മെഡിക്കൽ കോളജ്:ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

  കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽനിന്നും ഫിസിയോതെറാപ്പിയിലുള്ള ബിരുദമാണ് യോഗ്യത. സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ഫിസിയോതെറാപ്പി ഡിപ്ലോമയും പരിഗണിക്കും. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 18-41 വയസ്. വേതനം 17,000 രൂപ. താത്പര്യമുള്ളവർ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ ഒക്ടോബർ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷകൾ സമർപ്പിക്കണം. അഭിമുഖ തീയതി www.gmckollam.edu.in  ൽ പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ഹാജരാക്കണം.

Read More

മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം

  konnivartha.com: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (എമർജെൻസി മെഡിസിൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 10 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. എമർജെൻസി മെഡിസിനിലെ എംഡി/ഡിഎൻബി അല്ലെങ്കിൽ ജനറൽ മെഡിസിൻ, അനസ്തേഷ്യ, റെസ്പിറേറ്ററി മെഡിസിൻ, ജനറൽ സർജറി, ഓർത്തോപെഡിക്സ് എന്നിവയിലേതെങ്കിലുമുള്ള എംഎസ്/എംഡി/ഡിഎൻബിയും ടീച്ചിങ് സ്ഥാപനത്തിലോ ഈ സ്പെഷ്യാലിറ്റിയിലുള്ള മികവിന്റെ കേന്ദ്രത്തിലോ ഉള്ള മൂന്നു വർഷത്തെ പരിശീലനമോ ലഭിച്ചിരിക്കണം. പിജിക്കുശേഷം ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമുള്ള മെഡിക്കൽ കോളേജിൽ സീനിയർ റെസിഡന്റായുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയം, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ / മോഡേൺ മെഡിസിൻ കൗൺസിലിന്റെ സ്ഥിര രജിസ്ട്രേഷനും ഉണ്ടായിരിക്കണം. വേതനം 73500 രൂപ.

Read More

“ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണം”:മഹാത്മഗാന്ധിജി

“ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണം”:മഹാത്മഗാന്ധിജി     ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ജന്മദിനമാണ് ഒക്ടേബർ 2ാം തീയതി. ഈ വർഷം ഗാന്ധിജിയുടെ 155ാം ജന്മദിനമാണ് നമ്മൾ ആഘോഷിക്കുന്നത് . ഗാന്ധിജിയുടെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഈ ദിനത്തിൽ ഇന്ത്യയിൽ അതിവിപുലമായ പരിപാടികളാണ് നടത്തുന്നത്. അഹിംസയ ദിനമായാണ് ഐക്യരാഷ്ട്ര സഭ ഈ ദിനം ആചരിക്കുന്നത്. ഒരേ മനസോടെ എല്ലാവരും മഹാത്മഗാന്ധിയെ ഈ ദിവസം സ്മരിക്കാറുണ്ട്.   ഗാന്ധി ജയന്തി – കെൽസാ ദിനം ആചരിക്കുന്നു ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ലീഗൽ സെർവീസസ് അതോറിറ്റി കെൽസാ ദിനം ആചരിക്കുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജ വിജയരാഘവൻ വി ഉദ്ഘാടനം നിർവഹിക്കും. ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ നാല് താലൂക്കുകളിലായി കോടതികളിലെ കേസുകൾ, പ്രീ ലിറ്റിഗേഷൻ പരാതികൾ, അണ്ടർ വാല്യുവേഷൻ ഹർജികൾ, വാഹന അപകട തർക്ക പരിഹാരം,…

