konnivartha.com; റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഡിസംബര്‍ 20 നകം നേരിട്ടോ തപാല്‍ മുഖേനെയോ സമര്‍പ്പിക്കണം. ഫോണ്‍ : 9567210857, 04735 240478.
Read Moreവിഭാഗം: Healthy family
സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഓട്ടിസം കോംപ്ലക്സുകൾ സ്ഥാപിക്കും
സ്റ്റാർസ് പദ്ധതി പ്രകാരം 14 ജില്ലകളിലും അത്യാധുനിക മോഡൽ ഓട്ടിസം കോംപ്ലക്‌സ് സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രണ്ടേമുക്കാൽ കോടി രൂപ ഓരോ ഓട്ടിസം സെന്ററിനായി മാറ്റി വെച്ചു. അഞ്ചാം ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ്സ് വരെ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും. 2027 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ സബ്ജക്ട് മിനിമം നടപ്പിലാക്കും. ഒന്നു മുതൽ പത്ത് വരെയുള്ള അർധ വാർഷിക പരീക്ഷ ഡിസംബർ 23 ന് അവസാനിക്കും. ഹയർ സെക്കണ്ടറി അർധ വാർഷിക പരീക്ഷ ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 6 ന് അവസാനിക്കും. ക്രിസ്തുമസ് അവധി പന്ത്രണ്ട് ദിവസമാണ് ഈ വർഷം നൽകിയിരിക്കുന്നത്. സാധാരണയായി ഒമ്പത് ദിവസമാണ് നൽകി വന്നിരുന്നത്. ഹയർ സെക്കണ്ടറി രണ്ടാംവർഷ ബ്രെയിലി പാഠപുസ്തങ്ങൾ വിതരണം പൂർത്തിയായി. ഒന്നു മുതൽ പത്ത് വരെയുള്ള രണ്ടാം വാല്യം 593…
Read Moreആഫ്രിക്കന്‍ പന്നിപ്പനി :പാലക്കാട് നാല് പഞ്ചായത്തുകളില്‍ പന്നിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം
പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. നാല് പഞ്ചായത്തുകളില്‍ പന്നിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് . പട്ടാമ്പി തിരുമിറ്റക്കോട് ചാഴിയാട്ടിരിയില്‍ ആണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. സമീപത്തെ ഫാമുകളില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്, നാഗല്‍ശ്ശേരി, തൃത്താല, ചാലിശ്ശേരി എന്നീ പഞ്ചായത്തുകളിലാണ് പന്നിയിറച്ചി വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത് .രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ രോഗനിരീക്ഷണ മേഖലയായും നിശ്ചയിച്ചിട്ടുണ്ട്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പന്നിയിറച്ചി വില്‍പ്പന പാടില്ലെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി
Read Moreശബരിമലയിൽ മരണപ്പെട്ട ജയിൽ ഉദ്യോഗസ്ഥന്‍റെ കൈകൾ സ്വീകരിച്ച 23 കാരൻ വീട്ടിലേക്ക് മടങ്ങി
konnivartha.com/ കൊച്ചി : ശബരിമല ദർശനത്തിന് ശേഷം പമ്പയിൽ വെച്ചാണ് പൂജപ്പുര സെൻട്രൽ ജയിലിലെ ജയിലർ അനീഷ് എ.ആർ അപസ്മാരത്തെ തുടർന്ന് വീഴുന്നത്. വീഴ്ചയുടെ ആഘാതത്തിൽ മസ്തിഷ്കമരണം സംഭവിച്ച അനീഷിൻ്റെ ആഗ്രഹപ്രകാരം തന്നെയാണ് കുടുംബം അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് അനീഷ് ദാനം ചെയ്ത ഇരുകൈകളും ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ചത് സേലം സ്വദേശിയായ 23 കാരനായിരുന്നു. കുടുംബമായി ചെയ്യുന്ന കോഴിഫാമിലെ മേൽക്കൂര ഉറപ്പിക്കുന്നതിനിടെ ഹൈടെൻഷൻ ലൈനിൽ നിന്ന് വൈദ്യുതാഘാതം ഏറ്റാണ് ഗോകുലപ്രിയന് ഇരു കൈകളും നഷ്ടമായത്. കൂടെയുണ്ടായിരുന്ന മുത്തശ്ശൻ അപകടത്തിൽ മരണപ്പെടുകയും ചെയ്തു. 2018ലെ അപകടത്തിനുശേഷം ഗോകുലപ്രിയൻ കൃത്രിമ കൈകൾ വച്ചുപിടിപ്പിച്ചെങ്കിലും സാധാരണ ജീവിതം അപ്പോഴും ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ എത്തിയ ഗോകുലപ്രിയന് വീണ്ടും കാത്തിരിപ്പിന്റെ നാളുകൾ. ചികിത്സ അമൃതയിൽ…
Read Moreപത്തനംതിട്ട ജില്ലയില്‍ മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍
konnivartha.com; മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എല്‍ അനിതകുമാരി. കുടിവെള്ളം നന്നായി തിളപ്പിച്ച് ഉപയോഗിക്കുക. തണുത്തതും തുറന്നുവച്ചതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്. ഭക്ഷണത്തിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിനു ശേഷവും കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. ശുദ്ധജല സ്രോതസുകള്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. മലമൂത്ര വിസര്‍ജനം കക്കൂസുകളില്‍ മാത്രമാക്കുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യവും കക്കൂസുകളില്‍ നിക്ഷേപിക്കുക. പനി, ഓക്കാനം , ഛര്‍ദി, ശരീര വേദന , വയറുവേദന , മൂത്രത്തിനോ കണ്ണിനോ , ത്വക്കിനോ മഞ്ഞ നിറം എന്നിവയില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആരോഗ്യപ്രവര്‍ത്തകരെയോ വിവരമറിയിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മൂന്നാഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി വിശ്രമിക്കണം. അശാസ്ത്രീയ ചികിത്സാ മാര്‍ഗം സ്വീകരിക്കരുത്.
