1st Prize Rs :200000000/- 1) XD 387132 (KANNUR) Cons Prize-Rs :100000/- XA 387132 XB 387132 XC 387132 XE 387132 XG 387132 XH 387132 XJ 387132 XK 387132 XL 387132 2nd Prize Rs :10000000/- 1) XA 571412 (THIRUVANANTHAPURAM) 2) XB 289525 (ADIMALY) 3) XB 325009 (PALAKKAD) 4) XC 124583 (KAYAMKULAM) 5) XC 173582 (KASARAGOD) 6) XC 515987 (THAMARASSERY) 7) XD 239953 (KANNUR) 8) XD 367274 (NEYYATTINKARA) 9) XD 370820 (KOLLAM) 10) XD 566622 (THIRUR) 11) XD 578394 (PATTAMBI) 12) XE 481212 (THIRUVANANTHAPURAM) 13) XE 508599 (KANNUR) 14) XG 209286 (PALAKKAD) 15)…
Read Moreവിഭാഗം: Featured
കൗതുകമായി ഭീമൻ തിമിംഗലത്തിന്റെ അസ്ഥികൂടം
കടലാഴങ്ങളിലെ വിസ്മയ കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപ്പൺ ഹൗസ് പ്രദർശനം. 78ാമത് സ്ഥാപകദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം കാണാൻ ആയിരങ്ങളാണ് എത്തിയത്. കോഴിക്കോട് തീരക്കടലിൽ ചത്ത് കരക്കടിഞ്ഞ ഒരു ഭീമൻ തിമിംഗലത്തിന്റെ അസ്ഥികൂടം പ്രദർശനത്തിൽ പ്രത്യേക ശ്രദ്ധനേടി. തിമിംഗലങ്ങൾ കരക്കടിയുന്നത് കൂടിവരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽകരിക്കുന്നതിനുള്ള വേദിയായി പ്രദർശനം മാറി. സമുദ്ര സസ്തനികളുടെയും വംശനാശഭീഷണി നേരിടുന്ന മറ്റ് ജീവജാലങ്ങളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം ഗവേഷകർ വിശദീകരിച്ചു. മുവായിരത്തോളം കടൽജീവജാലങ്ങളുടെ മാതൃകകളുടെ ശേഖരമായ സിഎംഎഫ്ആർഐയിലെ മ്യൂസിയം, വിവിധ പരീക്ഷണശാലകൾ, മറൈൻ അക്വേറിയം, ലൈബ്രറി, ഹാച്ചറികൾ, പട്ടാളപുഴു ഉപയോഗിച്ചുള്ള മാലിന്യ സംസ്കരണ യൂണിറ്റ്, കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രം എന്നിവ കാണാനെത്തിയവരിൽ ഭൂരിപക്ഷവും വിദ്യാർത്ഥികളായിരുന്നു. കടലിനടിയിലെ ഭാഗങ്ങൾ ഒരു കലാസൃഷ്ടിയിലൂടെ ചിത്രീകരിക്കുന്ന ഇൻസ്റ്റലേഷൻ സമുദ്രമാലിന്യത്തിന്റെ ഭീകരത തുറന്നുകാട്ടി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ…
Read Moreസിഎംഎഫ്ആർഐ മേള:ആഴക്കടൽ മത്സ്യബന്ധന ഗവേഷണ പദ്ധതി
konnivartha.com: സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന ത്രിദിന മത്സ്യമേളയിൽ പൊതുജന ശ്രദ്ധ നേടി ഇന്ത്യയുടെ ആഴക്കടൽ മത്സ്യബന്ധന ഗവേഷണ പദ്ധതി. ഏറെ സാധ്യതകളുള്ള ആഴക്കടലിലെ മത്സ്യവൈവിധ്യങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതാണ് സംയുക്ത ഗവേഷണ പദ്ധതി. ഇന്ത്യൻ സമുദ്രാതിർത്തിയിലെ ആഴക്കടലിൽ ഗണ്യമായ മത്സ്യസമ്പത്തുണ്ട്. എന്നാൽ, ഇവ പിടിക്കപ്പെടാതെ കിടക്കുകയാണ്. ഇരുന്നൂറ് മീറ്റർ മുതൽ ആയിരം മീറ്റർ വരെ ആഴമുള്ള ഭാഗങ്ങളിൽ കാണപ്പെടുന്ന മിസോപെലാജിക് മത്സ്യങ്ങളെ മത്സ്യത്തീറ്റ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനുള്ള ഗവേഷണ-വികസന ശ്രമങ്ങളാണ് സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. മെഴുക് ധാരാളമടങ്ങിയിരിക്കുന്നതിനാൽ ഇവ മനുഷ്യർക്ക് ഭക്ഷ്യയോഗ്യമല്ല. എന്നാൽ, മത്സത്തീറ്റക്ക് ഇവയെ ഉപയോഗിക്കുന്നതിലൂടെ ഈ ആവശ്യങ്ങൾക്ക് തീരക്കടലുകളിലെ മത്തി പോലുള്ള വാണിജ്യമത്സ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് തടയാനാകും. തീരക്കടലുകളിലെ മീനുകളിന്മേലുള്ള അമിത സമ്മർദം ഒഴിവാക്കി സുസ്ഥിരത മെച്ചപ്പെടുത്തുകയാണ് ഈ സംയുക്ത പദ്ധതിയുടെ ലക്ഷ്യം. ഫാറ്റി ആസിഡുകളും കൊഴുപ്പുകളും കൊണ്ട് സമ്പന്നമാണ്…
Read Moreകേന്ദ്ര ബജറ്റ് 2025-26 പൂര്ണ്ണ വിവരങ്ങള്
HIGHLIGHTS OF BUDGET 2025-26_250201_142623 ശരാശരി ഒരു ലക്ഷം രൂപവരെയുള്ള പ്രതിമാസ വരുമാനത്തിന് ആദായനികുതിയില്ല; തീരുമാനം മധ്യവർഗ ഗാർഹിക സമ്പാദ്യവും ഉപഭോഗവും വർധിപ്പിക്കുന്നതിന് പുതിയ നികുതിവ്യവസ്ഥയിൽ ശമ്പളക്കാർക്കു പ്രതിവർഷം ₹ 12.75 ലക്ഷം വരെ ആദായനികുതി അടയ്ക്കേണ്ടതില്ല വികസനത്തിന്റെ നാലു സങ്കേതങ്ങളായി കൃഷി, എം.എസ്.എം.ഇ., നിക്ഷേപം, കയറ്റുമതി എന്നിവയെ ഉയർത്തിക്കാട്ടി കേന്ദ്ര ബജറ്റ് കാർഷിക ഉൽപ്പാദനക്ഷമത കുറഞ്ഞ 100 ജില്ലകളിൽ ‘പ്രധാൻമന്ത്രി ധൻ-ധാന്യ കൃഷി യോജന’ നടപ്പാക്കും; 1.7 കോടി കർഷകർക്ക് ഇതു പ്രയോജനമേകും “പയർവർഗങ്ങളിലെ സ്വയംപര്യാപ്തതയ്ക്കുള്ള ദൗത്യം” തുവര, ഉഴുന്ന്, മൈസൂർ പരിപ്പ് (മസൂർ) എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും പരിഷ്കരിച്ച പലിശ ഇളവു പദ്ധതിപ്രകാരം കെസിസി വഴി 5 ലക്ഷം രൂപ വരെ വായ്പകൾ 2025 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നത് 4.8% ധനക്കമ്മി; ലക്ഷ്യമിടുന്നത് 2026 സാമ്പത്തിക വർഷത്തിൽ 4.4% ആയി കുറയ്ക്കൽ…
Read Moreസ്കോഡ കൈലാക്ക് ഇന്ത്യയില് അവതരിപ്പിച്ചു
konnivartha.com: സ്കോഡ ഓട്ടോ ഇന്ത്യയുടെ ആദ്യത്തെ സബ് 4 മീറ്റര് എസ് യു വി, കൈലാക്ക് ഔദ്യോഗികമായി ഇന്ത്യന് നിരത്തുകളില് എത്തി. കസ്റ്റമര് ഡെലിവറികളും ടെസ്റ്റ് ഡ്രൈവുകളും ഇന്ന് മുതല് ആരംഭിച്ചു. കൈലാക്കില് സുരക്ഷ, മികച്ച ഡ്രൈവിംഗ് ഡൈനാമിക്സ്, സെഗ്മെന്റ്-ലീഡിംഗ് ഫീച്ചറുകള് എന്നിവ സംയോജിക്കുന്നുവെന്ന് സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്ഡ് ഡയറക്ടര് പീറ്റര് ജനീബ പറഞ്ഞു. ഇന്ത്യന് റോഡുകളില് യൂറോപ്യന് സാങ്കേതികവിദ്യയെ കൈലാക്ക് യഥാര്ത്ഥത്തില് ജനാധിപത്യവല്ക്കരിക്കുന്നുവെന്നും പീറ്റര് പറഞ്ഞു. മത്സരാധിഷ്ഠിത സബ്-4 എം എസ് യു വി വിഭാഗത്തില് കൈലാക്കിന് ലഭിച്ച മികച്ച പ്രതികരണം കാരണം 2026-ഓടെ വാര്ഷിക വില്പ്പന ഒരു ലക്ഷം എണ്ണം കടക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. നഗര റോഡുകള്, ഹൈവേകള്, കുത്തനെയുള്ള ചെരിവുകള്, പരുക്കന് പ്രതലങ്ങള് എന്നിവയുള്പ്പെടെ വിവിധ ഇന്ത്യന് ഭൂപ്രദേശങ്ങളില് കൈലാക്ക് 800,000 കിലോമീറ്ററിലധികം ദൂരം ഓടിച്ച് പരീക്ഷണങ്ങള്ക്ക് വിധേയമായിട്ടുണ്ട്. -10…
