കോന്നി വാര്ത്ത ഡോട്ട് കോം : കാട്ടുപന്നിയുടെയും, മറ്റ് വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായ മേഖലകളിൽ സവിശേഷമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കോന്നി നിയോജക മണ്ഡലത്തിൽ കാട്ടുപന്നിയുടെയും, മറ്റ് വന്യമൃഗങ്ങളുടെയും വ്യാപക അക്രമണം ജനങ്ങളുടെ ജീവനും, കൃഷിക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് എം.എൽ.എ സബ്മിഷനിൽ പറഞ്ഞു.2 മനുഷ്യ ജീവൻ തന്നെ നഷ്ടപ്പെട്ടു. രൂക്ഷമായ പന്നി ശല്ല്യം കാരണം കർഷകർ കൃഷി തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. ടാപ്പിംഗ് നടത്താൻ പോലും തൊഴിലാളികൾക്ക് പോകാൻ കഴിയുന്നില്ല. നാട്ടിലിറങ്ങുന്ന കാട്ടുപന്നി പിന്നീട് കാട്ടിലേക്ക് മടങ്ങുന്നില്ല. ഇതിൽ നിന്നെല്ലാം കർഷകരെയും, ജനങ്ങളേയും രക്ഷിക്കാൻ കർശനമായ നടപടികൾ ഉണ്ടാകണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു. വന്യമൃഗ അക്രമണത്തിന് പ്രതിവർഷം 10 കോടി രൂപ നഷ്ടപരിഹാരം…
Read Moreവിഭാഗം: Handbook Diary
കണ്ണടകളില് മൂടല് വരുന്നത് മാസ്ക്ക് കൃത്യമായി ധരിക്കാത്തതു മൂലം
കോന്നി വാര്ത്ത ഡോട്ട് കോം : മാസ്ക്ക് കൃത്യമായി ധരിക്കാത്തതു കൊണ്ടാണ് മാസ്ക്ക് ഉപയോഗിക്കുമ്പോള് കണ്ണടകളില് കൂടുതലായി മൂടല് അനുഭവപ്പെടുന്നതെന്ന് പാലക്കാട് കേന്ദ്ര ഫീല്ഡ് ഔട്ട്റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാറില് പങ്കെടുത്ത വിദഗ്ദ്ധര് ചൂണ്ടിക്കാട്ടി. കോവിഡിന്റെ രണ്ടാം തരംഗക്കാലത്ത് കൃത്യമായി മാസ്ക്ക് ധരിക്കുന്നതിനെ കുറിച്ചുള്ള അറിവുകള് പകര്ന്നു കൊടുക്കാനാണ് വെബിനാര് സംഘടിപ്പിച്ചത്. ഇരട്ട മാസ്ക്ക് ധരിച്ചതു കൊണ്ടു മാത്രമായില്ല, അതു ധരിക്കുന്നതു കൃത്യമായിട്ടാണെന്ന് ഉറപ്പാക്കുക കൂടി വേണമെന്ന് രോഗ പ്രതിരോധ ശേഷിയെ കുറിച്ചു ഗവേഷണം നടത്തുന്ന ഡോ. വി എം മനോജ് ആഹ്വാനം ചെയ്തു. വിപണിയില് എത്തുന്ന സുരക്ഷയില്ലാത്ത മാസ്ക്കുകളെ കുറിച്ചു കരുതിയിരിക്കണമെന്നും മനോജ് മുന്നറിയിപ്പു നല്കി. വിദ്യാ സമ്പന്നരും മാസ്ക്കിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിവുള്ളവരും പോലും കൃത്യമായി മാസ്ക്ക് ധരിക്കുന്നതില് വിമുഖത കാട്ടുന്നുണ്ടെന്ന് കൊച്ചി ഹെറിറ്റേജ് പ്രസിഡന്റ് അഡ്വ. ജയരാജ് പയസ് ചൂണ്ടിക്കാട്ടി. ഇത്രയേറെ ബോധവല്ക്കരണം…
Read Moreകേരള ബജറ്റ് 2021; പ്രഖ്യാപനങ്ങൾ
