കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ ഭക്ഷ്യ മേള നടത്തി

കൃത്രിമ ചേരുവകള്‍ ഇല്ലാതെയും ,കുഴുപ്പു കുറഞ്ഞതുമായ ആഹാര സാധനങ്ങള്‍ ആരോഗ്യകരമായ നിലയില്‍
പാചകം ചെയ്തു കൊണ്ട് വിദ്യാര്‍ഥികള്‍ പഠന മികവു പുലര്‍ത്തി

 ദക്ഷിണ ഇന്ത്യയിലെ മികച്ച കോളേജ്ആയ
കോന്നി ഇന്ടീജീനിയസ് ഫുഡ്‌ ടെക്നോളജി സി എഫ്ഫ് ആര്‍ ഡി യിലെ വിദ്യാര്‍ഥികള്‍ ആണ് കോളേജില്‍ തന്നെ
വിവിധ ആഹാര സാധനങ്ങള്‍ പാചകം ചെയ്തു പൊതു ജനത്തിന് വിതരണം ചെയ്തത് .
ലോക ഭോജന
ദിനത്തോട് അനുബന്ധിച്ചാണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത് . പുതിയ ആഹാര രീതിയില്‍ കുഴുപ്പിന്‍റെയും കൃത്രിമ
ചേരുവകള്‍ മൂലം ക്യാന്‍സര്‍ രോഗം അടക്കം പിടിപെടുന്ന സാഹചര്യത്തില്‍ കൊഴുപ്പ് കുറഞ്ഞ ആഹാര
സാധനങ്ങള്‍ പാചകം ചെയ്തു കൊണ്ട് ഭോജന ദിനത്തെ വരവേറ്റു.
മുപ്പതു വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് നാടന്‍ ഭക്ഷണം വും കൃത്രിമ ചേരുവകള്‍ ഇല്ലാത്ത പിസ്സ ,ബര്‍ഗര്‍
,ബിരിയാണി ,സാന്‍ വിച്ചു തുടങ്ങിയ പാചകം ചെയ്തു പൊതു ജനത്തിന് നല്‍കിയത് .ഫുഡ്‌ ടെക്നോളജി
വിഭാഗത്തില്‍ മികച്ച പഠന നിലവാരം ഉള്ള കോളേജ് ആണ് കോന്നി സി എഫ്ഫ് ആര്‍ ഡി .സിവില്‍സപ്ലൈസ്‌
വകുപ്പിന്റെ നിയന്ത്രണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ കോളേജില്‍ ഫുഡ്‌
ടെക്നോളജി വിഭാഗത്തില്‍ മികച്ച പഠനം നടക്കുന്നു .വിവിധ ബാച്ചുകളില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച
അധ്യാപകര്‍ തന്നെ പഠന നിലവാരം ഉയര്‍ത്തുന്നു .ഓരോ ബാച്ചിലും സീറ്റുകള്‍ പരിമിതമാണ് .ഇവിടെ
പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പും
നല്‍കുന്നു .വിദ്യാര്‍ത്ഥികള്‍ പാചകം ചെയ്ത ആഹാര സാധനങ്ങള്‍ വാങ്ങുവാന്‍ പരിസര വാസികള്‍
എത്തി.കുറഞ്ഞ തുകയ്ക്ക് ഇവയെല്ലാം വിറ്റഴിച്ചു.കുറഞ്ഞ സമയം കൊണ്ട് നല്ലൊരു തുകയും വിദ്യാര്‍ത്ഥികള്‍
സംഘടിപ്പിച്ചു .വിദ്യാര്‍ത്ഥികളായ അനഘ,രേക്ഷ്മ ,അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .കോളേജ്
അധികൃതരുടെ പിന്തുണ കിട്ടിയതോടെ വിദ്യാഭ്യാസ പുരോഗതി ഈ ഭക്ഷണ കോളേജിനെ മികച്ചതാക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!