Read More18 സഹകരണ സ്ഥാപനങ്ങളിൽ വായ്പാ തിരിമറി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
konnivartha.com: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്തിട്ടുള്ള 18 സഹകരണ സ്ഥാപനങ്ങളിലും വായ്പാ വിതരണത്തിൽ തിരിമറി കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ അറിയിച്ചു.ഈ സ്ഥാപനങ്ങളിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്നും അറിയിച്ചു. കോന്നി റീജനൽ സഹകരണ സൊസൈറ്റി , മറിയമുട്ടം സർവീസ് സഹകരണ സൊസൈറ്റി, എടമുളയ്ക്കൽ, കൊല്ലൂർവിള, ആനക്കയം, മുഗു, തെന്നല, പുൽപള്ളി സർവീസ് സഹകരണ സൊസൈറ്റി ,കരുവന്നൂർ, അയ്യന്തോൾ, തുമ്പൂർ, നടയ്ക്കൽ സഹകരണ സൊസൈറ്റി , മാവേലിക്കര സഹകരണ സൊസൈറ്റി , മൂന്നിലവ്, കണ്ടള, മൈലപ്ര സഹകരണ ബാങ്കുകൾ, ചാത്തന്നൂർ റീജനൽ സഹകരണ ബാങ്ക്, ബിഎസ്എൻഎൽ എൻജിനീയറിങ് സഹകരണ സൊസൈറ്റി എന്നിവയുടെ പട്ടികയാണ് ഉള്ളത് . ഈടു വസ്തുവിന്റെ മൂല്യം പെരുപ്പിച്ചു കാട്ടിയും ഒരേ ഈടിൽ പല വായ്പ നൽകിയും, അർഹതയില്ലാത്തവർക്കും സ്ഥാപനങ്ങളുടെ പരിധി കടന്നുമുള്ള വായ്പ നൽകിയുമാണ് ക്രമക്കേടുകൾ നടന്നത് എന്നാണ് എൻഫോഴ്സ്മെന്റ്…
Read Moreകേന്ദ്രബജറ്റ് നാളെ ( 01/02/2025 ) : ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും
നാളെ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണു നാളെ നടക്കുക. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു മുതൽ. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയാകും പ്രധാനമായും ഈ ഘട്ടത്തിലുണ്ടാകുക. രണ്ടാംഘട്ടം മാർച്ച് 10നു തുടങ്ങി ഏപ്രിൽ 4 വരെയാണ് നടക്കുന്നത് .
Read Moreയൂസ്ഡ് കാർ ഷോറൂമുകൾക്ക് ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം
konnivartha.com: യൂസ്ഡ് കാർ വിൽക്കുന്ന ഷോറൂമുകൾക്ക് കേന്ദ്രമോട്ടോർ വാഹന ചട്ടം 55 എ പ്രകാരം ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. എല്ലാ യുസ്ഡ് കാർ ഷോറും ഉടമകളും അടിയന്തിരമായി നിയമപ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നേടണം. നിലവിൽ സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ഷോറൂമുകൾ മാർച്ച് 31നകം നിയമപ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടതാണെന്നും ശേഷം അനധികൃതമായി പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമുകൾ സംസ്ഥാനത്ത് പ്രവർത്തിക്കാൻ കഴിയുന്നതല്ലെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലറിൽ അറിയിച്ചു. ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ഇവിടെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതിനൊടൊപ്പം വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി തുടർനടപടി സ്വീകരിക്കും. പൊതുജനങ്ങൾ പഴയ വാഹനങ്ങൾ വിൽക്കുന്നതിനോ, വാങ്ങുന്നതിനോ അനധികൃതമായി പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമുകളെ സമീപിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നതായും യൂസ്ഡ് കാർ ഷോറൂമുകൾക്ക് മോട്ടോർ വാഹന നിയമപ്രകാരം വിൽപ്പന നടത്തുന്നതിനുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള വിശദവിവരങ്ങൾ കേന്ദ്രഗതാഗത…
Read Moreപുതിയ മദ്യഷോപ്പ് തുറക്കാൻ ബിവറേജസ് കോർപ്പറേഷൻ
konnivartha.com: രണ്ടുവർഷം മുൻപ് അനുമതി കിട്ടിയ ഇരുനൂറിന് മുകളില് ഉള്ള പുതിയ മദ്യഷോപ്പ് തുറക്കാൻ ബിവറേജസ് കോർപ്പറേഷൻ. വാടകക്കെട്ടിടങ്ങള് നല്കാന് തയാറായി അഞ്ഞൂറോളം ഉടമകള് ആണ് ഉള്ളത് . ഇടനിലക്കാരെ ഒഴിവാക്കി ഓണ്ലൈന് മുഖേന ആണ് വാടകക്കെട്ടിടങ്ങള് കണ്ടെത്തിയത് . കോന്നിയടക്കം ഉള്ള സ്ഥലങ്ങളില് ബിവറേജസ് വരും . രണ്ടു വര്ഷം മുന്നേ കെട്ടിടം കണ്ടെത്തിയിരുന്നു . കോന്നിയിലെ ഒരു സഹകരണ സൊസൈറ്റിയുടെ ഇപ്പോള് ഉപയോഗത്തില് ഇല്ലാത്ത കെട്ടിടം ആണ് അന്ന് കണ്ടെത്തിയത് . പുതിയതായി 8 ബിവറേജസ് ഔട്ട് ലൈറ്റുകള് തുടങ്ങി .ഏഴു സ്ഥാപനങ്ങളുടെ ലൈസന്സ് സംബന്ധിച്ച് എക്സൈസ് അനുമതി അന്തിമ ഘട്ടത്തില് ആണ് . വരും നാളുകളില് ബിവറേജസ് ഇല്ലാത്ത എല്ലാ സ്ഥലത്തും ഷോപ്പ് തുടങ്ങും . കൂടുതല് ആളുകള് എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില് വൈന് ബിയര് ഷോപ്പ് തുടങ്ങാന് നേരത്തെ അനുമതി…
Read Moreസ്കൂട്ട് വിയന്ന, ഇലോയിലോ സിറ്റി സര്വീസുകള് ആരംഭിക്കുന്നു
konnivartha.com: ഇന്ത്യ – സിംഗപ്പൂര് എയര്ലൈന്സിന്റെ ബജറ്റ് സ്ഥാപനമായ സ്കൂട്ട്, ഓസ്ട്രിയയിലെ വിയന്നയിലേക്കും ഫിലിപ്പൈന്സിലെ ഇലോയിലോ സിറ്റിയിലേക്കും നേരിട്ടുള്ള വിമാന സര്വീസുകള് ആരംഭിക്കും. രണ്ട് ക്യാബിന് ക്ലാസുകളിലായി 329 യാത്രക്കാരെ വഹിക്കാന് ശേഷിയുള്ള ബോയിംഗ് ഡ്രീംലൈനറില് 2025 ജൂണ് 3-ന് ആരംഭിക്കുന്ന വിയന്നയിലേക്കുള്ള വിമാനങ്ങള് ആഴ്ചയില് മൂന്ന് തവണ സര്വീസ് നടത്തും. ഇലോയ്ലോ സിറ്റിയിലേക്കുള്ള വിമാനങ്ങള് 112 സീറ്റുകളുള്ള എംബ്രയര് ഇ190-ഇ2 വിമാനത്തില് 2025 ഏപ്രില് 14 മുതല് ആഴ്ചയില് രണ്ടുതവണയായി സര്വീസുകള് ആരംഭിക്കുകയും ക്രമേണ 2025 ജൂണ് മുതല് ആഴ്ചയില് നാല് തവണയാക്കുകയും ചെയ്യും. വിയന്നയിലേക്കും ഇലോയിലോ സിറ്റിയിലേക്കും ഉള്ള വിമാനങ്ങള് സ്കൂട്ടിന്റെ വെബ്സൈറ്റ്, മൊബൈല് ആപ്പ് വഴിയും മറ്റ് മാര്ഗങ്ങളിലൂടെയും ബുക്ക് ചെയ്യാം. ചെന്നൈയില് നിന്ന് ഇലോയിലോ സിറ്റിയിലേക്കുള്ള വണ്വേ ഇക്കോണമി ക്ലാസ് നിരക്കുകള് 11,740 രൂപയിലും അമൃതസറില് നിന്ന് ഇലോയിലോ സിറ്റിയിലേക്കുള്ള…
Read More