മുംബൈ: കാർഷികവായ്പയ് ക്കുള്ള മൂന്നു ശതമാനം സബ്സിഡി പദ്ധതി തുടരാൻ ഉത്തരവായി. മുൻ വർഷങ്ങളിൽ അനുവദിച്ചിരുന്ന ഈ ഇളവ് തുടരുന്നതിനുള്ള ഉത്തരവ് റിസർവ് ബാങ്ക് ഇന്നലെയാണു പുറത്തിറക്കിയത്. ഉത്തരവ് ഇറങ്ങാത്തതിനാൽ പലിശ സബ്സിഡിയില്ലെന്നു പല ബാങ്കുകളും ഇടപാടുകാരോടു പറഞ്ഞിരുന്നു. ഇന്നലത്തെ ഉത്തരവോടെ ഇതു സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല (ഒരു വർഷം വരെ) കാർഷികവായ്പ (വിളവായ്പ)യ്ക്കാണു സബ്സിഡി. കൃത്യമായി തിരിച്ചടച്ചാൽ മൂന്നു ശതമാനം പലിശ കുറയ്ക്കും. ഏഴു ശതമാനം പലിശയ്ക്ക് അനുവദിക്കുന്ന കാർഷിക വായ്പയുടെ പലിശ അങ്ങനെ നാലു ശതമാനമായി കുറയും.
Read Moreവിഭാഗം: Handbook Diary
വീസ കാലാവധി കഴിഞ്ഞു യുഎസില്‍ തങ്ങിയത് 700,000 പേര്‍
ന്യുയോര്‍ക്ക്: വീസയുടെ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപോകാതെ അമേരിക്കയില്‍ തങ്ങിയവരുടെ എണ്ണം 2016 ലെ കണക്കുകള്‍ അനുസരിച്ചു അര മില്യണിലധികം വരുമെന്ന് മെയ് 22 ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2016 ല്‍ 50 മില്യനോളം വിദേശിയരാണ് സന്ദര്‍ശനത്തിനോ മറ്റ് ജോലി ആവശ്യങ്ങള്‍ക്കോ അമേരിക്കയിലെത്തിയത്. ഇതില്‍ 1.47 ശതമാനം(739,478) പേര്‍ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും മടങ്ങി പോകാത്തവരാണ്. കാലാവധി പൂര്‍ത്തിയാക്കി അനധികൃതമായി അമേരിക്കയില്‍ തങ്ങുന്നവരുടെ എണ്ണം സിയാറ്റിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണെന്നും ഇത് ഇമിഗ്രേഷന്‍ സിസ്റ്റത്തിലെ അപാകതകളാണ് ചൂണ്ടികാണിക്കുന്നതെന്നും ഡിഎച്ച്എസ്സ് സീനിയര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍ ട്രംപ് അധികാരമേറ്റെടുത്തതിനുശേഷം ജനുവരി 10 ലെ കണക്കുകള്‍ അനുസരിച്ച് ഇത്തരക്കാരുടെ എണ്ണം 544,676 ആയി കുറഞ്ഞിട്ടുണ്ട്. രണ്ടാം വര്‍ഷം തുടര്‍ച്ചയായിട്ടാണ് ഡിഎച്ച്എസ് കണക്കുകള്‍ പരസ്യമായി പുറത്തുവിടുന്നത്. ദേശീയ സുരക്ഷയെ സാരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ ട്രംപ് ഗവണ്‍മെന്റ്…
Read Moreകാന്‍ബറയിലെ ഇടുക്കിക്കാരി കണക്കിന്റെ നെറുകയില്‍
കാന്‍ബറാ: കാന്‍ബറ ആല്‍ഫ്രഡ് ഡീക്കിന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ്സുകാരിയായ കൊച്ചുമിടുക്കിയാണ് ഇന്റര്‍നാഷണല്‍ മാത്സ് മോഡല്ലിംഗ് ചലഞ്ചിംഗ് വിന്നറായി തെരഞ്ഞെടുക്കപ്പെട്ടു. കാന്‍ബറയില്‍ ഫിലിപ്പില്‍ താമസിക്കുന്ന ഇടുക്കി തടിയന്പാട് വെട്ടുകല്ലാം കുഴിയില്‍ റോയിയുടെയും റോസ് മേരിയുടെയും മകളായ ബ്രിന്‍ഡാ റോസ് റോയിയാണ് ഈ നേട്ടം കൊയ്ത മലയാളി. 2016ല്‍ ഓസ്‌ട്രേലിയായിലെത്തിയ ബ്രിന്‍ഡായുടെ ഈ ബഹുമതി വിദ്യാഭ്യാസത്തില്‍ പ്രത്യേകിച്ച് കണക്കിലുള്ള പ്രാവിണ്യത്തെ എടുത്തുകാണിക്കുന്ന ഒന്നാണ്. ബ്രിന്‍ഡാ ഒന്‍പതാം ക്ലാസുവരെ ഇടുക്കി കരിന്പന്‍ സെന്റ് തോമസ് പബ്‌ളിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ഓസ്‌ടേലിയായിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നടത്തിയ ഓണ്‍ലൈന്‍ മല്‍സരത്തില്‍ ഓരേ സംസ്ഥാനത്ത് നിന്നും വീണ്ടും തെരഞ്ഞെടുത്ത അഞ്ചുപേരില്‍ നിന്നുമാണ് ബ്രിന്‍ഡാ ഒന്നാമത് എത്തുന്നത്. വിജയിയുടെ സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവും ജൂണില്‍ നല്‍കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ ബ്രിന്‍ഡായെ അറിയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്