രണ്ടാം പിണറായി മന്ത്രിസഭയിലെ കന്നി ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു . ആരോഗ്യമേഖല– 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ്, സൗജന്യ വാക്സിൻ പ്രഖ്യാപനം, 18 വയസിന് മുകളിലുള്ളവർക്ക് വാക്സിനായി 1000 കോടി, വാക്സിൻ നിർമാണ ഗവേഷണത്തിന് 10 കോടി, സിഎച്ച്എസ്സികളിൽ ഐസൊലേഷൻ വാർഡുകൾക്ക് 636.5 കോടി, 25 സിഎസ്എസ്ഡികൾക്കായി 18.75 കോടി, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കാൻ 50 കോടി, പീഡിയാട്രിക് സൗകര്യങ്ങൾക്ക് 25 കോടി (പ്രാരംഭഘട്ടം), 50 മെട്രിക് ടൺ ശേഷിയുള്ള ലിക്വഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് കെഎഫ്സി വായ്പ ആസ്തി 5 വർഷം കൊണ്ട് 10000 ആക്കി ഉയർത്തും, ഈ വർഷം കെഎഫ്സി 4500 കോടി വായ്പ അനുവദിക്കും വിദ്യാഭ്യാസ മേഖല– വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം സൗജന്യ ലാപ്ടോപുകൾ, ശ്രീനാരായണ ഗുരു ഓപ്പൺ…
Read Moreകച്ചവട സ്ഥാപനങ്ങളില് കോവിഡ് മാനദണ്ഡങ്ങള് കൃത്യമായി പാലിക്കണം
കോന്നി വാര്ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില് ലോക്ക്ഡൗണില് ഇളവുകള് പ്രഖ്യാപിച്ച സാഹചര്യത്തില് കച്ചവട സ്ഥാപനങ്ങളില് കോവിഡ് മാനദണ്ഡങ്ങള് കൃത്യമായി പാലിക്കണമെന്ന് ജില്ല കളക്ടര് ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്ദേശിച്ചു. ജില്ലയിലെ വ്യാപാര വ്യവസായ സംഘടനാ ഭാരവാഹികളെ ഉള്ക്കൊള്ളിച്ച് ഓണ്ലൈനായി നടത്തിയ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഇക്കാര്യം കളക്ടര് നിര്ദേശിച്ചത്. ജില്ലയില് വാക്സിന് വിതരണം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതുവരെ കോവിഡ് നിയന്ത്രണങ്ങള് പാലിക്കണം. അവശ്യ വസ്തു വില്പന കടകളും സര്ക്കാര് ഉത്തരവില് പറയുന്ന കടകളും മാത്രമേ ജില്ലയില് തുറക്കുന്നുള്ളു എന്ന് ഉറപ്പുവരുത്തും. അവശ്യ വസ്തുക്കള്, മരുന്നുകള് തുടങ്ങിയവ വില്ക്കുന്ന കടകളിലെ 18 നും 45 നും ഇടയില് പ്രായമുള്ള ജീവനക്കാര്ക്കും ഹോട്ടല്, റസ്റ്ററന്റ് ജീവനക്കാര്ക്കും വാക്സിന് പോര്ട്ടലില് രജിസ്റ്റര് ചെയ്ത ശേഷം വാക്സിന് സ്വീകരിക്കാം. ടൗണുകള് കേന്ദ്രീകരിച്ച് ആഴ്ചയില്…
Read Moreഫസ്റ്റ്ബെൽ 2.0; ട്രയൽ ക്ലാസുകളുടെ ടൈംടേബിളായി
ഫസ്റ്റ്ബെൽ 2.0; ട്രയൽ ക്ലാസുകളുടെ ടൈംടേബിളായി കോന്നി വാര്ത്ത ഡോട്ട് കോം : ജൂൺ 1 മുതൽ ട്രയൽ അടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിച്ചു. അംഗണവാടി കുട്ടികൾക്കുള്ള ‘കിളിക്കൊഞ്ചൽ’ ജൂൺ ഒന്നു മുതൽ നാലു വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂൺ ഏഴു മുതൽ 10 വരെ നടത്തും. പ്ലസ്ടു ക്ലാസുകൾക്ക് ജൂൺ ഏഴു മുതൽ 11 വരെയാണ് ആദ്യ ട്രയൽ. രാവിലെ എട്ടര മുതൽ 10 മണി വരെയും വൈകുന്നേരം അഞ്ച് മുതൽ ആറ് മണി വരെയുമായി ദിവസവും അഞ്ചു ക്ലാസുകളാണ് പ്ലസ്ടുവിനുണ്ടാകുക. ജൂൺ 14 മുതൽ 18 വരെ ഇതേ ക്രമത്തിൽ ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്യും. ഒന്നു മുതൽ പത്തു വരെ ക്ലാസുകളുടെ ആദ്യ ട്രയൽ ജൂൺ രണ്ട് മുതൽ…
