ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജയിൽ 6 സീറ്റുകൾ konnivartha.com: സംസ്ഥാനത്ത് ആദ്യമായി ബി.എസ്.സി. ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി കോഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നതിന് അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 6 സീറ്റുകളുള്ള കോഴ്സിനാണ് അനുമതി നൽകിയത്. ഇന്ത്യയിൽ തന്നെ വളരെ കുറച്ച് മെഡിക്കൽ കോളേജുകളിൽ മാത്രമാണ് ഈ കോഴ്സുള്ളത്. പുതിയ കോഴ്സ് ആരംഭിക്കുന്നതോടെ നൂതനമായ ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജിയിൽ കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാൻ സാധിക്കും. നടപടിക്രമങ്ങൾ പാലിച്ച് അടുത്ത അധ്യയന വർഷം തന്നെ കോഴ്സ് ആരംഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. റേഡിയോ ആക്ടീവ് മൂലകങ്ങളും അവയുടെ വികിരണങ്ങളും ഉപയോഗിച്ച് രോഗനിർണയവും ചികിത്സയും നടത്തുന്ന അത്യാധുനിക ശാസ്ത്ര ശാഖയാണ് ന്യൂക്ലിയർ മെഡിസിൻ. റേഡിയോ ഐസോടോപ്പ് ഉപയോഗിച്ചുള്ള സ്‌കാനിംഗും ചികിത്സയും നടത്തുന്നു. സ്പെക്റ്റ് സിടി, പെറ്റ് സിടി എന്നിവ ഉപയോഗിച്ചാണ് സ്‌കാനിംഗും രോഗനിർണയവും നടത്തുന്നത്. ഇതിലൂടെ…
Read Moreവിഭാഗം: Healthy family
എച്ച്.ഐ.വി എയ്ഡ്സ് ബോധവല്‍ക്കരണം ഫോക് കാമ്പയിന് ജില്ലയില്‍ തുടക്കമായി
പത്തനംതിട്ട : കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ജില്ലാമെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ജില്ലാ ടി.ബി. സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പൊതുജനങ്ങളിലും യുവാക്കളിലും വിദ്യാര്‍ഥികളിലും എച്ച്.ഐ.വി.എയ്ഡ്സ് ബോധവല്‍ക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെ’ ഒന്നായി പൂജ്യത്തിലേക്ക് ‘എന്ന ലക്ഷ്യത്തിലേക്കുള്ള ഫോക് കാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ആദ്യപരിപാടി അടൂര്‍ സെന്റ്മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.അടൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ എല്‍ അനിതകുമാരി , ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി. എസ് നന്ദിനി, ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ.നിരണ്‍ ബാബു , സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.കെ അശോക് കുമാര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ കഥാപ്രസംഗം,…
Read Moreകോന്നി മെഡിക്കല്‍ കോളജ് :ഗേള്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം നടന്നു
കോന്നി മെഡിക്കല്‍ കോളജ് ഗേള്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം നടന്നു കേരളത്തിന്റെ ആരോഗ്യമേഖലയിലെ വികസനം സാമൂഹ്യമുന്നേറ്റത്തിന്റെ ഫലം : മന്ത്രി വീണാ ജോര്‍ജ് കേരളത്തിന്റെ ആരോഗ്യമേഖലയിലെ വികസനം സാമൂഹ്യമുന്നേറ്റത്തിന്റെ ഫലമാണെന്ന് ആരോഗ്യ, വനിതാ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജ് ഗേള്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുനു മന്ത്രി. ഒന്നോ രണ്ടോ ദിനങ്ങള്‍കൊണ്ട് വാര്‍ത്തെടുത്തല്ല കേരളത്തിന്റെ ആരോഗ്യ മേഖല പതിറ്റാണ്ടുകളുടെ സാമൂഹ്യ മുന്നേറ്റത്തിന്റെ ശ്രമഫലമാണത്. ഒരു പുതിയ മെഡിക്കല്‍ കോളജ് എന്ന നിലയില്‍ കോന്നിയില്‍ സജ്ജികരിച്ചിട്ടുള്ള സൗകര്യങ്ങളും നേട്ടങ്ങളും മറ്റു മെഡിക്കല്‍ കോളജുകള്‍ക്ക് മാതൃകയാണെന്ന എന്‍.എച്ച്.സി യുടെ രേഖപ്പെടുത്തല്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതാണ്. ആധുനിക നിലവാരത്തിലുള്ള ചികിത്സയും വിദ്യാഭ്യാസവും ഗവേഷണവും ഉറപ്പാക്കാന്‍ കഴിയുന്ന കേന്ദ്രമായി കോന്നി മെഡിക്കല്‍ കോളജിനെ മാറ്റുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ വികസനരാജ്യങ്ങളുടെ ആരോഗ്യ…
Read Moreഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത
ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത: ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കും ഞായറാഴ്ച കുറച്ച് നേരം നമ്മുടെ ആരോഗ്യത്തിന്: ഡ്രൈ ഡേ ആചരിക്കണം മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു konnivartha.com: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2013 നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനാൽ കാര്യമായ തോതിൽ കേസുകൾ വർധിച്ചിട്ടില്ല. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉൾപ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയിൽ തുടരേണ്ടത് രോഗപ്പകർച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്. ഡെങ്കിപ്പനി പ്രതിരോധത്തിൽ കൂട്ടായ പ്രവർത്തനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. പകർച്ചപ്പനി…
Read Moreനിപ വൈറസ് കണ്ടെത്താൻ ട്രൂനാറ്റ് പരിശോധനയ്ക്ക് അനുമതി
ആദ്യ കേസ് സ്ഥിരീകരിക്കാനായത് രോഗവ്യാപനം ചെറുക്കാനായി സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താൻ ഐ.സി.എം.ആർ. അംഗീകാരം നൽകിയതതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലെവൽ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികൾക്കാണ് അംഗീകാരം നൽകുന്നത്. ഇതിനായി എസ്.ഒ.പി. തയ്യാറാക്കും. ഐ.സി.എം.ആറുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് നടപടി. ഇതിലൂടെ കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുമാകും. ട്രൂനാറ്റ് പരിശോധനയിൽ നിപ വൈറസ് കണ്ടെത്തുന്ന സാമ്പിളുകൾ മാത്രം തിരുവനന്തപുരം തോന്നക്കൽ, കോഴിക്കോട് വൈറോളജി ലാബുകളിലേക്ക് അയച്ചാൽ മതിയാകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോഴിക്കോട് ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ഓക്സിജൻ സപ്പോർട്ടും മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ള മറ്റ് 3 പേരുടേയും ആരോഗ്യനിലയും തൃപ്തികരമാണ്. സംസ്ഥാനത്ത്…
Read Moreനിപ എന്തുകൊണ്ട് വീണ്ടും കോഴിക്കോട്? സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്തും
konnivartha.com: നിപ എന്തുകൊണ്ട് വീണ്ടും കോഴിക്കോട്? സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്തുമെന്നു മുഖ്യമന്ത്രി നിപ എന്തുകൊണ്ടു വീണ്ടും കോഴിക്കോട് എന്നതുമായി ബന്ധപ്പെട്ട് ഐ.സി.എം.ആർ. വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്നും, ഇതുമായി ബന്ധപ്പെട്ടു സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ വിശദമായ പ്രൊപ്പോസൽ തയാറാക്കാൻ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വവ്വാലുകളെ സംബന്ധിച്ച് ഐ.സി.എം.ആർ നടത്തിയ പഠനത്തിന്റെ വിവരങ്ങളും നമുക്ക് ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിൾ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കൽ വൈറളോജി ഇൻസ്റ്റിട്ട്യൂട്ടിൻറെ സഹായത്തോടെ നടപ്പാക്കും. 2018ൽ കോഴിക്കോടും 2019ൽ എറണാകുളത്തും 2021ൽ വീണ്ടും കോഴിക്കോടും നിപ രോഗബാധ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തു നിപ രോഗനിർണയത്തിനായി ലാബുകൾ സജ്ജമാണ്. തോന്നക്കലിലെ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയിൽ നിപ വൈറസ് രോഗം നിർണ്ണയിക്കാൻ സാമ്പിൾ പരിശോധനാ സംവിധാനമുണ്ട്. 2021 സെപ്റ്റംബർ…
Read Moreഏഴ് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പിതാവ് ആത്മഹത്യ ചെയ്‌തു
പത്തനംതിട്ടയിൽ മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്‌തു. ഏഴ് വയസുകാരനെ കഴുത്ത് ഞെരിച്ചാണ് പിതാവ് കൊലപ്പെടുത്തിയത്. പത്തനംതിട്ട ഏനാത്താണ് സംഭവം നടന്നത്. തട്ടാരുപടി സ്വദേശി മാത്യു ടി അലക്സ് എന്ന യുവാവാണ് ആത്മഹത്യ ചെയ്‌തത് . മാത്യു ടി അലക്സിന്റെ അഞ്ച് വയസായ ഇളയ മകൻ മെയ്‌വിൻ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ വിവരം അറിഞ്ഞ് സ്ഥലത്തെത്തുകയിരുന്നു. മകനെ കൊന്നശേഷം പിതാവ് തൂങ്ങിമരിക്കുകയായിരുന്നു. വിഷം കൊടുത്തോ കഴുത്ത് ഞെരിച്ചൊ ആവാം കൊലപതാകാമെന്നാണ് പൊലീസ് നിഗമനം.കുട്ടികളുടെ മാതാവ് വിദേശത്താണ് അവരുമായി ചില പ്രശ്നങ്ങൾ നില നിന്നിരുന്നു. അതുമായി ബന്ധപ്പെട്ട വൈരാഗ്യത്തിലാണ് മാത്യു കുഞ്ഞിനെ കൊന്നതെന്നാണ് പൊലീസ് നിഗമനം.
