Doctors are needed Doctors are required for the Causality department of a leading private hospital which has several branches in Kerala. (Part-time and full-time) Phone: 94964 01234
Read Moreവിഭാഗം: Handbook Diary
പത്തനംതിട്ടയില്‍ നിന്നും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേ വഴിയുളള ദീർഘദൂര കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് / സൂപ്പർ ഫാസ്റ്റ് ബസുകളുടെ സമയ വിവരങ്ങള്
പത്തനംതിട്ടയില്‍ നിന്നും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേ വഴിയുളള ദീർഘദൂര കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് / സൂപ്പർ ഫാസ്റ്റ് ബസുകളുടെ സമയ വിവരം ♦️ വടക്കോട്ട് ■ 04:20 am – എറണാകുളം (FP) via ; റാന്നി , വെച്ചൂച്ചിറ , എരുമേലി , കാഞ്ഞിരപ്പള്ളി , തൊടുപുഴ , മൂവാറ്റുപുഴ , കാക്കനാട്. ■ 05:15 am – നെടുംങ്കണ്ടം (FP) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , മുണ്ടക്കയം , കുട്ടിക്കാനം , ഏലപ്പാറ , കട്ടപ്പന , തൂക്കുപ്പാലം. ■ 05:15 am / 5:30 am – സുൽത്താൻ ബത്തേരി (SF) via ; റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , തൊടുപുഴ , ഈരാറ്റുപേട്ട , മൂവാറ്റുപുഴ , തൃശൂര്‍ , കോഴിക്കോട് , കൽപ്പറ്റ.book your…
Read Moreസ്റ്റീവിയ അഥവാ മധുരതുളസി
പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ചെടിയാണ് മധുരതുളസി. ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ആവശ്യകത വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും, മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞറിയിക്കാനാകാത്തതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്‍, മുഖക്കുരു, മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. മധുര തുളസി കൃഷി വളരെ ലളിതമാണ്.കേരളമടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കാലാവസ്ഥ കൃഷിക്കനുയോജ്യം .മധുര തുളസിയുടെ വേരുകളാണ് നടേണ്ടത്. ഒന്നു മുതല്‍ രണ്ടു മാസക്കാലമാണ് ചെടികള്‍ പാകമാകാനെടുക്കുന്ന സമയം .ചെടികളില്‍ വെള്ള നിറമുള്ള പൂക്കള്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് വിളവെടുപ്പ് കാലം.പാകമായ ഇലകള്‍ കത്രിച്ചെടുത്തശേഷം ഉണക്കാനായി ഇടും . ഇലകള്‍ ഉണങ്ങാന്‍ 6 മുതല്‍ 8 മണിക്കൂര്‍ സമയം മതിയാകും . നന്നായി ഉണങ്ങിയ ഇലകള്‍ ശേഖരിച്ച് മില്ലുകളിലേക്ക് കൊണ്ടു പോകും . പ്രമേഹ രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന…
Read Moreകോന്നി സി എഫ് ആര്‍ ഡി കോളേജില്‍ ഭക്ഷ്യ മേള നടത്തി
