ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വ്യാഴാഴ്‌ച രാവിലെ എട്ടോടെയാണ് അന്ത്യം . ഭാരതീയ തത്ത്വചിന്തയുടെയും ധാർമികമൂല്യങ്ങളുടെയും സവിശേഷമുദ്രകൾ വഹിക്കുന്ന നിരവധി കവിതകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. 1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്. ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ…
Read Moreവിഭാഗം: Handbook Diary
കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് വിജയദശമി അവധി 25ന്
വിജയദശമിയോടനുബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കുള്ള അവധി 2020 ഒക്‌ടോബര്‍ 26 തിങ്കളാഴ്ചയ്ക്ക് പകരം 2020 ഒക്‌ടോബര്‍ 25 ഞായറാഴ്ചയായിരിക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് എംപ്ലോയീസ് വെല്‍ഫെയര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (സി.ജി.ഇ.ഡബ്ല്യു.സി.സി.) കേരള അറിയിച്ചു. ന്യൂഡല്‍ഹിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പെഴ്‌സണല്‍ ട്രെയിനിംഗില്‍ നിന്നും ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും അവര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Read Moreകോന്നി ആനക്കൂട്ടിലെ പ്രശ്നങ്ങൾ ദേശീയ വന്യമൃഗ ബോര്‍ഡ് അന്വേഷിക്കണം
കോന്നി വാര്‍ത്ത: കോന്നി ആനക്കൂട്ടിൽ ആനകളെ പരിചരിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് വെറ്റിനറി ഡോക്ടറുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നും കഴിഞ്ഞ അഞ്ച് വർഷമായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പീപ്പിൾ ഫോർ വൈൽഡ്ലൈഫ് ജില്ലാ കോ-ഓർഡിനേറ്റർ സലിൽ വയലാത്തല അഭിപ്രായപ്പെട്ടു. ആനകളെ പരിചരിക്കുന്നതിന് കഴിഞ്ഞ അഞ്ച് വർഷക്കാലം പൊതുഖജനാവിൽ നിന്നും ചെലവഴിച്ച തുക എന്തിന് ചെലവഴിച്ചെന്ന് സത്യസന്ധമായി വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ആനയെ സംരക്ഷിക്കുന്നതിനു് ലഭിക്കുന്ന കേന്ദ്ര സംസ്ഥാന ഫണ്ടുകൾ പൂർണ്ണമായും പോക്കറ്റിലാക്കുന്നതിന് ആനഡോക്ടറും വനം ഉദ്യോഗസ്ഥരും പരസ്പരം മത്സരിക്കുന്നതിന്‍റെ ഫലമായാണ് ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും പറഞ്ഞു . കോന്നി ആനക്കൂട്ടിലെ പ്രശ്നങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും, ദേശീയ വന്യമൃഗ ബോർഡും സംയുക്തമായി അന്വേഷിക്കണമെന്നും, കുറ്റക്കാരെ വനം വന്യജീവി സംരക്ഷണ നിയമ പ്രകാരം ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അധികാരികൾക്ക് പരാതി നൽകും.