Read Moreകോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി
konnivartha.com: നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും (16-9-23) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ജില്ലയില്‍ നേരത്തെ ഇന്നും നാളെയുമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താത്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കളക്ടർ ഉത്തരവിട്ടു. അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര സംഘം കോഴിക്കോട്ടെത്തി. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നെത്തിയ മൊബൈൽ ലാബ് ഇന്ന് വൈകിട്ടോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമാകും. നിപ ബാധിച്ച ചികിത്സയിൽ കഴിയുന്ന മൂന്ന് പേരിൽ മരുതോങ്കര സ്വദേശിയായ 9 വയസ്സുകാരന്റെ നിലഗുരുതമായി തുടരുകയാണ്. 11 പേരുടെ പരിശോധനാ ഫലം ഇന്ന് വൈകിട്ടോടെ കിട്ടും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള…
Read Moreനിപ വൈറസ് : പൊതുജനം കൃത്യമായി അറിയേണ്ട കാര്യങ്ങള്‍
konnivartha.com: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഈ സാഹചര്യത്തില്‍ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്. · വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങള്‍ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരില്‍ എത്തുക. · വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷങ്ങള്‍ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും. · നിപ വായുവിലൂടെ സാമാന്യം ദൂരത്ത് നില്‍ക്കുന്നവരിലേക്ക് പകരില്ല, ലക്ഷണമുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഉള്ളവരിലേക്ക് മാത്രമേ (വലിയ കണികകളിലൂടെ) പകരുകയുള്ളു. · രോഗിയുമായി അടുത്ത് സമ്പര്‍ക്കത്തില്‍ വരേണ്ടി വന്നാലും എന്‍ 95 മാസ്‌കുകളും മറ്റ് സംരക്ഷണ ഉപാധികളും ഉപയോഗിച്ച് രോഗാണുബാധ ഒഴിവാക്കാം. · നിപ ബാധ കണ്ടെത്തുന്ന ഇടങ്ങളില്‍ പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച്…
Read Moreനിപ മരണം; സമ്പര്‍ക്കപ്പട്ടികയില്‍ നൂറിലധികം പേര്‍: വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളുടെ സര്‍വേ
konnivartha.com: കോഴിക്കോട് നിപ ബാധിച്ച് മരണപ്പെട്ടവരുടെ ആകെ ആകെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതില്‍ 158 പേരും ആദ്യം മരണപ്പെട്ട രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇവരില്‍ 127 പേര്‍ ആരോഗ്യപ്രവര്‍ത്തകരും ബാക്കി 31 പേര്‍ വീട്ടുകാരും കമ്മ്യൂണിറ്റിയില്‍പ്പെട്ടവരുമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രണ്ടാമത്തെ കേസില്‍ നൂറിലധികം പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. കണ്‍ട്രോള്‍ റൂമുകളുടെയും കോള്‍ സെന്ററുകളുടെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക അനുസരിച്ച് ഹൈറിസ്‌ക്, ലോ റിസ്‌ക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കും. രോഗികള്‍ സന്ദര്‍ശിച്ച ആശുപത്രികളിലെ സിസിവിടി ഫൂട്ടേജ് കൂടി ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ സഹായം കൂടി ലഭ്യമാക്കും.മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ കോഴിക്കോട് ജില്ലയില്‍ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളുടെ സര്‍വേ നടത്തും
Read More