താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

KONNIVARTHA.COM ; താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന രണ്ട് അധിക റെയിൽവേ ലൈനുകൾ 2022 ഫെബ്രുവരി 18 ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. മുംബൈ സബർബൻ റെയിൽവേയുടെ രണ്ട് സബർബൻ ട്രെയിനുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും, തുടർന്ന് അദ്ദേഹം ചടങ്ങിനെ അഭിസംബോധനയും ചെയ്യും.   സെൻട്രൽ റെയിൽവേയുടെ പ്രധാന ജംഗ്ഷനാണ് കല്യാൺ. രാജ്യത്തിന്റെ വടക്ക് ഭാഗത്തുനിന്നും തെക്ക് ഭാഗത്തുനിന്നും വരുന്ന ഗതാഗതം കല്യാണിൽ ലയിച്ച് സി എസ്സ്  എം ടി  (ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്) ലേക്ക് നീങ്ങുന്നു. കല്യാണിനും സിഎസ്ടിഎമ്മിനും ഇടയിലുള്ള നാല് ട്രാക്കുകളിൽ രണ്ട് ട്രാക്കുകൾ സ്ലോ ലോക്കൽ ട്രെയിനുകൾക്കും രണ്ട് ട്രാക്കുകൾ ഫാസ്റ്റ് ലോക്കൽ, മെയിൽ എക്സ്പ്രസ്, ഗുഡ്സ് ട്രെയിനുകൾക്കും ഉപയോഗിച്ചു. സബർബൻ, ദീർഘദൂര ട്രെയിനുകളെ വേർതിരിക്കുന്നതിനാണ് , രണ്ട് അധിക…

Read More

പാലം പണിക്കുള്ള ഇരുമ്പുകമ്പികൾ മോഷ്ടിച്ചവരെ  വലയിലാക്കി

  KONNIVARTHA.COM :   കൊടുമൺ ചന്ദനപ്പള്ളി പാലം പണി നടക്കുന്ന സ്ഥലത്തുനിന്ന് കോൺക്രീറ്റിന് ഉപയോഗിക്കുന്നഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ച മൂന്നുപേരെ പോലീസ് രാത്രികാല പട്രോളിംഗ് സംഘം വലയിലാക്കി.     കോന്നി പയ്യനാമൺ കിഴക്കേചരുവിൽ ബിജു കെ (46), കൊല്ലം പത്തനാപുരം പിറവന്തൂർ പൂവൻ മുന്നൂർ ശ്യാംകുമാർ (31), കോന്നി പ്രമാടം വെള്ളപ്പാറ പുത്തൻവിളയിൽ  ഗോപേഷ് കുമാർ (41) എന്നിവരാണ് പോലീസിന്റെ  പിടിയിലായത്.   ഇന്നലെ (15.02.2022) വെളുപ്പിന് 1.20 മണിക്ക് കൊടുമൺ പോലീസ് രാത്രികാല പട്രോളിങ് നടത്തിവരവേ ചന്ദനപ്പള്ളി വലിയപ്പള്ളി കഴിഞ്ഞ് പാലത്തിനടുത്ത് എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. കെ ഏൽ 80 /1965 നമ്പറുള്ള പിക്ക് അപ്പ്‌ വാനിൽ പ്രതികൾ ഇരുമ്പുകമ്പികളും മറ്റും കയറ്റിക്കൊണ്ടിരിക്കവേയാണ് പോലീസ് പാർട്ടി എത്തിയത്. പോലീസ് ജീപ്പ് കണ്ട ഉടൻ ഇവർ വാഹനത്തിൽ കയറി ചന്ദനപ്പള്ളി കൂടൽ റോഡേ അതിവേഗം കടന്നു.…

Read More

സ്‌കൂളുകൾ 21 മുതൽ സാധാരണ നിലയിലേക്ക്‌; 1 മുതൽ 9 വരെ ക്ലാസുകൾ ബാച്ചുകളായി നാളെ ആരംഭിക്കും

  konnivartha.com : സംസ്ഥാനത്ത്‌ ഒന്നു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളും തിങ്കൾ മുതൽ സ്‌കൂളുകളിൽ പുനരാരംഭിക്കും. നിലവിലെ മാനദണ്ഡപ്രകാരം രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകൾ. 10, 11, 12 ക്ലാസുകൾ നിലവിലുള്ളതുപോലെ 19 വരെ തുടരും.     21 മുതൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കോവിഡ്‌കാലത്തിന്‌ മുമ്പെന്നപോലെ സാധാരണ നിലയിൽ വൈകിട്ടുവരെ ക്ലാസുകൾ ആരംഭിക്കാനും തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിൾ അനുസരിച്ച് ക്ലാസുകൾ ക്രമീകരിക്കണം.     നേരത്തെ ഈ മാസം അവസാന ആഴ്‌ചമുതൽ മുഴുവൻ സമയം ക്ലാസുകൾ തുടങ്ങാനായിരുന്നു ആലോചനയെങ്കിലും കുട്ടികൾക്ക്‌ പഠനത്തിന്‌ കൂടുതൽ സമയം ലഭ്യമാക്കാനാണ്‌ ഒരാഴ്‌ച മുമ്പേ ക്ലാസുകൾ സാധാരണ നിലയിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.   പ്രീ പ്രൈമറി…