കൃത്രിമ ചേരുവകള്‍ ഇല്ലാതെയും ,കുഴുപ്പു കുറഞ്ഞതുമായ ആഹാര സാധനങ്ങള്‍ ആരോഗ്യകരമായ നിലയില്‍ പാചകം ചെയ്തു കൊണ്ട് വിദ്യാര്‍ഥികള്‍ പഠന മികവു പുലര്‍ത്തി ദക്ഷിണ ഇന്ത്യയിലെ മികച്ച കോളേജ്ആയ കോന്നി ഇന്ടീജീനിയസ് ഫുഡ് ടെക്നോളജി സി എഫ്ഫ് ആര്‍ ഡി യിലെ വിദ്യാര്‍ഥികള്‍ ആണ് കോളേജില്‍ തന്നെ വിവിധ ആഹാര സാധനങ്ങള്‍ പാചകം ചെയ്തു പൊതു ജനത്തിന് വിതരണം ചെയ്തത് . ലോക ഭോജന ദിനത്തോട് അനുബന്ധിച്ചാണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത് . പുതിയ ആഹാര രീതിയില്‍ കുഴുപ്പിന്‍റെയും കൃത്രിമ ചേരുവകള്‍ മൂലം ക്യാന്‍സര്‍ രോഗം അടക്കം പിടിപെടുന്ന സാഹചര്യത്തില്‍ കൊഴുപ്പ് കുറഞ്ഞ ആഹാര സാധനങ്ങള്‍ പാചകം ചെയ്തു കൊണ്ട് ഭോജന ദിനത്തെ വരവേറ്റു. മുപ്പതു വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് നാടന്‍ ഭക്ഷണം വും കൃത്രിമ ചേരുവകള്‍ ഇല്ലാത്ത പിസ്സ ,ബര്‍ഗര്‍ ,ബിരിയാണി ,സാന്‍ വിച്ചു തുടങ്ങിയ പാചകം ചെയ്തു…
Read Moreവെള്ളി മേഘങ്ങള്‍ കറുത്തപ്പോള്‍
കവിത ഡോ.ആനി പോള്‍ ……………………………………………………… അമേരിക്ക തന്നഭിമാനമാം അംബരചുംബികളാം ബിംബങ്ങള്‍ വെള്ളിമേഘങ്ങളെ നോക്കി ചിരിച്ചു നിന്നു അന്നൊരു സുപ്രഭാതത്തില്‍ അസൂയയുടെ അമ്പുകള്‍! വജ്രങ്ങള്‍ പോലെ തിളങ്ങുമാ സൗധങ്ങള്‍ നടുങ്ങി വിറച്ചു ലോകം നടുങ്ങി, ലോകര്‍ നടുങ്ങി സ്വപ്നങ്ങള്‍ തകര്‍ന്നു ജീവിതങ്ങള്‍ തകര്‍ന്നു എല്ലാം വെറും പുകയായ് മാറി വെള്ളി മേഘങ്ങള്‍ കാര്‍മേഘങ്ങളായ് ചിരിച്ചുനിന്നൊരാ സൗധങ്ങള്‍ ദുഃഖത്തിന്‍ നിഴലായ് മണ്ണോടു മണ്ണായ് ജീവിച്ചു കൊതിതീരുംമുമ്പേ സ്‌നേഹിച്ചുകൊതിതീരും മുമ്പേ സേവിച്ചു കൊതിതീരുംമുമ്പേ അവസാനിച്ചതെത്ര ജീവിതം! ആ മണ്ണില്‍ അമ്മിഞ്ഞപ്പാലിന്റെ മണം സ്‌നേഹത്തിന്റെ, ലാളനയുടെ രുചി ദുഃഖത്തിന്റെ, വേദനയുടെ നിഴല്‍ ഇന്ന് ഒരു വര്‍ഷം ! ജാലകവാതില്‍ക്കലെത്ര കണ്ണുകള്‍ സ്വന്തം പ്രിയര്‍ക്കായ് വഴി നോക്കിയിരിക്കുന്നു സ്വന്തം അമ്മയുടെ, അച്ഛന്റെ മകന്റെ, മകളുടെ, സോദരന്റെ സോദരിയുടെ, ഭാര്യയുടെ ഭര്‍ത്താവിന്റെ വരവിനായ് ദുഃഖ സാഗരത്തിലാണ്ടു മൂകമായ് കരയുമീലോകത്തെ സ്വാന്തനത്തിന്‍ കരങ്ങള്‍ നീട്ടി ആശ്വസിപ്പിച്ചീടാന്‍…
Read Moreനഴ്സിംഗ് റിക്രൂട്ട്മെന്റ്: ടിഎൻഎഐക്ക് അനുമതി
ഇന്ത്യൻ നഴ്സുമാരെ വിദേശജോലിക്കയയ്ക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ഏജസിയായി ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് (ടിഎൻഎഐ) അനുമതി. പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്സാണു റിക്രൂട്ട്മെന്റിന് അസോസിയേഷനെ ചുമതലപ്പെടുത്തിയതെന്നു ടിഎൻഎഐ സെക്രട്ടറി ജനറൽ ഇവ് ലിൻ പി. കണ്ണൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. വിദേശ സേവനങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്ന നഴ്സുമാരിൽനിന്നു വിദേശകാര്യ മന്ത്രാലയം നിശ്ചയിച്ച ഫീസ് മാത്രമാണ് ഈടാക്കുക. സ്പോണ്സറിംഗ് ആശുപത്രികളുടെ വിവരങ്ങൾ ടിഎൻഎഐ തങ്ങളുടെ ശൃംഖലകൾ വഴി ശേഖരിക്കും. വിവിധ രാജ്യങ്ങളിലെ പ്രമുഖ ആശുപത്രികളിൽ ജോലിയുടെ ഒഴിവുകൾ അറിയുന്നതിന് ഇവരുമായി ബന്ധപ്പെടും. www.tnaio nline.org എന്ന വെബ്സൈറ്റിൽ റിക്രൂട്ട്മെന്റിനായി വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യാം. ഇന്ത്യൻ നഴ്സുമാരെ വിദേശജോലിക്കയയ്ക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ഏജസിയായി ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് (ടിഎൻഎഐ) അനുമതി. പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്സാണു റിക്രൂട്ട്മെന്റിന് അസോസിയേഷനെ ചുമതലപ്പെടുത്തിയതെന്നു ടിഎൻഎഐ സെക്രട്ടറി ജനറൽ ഇവ് ലിൻ…
Read Moreജില്ലാ വികസന സമിതി യോഗത്തില്‍ കോന്നിയുടെ ആവശ്യങ്ങള്‍ ഇങ്ങനെ
കോന്നി താലൂക്കിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വിതരണം നടത്തണമെന്ന് അടൂര്‍ പ്രകാശ് എംഎല്‍എ ആവശ്യപ്പെട്ടു.ജില്ലാ വികസന സമിതി യോഗത്തിലാണ് എം എല്‍ എ ആവശ്യം ഉന്നയിച്ചത് . പ്രമാടം പഞ്ചായത്തിലെ കുടിവെള്ള പദ്ധതി നബാര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കണം. കോന്നി മെഡിക്കല്‍ കോളജിന്റെ കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കണം. ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം നില്‍ക്കുന്ന ഉണങ്ങിയ പ്ലാവ് വെട്ടി മാറ്റണം. കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് തയാറാക്കിയിട്ടുള്ള സ്ട്രക്ചര്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ റീ ഡിസൈന്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കണം. ചിറ്റൂര്‍ കടവ് പാലം നിര്‍മാണം പുനരാരംഭിക്കണം. അടൂര്‍ താലൂക്കിലെ അങ്ങാടിക്കല്‍ വില്ലേജില്‍ ഉള്‍പ്പെട്ട തണ്ണിത്തോട് അഞ്ജു ഭവനില്‍ ഉഷയ്ക്ക് വസ്തുവിന്റെ കരം അടയ്ക്കാന്‍ കഴിയുന്നില്ല. തടസം നീക്കി കരം അടയ്ക്കാന്‍ ഉഷയ്ക്ക് സൗകര്യമൊരുക്കണം. എലിമുള്ളുംപ്ലാക്കല്‍ ഗവ സ്‌കൂളിലെ ഗ്രൗണ്ടില്‍ നില്‍ക്കുന്ന അക്കേഷ്യ…
Read Moreനിരാമയ ഇന്‍ഷ്വറന്‍സ് കാര്‍ഡ് വിതരണോദ്ഘാടനം 24ന്
മാനസിക വൈകല്യങ്ങളും രോഗങ്ങളും ഉള്ളവര്‍ക്കായുള്ള നിരാമയ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമായുള്ള ഇന്‍ഷ്വറന്‍സ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം 24ന് രാവിലെ 10.30ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.രാമകൃഷ്ണന്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ ജഡ്ജി കെ.സത്യന്‍, അഡീഷണല്‍ ജില്ലാ ജഡ്ജി എസ്.സതീഷ് ചന്ദ്രബാബു, സബ് ജഡ്ജി ആര്‍.ജയകൃഷ്ണന്‍, എം.എല്‍.എമാരായ രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, അടൂര്‍ പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, ജില്ലാ ഗവ.പ്ലീഡര്‍ എ.സി ഈപ്പന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. മുഹമ്മദ് മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കോന്നിയൂര്‍…