Read Moreട്രോളിംഗ് നിരോധനം ജൂൺ ഒൻപത് അർധരാത്രി മുതൽ ജൂലൈ 31 വരെ
ട്രോളിംഗ് നിരോധനം ജൂൺ ഒൻപത് അർധരാത്രി മുതൽ ജൂലൈ 31 വരെ konnivartha.com : 2021 ലെ ട്രോളിംഗ് നിരോധനം ജൂൺ ഒൻപതു അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൻമാർ, ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പോലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വീഡിയോ കോൺഫറൻസ് വഴി മന്ത്രിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ചശേഷമായിരുന്നു തീരുമാനം. ട്രോളിംഗ് നിരോധന കാലയളവിൽ സൗജന്യ റേഷൻ, നിലവിലെ ഭക്ഷ്യകിറ്റ് വിതരണം എന്നിവ ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തിൽ ഉറപ്പ് നൽകി. സമ്പാദ്യ സമാശ്വാസ പദ്ധതി…
Read Moreകുട്ടികളെ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ തുടങ്ങും
സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ കോന്നി വാര്ത്ത ഡോട്ട് കോം : സ്കൂളുകളിലെ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈവർഷം വെർച്വൽ ആയി പ്രവേശനോത്സവം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെർച്വൽ പ്രവേശനോത്സവം രണ്ടുതലങ്ങളിലായാണ്. ജൂൺ ഒന്നിന് രാവിലെ 10 മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പരിപാടി ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 11 മണി മുതൽ സ്കൂൾതല പ്രവേശനോത്സവചടങ്ങുകൾ വെർച്വലായി ആരംഭിക്കും. ജനപ്രതിനിധികളും പ്രഥമാധ്യാപകരും ആശംസകൾ നേരും. കുട്ടികളെ സകുടുംബം പരിപാടികളുടെ ഭാഗമാക്കും. അധ്യയനവർഷം ആരംഭിച്ചാലും കോവിഡ് പശ്ചാത്തലത്തിൽ മുൻവർഷത്തെപ്പോലെ ഡിജിറ്റൽ ക്ലാസുകളാണ് നടത്തുക. ഇതിനായി കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ സംപ്രേഷണം ചെയ്യും. മുൻവർഷത്തെ ക്ലാസുകൾ ആവശ്യമായ ഭേദഗതി വരുത്തി കൂടുതൽ ആകർഷകമായിട്ടാകും ഈ വർഷത്തെ സംപ്രേഷണം.…
Read Moreകോന്നിയില് ഇന്നലെയും ഇന്നുമായി 126 സെന്റീമീറ്റര് മഴ പെയ്തു
കോന്നിയില് 126 സെന്റീമീറ്റര് മഴ പെയ്തു കോന്നി വാര്ത്ത ഡോട്ട് കോം : ഇന്നലെയും ഇന്നുമായി കോന്നിയില് 126 സെന്റീമീറ്റര് മഴ രേഖപ്പെടുത്തി . കോന്നി വനം ഐ ബി പരിസരത്തെ മഴ മാപിനിയില് ആണ് മഴ കണക്ക് എടുക്കുന്നത് , കഴിഞ്ഞ രണ്ടു ദിവസമായി കോന്നിയില് ശക്തമായ മഴയാണ് ലഭിച്ചത് . കിഴക്ക് അച്ചന് കോവില് മല നിരകളില് ഇപ്പൊഴും കനത്ത മഴ ലഭിക്കുന്നു .അച്ചന് കോവില് നദിയിലെ ജല നിരപ്പ് ക്രമാതീതമായി ഉയര്ന്നു എങ്കിലും ഇപ്പോള് അല്പ്പം കുറവ് വന്നിട്ടുണ്ട് . കഴിഞ്ഞ രണ്ടു ദിവസത്തെ മഴ കണക്ക് ആണ് ഐ ബി യിലെ മഴ മാപിനിയില് രേഖപ്പെടുത്തിയത് . 70 വർഷം മുൻപ് തുടങ്ങിയ വനം വകുപ്പിന്റെ ചിട്ടയ്ക്ക് ഇപ്പോഴും മാറ്റമില്ല. നാഴികമണിയിൽ രാവിലെ എട്ട് ആയാൽ മഴമാപിനി തുറന്ന് അളവെടുക്കും.വനം വകുപ്പ്…