Read Moreതദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് 28 മുതല്‍
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് , ജില്ലാ പഞ്ചായത്ത് തലങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന് നറുക്കെടുപ്പ് ഈ മാസം 28, 29, 30, ഒക്‌ടോബര്‍ 5 തീയതികളില്‍ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ് നടത്തുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബ്ലോക്കിനു കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളെ ഉള്‍ക്കൊള്ളിച്ചാണ് നറുക്കെടുപ്പിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഈ മാസം 28, 29, 30 തീയതികളിലാണ് നടക്കുക. ബ്ലോക്ക് പഞ്ചായത്ത് സംവരണ നറുക്കെടുപ്പ് ഒക്‌ടോബര്‍ 5ന് രാവിലെ 10 മുതലും ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളിലെ നറുക്കെടുപ്പ് വൈകിട്ട് നാലിനുമാണ് നടക്കുന്നത്. ഈ മാസം 28ന് രാവിലെ 10 മുതല്‍ മല്ലപ്പള്ളി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേയും…
Read Moreഎൻജിനിയറിങ് – ഫാർമസി എൻട്രൻസ് ഫലം പ്രഖ്യാപിച്ചു
എൻജിനിയറിങ്് ഒന്നാം റാങ്ക് കെ. എസ്. വരുണിന് ഫാർമസിയിൽ അക്ഷയ് കെ. മുരളീധരൻ സംസ്ഥാന എൻജിനിയറിങ്് – ഫാർമസി എൻട്രസ് പരീക്ഷാ ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീൽ ഓൺലൈൻ മുഖേന പ്രഖ്യാപിച്ചു. കോട്ടയം തെള്ളകം പഴയ എം. സി റോഡിൽ അബാദ് റോയൽ ഗാർഡൻസിൽ 7 എച്ച് ഫ്‌ളാറ്റിലെ കെ. എസ്. വരുണിനാണ് എൻജിനിയറിങ് ഒന്നാം റാങ്ക്. കണ്ണൂർ മാതമംഗലം ഗോകുലത്തിൽ ടി. കെ. ഗോകുൽ ഗോവിന്ദിനാണ് രണ്ടാം റാങ്ക്. മലപ്പുറം നെടിയിരിപ്പ് മുസ്‌ലിയാർ അങ്ങാടി തയ്യിൽ വീട്ടിൽ പി. നിയാസ്‌മോൻ മൂന്നാം റാങ്ക് നേടി. കൊല്ലം ഡീസന്റ് മുക്കിൽ വെറ്റിലത്താഴം മേലേമഠം ആദിത്യബാബു നാലാം റാങ്കും കോഴിക്കോട് ചേവായൂർ ഗോൾഫ് ലിങ്ക് റോഡിൽ ആർദ്രത്തിൽ അദ്വൈത് ദീപക് അഞ്ചാം റാങ്കും കാസർകോട് തെക്കിൽ ബെണ്ടിച്ചാൽ മോവൽ കോമ്പൗണ്ടിൽ ഇബ്രാഹിം…
Read Moreവനിതാ കമ്മീഷന്‍ : പരാതിക്കാര്‍ക്കായി പുതിയ നമ്പര്‍
വനിതാ കമ്മീഷനിലേക്ക് പരാതി സംബന്ധമായ അന്വേഷണങ്ങള്‍ക്കായി പുതിയ നമ്പര്‍ നിലവില്‍ വന്നു . 9188380783 എന്ന സെല്‍നമ്പറില്‍ ഓഫീസ് സമയമായ രാവിലെ പത്ത് മുതല്‍ അഞ്ച് വരെ വിവരങ്ങള്‍ ആരായാവുന്നതാണ് എന്ന് പി ആര്‍ ഒ അറിയിച്ചു . നിലവിലുള്ള 0471 – 2307589, 2302590 എന്നീ ലാന്‍ഡ് നമ്പറിലും വിളിക്കാം .രജി സ്റ്റര്‍ ചെയ്യുന്ന പരാതികള്‍ക്ക് അതത് ജില്ലകളില്‍ അദാല ത്ത് നിശ്ചയിക്കുന്ന മുറയ്ക്ക് നോട്ടീസ് അയയ്ക്കും.