Read More

പരുമല ദേവസ്വം ബോർഡ് സ്കൂൾ കലോത്സവം ‘ആരവം-2024’ ഉദ്ഘാടനം നടന്നു

  ‘വായിച്ചു വളരാത്ത തലമുറ ‘വാഴ’ യായിപ്പോകും!’ ഡോ. ജിതേഷ്ജി. പരുമല ദേവസ്വം ബോർഡ് സ്കൂൾ കലോത്സവം ‘ആരവം-2024’ ഉദ്ഘാടനം വരവേഗവിസ്മയമായി konnivartha.com: പരുമല : ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിന്റെ കലോത്സവം ‘ആരവം- 2024’ ഉദ്ഘാടനം വരയരങ്ങിന്റെ വർണ്ണവിസ്മയത്തിലൂടെ ലോകത്തിലെ ഏറ്റവും വേഗമേറിയ പെർഫോമിംഗ്‌ ചിത്രകാരൻ ഡോ. ജിതേഷ്ജി നിർവഹിച്ചു. വേഗവരയുടെയും ഓർമ്മയുടെയും അവിസ്മരണീയ നേർക്കാഴ്ചയായി മാറിയ ഉദ്ഘാടനച്ചടങ്ങ് പ്രേക്ഷകരായിരുന്ന പുതുതലമുറ ഹർഷാരവത്തോടെയാണ് ആസ്വദിച്ചത്. ‘വായിച്ചു വളരാത്ത തലമുറ ‘വാഴ’ യായിപ്പോകുമെന്ന് സാഹിത്യകാരന്മാരെയും കൃതികളെയും വേഗവരയിലും സചിത്ര പ്രഭാഷണ രൂപേണയും അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. വരവേഗവിസ്മയവും സചിത്ര പ്രചോദനപ്രഭാഷണവും സമഞ്ജസമായി സമന്വയിപ്പിച്ചുള്ള തനതുകലാപ്രകടനത്തിലൂടെ വ്യത്യസ്തവും വേറിട്ടവുമായ ദൃശ്യ വിസ്മയത്തിന് നേർക്കാഴ്ചയാവുകയായിരുന്നു പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ. കാച്ചിക്കുറുക്കിയ നർമ്മഭാഷണത്തിനൊപ്പം മിന്നൽ വേഗത്തിൽ ചിത്രങ്ങൾ വരയ്ക്കുകയും വരയിൽ നിന്ന് പ്രേക്ഷകർ ചിന്തിക്കുന്നതിനും അപ്പുറത്തുള്ള…

Read More

വയനാടിന് ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരുടെ കൈത്താങ്ങായി 21 ലക്ഷം രൂപ

    konnivartha.com/ കൊച്ചി: വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരുടെ പിന്തുണ. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിന്‍റെ പുനരധിവാസത്തിനായി ജീവനക്കാര്‍ ചേര്‍ന്ന് 21,79,060 രൂപ സംഭാവന നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനം, പുനരധിവാസം, പുനരുദ്ധാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫണ്‍ണ്ട് സ്വരൂപിച്ചത്. ശമ്പളത്തിന്‍റെ ഒരു ഭാഗം സംഭാവന നല്‍കാനായിരുന്നു ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. അത് 0.5 മുതല്‍ 5 ദിവസത്തെവരെ ശമ്പള വിഹിതമോ അതല്ലെങ്കില്‍ ഒരു നിശ്ചിത തുക സംഭാവനയായോ നല്‍കാനായിരുന്നു നിര്‍ദേശം.മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്ക് പ്രതിനിധികളില്‍ നിന്നും ചെക്ക് ഏറ്റുവാങ്ങി. RBL Bank employees contribute Over INR 21 lakh to Kerala relief fund to support local rehabilitation RBL Bank employees came together to extend their support to the Kerala…