Read Moreശ്രീനാരായണ അസോസിയേഷന്‍ ടൊറോന്‍റോ, കനേഡിയന്‍ വൃക്ഷവത്ക്കരണത്തിന്റെ ഭാഗമാകുന്നു
ടൊറന്റോ: കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ പതിമ്മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശ്രീനാരായണ അസോസിയേഷന്‍ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മിസ്സിസ്സാഗ നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന വൃക്ഷവത്ക്കരണപരിപാടിയില്‍ സജീവപങ്കാളിത്തം വഹിക്കുകയുണ്ടായി. പത്തുലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ഇതിന്‍റെ ആദ്യപടിയെന്നോണം നഗരസഭാ ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കായി വിശദീകരിച്ചുകൊടുത്തു. അതിനെത്തുടര്‍ന്ന് മിസ്സിസ്സാഗ യൂണിയന്‍ പാര്‍ക്കില്‍ 250 മരങ്ങള്‍ നട്ടുപിടിപ്പിക്കുകയുണ്ടായി. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീനാരായണ അസോസിയേഷന്‍ കമ്യൂണിറ്റി വോളന്‍റിയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജൂണ്‍ 11 ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ‘സൈബര്‍ സെക്യൂരിറ്റി’ എന്ന വിഷയത്തില്‍ ഒരു ബോധവല്‍ക്കരണ പരിപാടി നടത്താനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യാവിദഗ്ധനായ സംഗമേശ്വരന്‍ അയ്യര്‍ ആണു ഈ പരിപാടി നയിക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുക്കുന്ന ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. ഷമിത ഭരതന്‍ (647 983 2458), ശ്രീകുമാര്‍ ശിവന്‍ (289…
Read Moreഭാരതാംബ കരയുന്നു
മുടിയഴിച്ചിട്ടാടി , മുലകളില്‍ വിഷമേറ്റി യലറുന്നിയമ്മതന്‍ ദുഃഖം ! എവിടെയെന്‍ മക്കളിന്നെവിടെയെന്‍ മക്കളീ , ചുടലകള്‍ കത്തുന്ന മണ്ണില്‍? എവിടെ സനാതന ധര്‍മ്മത്തിന്‍ പിച്ചക ളടിവച്ച സൈന്ധവ തീരം ? എവിടെയഹിംസ കൊടിക്കൂറകള്‍ പേറി യുരുളും രഥ ,’ രവ ‘ കാരം? എവിടെ ദ്വയ്പായനന്‍ ,സിദ്ധാര്‍ത്ഥന്‍ ,കരള്‍നൊന്തു കരയുമശോകന്‍ ,വാല്മീകി ? എവിടെ നിഷാദ ശരത്തിന്റെ മുനയൊടി ച്ചുയരു ,മാ ,യിടിനാദ ശബ്ദം ? എവിടെ വേദങ്ങള്‍,ഇതിഹാസ ,മുപനിഷദ് ? എവിടെ ഖുറാന്‍ , സത്യ ബൈബിള്‍ ? കലികയറുന്നൊരു കാളിയെന്‍ ഭാരത പ്പെരുമകള്‍ കത്തിയമര്‍ന്നിടുമ്പോള്‍ ? എഴുപതു വര്‍ഷങ്ങള്‍ അധമരാം രാഷ്ട്രീയ പ്പരിഷകള്‍ കുത്തിത്തുളച്ച മണ്ണില്‍ , മത വര്‍ഗ്ഗ മൗലിക വാദികള്‍ തുണിയുരി ച്ചുഷസ്സിനെ കാട്ടിലെറിഞ്ഞ നാട്ടി ല്‍ , മുടിയഴിച്ചിട്ടാടി മുലകളില്‍ വിഷമേറ്റി യലറുന്നിയമ്മ തന്‍ ദുഃഖം ! എവിടെയെന്‍ മക്കളിന്നെവിടെയെന്‍…
Read Moreമൊബൈൽ ഗെയിം കളിക്കാൻ സമ്മതിച്ചില്ല; പെൺകുട്ടി തൂങ്ങി മരിച്ചു
മൊബൈൽ ഗെയിം കളിക്കാൻ മാതാവ് അനുവദിച്ചില്ലെന്ന പേരിൽ ഏലൂർ വടക്കുംഭാഗത്ത് 16 കാരി തൂങ്ങി മരിച്ചു. പ്രവാസിയായ കൂട്ടുങ്കൽ വീട്ടിൽ സുധീരൻെറ ഏക മകൾ അഫ്ന (16) ആണ് മരിച്ചത്. അമ്മ മൊബൈൽ ഫോൺ തിരികെയെടുത്തതാണ് കാരണമെന്നറിയുന്നു. മഞ്ഞുമ്മൽ ഗാർഡിയൻ സ്ക്കൂൾ പത്താം ക്ലാസ് വിജയിയാണ്. തൂങ്ങി നിൽക്കുന്നത് കണ്ട വീട്ടുകാർ ഉടനെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏലൂർ പോലീസ് മേൽനടപടികൾ സ്വീകരിക്കുന്നു.
