കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട അസിസ്റ്റന്റ് കളക്ടര്‍ ആയി സന്ദിപ് കുമാര്‍ ചുമതലയേറ്റു. 2020 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. 2019ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 435-ാം റാങ്ക് ആണ് ലഭിച്ചത്. ബിഹാറിലെ ഭഗല്‍പ്പൂര്‍ ജില്ലയില്‍ ധ്രൂബ് ഗഞ്ച് വില്ലേജില്‍ ഖാരിക് ആണ് സ്വദേശം. നവല്‍ കിഷോര്‍ കുമാറിന്റെയും വീണാ കുമാരിയുടെയും മകനായി 1994 ജനുവരി 28ല്‍ ജനനം. ഒഡീഷ റൂര്‍ക്കല എന്‍.ഐ.ടിയില്‍ നിന്ന് സെറാമിക് എന്‍ജിനീയറിംഗില്‍ ബി.ടെക് ബിരുദം നേടിയിട്ടുണ്ട്.
Read Moreവിഭാഗം: Handbook Diary
കോവിഡ് മുന്‍കരുതല്‍: ജില്ലാ കളക്ടറും എസ്പിയും അതിഥി തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് സ്ഥിരീകരിക്കുന്നതു കണക്കിലെടുത്ത് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി എന്നിവര്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. പത്തനംതിട്ട കണ്ണങ്കര വലഞ്ചുഴി മേഖലയിലെ തൊഴിലാളി ക്യാമ്പുകളാണു വ്യാഴാഴ്ച്ച രാവിലെ 6.30ന് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. കൂടാതെ കളക്ടറും എസ്പിയും പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, സെന്‍ട്രല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ജോലിക്കായി എത്തിയ തൊഴിലാളുമായും നിലവിലെ സ്ഥിതിഗതികള്‍ സംസാരിച്ചു. അതിഥി തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് പ്രതിരോധ ബോധവല്‍ക്കരണത്തിനായി ഹിന്ദി, ബംഗാളി ഭാഷകളില്‍ ലഘുലേഖ തയ്യാറാക്കി ഉടന്‍ വിതരണം ചെയ്യാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധത്തിനു സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ അടങ്ങിയ ലഘുലേഖകള്‍ തൊഴിലാളികളുടെ താമസ സ്ഥലത്തും ജോലി ഇടങ്ങളിലുമാണു…
Read Moreകുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കുളിക്കാനിറങ്ങിയ യുവാവ് പമ്പയാറ്റിലെ തിരുവല്ല കീച്ചേരിവാൽ കടവിൽ മുങ്ങിമരിച്ചു. ഗ്രീഷ്മം ടീ എക്സ്പോർട്ടിങ്ങ് കമ്പനി ഉടമ ഇടുക്കി പാമ്പനാർ പുത്തൻപുരയിൽ വിനൂപ് രാജ് (36 ) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമന സേനയിലെ സ്കൂബ ടീം നടത്തിയ തെരച്ചിലിനൊടുവിൽ കടവിൽ നിന്നും നൂറ് മീറ്റർ മാറി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Moreഅട്ടച്ചാക്കല്‍- കുമ്പളാംപൊയ്ക റോഡ് നാടിന് സമര്‍പ്പിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 17 കോടി രൂപ ചെലവഴിച്ച് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നിര്‍മ്മിച്ച അട്ടച്ചാക്കല്‍ – കുമ്പളാംപൊയ്ക റോഡ് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ, അട്ടച്ചായ്ക്കല്‍ ജംഗ്ഷനില്‍ ആരംഭിച്ച് ചെങ്ങറ ഹാരിസണ്‍ എസ്റ്റേറ്റിലൂടെ പുതുക്കുളം, തലച്ചിറ വഴി കുമ്പളാംപൊയ്കയില്‍ എത്തിച്ചേരുന്ന റോഡാണിത്. 13 കിലോ മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയുമുള്ള റോഡ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടായേക്കാവുന്ന വാഹന പെരുപ്പവും കണക്കിലെടുത്ത് ശാസ്ത്രീയമായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിവിധയിടങ്ങളില്‍ സംരക്ഷണ ഭിത്തിയും 2145 മീറ്ററില്‍ ഓടയും 8038 മീറ്റര്‍ ഐറിഷ് റോഡയും നിര്‍മ്മിച്ചിട്ടുണ്ട്. അപകട സാധ്യത കുറയ്ക്കാന്‍ ക്രാഷ് ബാരിയറും റോഡ് മാര്‍ക്കിങ്ങുകളും സീബ്രലൈനുകളും രാത്രികാല അപകടം കുറയ്ക്കാന്‍ റോഡ് സ്റ്റഡുകളും സ്ഥാപിച്ചിട്ടുണ്ട്. മലയാലപ്പുഴ ക്ഷേത്രത്തിലേക്കും റാന്നി ഭാഗങ്ങളില്‍…
Read Moreനിയമസഭ തെരഞ്ഞെടുപ്പ്:ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍മാരുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെയും പരിധിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 35 ഉദ്യോഗസ്ഥര്‍ക്കാണ് 11 സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പരിശീലനം നല്‍കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നോമിനേഷന്‍, സൂക്ഷ്മ പരിശോധന, യോഗ്യത, അയോഗ്യത തുടങ്ങിയ വിഷയങ്ങളിലാണു പരിശീലന ക്ലാസുകള്‍ നടത്തിയത്. സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍ ഡെപ്യൂട്ടി തഹസിദാര്‍ ലാലുമോന്‍ ജോസഫ് പരിശീലനത്തിനു നേതൃത്വം നല്‍കി.
