വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയില്‍ : ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു

  ഓപ്പറേഷൻ സൗന്ദര്യ മൂന്നാം ഘട്ടത്തിലേക്ക് : മന്ത്രി വീണാ ജോർജ് 7 ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു konnivartha.com: വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ‘ഓപ്പറേഷൻ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്.   ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ശരീരത്തിന് ഹാനീകരമാകുന്ന അളവിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. ഇത്തരം ഉത്പ്പന്നങ്ങൾ മതിയായ ലൈസൻസോട് കൂടി നിർമ്മിച്ചതാണോ എന്നും നിർമ്മാതാവിന്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് വാങ്ങണം. പരാതിയുള്ളവർ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിനെ 18004253182 എന്ന ടോൾ ഫ്രീ നമ്പരിൽ…

Read More

നാളെ മുതൽ വിദേശമദ്യത്തിനും ബിയറിനും വില വര്‍ധിപ്പിച്ചു

    Konnivartha. Com :സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വര്‍ധിപ്പിച്ചു.   മദ്യനിര്‍മാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവര്‍ധന. വിവിധ ബ്രാന്റുകള്‍ക്ക് 10 മുതല്‍ 50 രൂപ വരെയാണ് വര്‍ധിക്കുക. വിലവര്‍ധന തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

Read More

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത് ക്രമീകരണങ്ങള്‍ വിലയിരുത്തി

  konnivartha.com: ഫെബ്രുവരി രണ്ടു മുതല്‍ ഒമ്പത് വരെ അയിരൂര്‍-ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് നടക്കുന്ന ഹിന്ദുമത പരിഷത്തിന്റെ സുഗമമായ നടത്തിപ്പിന് ഒരുക്കേണ്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ശ്രീവിദ്യാധിരാജ ഹാളില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം ചര്‍ച്ച ചെയ്തു. ക്രമസമാധാനം, ഗതാഗതനിയന്ത്രണം, വി ഐ പി സുരക്ഷ, പാര്‍ക്കിംഗ് തുടങ്ങിയവ മോട്ടര്‍ വാഹനവകുപ്പിന്റെ സഹകരണത്തോടെ പോലീസ് നിര്‍വഹിക്കും. അഗ്നിസുരക്ഷാ സേനയുടെ നേതൃത്വത്തില്‍ സ്‌ക്യൂബ ഡൈവിംഗ്- റെസ്‌ക്യൂ ടീമുകള്‍ സജ്ജമാക്കും. സിവില്‍ ഡിഫന്‍സ്, ആപ്ദ മിത്ര വോളന്റിയര്‍മാരുമുണ്ടാകും. മേജര്‍ ഇറിഗേഷന്‍ വകുപ്പ് നദിയില്‍ അടിഞ്ഞുകൂടിയ ചെളിയും പുറ്റുകളും നീക്കം ചെയ്യും. ആരോഗ്യവകുപ്പ് മെഡിക്കല്‍ എയ്ഡ്‌പോസ്റ്റ് സജ്ജീകരിക്കും. കോഴഞ്ചേരി, റാന്നി സര്‍ക്കാര്‍ആശുപത്രികളില്‍ അടിയന്തര വൈദ്യസഹായത്തിന് സൗകര്യം ഉറപ്പാക്കും. ആംബുലന്‍സ് സേവനവും ലഭ്യമാക്കും. ഭക്ഷ്യസ്റ്റാളുകളില്‍ ആരോഗ്യ-ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ സംയുക്തപരിശോധന നടത്തും. മൊബൈല്‍ പരിശോധന ലാബും സജ്ജമാക്കും. പരിഷത്ത് നഗറിലേക്കുള്ള…

