ദ്വിദിന ന്യൂറോ യൂറോളജി കോൺഫറൻസ് അമൃതയിൽ സംഘടിപ്പിച്ചു

konnivartha.com/കൊച്ചി: ഇന്റർനാഷണൽ ന്യൂറോ യൂറോളജി സൊസൈറ്റി (ഐനസ്) യുടെ കോൺഫറൻസ് ന്യൂറോ – യൂറോളജി അപ്പ്ഡേറ്റ് 2025 ന് അമൃത ആശുപത്രി വേദിയായി. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്ത യൂറോളജി, ന്യൂറോളജി, ഫിസിയാട്രി, ഗാസ്ട്രോ എന്ററോളജി വിദഗ്ധർ പങ്കെടുക്കുന്ന ദ്വിദിന കോൺഫറൻസ് കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. കോൺഫറൻസിന്റെ ഭാഗമായി ന്യൂറോജെനിക് ബ്ലാഡർ, പെൽവിക് ഫ്ലോർ ഡിസ്ഫംഗ്ഷൻ, യൂറോഡൈനാമിക്സ് തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെഷനുകൾ സംഘടിപ്പിച്ചു. ലണ്ടനിൽ നിന്നുള്ള പ്രൊഫ. ജലേഷ് പണിക്കർ, ഡോ. പ്രസാദ് മല്ലാടി, ഡോ. ജാഗ്രതി ഗുപ്ത എന്നിവർ ഉൾപ്പെടെ ആരോഗ്യ രംഗത്തെ പ്രമുഖർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. സാക്രൽ ന്യൂറോമൊഡുലേഷൻ പോലുള്ള പുതിയ ചികിത്സാ മാർഗങ്ങളും കോൺഫറൻസിൽ ചർച്ചയായി. അമൃത ആശുപത്രി പെൽവിക് ഡിസ്ഫങ്ഷൻ ക്ലിനിക്കിലെ ഡോ.…

Read More

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം, കേരളം കരുതിയിരിക്കണം

konnivartha.com: ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.   2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി നമ്മുടെ നാട് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയായിരുന്നു. എണ്ണത്തില്‍ അത്രത്തോളം ഇല്ലെങ്കിലും റീയൂണിയന്‍ ദ്വീപുകളില്‍ ഇപ്പോള്‍ ചിക്കന്‍ഗുനിയയുടെ വ്യാപനമുണ്ട്.   പതിനയ്യായിരത്തോളം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും നവജാതശിശുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകള്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പ്രതിരോധം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈഡിസ് ഈജിപ്തി/ആല്‍ബോപിക്റ്റസ് കൊതുകുകളാണ് ചിക്കന്‍ഗുനിയ…

Read More

ലോക ഹോമിയോപ്പതി ദിനം ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

ലോകജനതയ്ക്കായി സ്വന്തം ശരീരം പരീക്ഷണ ശാലയാക്കിയ മനുഷ്യ സ്നേഹിയാണ് ഹോമിയോപ്പതിയുടെ പിതാവ് ഡോ. ക്രിസ്ത്യന്‍ ഫ്രെഡറിക് സാമുവല്‍ ഹനിമാനെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഹോമിയോപ്പതി ദിനം അടൂര്‍ എസ്എന്‍ഡിപി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനാരോഗ്യ സെമിനാര്‍, വാക്കത്തോണ്‍, കലാപരിപാടികള്‍, പൊതുസമ്മേളനം, സംഗീതനിശ, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയവ നടന്നു. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി ബിജുകുമാര്‍ അധ്യക്ഷനായി. അടൂര്‍ നഗരസഭ ആരോഗ്യ വികസന സമിതി ചെയര്‍മാന്‍ രമേശ് വരിക്കോലില്‍, ഡോ : സംഗീത, ഡോ:എസ്.ജി.ബിജു, ഡോ: കെ.ജി. ശ്രീനിജന്‍, ഡോ:പി.ജയചന്ദ്രന്‍, ഡോ:എല്‍.വി. കര്‍ണന്‍, ഡോ: ഷൈബുരാജി, ഡോ: ശ്രീജിത് നാരായണന്‍, ഡോ: ഗോപകുമാര്‍, ഡോ: ശീതള്‍ സുഗതന്‍ , എന്‍. സജിത, വി.ജി. മണി, അനില്‍കുമാര്‍, മനീഷ് രാജ്, ജയശ്രീ, എ.എം ഇന്ദുലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

