ഇന്ത്യയുടെ അഞ്ചാംപനി-റുബെല്ല വാക്സിനേഷൻ യജ്ഞം 97.98 ശതമാനത്തിലെത്തി:കേന്ദ്ര സര്‍ക്കാര്‍

  2021-22, 2022-23, 2023-24 വർഷങ്ങളിൽ ദേശീയ ആരോഗ്യ ദൗത്യത്തിനു (NHM) കീഴിലുണ്ടായ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. മാതൃമരണ നിരക്ക്, ശിശുമരണ നിരക്ക്, 5 വയസ്സിന് താഴെയുള്ള മരണനിരക്ക്, മൊത്തം ഫെർട്ടിലിറ്റി നിരക്ക് എന്നിവയിലെ ത്വരിതഗതിയിലുള്ള കുറവ്, ക്ഷയരോഗം, മലേറിയ, കരിമ്പനി, ഡെങ്കിപ്പനി, ക്ഷയം, കുഷ്ഠം, വൈറൽ ഹെപ്പറ്റൈറ്റിസ് തുടങ്ങിയ വിവിധ രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള പരിപാടികളിലെ പുരോഗതി, ദേശീയ അരിവാൾ കോശ രോഗ നിർമാർജന ദൗത്യം പോലുള്ള പുതിയ സംരംഭങ്ങൾ എന്നിവ സംബന്ധിച്ച പുരോഗതി എന്നിവയും മന്ത്രിസഭയെ ധരിപ്പിച്ചു. മാനവ വിഭവശേഷി വികസിപ്പിക്കുന്നതിനും നിർണായക ആരോഗ്യ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനും ആരോഗ്യ അടിയന്തിര സാഹചര്യങ്ങളോട് സംയോജിത പ്രതികരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അശ്രാന്ത പരിശ്രമങ്ങളിലൂടെ ഇന്ത്യയുടെ പൊതുജനാരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് ദേശീയ ആരോഗ്യ ദൗത്യം (NHM) ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. കഴിഞ്ഞ…

Read More

എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്: ആരോഗ്യ വകുപ്പ്

  ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്‌ക് ധരിക്കുന്നത് അഭികാമ്യം ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാർത്തകളെ തുടർന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. എച്ച്.എം.പി. വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതേ കാര്യം തന്നെ ഇന്ന് ഐസിഎംആർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.…

Read More

വിവാഹേതര ബന്ധങ്ങള്‍ അപകടം: അഡ്വ. പി സതീദേവി

  സമൂഹത്തില്‍ കണ്ടുവരുന്ന വിവാഹേതര ബന്ധങ്ങള്‍ കുടുംബങ്ങളെ ശിഥിലമാക്കുന്നതിനൊപ്പം കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. മക്കളെ ഉപകരണമായി കണ്ട് മാതാപിതാക്കള്‍ അവരവരുടെ ഭാഗത്തെ ന്യായീകരിക്കുമ്പോള്‍ കുട്ടികളുടെ ഭാവിയാണ് നശിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി. തിരുവല്ല മാമ്മന്‍മത്തായി നഗര്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു. ഐസിഎഡിഎസിന്റെ സഹായത്തോടെ വനിതാ കമ്മിഷന്‍ കൗണ്‍സിലിംഗ് നടത്തുന്നത് ചെയര്‍പേഴ്‌സണ്‍ ചൂണ്ടികാട്ടി. കുടുംബ ബന്ധങ്ങള്‍ യോജിപ്പിക്കാനുള്ള ശ്രമമാണ് കൗണ്‍സിലിംഗിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ചൂഷണത്തിന് ഇരയാകുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണ്. ജില്ലയിലെ നേഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലിസിനോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയതായി സതീദേവി വ്യക്തമാക്കി. അദാലത്തില്‍ ലഭിച്ച 57 പരാതികളില്‍ 12 എണ്ണം ഒത്തുതീര്‍പ്പാക്കി. അഞ്ചെണ്ണം പൊലിസ് റിപ്പോര്‍ട്ടിനും…