Read More

കോന്നിയിലും ഗവിയിലും പെരുന്തേനരുവിയിലും ബിയർ വൈൻ പാർലർ വരുന്നു

  konnivartha.com: 74 ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബിയർ– വൈൻ പാർലറുകൾ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി.അനുമതി നല്‍കിയതില്‍ പത്തനംതിട്ട ജില്ലയിലെ കോന്നി ഇക്കോ ടൂറിസം സെന്റർ– ആന സഫാരി ട്രെയ്നിങ് സെന്റർ, പെരുന്തേനരുവി, ഗവി എന്നിവ ഉള്‍പ്പെടുന്നു .ഇവ മൂന്നും അനേക ആയിരം സഞ്ചാരികള്‍ വരുന്ന സ്ഥലങ്ങള്‍ ആണ് . 74 ടൂറിസം കേന്ദ്രങ്ങളെ എക്സൈസ് വിജ്ഞാപനം ചെയ്തു .ഇതോടെ ഈ മേഖലയിലെ ക്ലാസിഫൈഡ് റസ്റ്ററന്റുകൾക്ക് ബിയർ–വൈൻ ലൈസൻസ് എടുക്കാം കഴിയും .നൂറ്റൻപതോളം കേന്ദ്രങ്ങൾ വിജ്ഞാപനം ചെയ്യുന്നതിനുള്ള പട്ടിക എക്സൈസ് വകുപ്പിന് മുന്നില്‍ ഉണ്ട് .ആദ്യ പടിയായി 74 ടൂറിസം കേന്ദ്രങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത് . തീർഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കി . നിലവില്‍ ഇരുന്നൂറോളം ബീയർ– വൈൻ പാർലറുകൾ പ്രവര്‍ത്തിച്ചു വരുന്നു .അത് കൂടാതെ ആണ് 74 എണ്ണം കൂടി വരുന്നത് .…

Read More

സംസ്ഥാന സർക്കാരുകൾക്ക് 1,73,030 കോടി രൂപയുടെ നികുതി വിഹിതം അനുവദിച്ചു

  konnivartha.com: കേന്ദ്ര ഗവൺമെൻ്റ് സംസ്ഥാന സർക്കാരുകൾക്ക് 1,73,030 കോടി രൂപയുടെ നികുതി വിഹിതം അനുവദിച്ചു, ഇത് കഴിഞ്ഞ മാസത്തേക്കാൾ കൂടുതലാണ്. മൂലധനച്ചെലവ് ത്വരിതപ്പെടുത്തുന്നതിനും അവരുടെ വികസനത്തിനും ക്ഷേമവുമായി ബന്ധപ്പെട്ട ചെലവുകൾക്കും ധനസഹായം നൽകുന്നതിനും സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിന് ഈ മാസം ഉയർന്ന തുക വിനിയോഗിക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു. സംസ്ഥാനാടിസ്ഥാനത്തിലുള്ള ഓഹരികളുടെ കാര്യത്തിൽ, ഉത്തർപ്രദേശിന് ഏറ്റവും ഉയർന്ന തുകയായ 31,039.84 കോടിയും, ബിഹാറിലേക്ക് 17,403.36 കോടിയും പശ്ചിമ ബംഗാളിന് 13017.06 കോടിയും ലഭിച്ചു. മഹാരാഷ്ട്രയ്ക്ക് 10.930.31 കോടിയും രാജസ്ഥാന് 10,426.78 കോടിയും ലഭിച്ചു.ഏറ്റവും ചെറിയ തുകയായ ഗോവയ്ക്കും സിക്കിമിനും യഥാക്രമം 667.91 കോടിയും 671.35 കോടിയും നൽകി.നികുതി വിഭജനം എന്നത് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള നികുതി വരുമാനത്തിൻ്റെ വിതരണത്തെ സൂചിപ്പിക്കുന്നു. 2021 മുതൽ 2026 വരെയുള്ള കാലയളവിലെ കേന്ദ്രനികുതിയിൽ സംസ്ഥാനങ്ങളുടെ വിഹിതം 2020-21ലേതിന് തുല്യമായ 41%…