Read More

ഡിഫൻസ് എസ്റ്റേറ്റ്സ് ഉദ്യോഗസ്ഥർക്ക് രക്ഷാ മന്ത്രി പുരസ്‌കാരങ്ങൾ നൽകി

  konnivartha.com : ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രതിരോധ വകുപ്പിന്റെ 17.78 ലക്ഷം ഏക്കർ ഭൂമിയുടെ സർവേ വിജയകരമായി പൂർത്തിയാക്കിയതിന് രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, 2022 ഫെബ്രുവരി 10 ന് ഡിഫൻസ് എസ്റ്റേറ്റ്സുകളിലെ ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ നൽകി. 38 ഡിഫൻസ് എസ്റ്റേറ്റ്സ് ഓഫീസുകളിലെയും നാല് അസിസ്റ്റന്റ് ഡിഫൻസ് എസ്റ്റേറ്റ്സ് ഓഫീസുകളിലെയും 11 ഓഫീസർമാർക്കും 24 ഉദ്യോഗസ്ഥർക്കും ന്യൂ ഡൽഹി നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി.   ഡിഫൻസ് എസ്റ്റേറ്റ്സ് ഓഫീസ് രേഖകൾ പ്രകാരം, പ്രതിരോധ മന്ത്രാലയത്തിന് ഏകദേശം 17.99 ലക്ഷം ഏക്കർ ഭൂമിയുണ്ട്. ഇതിൽ 1.61 ലക്ഷം ഏക്കർ ഭൂമി രാജ്യത്തുടനീളമുള്ള വിജ്ഞാപനം ചെയ്ത 62 കന്റോണ്മെന്റുകൾക്കുള്ളിലാണ്. ഏകദേശം 16.38 ലക്ഷം ഏക്കർ ഭൂമി കന്റോൺമെന്റുകൾക്ക് പുറത്ത് നിരവധിയിടങ്ങളിലായി വ്യാപിച്ചിരിക്കുന്നു. പ്രതിരോധ ഭൂമിയുടെ വ്യക്തമായ അതിർത്തി നിർണയിക്കുന്നത് ഈ പ്രദേശങ്ങളുടെ സുരക്ഷയ്ക്കും വികസനത്തിനും നിർണായകമാണെന്ന്,…

Read More

വീടുകളിൽ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം

വീടുകളിൽ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം വീട്ടിലെ സൗജന്യ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കും: മന്ത്രി വീണാ ജോർജ് *വീടുകളിൽ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം?   konnivartha.com : ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽത്തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്.     92 ആശുപത്രികളിലായി പ്രതിമാസം 40,000ത്തോളം രോഗികൾക്കാണ് ഈ കേന്ദ്രങ്ങളിലൂടെ ഹീമോഡയാലിസിസ് നൽകി വരുന്നു. ഇതുകൂടാതെ 10 മെഡിക്കൽ കോളേജുകൾ മുഖേന 10,000ത്തോളം ഡയാലിസിസുകളും നടത്തുന്നുണ്ട്.     ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രികളിൽ മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു പ്രക്രിയയാണ്. ഇടവിട്ടുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ്…

Read More

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ ഫെബ്രുവരി 14 മുതൽ

  ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ, ക്രഷുകൾ, കിൻഡർ ഗാർട്ടനുകൾ തുടങ്ങിയവ ഫെബ്രുവരി 14 മുതൽ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കും. പരീക്ഷകൾ മുടക്കമില്ലാതെ നടത്തും.   നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതി. രോഗലക്ഷണമുള്ളവർക്ക് മാത്രമേ സമ്പർക്കവിലക്ക് ആവശ്യമുള്ളൂ. അന്താരാഷ്ട്ര യാത്രികർ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആർ.ടി.പി.സി.ആർ. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിർദ്ദേശം യോഗം അംഗീകരിച്ചു. എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ളവയ്ക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ…

Read More

കരിമാൻതോട് – തൃശൂർ കെ എസ് ആര്‍ ടി സി സൂപ്പർ ഫാസ്റ്റ് സർവ്വീസ് റദ്ദാക്കിയത് ആർക്ക് വേണ്ടി