Read Moreഅപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി
konnivartha.com/ കൊച്ചി : വളരെ അപൂർവമായി കണ്ടുവരുന്ന ‘ഫീറ്റസ് ഇൻ ഫീറ്റു’ (Fetus-in-Fetu) രോഗാവസ്ഥ കണ്ടെത്തിയ കുഞ്ഞിന് കൊച്ചി അമൃത ആശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ നടത്തി. ജനനത്തിന്റെ ആദ്യഘട്ടങ്ങളിൽ സാധാരണ ഭ്രൂണത്തിന്റെ ശരീരത്തിനുള്ളിൽ ദുര്‍വികസിതമായ മറ്റൊരു ഇരട്ട ഭ്രൂണം അടങ്ങിയിരിക്കുമ്പോഴാണ് ഈ അവസ്ഥ രൂപം കൊള്ളുന്നത്. ലോകത്ത് 5 ലക്ഷം ജനനങ്ങളിൽ ഒരു കേസിൽ മാത്രമാണ് ഈ അപൂർവത രേഖപ്പെടുത്തുന്നത്. എറണാകുളം സ്വദേശിനിയിൽ നടത്തിയ ഗർഭകാല പരിശോധനകൾക്ക് ഇടയിൽ കൊച്ചി അമൃത ആശുപത്രിയിലെ ഫീറ്റൽ കെയർ വിഭാഗത്തിലെ അഡിഷണൽ പ്രൊഫസർ ഡോ. വിവേക് കൃഷ്ണനും അസിസ്റ്റന്റ് പ്രൊഫസർ ഡോ. ധന്യ കീഴാറ്റൂരും അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രുതി സോമനും നടത്തിയ ആന്റിനേറ്റൽ സ്കാനിംഗിലാണ് ഈ അസാധാരണ വളർച്ച ആദ്യം കണ്ടെത്തിയത്. ഉയർന്ന നിലവാരത്തിലുള്ള ഗർഭകാല സ്കാനിംഗ് വഴി വ്യക്തമായ അസാധാരണ അവസ്ഥ കണ്ടെത്തിയതോടെ വിദഗ്ധ…
Read Moreഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ: Rabeprazole Sodium Tablets IP 20mg, ‘Torab’, OAKSUN LIFESCIENCES Plot No:36,37,38,46&47, Chengicherla (V), Medipally (M), Medchal-Malkajigiri (Dist) T.S-500 092, T25.018, 12/2026. Montelukast & Levocetirizine Tablets IP (LECET-M TABLETS), Spinka Pharma, D.No.6-18/4,Pedda Amberpet, Hyderabad-501505, LCM-5061, 05/2027. GLIMEPIRIDE TABLETS IP 2mg,…
Read Moreഇന്റര്‍വ്യൂ 10 ന് ( സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് )
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഡിസംബര്‍ പത്തിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ നേരിട്ടെത്തണം. ഫോണ്‍-0497 2700194
Read Moreഎയ്ഡ്സ് ദിനാചരണം : പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കോന്നിയില്‍ നടന്നു
konnivartha.com; ലോക എയ്ഡ്സ് ദിനാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കോന്നി പ്രിയദര്‍ശിനി ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി അധ്യക്ഷയായി. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ബോധവല്‍ക്കരണ റാലിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങള്‍ക്കും റീല്‍സ് മത്സരത്തിലെ സമ്മാനാര്‍ഹര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുരസ്‌കാരം വിതരണം ചെയ്തു. ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ റാലിയും ബോധവല്‍ക്കരണ ക്ലാസും കലാപരിപാടിയും സംഘടിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ദീപം തെളിയിച്ചു. ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. രാധികാ ഗോപന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ ഡോക്ടര്‍ ടോണി ലോറന്‍സ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ ബിജു ഫ്രാന്‍സിസ് , എംപി ബിജു കുമാര്‍ , ജില്ലാ പ്രോഗ്രാം…
Read MoreWorld AIDS Day 2025: “Overcoming disruption, transforming the AIDS response”
On 1 December WHO joins partners and communities to commemorate World AIDS Day 2025, under the theme “Overcoming disruption, transforming the AIDS response”, calling for sustained political leadership, international cooperation, and human-rights-centred approaches to end AIDS by 2030. After decades of progress, the HIV response stands at a crossroads. Life-saving services are being disrupted, and many communities face heightened risks and vulnerabilities. Yet amid these challenges, hope endures in the determination, resilience, and innovation of communities who strive to end AIDS. World AIDS Day 2025 theme and its…
Read More