Read More

വെർച്വൽ അനാട്ടമി ടേബിൾ അമൃത കൊച്ചി ഹെൽത്ത് ക്യാമ്പസിൽ

konnivartha.com/കൊച്ചി : മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നൂതന ചുവടുവയ്പായി കേരളത്തിലെ ആദ്യ വെർച്വൽ അനാട്ടമി ടേബിൾ അമൃത വിശ്വവിദ്യാപീഠം കൊച്ചി ഹെൽത്ത് സയൻസസ് ക്യാമ്പസിൽ പ്രവർത്തന സജ്ജമായി. യഥാർത്ഥ മൃതദേഹങ്ങളിൽ നിന്നുള്ള വിവരങ്ങളും ആധുനിക വിഷ്വലൈസേഷൻ സാങ്കേതിക വിദ്യയും കോർത്തിണക്കി ശരീരത്തെ അതിന്റെ യഥാർത്ഥ വലിപ്പത്തിൽ പുനസൃഷ്ടിച്ച് ഡിജിറ്റൽ പ്ലേറ്റ്ഫോമിലൂടെ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു എന്നതാണ് “അനാട്ടമേജ്” വെർച്വൽ അനാട്ടമി ടേബിളിന്റെ സവിശേഷത. സ്കൂൾ ഓഫ് മെഡിസിനിൽ സംഘടിപ്പിച്ച ചടങ്ങിൽ വെർച്വൽ അനാട്ടമി ടേബിൾ ഉൾപ്പെടുന്ന ഡിജിറ്റൽ അനാട്ടമി ലാബ് പ്രോവസ്റ്റും അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറുമായ ഡോ. പ്രേം നായർ ഉൽഘാടനം ചെയ്തു. ഡോ. കെ.പി ഗിരീഷ് കുമാർ, ഡോ. മിനി പിള്ളൈ, ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. ആശ. ജെ. മാത്യു, ഡോ. രതി സുധാകരൻ, ഡോ. നന്ദിത എന്നിവർക്കൊപ്പം വിവിധ വിഭാഗങ്ങളിൽ…

Read More

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  konnivartha.com/തിരുവനന്തപുരം/നെടുമങ്ങാട്: എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന അഡ്വക്കേറ്റ് ഹബീബ് റഹ്മാന്റെസ്മരണാർത്ഥംചുള്ളിമാനൂർ വഞ്ചുവം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹബീബ് റഹ്മാൻ ദർശൻ വേദിയുടെ നേതൃത്വത്തിൽവഞ്ചുവം ജംഗ്ഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുൻ ഹാൻഡക്സ് മാനേജിങ് ഡയറക്ടർ അഡ്വക്കേറ്റ്: കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു. ദർശൻ വേദി ചെയർമാൻ വഞ്ചൂവംഷറഫ് അധ്യക്ഷതവഹിച്ചു.യോഗത്തിൽകന്യാകുളങ്ങര ഷാജഹാൻ,എസ് എ വാഹിദ്,കെ സോമശേഖരൻ നായർ, നെടുമങ്ങാട് ശ്രീകുമാർ, ആനാട് ജയചന്ദ്രൻ,ബി.എൽ കൃഷ്ണപ്രസാദ്, മൂഴിയിൽ മുഹമ്മദ് ഷിബു, നെടുമങ്ങാട് എം നസീർ, സി രാജലക്ഷ്മി, കായ്പാടി നൗഷാദ്,പഴകുറ്റി രവീന്ദ്രൻ,ഇല്യാസ് പത്താംകല്ല്,പുലിപ്പാറ യൂസഫ്, അനീഷ് ഖാൻ ,തത്തംകോട് കണ്ണൻ,,വെമ്പിൽ സജി, തോട്ടുമുക്ക് വിജയൻ, മൂഴി രാജേന്ദ്രൻ, ഓ പി കെ ഷാജി,ആർജെ മഞ്ജു,ഷീബ ബീവി, ഷാജഹാൻ ഐലക്സ്, മെഡിക്കൽ ക്യാമ്പ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Read More

ഒരാൾക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു

A Kannur native returning from the UAE has tested positive for Mpox. State Health Minister Veena George confirmed that both infected individuals are in isolation, and their route map will be published soon എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം: മന്ത്രി വീണാ ജോർജ് :ഒരാൾക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു :സ്റ്റേറ്റ് ആർആർടി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. യു.എ.ഇ.യിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. യു.എ.ഇ.യിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് കൂടി എംപോക്‌സ് സ്ഥീരീകരിച്ചു. ഇരുവരും…

Read More

തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ സ്വാളോ ക്ലിനിക്ക് ആരംഭിച്ചു

  konnivartha.com: തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിന്റെയും ഇ എന്‍ടി വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്വാളോ ക്ലിനിക്ക് ആരംഭിച്ചു. കൊച്ചി അമൃത ആശുപത്രി ചീഫ് മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി അസോ ഡയറക്ടര്‍ ഡോ ജോണ്‍ വല്യത്ത് അധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടറും സിഇഒ യുമായ പ്രൊഫ. ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോംസി ജോര്‍ജ്, ഫാ. തോമസ് വര്‍ഗീസ്, അമൃത ആശുപത്രിയിലെ ചീഫ് ഡെഗ്ലൂട്ടോളജിസ്റ്റ് ഡോ.സി.ജെ.ആര്യ, ഇഎന്‍ടി വിഭാഗം മേധാവി ഡോ. ജോര്‍ജ് തോമസ്, പിഎംആര്‍ വിഭാഗം മേധാവി ഡോ തോമസ് മാത്യു, ഇഎന്‍ടി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോ ജേക്കബ്, റീഹാബിലിറ്റേഷന്‍ ഡയറക്ടര്‍ ബിജു മറ്റപ്പള്ളി, ഡെഗ്ലൂട്ടോളജിസ്റ്റ് ആരോമല്‍ പ്രസാദ്,…