Read Moreഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് കോഴ്‌സുകളിൽ സീറ്റൊഴിവ്
കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ്‌സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നീ പിജി ഡിപ്ലോമ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദത്തിന് 55 ശതമാനം മാർക്കുള്ള താത്പര്യമുള്ള വിദ്യാർഥികൾ 1000 രൂപ അപേക്ഷാഫീസ് കെ.എസ്.ഐ.ഡി ബാങ്ക് അക്കൗണ്ടിൽ ഒടുക്കിയതിന്റെ തെളിവ് സഹിതം നിശ്ചിത മാതൃകയിൽ 25ന് മുമ്പ് അപേക്ഷിക്കണം. അപേക്ഷയും മറ്റു രേഖകളും [email protected] ലേക്ക് അയക്കണം. 26ന് ഓൺലൈനായി ഡിസൈൻ അഭിരുചി ടെസ്റ്റും തുടർന്ന് അഭിമുഖവും നടത്തി അതിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നടത്തും. ടെസ്റ്റിന്റെ സമയവും മറ്റു വിവരങ്ങളും അപേക്ഷകരെ നേരിട്ട് അറിയിക്കും. വിശദവിവരങ്ങൾ കെ.എസ്.ഐ.ഡി വെബ്‌സൈറ്റിൽ (www.ksid.ac.in) ലഭ്യമാണ്.
Read Moreഎല്ലാ സര്‍ക്കാര്‍ വിഭാഗം ഫോണ്‍ നമ്പര്‍
Helpline ————– State Control Room : 1070 Collectorate Control Room : 1077 Collectorate : 0468-2222515, 0468-2232515, 0468-2222505, 0468-2222507, 8547610039 Police Control Room : 100 Accident Help Line : 108 Fire and Rescue : 101 Ambulance Help Line : 102 Vanitha Help Line : 1090 Vanitha Helpline (Police) : 9995399953 Sexual Harashment ( Safe Woman) : 1091 Vanitha – Nirbhaya : 9833312222 Child Help line : 1098 Disaster Help Line : 1077 BSNL Help Line : 1500 Contact Us —————– The District Collector 2nd Floor, District Collectorate, Pathanamthitta, Kerala-689645 Phone…
Read Moreപിഎസ്‌സി പരീക്ഷാരീതി മാറ്റി
കേരള പബ്ലിക് സർവീസ് കമീഷൻ പരീക്ഷാരീതികൾ പരിഷ്‌കരിക്കും . പരീക്ഷകൾ രണ്ടുഘട്ടമായിട്ടായിരിക്കും നടത്തുക. ആദ്യഘട്ടത്തിൽ സ്‌ക്രീനിങ് ടെസ്റ്റ് നടത്തും. ഇതിൽ വിജയിക്കുന്നവർ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുമെന്ന് പിഎസ്‌സി ചെയർമാൻ എം കെ സക്കീർ അറിയിച്ചു. പുതിയ ഭേദഗതി നിലവിൽ വന്നു . അപേക്ഷകൾ കൂടുതലായി വരുന്ന തസ്‌തികകൾക്കായിരിക്കും പുതിയ പരിഷ്‌കരണം ബാധകമാവുക. ആദ്യ ഘട്ടമെന്ന നിലയിൽ ഡിസംബറിൽ പുതിയ രീതിയിലുളള പരീക്ഷകൾ നടത്തും. സ്‌ക്രീനിംഗ് ടെസ്റ്റിന് ലഭിക്കുന്ന മാർക്ക് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കില്ല. അന്തിമ പരീക്ഷയിലേയ്ക്ക് യോഗ്യത നേടുന്നതിന് മാത്രമാണ് സ്‌ക്രീനിംഗ് പരീക്ഷ നടത്തുന്നത്. ഇന്റർവ്യൂ വേണ്ട പരീക്ഷകൾക്ക് ഇതും നടത്തിയ ശേഷം മാത്രമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അല്ലാത്ത പക്ഷം അന്തിമ പരീക്ഷ നടത്തി വേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നും പിഎസ്‌സി ചെയർമാൻ അറിയിച്ചു.
Read Moreഅക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ഒഴിവ്
പത്തനംതിട്ട ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നു. വി.എച്ച്.എസ്.സി. ഫിഷറീസ്, ഫിഷറീസിലോ സുവോളജിയിലോ ബിരുദം, എസ്.എസ്.എല്‍.സി.യും ബന്ധപ്പെട്ട മേഖലയില്‍ നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 10000 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡേറ്റയും അപേക്ഷയും ഈ മാസം 20നകം പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 04682223134. ഇ-മെയില്‍ : [email protected]
Read More