി വീണാ ജോർജ്

  കാൻസർ മരുന്നുകൾ പരമാവധി വില കുറച്ച് നൽകാൻ സർക്കാർ ശ്രമം നടത്തുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാരിന്റെ നയത്തിന്റെ കൂടി ഭാഗമാണതെന്ന് മന്ത്രി പറഞ്ഞു. ആർ.സി.സിയിൽ ഹൈടെക് ഉപകരണങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള 3 ടെസ്ല എം.ആർ.ഐ. യൂണിറ്റിന്റെയും 3 ഡി ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റിന്റെയും ഉദ്ഘാടനം മന്ത്രി വീണാ ജോർജും അനെർട്ടിന്റെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന സൗരോർജ ശീതീകരണ സംഭരണി, ജലശുദ്ധീകരണി എന്നിവയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുമാണ് നിർവഹിച്ചത്. കാൻസർ നേരത്തെ കണ്ടുപിടിക്കുക, പ്രാരംഭത്തിൽ തന്നെ ചികിത്സിക്കുക, മികച്ച ചികിത്സയ്ക്കായി ആധുനിക ചികിത്സാ സങ്കേതങ്ങൾ ഉണ്ടാകുക എന്നത് സർക്കാരിന്റെ ലക്ഷ്യമാണ്. ജില്ലകളിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ കാൻസർ കെയർ ആരംഭിച്ചിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളേയും കാൻസറിനേയും നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ഈ സർക്കാർ…

Read More

ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 6,204 കുട്ടികള്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തി: മന്ത്രി വീണാ ജോര്‍ജ്

  പദ്ധതി കൂടുതല്‍ ആശുപത്രിയിലേക്ക് എം പാനല്‍ ചെയ്യും ഒരു കുട്ടി പോലും ചികിത്സ കിട്ടാതെ വിഷമിക്കുന്നില്ലെന്ന് ഉറപ്പാക്കും  സര്‍ജറികള്‍ക്കു ശേഷമുള്ള ഒരു വര്‍ഷത്തെ മരുന്നുകളും സൗജന്യമായി നല്‍കും  സ്‌കൂളുകളില്‍ വാര്‍ഷികാരോഗ്യ പരിശോധന നടപ്പാക്കും konnivartha.com: ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 6204 കുട്ടികള്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ഹൃദ്യം പദ്ധതി ഗുണഭോക്താക്കളായ കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും സംഗമ പരിപാടിയായ ഹൃദയമാണ് ഹൃദ്യം കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ആകെ 18,259 പേരാണ് ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവയില്‍ 6,204 സര്‍ജറികള്‍ നടന്നു കഴിഞ്ഞു. ജില്ലയില്‍ 561 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 149 പേര്‍ക്ക് ഇതുവരെ സര്‍ജറി ചെയ്തു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ്…

Read More

നിർജലീകരണത്താലുള്ള മരണം ഒഴിവാക്കാൻ ഒ.ആർ.എസ്. ഫലപ്രദം

  ജൂലൈ 29 ലോക ഒ.ആർ.എസ്. ദിനം നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ഒ.ആർ.എസ്. അഥവാ ഓറൽ റീ ഹൈഡ്രേഷൻ സാൾട്ട്സ് ഏറെ ഫലപ്രദമായ മാർഗമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ലോകത്ത് അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മരണ കാരണങ്ങളിൽ വയറിളക്ക രോഗങ്ങൾ മുന്നിലാണ്. ഒ.ആർ.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാനാകും. ഒ.ആർ.എസ്. തക്കസമയം നൽകുന്നതിലൂടെ ശരീരത്തിൽ നിന്നും ജലാംശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല രോഗങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാനാകും. കേരളത്തിലെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്. സൗജന്യമായി ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ഒ.ആർ.എസിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമാണ് എല്ലാ വർഷവും ജൂലൈ 29 ന് ഒ.ആർ.എസ്. ദിനം ആചരിക്കുന്നത്. ഒ.ആർ.എസിൽ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ…

Read More

ഹെപ്പെറ്റെറ്റിസ് രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ ( എ, ബി, സി,ഇ )

ഹെപ്പെറ്റെറ്റിസ് രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ ( എ, ബി, സി,ഇ )ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾത്തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യണം. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ ദീർഘനാൾ വേണ്ടിവന്നേക്കാം. ഇത് യഥാസമയം രോഗം തിരിച്ചറിയാതെ പോകുന്നതിന് കാരണമാകുന്നു. പലപ്പോഴും കരൾ രോഗങ്ങളോ, അർബുദമോ ആകുമ്പോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബി-യോ, ഹെപ്പറ്റൈറ്റിസ് സി-യോ ഉണ്ടെന്ന് തിരിച്ചറിയുന്നത്. എല്ലാ വർഷവും ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. ‘ഒരു ജീവിതം, ഒരു കരൾ’ എന്നതാണ് ഈ വർഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം. രോഗബാധിതയായ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാൻ നവജാത ശിശുവിന് ജനനസമയത്തു തന്നെ ഇമ്മുണോഗ്ലോബുലിൻ നൽകുന്നതിനുള്ള സൗകര്യം പ്രസവം നടക്കുന്ന ആശുപത്രികളിൽ…

Read More