Read More

കന്നിയിലെ ആയില്യം : കോന്നി കല്ലേലിക്കാവില്‍ ആയില്യം പൂജ സമർപ്പിച്ചു

  കോന്നി : നാഗരാജാവിന്‍റെ തിരുനാളായ കന്നിമാസത്തിലെ ആയില്യം നാളിൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍( മൂലസ്ഥാനം ) കന്നിയിലെ ആയില്യം പൂജ മഹോത്സവം സമർപ്പിച്ചു. മല ഉണര്‍ത്തി കാവ് ഉണര്‍ത്തി കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം നടത്തി.തുടർന്ന് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണവും പ്രകൃതി സംരക്ഷണ പൂജയോടെ വാനര ഊട്ട് ,മീനൂട്ട് ,ആനയൂട്ട്‌ ഉപ സ്വരൂപ പൂജകള്‍ കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പന്‍ പൂജ എന്നിവയും കളരിയിൽ വെള്ളംകുടി നിവേദ്യവും നടത്തി.തുടർന്ന് നാഗ തറയില്‍ നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ട നാഗങ്ങള്‍ക്കും നൂറും പാലും മഞ്ഞള്‍ നീരാട്ട് കരിക്ക് അഭിഷേകം നാഗ പാട്ട് സമർപ്പിച്ചു.വൈകിട്ട് ദീപ നമസ്ക്കാരം ദീപക്കാഴ്ച എന്നീ ചടങ്ങുകള്‍ നടന്നു. പൂജകൾക്ക് രാജു ഊരാളി കാർമികത്വം വഹിച്ചു.

Read More

സൈനികക്ഷേമ ഓഫീസ്സ് അറിയിപ്പ് : ധനസഹായത്തിന് അപേക്ഷിക്കാം

  konnivartha.com: പെന്‍ഷനില്ലാത്ത സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന രണ്ട് ലക്ഷത്തില്‍ താഴെ വരുമാന പരിധിയിലുള്ള വിമുക്തഭടന്‍മാര്‍ക്കും വിമുക്തഭടന്മാരുടെ വിധവകള്‍ക്കും സാമ്പത്തിക സഹായത്തിന് സൈനികക്ഷേമ ഓഫീസില്‍ ഒക്ടോബര്‍ 15-ന് മുന്‍പായി അപേക്ഷിക്കാം. സര്‍വീസ് രേഖ, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജ് എന്നിവയുടെ പകര്‍പ്പും വരുമാന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍- 0468 2961104.  

Read More

കോട്ടൂർ തൽക്കാലം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കില്ല

  തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട കോട്ടൂർ ആന പുനരധിവാസ കേന്ദ്രം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കില്ല.   ഓണക്കാലത്തോടനുബന്ധിച്ച് ടൂറിസം പ്രവർത്തനങ്ങൾ നിയന്ത്രണവിധേയമായി പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കോട്ടൂർ- കാപ്പുകാട് റോഡ് പണി പൂർത്തീകരിക്കാത്തതിനാൽ ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ തുടർന്ന് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തി വെച്ചതായി ചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

പത്തനംതിട്ട ജില്ല : ഇന്നത്തെ അറിയിപ്പുകള്‍ ( 07/09/2024 )

താത്ക്കാലിക നിയമനം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പട്ടികജാതി വിഭാഗത്തിലുള്ള നഴ്സിംഗ് (ബിഎസ്‌സി നേഴ്സിംഗ്/ജിഎന്‍എം/പാരാമെഡിക്കല്‍) യോഗ്യതയുളളവരെയാണ് നിയമിക്കുന്നത്.   പ്രായപരിധി  21-35. വിദ്യാഭ്യാസ യോഗ്യത : നഴ്സിംഗ് അപ്രന്റീസ് – ബി എസ് സി /ജനറല്‍ നേഴ്‌സിംഗ്; പാരാമെഡിക്കല്‍ അപ്രന്റീസ് – ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍   അംഗീകരിച്ച ബന്ധപ്പെട്ട കോഴ്സുകള്‍ പാസായിരിക്കണം. നിയമന കാലാവധി – രണ്ടുവര്‍ഷം. ജാതി – വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 13. ഫോണ്‍ – 04682322712. ഐടിഐ പ്രവേശനം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ഒഴിവുളള സീറ്റുകളിലേക്ക് ഓഫ്ലൈനായി അപേക്ഷ ക്ഷണിച്ചു. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, റ്റി.സി, ഫീസ് എന്നിവയുമായി രക്ഷകര്‍ത്താവിനോടൊപ്പം സെപ്റ്റംബര്‍…

Read More

കനത്ത മഴ : ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 16/08/2024: ഇടുക്കി,എറണാകുളം 17/08/2024: പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 16/08/2024: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ 17/08/2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ 18/08/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ 19/08/2024: മലപ്പുറം, കോഴിക്കോട്, വയനാട് 20/08/2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ…

Read More