  KONNIVARTHA.COM : കോവിഡിന്റെ പേരിൽ രണ്ട് വർഷം മുൻപ് സർവ്വീസ് നിർത്തിവച്ച കരിമാൻതോട് – തൃശൂർ സൂപ്പർ ഫാസ്റ്റ് സർവ്വീസ് റദ്ദാക്കിയത് ആർക്ക് വേണ്ടി എന്ന് ജന സംസാരം . ജന പ്രതിനിധികള്‍ ഇക്കാര്യത്തില്‍ മൌനം പാലിക്കുന്നതില്‍ ദുരൂഹത ജനം ആരോപിക്കുന്നു . കോന്നി എം എല്‍ എ ഇക്കാര്യത്തില്‍ പുറം തിരിഞ്ഞു നില്‍ക്കാതെ ഈ ബസ്സ്‌ തുടര്‍ സര്‍വീസ് നടത്തുവാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണം എന്ന് ജനം ആവശ്യപ്പെട്ടു .     വർഷങ്ങളായി മികച്ച വരുമാനത്തോടെ കൃത്യമായി നടത്തിവന്നിരുന്ന സർവ്വീസ് ആയിരുന്നു രണ്ട് വർഷം മുൻപ് കോവിഡ് ലോക്ഡൗൺ സമയത്ത് താത്കാലികമായി നിർത്തിവച്ച കരിമാൻതോട് -തൃശൂർ സൂപ്പർഫാസ്റ്റ്.കോവിഡ് നിയന്ത്രണങ്ങൾക്ക് അയവുവന്നതോടെ എല്ലാ സർവ്വീസുകളും കെഎസ്ആർടിസി പുനരാരംഭിച്ചെങ്കിലും ഈ സർവ്വീസ് മാത്രം തുടങ്ങിയില്ല.   മലയോരമേഖലയിൽ നിന്നും നൂറുകണക്കിനാളുകൾക്ക് ദൂരസ്ഥലങ്ങളിലേക്ക് ജോലിക്കും ആശുപത്രി ആവശ്യങ്ങൾക്കുമായി…

Read More

ചികിത്സ നിഷേധിച്ചാൽ കർശന നടപടി

  ഗുരുതര രോഗമുള്ളവർക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾക്കും ഇതു ബാധകമാണ്. ഫെബ്രുവരി 6 ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനം വർധിച്ചു നിന്ന തിരുവനന്തപുരം, വയനാട്, കാസർഗോഡ് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിലും, ഐ.സി.യുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിയ നിയന്ത്രണങ്ങൾ തുടരും. സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിനേഷൻ 84 ശതമാനവുംകുട്ടികളുടെ വാക്സിനേഷൻ 71 ശതമാനവും പൂർത്തീകരിച്ചു. വാക്സിനേഷൻ ത്വരിതപ്പെടുത്താൻ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കോവിഡ് മരണ ധന സഹായത്തിനായി ലഭിച്ച 45,000 അപേക്ഷകളിൽ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 31/01/2022 )

  വനിതാമിത്രം പദ്ധതി ഉദ്ഘാടനം ചെയ്തു ഏനാദിമംഗലം ഗ്രാമപഞ്ചായത്തും കെപ്കോയും സംയുക്തമായി നടത്തുന്ന വനിതാമിത്രം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ചിഞ്ചു റാണി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 1000 വനിതകള്‍ക്ക് ഒരാള്‍ക്ക് പത്തു കോഴിക്കുഞ്ഞുങ്ങളേയും മൂന്നു കിലോ തീറ്റയും, മരുന്നും വിതരണം ചെയ്യുന്ന പദ്ധതിയാണ് വനിതാ മിത്രം.ഇളമണ്ണൂര്‍ മോര്‍ണിംഗ് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍, കെപ്കോ ചെയര്‍മാന്‍ പി കെ മൂര്‍ത്തി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   വികസന പദ്ധതികള്‍ തുരങ്കം വയ്ക്കുവാന്‍ ആരെയും അനുവദിക്കില്ല : അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ വികസന പദ്ധതികള്‍ തുരങ്കം വയ്ക്കുവാന്‍ ആരെയും അനുവദിക്കില്ലെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. റാന്നി മണ്ഡലത്തിലെ വികസന പദ്ധതികളുടെ…

Read More

വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങി; എം ജി സർവകലാശാല ജീവനക്കാരി പിടിയിൽ

  എം ജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി പിടിയിൽ. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്റ്റൻറ് സി ജെ എൽസിയാണ് വിജിലൻസ് പിടിയിലായത്. മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ നൽകാൻ ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപയാണ് .   സർവകലാശാല ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിജെയെ അറസ്റ്റ് ചെയ്തത്. മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർത്ഥിയിൽ നിന്ന് സെക്ഷൻ അസിസ്റ്റൻറ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടർന്ന് വിദ്യാർത്ഥിയിൽ നിന്ന് ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിൽ 15000 രൂപ സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റിയപ്പോൾ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Read More