Read Moreനളിനി മുരുകൻ മോചനത്തിനായി യുഎന്നിനെ സമീപിച്ചു
രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന നളിനി മുരുകൻ മോചനത്തിനായി യുഎന്നിനെ സമീപിച്ചു. യുഎന്നിന്റെ മനുഷ്യാവകാശ കമ്മീഷനെയാണ് നളിനി സമീപിച്ചത്. എത്രയും വേഗം തന്നെ മോചിപ്പിക്കാനുള്ള നടപടി യുഎൻ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട ആറ് പേജ് വരുന്ന നിവേദനമാണ് നളിനി കമ്മീഷന് സമർപ്പിച്ചത്. താനും കുറ്റക്കാരായ മറ്റ് ആറ് പ്രതികളും ജീവപര്യന്തം തടവ് ശിക്ഷയനുഭവിച്ച് കഴിഞ്ഞു, എന്നിട്ടും ഇപ്പോഴും ജയിലിൽ തന്നെ തുടരുകയാണ്, ഇനിയും മോചനം ലഭിച്ചിട്ടില്ല- നളിനി നിവേദനത്തിൽ പറയുന്നു. മറ്റ് പ്രതികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തുകൊണ്ട് തനിക്ക് ലഭിക്കുന്നില്ല. ശിക്ഷാ വിധി കഴിഞ്ഞിട്ടും അഴിക്കുള്ളിൽ കിടക്കുന്നത് ഇന്ത്യൻ ഭരണഘടനാ 14, 21 വകുപ്പുകൾ പ്രകാരം നിയമ ലംഘനമാണെന്നും നളിനി ചൂണ്ടിക്കാട്ടി.
Read Moreഅമ്മ മരിച്ചുകിടക്കുന്നതറിയാതെ, മുലപ്പാലിനായി പരതുന്ന ഒന്നരവയസുകാരന്‍
വേദന നിറയ്ക്കുന്ന ചിത്രമാണ് ഭോപ്പാലില്‍ നിന്നും പുറത്തുവരുന്നത്. അമ്മ മരിച്ചുകിടക്കുന്നതറിയാതെ, മുലപ്പാലിനായി പരതുന്ന ഒന്നരവയസുകാരന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിന്റെ മുഴുവന്‍ വേദനയായി മാറിക്കഴിഞ്ഞു. മധ്യപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമമായ ദാമോയിലാണ് റെയില്‍പ്പാളത്തിനടുത്തായി മരിച്ചുകിടക്കുന്ന അമ്മയെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെയും കണ്ടെത്തിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയത്. സ്ത്രീ എങ്ങനെയാണ് മരിച്ചതെന്നത് വ്യക്തമല്ല. പക്ഷെ തന്റെ അമ്മ ജീവന്‍വിട്ട് പോയെന്ന് ആ മകൻ ഇപ്പോഴും അറിഞ്ഞിട്ടില്ല. വിശന്ന് വാവിട്ട് കരഞ്ഞിട്ടും അമ്മ എഴുന്നേറ്റ് മുലപ്പാല്‍ നല്‍കാതായതോടെയാണ് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവള്‍ സ്വന്തം നിലയില്‍ പരിശ്രമമാരംഭിച്ചത്. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ ആക്ടിവിസ്റ്റുകള്‍ സ്ഥലത്തെത്തിയെങ്കിലും കുഞ്ഞിന്റെ വേദന മാറ്റാന്‍ ആര്‍ക്കുമായില്ല. അമ്മ മരിച്ചതറിയാതെ മുലപ്പാല്‍ കുടിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ ദൃശ്യം നടുക്കിയതായി സംഭവസ്ഥലത്തെത്തിയ റെയില്‍വേ പോലീസ് കോണ്‍സ്റ്റബിള്‍ നന്ദ് റാം പറഞ്ഞു. യുവതിയുടെ ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തം വന്നിരുന്നതായി…
Read Moreഎല്ലുകളുടെ ബലം വർദ്ധിക്കാൻ ആറിയ കഞ്ഞി പഴങ്കഞ്ഞി..
ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും. പഴങ്കഞ്ഞി അത്ര മോശമല്ല… ഗുണം കേട്ടാല്‍ ഞെട്ടും പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത…
Read More