Read Moreആരോഗ്യകേരളം പുരസ്‌കാര വിതരണം ജൂണ്‍ 12 ന്
മികച്ച ആരോഗ്യ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2015-16 ലെ ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള ഒന്നും രണ്ടും മൂന്നും പുരസ്‌കാരങ്ങള്‍ യഥാക്രമം കൊല്ലം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകള്‍ക്കാണ്. മുനിസിപ്പാലിറ്റികളില്‍ യഥാക്രമം ഇടുക്കി ജില്ലയിലെ കട്ടപ്പന, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ആദ്യ മൂന്നുസ്ഥാനങ്ങള്‍ സ്വന്തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തുകളില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഒന്നാംസ്ഥാനവും, പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് രണ്ടാംസ്ഥാനവും, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മൂന്നാം സ്ഥാനവും നേടി. കൊല്ലം ജില്ലയിലെ കരവാളൂര്‍, കോഴിക്കോട് ജില്ലയിലെ നൊച്ചാട്, പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരവുമാണ് ഗ്രാമപഞ്ചായത്തുകളില്‍ ആദ്യമൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന് പ്രോത്സാഹനസമ്മാനം ലഭിച്ചു. ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്‌കാരങ്ങളില്‍, ഒന്നും രണ്ടും മൂന്നും…
Read Moreഅമ്മഭാഷയെ സംരക്ഷിക്കേണ്ടത് കടമയാണ്:മുഖ്യമന്ത്രി
മലയാളം പള്ളിക്കൂടത്തിന്‍റെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക നായകരും കുരുന്നുകളും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് പൂച്ചെണ്ട് സമ്മാനിച്ചു. സംസ്ഥാനത്ത് മാതൃഭാഷയിൽ പഠിക്കാനും ഭരണഭാഷ മലയാളമാക്കാനും നിയമം കൊണ്ടുവന്ന സർക്കാർ നടപടിയെ അനുമോദിച്ചുകൊണ്ടാണ് മലയാളം പള്ളിക്കൂടം മന്ത്രിസഭയ്‌ക്കൊരു പൂച്ചെണ്ട് എന്ന പരിപാടി സംഘടിപ്പിച്ചത്. അമ്മഭാഷയെ സംരക്ഷിക്കേണ്ടത് കടമയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു . എല്ലാ വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കണമെന്ന സർക്കാർ ആലോചനയെ എതിർത്തത് ചില പ്രത്യേക പ്രദേശങ്ങളിലുള്ള ഭാഷാ ന്യൂനപക്ഷങ്ങൾ മാത്രമാണ്. സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തതുകൊണ്ട് ന്യൂനപക്ഷ ഭാഷകൾക്ക് യാതൊരു ക്ഷീണവുമുണ്ടാവില്ലെന്നും അവർക്ക് അവരുടെ ഭാഷയിൽ പഠനം നടത്താമെന്നും അറിയിച്ചപ്പോൾ ആ പ്രതിഷേധം തീർന്നു. ഭരണഭാഷയും പ്രാഥമിക വിദ്യാഭ്യാസ ഭാഷയും മലയാളത്തിലാക്കിയ നടപടിയിൽ നിന്ന് സർക്കാർ പിന്നോട്ടുപോകുന്ന പ്രശനമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു . കുട്ടികൾക്ക് മധുര പലഹാരങ്ങളും സ്ലേറ്റും പെൻസിലും സമ്മാനിച്ചാണ് മുഖ്യമന്ത്രി യാത്രയാക്കിയത്.
Read More