Read More

ചരിത്രമുറങ്ങുന്ന പൈതൃക പഥത്തിലൂടെ ഒരു കാൽനടയാത്ര

konnivartha.com: പൈതൃകനടത്തം:2025 ജനു. 11:മാലക്കര മുതൽ ആറന്മുള വരെ:ചരിത്രമുറങ്ങുന്ന പൈതൃക പഥത്തിലൂടെ ഒരു കാൽനടയാത്ര മുൻതലമുറകളുടെ പൈതൃക വേരുകൾ തേടി അറിയാനും അറിയിക്കാനുമുള്ള ജനകീയ യജ്ഞം ആയുർവേദ വൈദ്യശാസ്ത്ര ഗവേഷണ പഠന രംഗത്ത് വിസ്മയമായിരുന്ന ആലപ്പുറത്ത് കൊച്ചു രാമൻ വൈദ്യരുടെ തറവാട്ടിൽ നിന്ന് പ്രകൃതിയുടെ കാവലാളായി ഒരു മനുഷ്യായുസ് മുഴുവൻ അചഞ്ചല പോരാട്ടങ്ങൾ നടത്തിയ സുഗതകുമാരിയുടെ ജന്മഗൃഹത്തിലേക്ക് ഒരു തീർത്ഥയാത്ര അറിവും അന്നവും വെള്ളവും മണ്ണും നെഞ്ചോടു ചേർത്ത പൂർവ്വ സൂരികളുടെ കർമ്മഭൂമിയിലൂടെ ഒരു പഥ സഞ്ചാരം.കുമ്മനം രാജശേഖരന്‍(ആഘോഷ സമിതി ഭാരവാഹി, മിസോറാം മുൻ ഗവർണ്ണര്‍ ) konnivartha.com/തിരുവനന്തപുരം:പ്രകൃതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ ആറന്മുളയില്‍ ശ്രീവിജയാനന്ദവിദ്യാപീഠത്തില്‍ നടക്കും. സുഗതോത്സവം എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ സമാപന സഭ സുഗതകുമാരിയുടെ 91ാം ജന്മവാര്‍ഷികദിനമായ…

Read More

2024-ലെ ആഗോള റാങ്കിംഗുകളിൽ ഇന്ത്യയ്ക്ക് മുന്നേറ്റം

  ഇന്ന് ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് നാം. കഴിഞ്ഞ ദശകത്തിൽ വിവിധ ആഗോള റാങ്കിങ്ങുകളിലുണ്ടാക്കിയ ശ്രദ്ധേയമായ മുന്നേറ്റത്തിലൂടെ, ആഗോള തലത്തിൽ മത്സരാധിഷ്ഠിതമായി നിലകൊള്ളാനും, സുപ്രധാന പങ്ക് വഹിക്കാനുമുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രകടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോജിസ്റ്റിക്‌സ്, നൂതന സാങ്കേതിക മുന്നേറ്റങ്ങൾ, സുരക്ഷ, സൈബർ സെക്യൂരിറ്റി തുടങ്ങി സമസ്ത മേഖലകളിലും രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടെ റാങ്കിംഗിലുണ്ടായ ഈ നേട്ടങ്ങൾ ആഗോള ക്രമത്തിലെ ഇന്ത്യയുടെ സ്ഥാനത്തിലെ പുനർവിചിന്തനത്തിനും വഴിതുറന്നിട്ടുണ്ട്. 2015-നും 2018-നും മധ്യേ ബിസിനസ് സൗഹൃദ സൂചികയിൽ (Ease of Doing Business index) ഇന്ത്യ നടത്തിയ 42 റാങ്കുകളുടെ കുതിപ്പ്, ലളിതമായ നടപടിക്രമങ്ങളും മെച്ചപ്പെട്ട ബിസിനസ് അവസരങ്ങളും കൊണ്ട് അടയാളപ്പെടുത്തപ്പെട്ട, മെച്ചപ്പെട്ട ബിസിനസ്സ് അവവാസവ്യവസ്ഥ നിലനിൽക്കുന്ന നിക്ഷേപ…