Read Moreകാറ്റിലും മഴയിലും പത്തനംതിട്ട ജില്ലയില് 1856.94 ലക്ഷം രൂപയുടെ കൃഷിനാശം
കോന്നി വാര്ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില് മേയ് 14 മുതല് 24 വരെ ഉണ്ടായ കാറ്റിലും മഴയിലും 1856.94 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷി വകുപ്പിന്റെ കണക്ക്. 5958 കര്ഷകരുടെ 1596.53 ഹെക്ടര് സ്ഥലത്തെ കൃഷി വിളകള്ക്കാണ് നാശനഷ്ടം ഉണ്ടായത്. 588.62 ഹെക്ടറിലെ 1443 കര്ഷകരുടെ കുലയ്ക്കാത്ത വാഴകളും, 534.81 ഹെക്ടര് സ്ഥലത്തെ 1585 കര്ഷകരുടെ കുലച്ച വാഴകള്ക്കും നാശനഷ്ടം ഉണ്ടായി. 186.41 ഹെക്ടറിലെ 1043 കര്ഷകരുടെ കപ്പ കൃഷിക്ക് 22.68 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. വാഴ, നെല്ല്, പച്ചക്കറി, തെങ്ങ്, കപ്പ, ഇഞ്ചി, കരിമ്പ് തുടങ്ങിയ വിളകള്ക്കാണ് നാശനഷ്ടം ഉണ്ടായത്. ജില്ലയില് ദുരിതാശ്വാസ ക്യാമ്പില് 8 പേര് മാത്രം കനത്ത മഴയെ തുടര്ന്ന് പത്തനംതിട്ട ജില്ലയില് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില് നിന്ന് ഭൂരിഭാഗം ജനങ്ങളും വീടുകളിലേക്കു മാറി. നിലവില്…
Read Moreപത്തനംതിട്ട ജില്ലയില് ഡെങ്കിപ്പനി വ്യാപനത്തിനു സാധ്യത : ജില്ലാ ആരോഗ്യ കേന്ദ്രം
പത്തനംതിട്ട ജില്ലയില് ഡെങ്കിപ്പനി വ്യാപനത്തിനു സാധ്യത : ജില്ലാ ആരോഗ്യ കേന്ദ്രം കോന്നി വാര്ത്ത ഡോട്ട് കോം : മഴ ശക്തമായതോടെ ശുദ്ധജലത്തില് മുട്ടയിട്ടു പെരുകുന്ന ഈഡിസ് വിഭാഗത്തില്പ്പെട്ട കൊതുകുകളുടെ സാന്ദ്രത ഗണ്യമായി വര്ധിച്ചിട്ടുണ്ടെന്നും ഇത് ഡെങ്കിപനി വ്യാപനത്തിലേക്ക് നയിച്ചേക്കാമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല് ഓഫീസര് ഡോ.എ.എല് ഷീജ പറഞ്ഞു. കോവിഡ് രോഗ ബാധയോടൊപ്പം ഡെങ്കിപ്പനി ബാധകൂടി ഉണ്ടായാല് അതു ഗുരുതരമായ ആരോഗ്യപ്രശ്നമായി മാറും. അതിനാല് കൊതുകു നിയന്ത്രണം ഊര്ജ്ജിതമാക്കണം. ഈ വര്ഷം ഇതുവരെ അഞ്ചു പേര്ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 31 പേര്ക്ക് സംശയാസ്പദമായ രോഗബാധയും ഉണ്ടായിട്ടുണ്ട് ലോക്ഡൗണിനെ തുടര്ന്ന് കുടുംബാംഗങ്ങളെല്ലാം വീടുകളില്ത്തന്നെയുണ്ട്. ഈ സാഹചര്യം വീടിനുള്ളിലും പുറത്തും പരിസരങ്ങളിലും ശുചീകരണത്തിനും കൊതുകുകളുടെ ഉറവിടങ്ങള് നശിപ്പിക്കുന്നതിനും ഉപയോഗിക്കണം. വെളളം കെട്ടി നില്ക്കുന്നിടത്ത് കൊതുക് വളരും. അതിനാല് മഴവെള്ളം കെട്ടിനില്ക്കുന്നത് ഒഴിവാക്കണം. കൊതുക് മുട്ടയിടാന് സാധ്യതയുളള ചിരട്ട, ടയര്,…
Read More