Read More

കുടുംബശ്രീ ക്രൈം മാപ്പിങ് പുസ്തകപ്രകാശനം

  ഓമല്ലൂര്‍ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ക്രൈം മാപ്പിങ് പുസ്തകപ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. പ്രദേശവാസികളുടെ സാമ്പത്തിക, ശാരീരിക, ലൈംഗിക, സാമൂഹിക, വാചിക, മാനസിക-വൈകാരിക അതിക്രമങ്ങളെ കുറിച്ചുളള സര്‍വേ റിപ്പോര്‍ട്ടാണ് പുസ്തകത്തിലുളളത്. കുടുംബശ്രീ ജില്ലതലത്തില്‍ പരിശീലനം ലഭിച്ച ആര്‍.പി മാരാണ് പഠനം നടത്തിയത്. സ്‌നേഹിത കൗണ്‍സിലര്‍ ട്രീസ. എസ്. ജെയിംസ് വിഷയാവതരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ സുജാത, കെ. അമ്പിളി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എസ് മാലിനി, സി ഡി എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

ലോകാരോഗ്യ ദിനാചരണം : പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം

  ലോകാരോഗ്യദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പന്തളം കുരമ്പാല സെന്റ്‌മേരീസ് മലങ്കര കത്തോലിക്കാപള്ളി ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് ജോണ്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ. എല്‍. അനിതകുമാരി മുഖ്യപ്രഭാഷണവും ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഒ എല്‍ ശ്രുതി വിഷയാവതരണവും നടത്തി. നഗരസഭാ വൈസ്‌ചെയര്‍ പേഴ്‌സണ്‍ രമ്യ ,ആരോഗ്യ വികസന സമിതി ചെയര്‍മാന്‍ അഡ്വ. രാധാകൃഷ്ണനുണ്ണിത്താന്‍, ജില്ലാ ആര്‍.സി.എച്ച്ഓഫീസര്‍ ഡോ. കെ.കെ ശ്യാംകുമാര്‍, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്.ശ്രീകുമാര്‍, സിഡിപി ഒ.അജിത , സിഡിഎസ്‌ചെയര്‍ പേഴ്‌സണ്‍ രാജലക്ഷ്മി, ഡിപി എച്ച്.എന്‍ സി.എ അനില കുമാരി, വാര്‍ഡ്കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അമ്മയുടെയും നവജാതശിശുക്കളുടെയും ആരോഗ്യമായിരുന്നു വിഷയം.’കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിതകരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തെരഞ്ഞെടുക്കാം’ വിഷയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പ്രസവത്തോട് അനുബന്ധിച്ചുള്ള അമിതരക്തസ്രാവം,…

Read More

ഇന്ന് ലോകാരോഗ്യ ദിനം : സംസ്ഥാനത്ത് വിവിധ ഉദ്ഘാടനം നടക്കും

  ലോകാരോഗ്യ ദിനാചരണം, സർക്കാരാശുപത്രികളിൽ സജ്ജമായ ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓൺലൈൻ ഒപി ടിക്കറ്റ്, എം-ഇഹെൽത്ത് ആപ്പ്, സ്‌കാൻ എൻ ബുക്ക് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും മികച്ച ഡോക്ടർമാർക്കുള്ള അവാർഡ് വിതരണവും കെ.സി.ഡി.സി. ലോഗോ പ്രകാശനവും ഏപ്രിൽ 7 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് കോൺഫറൻസ് ഹാളിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. അമ്മയുടേയും നവജാത ശിശുക്കളുടേയും ആരോഗ്യമാണ് ഇത്തവണത്തെ ലോകാരോഗ്യ ദിന വിഷയം. ‘ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാ നിർഭരമായ ഭാവി’ എന്നതാണ് ലോകാരോഗ്യ ദിന സന്ദേശം. മാതൃശിശു പരിചരണത്തിനായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കി വരുന്നു. സംസ്ഥാനത്ത് ആകെ 217 ആശുപത്രികൾ…

Read More

മഴക്കാലപൂർവ്വ ശുചീകരണം:കോന്നി അരുവാപ്പുലത്ത് ആലോചനാ യോഗം നടന്നു

  konnivartha.com: മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിന്‍റെ  തുടർച്ചയായി അരുവാപ്പുലം വാർഡ്‌തല ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ആലോചനായോഗം നടന്നു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷതവഹിച്ചു. വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ, 100% വാതിൽപ്പടി ശേഖരണം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ, ഖര-ദ്രവ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തലങ്ങളിൽ ഗ്യാപ് അനാലിസിസ് എന്നിവ നടത്തി ഫെസിലിറ്റീസ് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അതോടൊപ്പം വീട്, സ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവ ശുചീകരിക്കുന്ന നടപടികൾ എല്ലാ വർഷത്തേയും പോലെ തന്നെ ഈ വർഷവും സമയബന്ധിതമായി നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.പൊതുജനപങ്കാളിത്തം പ്രവർത്തനങ്ങളിൽ ഉറപ്പ് വരുത്തുവാൻ പ്രചരണ പരിപാടികൾ ഏറ്റെടുക്കുന്നതിനും എല്ലാ വാര്‍ഡ‍ിലേയും വാര്‍ഡുതല ശുചിത്വ സമിതികളുടെ പ്രവര്‍‍ത്തനം മെച്ചപ്പെടുത്തി കുടുംബശ്രീ, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ്, റെസിഡൻസ് അസോസിയേഷൻ തുടങ്ങി സന്നദ്ധ സംഘടനകളുടെ…