Read Moreകോന്നി മണ്ഡലത്തിലെ പൂർത്തീകരിച്ച 100 റോഡുകളുടെ ഉദ്ഘാടനം നാളെ നടക്കും
കോന്നി വാര്‍ത്ത :കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളിലായി പൂർത്തീകരിച്ച 100 വിവിധ ഗ്രാമീണ റോഡുകളുടെയും പൊതുമരാമത്തു റോഡുകളുടെയും ഉദ്ഘടാനം 2021 ഫെബ്രുവരി 13 ശനിയാഴ്ച്ച രാവിലെ 7 മുതൽ രാത്രി 7വരെ മണ്ഡലത്തിലെ 11 പഞ്ചായത്തില്‍ നടക്കും .
Read Moreപത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്‍റ് പ്രോഗ്രാം കോഓർഡിനേറ്റർ ഒഴിവ്
സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പത്തനംതിട്ട ജില്ലയിലെ അസിസ്റ്റന്റ് പ്രോഗ്രാം കോഓർഡിനേറ്റർ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയിൽ താമസിക്കുന്നവർക്ക് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.keralabiodiversity.org, ഫോൺ: 0471-2724740.
Read Moreകോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം പുനരാരംഭിക്കുന്നു
കോന്നി വാര്‍ത്ത :കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥ സംഘമെത്തി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ കോന്നിയിൽ കെ.എസ്.ആർ.ടി.സിയ്ക്കായി ഏറ്റെടുത്തിട്ടുള്ള സ്ഥലം സന്ദർശിച്ചത്. മൂന്ന് മാസത്തിനകം കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തനമാരംഭിക്കാൻ ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന യോഗത്തിൽ തീരുമാനം എടുത്തിരുന്നു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് മന്ത്രി ഉന്നതതല യോഗം വിളിച്ച് ഡിപ്പോ ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. കെ.എസ്.ആർ.ടി.സിയ്ക്കായി മാറ്റി വച്ച സ്ഥലം പഞ്ചായത്ത് കൈമാറാത്ത സാഹചര്യത്തിൽ സർക്കാർ ഉത്തരവിലൂടെ സ്ഥലം ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു. യാഡ് നിർമ്മിക്കുകയും, ഇലക്ട്രിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്താൽ മാത്രമേ ഡിപ്പോ പ്രവർത്തനം ആരംഭിക്കാൻ കഴിയൂ.എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ഇതിനായി അനുവദിച്ചു നല്കി . എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിനെയാണ് നിർമ്മാണ…
Read Moreപത്തനംതിട്ട ജില്ലാ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ്; അക്കൗണ്ട് മാറ്റണം
പത്തനംതിട്ട ജില്ലാ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും എസ്.ബി.ഐ ജനപ്രിയ അക്കൗണ്ടുകള്‍(സീറോ ബാലന്‍സ് അക്കൗണ്ട്) വഴി പെന്‍ഷന്‍ വാങ്ങുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ബാങ്ക് അധികൃതര്‍ ബ്ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ 2020 ഡിസംബര്‍ മുതലുളള പെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ക്രെഡിറ്റാകാതെ ബോര്‍ഡ് അക്കൗണ്ടിലേക്ക് മടങ്ങി വന്നിരിക്കുന്നു. ആയതിനാല്‍ എസ്.ബി.ഐ ജനപ്രിയ അക്കൗണ്ട് എടുത്തിട്ടുളള എല്ലാ പെന്‍ഷന്‍കാരും അവരവരുടെ ബാങ്കിനെ സമീപിച്ച് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളാക്കി മാറ്റണമെന്ന്ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Read Moreവി.എസ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു
വി. എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു. അനാരോഗ്യം കാരണമാണ് രാജി. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. നാല് വര്‍ഷവും അഞ്ച് മാസവുമാണ് വി. എസ് ഭരണ പരിഷ്‌കാര അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്.
Read More