Read More

ഭിന്നശേഷിക്കാർക്ക് തൊഴിലവസരമൊരുക്കാൻ ഇടം പോയിന്റുകൾ

  കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനും കേരള സംസ്ഥാന പന ഉൽപ്പന്ന വികസനകോർപ്പറേഷനും (KELPALAM) സംയുക്തമായി പന ഉൽപ്പന്ന വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. ഇടം ഇനിഷ്വേറ്റീവ് ഫോർ ദ ഡിഫറന്റ്ലീ ഏബിൾഡ് മൂവ്മെന്റ് പോയിന്റുകൾ എന്ന് പേര് നൽകിയ കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വ്യാപാരസാധ്യതയുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ജനുവരി 1 ന് രാവിലെ 11ന് പ്രവർത്തനം ആരംഭിക്കും. ഈ കേന്ദ്രങ്ങളിൽ കെൽപ്പാമിന്റെ ഉൽപ്പന്നങ്ങളായ പനംകൽക്കണ്ട്, കരുപ്പട്ടി, വിവിധതരം ജ്യൂസുകൾ, നൊങ്ക് സർബത്ത്, ചുക്ക് കാപ്പി എന്നിവയാണ് പ്രധാനമായും വിൽക്കുക. അതോടൊപ്പം തന്നെ ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളും പാൽ ഉൾപ്പെടെയുള്ള മറ്റ് അംഗീകൃത ഉൽപ്പന്നങ്ങളും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇടം പോയിന്റുകളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഭിന്നശേഷിക്ഷേമ കോർപ്പറേഷനും കെൽപ്പാമും ചേർന്നുള്ള കമ്മിറ്റിയാണ്. ഇതിന്റെ അപേക്ഷകൾ ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ സ്വീകരിച്ച്, ഇന്റർവ്യൂ നടത്തി റാങ്ക്…

Read More

പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ വിൽപ്പന:ജി എസ് ടി ബാധകമാണോ..?

പഴയതും ഉപയോഗിച്ചതുമായ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന:ജി എസ് ടി ബാധകമാണോ..? 1. ഇലക്ട്രിക് വാഹനങ്ങൾ ഒഴികെ പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ വിൽപ്പനയെക്കുറിച്ച് 55-ാമത് ജി എസ് ടി സമിതി യോഗത്തിന്റെ ശിപാർശകൾ എന്തെല്ലാമാണ്? ഉത്തരം: നടപടിക്രമങ്ങള്‍ ലളിതവൽക്കരിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ പഴയതും ഉപയോഗിച്ചതുമായ എല്ലാ വാഹനങ്ങളുടെയും വിൽപ്പനയ്ക്ക് നേരത്തെ വ്യത്യസ്ത നിരക്കുകളില്‍ ഈടാക്കാമായിരുന്ന ജി എസ് ടി 18% എന്ന ഏകീകൃത നിരക്കായി നിശ്ചയിക്കാൻ സമിതി ശിപാർശ ചെയ്തു, ഇത് മുമ്പ് വ്യത്യസ്ത നിരക്കുകളിൽ ഈടാക്കാമായിരുന്നു. ഏതെങ്കിലും പുതിയ നികുതി ചുമത്താൻ ജി എസ് ടി സമിതി ശിപാർശ ചെയ്തിട്ടില്ല. 2. പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ വിൽപ്പനയ്ക്ക്ജി എസ് ടി അടയ്ക്കാൻ ആരൊക്കെ ബാധ്യസ്ഥരാണ്? ഉത്തരം: പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് ഒരു വ്യാപാരമായി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത വ്യക്തികൾ മാത്രമാണ്ജി…

Read More