Read More

ഡോ .എം. എസ്. സുനിലിന്‍റെ 335 -മത് സ്നേഹഭവനം നിരാലംബർക്ക് നല്‍കി

  konnivartha.com/ പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 335 -മത് സ്നേഹഭവനം ചിക്കാഗോ മലയാളിയായ പ്രിൻസ് ഈപ്പന്റെ സഹായത്താൽ കൊടുമൺ കുളത്തിനാൽ നിബൂ ഭവനത്തിൽ വിധവയായ തങ്കമണിക്കും മകൻ ബധിരനും മൂകനുമായ നിബുവിനും കുടുംബത്തിനും നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പ്രിൻസിന്റെ മകൻ ജെസ്വിന്‍ പ്രിൻസും പ്രിൻസിന്റെ പിതാവ് ഈപ്പൻ ചാണ്ടിയും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി ഒരു വീട് നിർമ്മിക്കുവാൻ നിവൃത്തിയില്ലാതെ തകരം കൊണ്ട് മറച്ച ഒരു ചെറിയ കുടിലിൽ ആയിരുന്നു ബധിരരും മൂകരും രമ്യയും മകൾ നിവേദ്യയോടൊപ്പം താമസിച്ചിരുന്നത്. സ്വന്തമായി ഒരു ഭവനത്തിനു വേണ്ടി പല വഴികളും നോക്കിയെങ്കിലും ഒന്നും നടക്കാതെ വന്നപ്പോൾ വസ്തു സംബന്ധമായ ആവശ്യത്തിനായി കൊടുമൺ വില്ലേജ് ഓഫീസിൽ എത്തിയ ഇവരുടെ ദയനീയ അവസ്ഥ…

Read More

പത്തനംതിട്ടയില്‍ എ.എസ്‌.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  പത്തനംതിട്ട: എ.എസ്‌.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന ഇന്റലിജൻസിലെ എ.എസ്.ഐ അടൂർ പോത്രാട് സ്വദേശി കെ. സന്തോഷ് ആണ് മരിച്ചത്. നഗരത്തിൽ പൂണിയിൽ ഫ്ളവർ സ്റ്റോഴ്സിന് എതിർവശം അഭിഭാഷകരുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ടെറസിലാണ് ഇന്ന് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. ഇന്റലിജൻസിൽ അടൂർ സ്‌റ്റേഷൻ കേന്ദ്രീകരിച്ചാണ് ജോലി നിര്‍വ്വഹിച്ചത്‌ . വൈകിട്ട് മകനെയും കൂട്ടിയാണ് സന്തോഷ് പത്തനംതിട്ടയിലേക്ക് വന്നത്. ഈ വിവരം സഹപ്രവർത്തകരെയും വിളിച്ച് പറഞ്ഞിരുന്നു. മകനെ സമീപത്തെ ലോഡ്‌ജ് മുറിയിൽ ഇരുത്തിയ ശേഷം പുറത്തേക്ക് പോയ സന്തോഷിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാധ്യത ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് സംശയിക്കുന്നത്. പത്തനംതിട്ട പോലീസ് മേൽനടപടി സ്വീകരിച്ചു.

Read More

പത്തനംതിട്ട ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒഴിവുകള്‍( 03/12/2024 )

www.konnivartha.com ഡോക്ടര്‍ നിയമനം ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ഡോക്ടര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. എംബിബിഎസ്, റ്റിസിഎംസി രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രവൃത്തി പരിചയവുമുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 45 വയസ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഡിസംബര്‍ 10 ന് അകം ചിറ്റാര്‍ സമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍ : 04735 256577. ലാബ് ടെക്‌നീഷ്യന്‍ നിയമനം ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ബിഎസ്‌സി എംഎല്‍റ്റി/ഡിഎംഎല്‍റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 45 വയസ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഡിസംബര്‍ 10 ന് അകം ചിറ്റാര്‍ സമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍ : 04735 256577. നേഴ്‌സ് നിയമനം ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് നേഴ്‌സ് തസ്തികയിലേക്ക്…

Read More