Read More

മികച്ച സ്റ്റെപ്സ് സെന്ററിനുള്ള പുരസ്കാരം അമൃത ആശുപത്രിക്ക്

  കൊച്ചി: ദേശീയ ക്ഷയ രോഗ നിവാരണ പദ്ധതിയുടെ മികച്ച പ്രവർത്തനം കാഴ്ച വച്ച സ്റ്റെപ്സ് സെന്ററിനുള്ള പുരസ്കാരം കൊച്ചി അമൃത ആശുപത്രിയിലെ ക്ഷയരോഗ വിഭാഗത്തിന് ലഭിച്ചു. സംസ്ഥാന ടിബി സെൽ ഏർപ്പെടുത്തിയ അവാർഡ് ലോക ക്ഷയ രോഗ ദിനത്തിൽ തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ കൊച്ചി അമൃത ആശുപത്രിയിലെ ശ്വാസകോശ വിഭാഗം പ്രൊഫസറും നോഡൽ ഓഫീസറുമായ ഡോ. അഖിലേഷ്. കെ ഏറ്റുവാങ്ങി.

Read More

എക്സൈസ്:ലഹരി മാഫിയയ്ക്ക് എതിരെ കർശന നടപടികൾ തുടരുന്നു

  konnivartha.com: ലഹരിമാഫിയയ്ക്ക് എതിരെ  കർശന നടപടികൾ തുടർന്ന് എക്സൈസ് സേന. മാർച്ച് മാസത്തിൽ എക്സൈസ് സേന ആകെ എടുത്തത് 10,495 കേസുകളാണ്. ഇതിൽ 1686 അബ്കാരി കേസുകൾ, 1313 മയക്കുമരുന്ന് കേസുകൾ, 7483 പുകയില കേസുകളും ഉൾപ്പെടുന്നു. ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേർന്ന് നടത്തിയ 362 ഉൾപ്പെടെ 13639 റെയ്ഡുകൾ നടത്തി. 1,17,777 വാഹനങ്ങളാണ് ഈ കാലയളവിൽ പരിശോധിച്ചത്. അബ്കാരി കേസുകളിൽ 66ഉം മയക്കുമരുന്ന് കേസുകളിൽ 67ഉം വാഹനങ്ങൾ പിടിച്ചു. അബ്കാരി കേസുകളിൽ പ്രതിചേർന്ന 1580 പേരിൽ 1501 പേരെയും, മയക്കുമരുന്ന് കേസിൽ പ്രതിചേർത്ത 1358 പേരിൽ 1316 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലിരുന്ന 86 പ്രതികളെയും പിടികൂടാനായി. പുകയില കേസുകളിൽ 14.94 ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. മയക്കുമരുന്നിനെതിരെ ശക്തമായ പ്രതിരോധം തീർത്ത എക്സൈസിനെയും,…

Read More

കോന്നി മെഡിക്കൽ കോളേജ് റോഡിന്‍റെ  നിർമ്മാണ പ്രവർത്തികൾ വിലയിരുത്തി

  konnivartha.com:കോന്നി മെഡിക്കൽ കോളേജ് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യും ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐ എ എസ് എന്നിവർ വിലയിരുത്തി . 14 കോടി രൂപ അനുവദിച്ച് അതി വേഗത്തിലാണ് മെഡിക്കൽ കോളേജ് റോഡിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്.വട്ടമൺ മുതൽ മെഡിക്കൽ കോളേജ് റോഡ് വരെയുള്ള റോഡ് ഇല്ലാത്ത ഭാഗത്ത് 12 മീറ്റർ വീതിയിൽ റോഡ് ഇരു സൈഡിലും സംരക്ഷണഭിത്തികൾ നിർമ്മിച്ചു മണ്ണിട്ടുയർത്തി രൂപപ്പെടുത്തി.പ്രധാനപ്പെട്ട രണ്ടു വലിയ കലുങ്കുകളുടെ നിർമ്മാണപ്രവർത്തികൾ അന്തിമഘട്ടത്തിലാണ്.രണ്ടു പൈപ്പ് കൽവർട്ട്കളുടെ നിർമ്മാണം പൂർത്തികരിച്ചിട്ടുണ്ട്. 4 മീറ്റർ വീതിയുണ്ടായിരുന്ന വട്ടമൺ കുപ്പക്കര റോഡ് 12 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത് പൂർത്തികരിച്ചിട്ടുണ്ട്. ഇവിടെ 5.5 മീറ്റർ വീതിയിലാണ് ടാറിങ് പ്രവർത്തികൾ ചെയ്യുന്നത്.റോഡിൽ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയിടുന്ന പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്.ഇതിനായി…

Read More