Konnivartha. Com:കോന്നി കൗണ്സില് ഫോര് ഫുഡ് റിസര്ച്ച് ആന്റ് ഡവലപ്മെന്റ് സ്ഥാപനത്തില് ജൂനിയര് മാനേജര് (അക്കൗണ്ട്സ്) തസ്തികയില് കരാര് അടിസ്ഥാനത്തില് നിയമനം നടത്തുന്നു. യോഗ്യത – എം കോം ബിരുദം, ഒരു വര്ഷത്തില് കുറയാത്ത പ്രവൃത്തി പരിചയം. സര്ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുമായി മാര്ച്ച് 28ന് രാവിലെ 11ന് ഹാജരാകണം. പ്രായപരിധി 36 വയസ്. സംവരണ വിഭാഗങ്ങള്ക്ക് ഇളവുണ്ട്. പ്രതിമാസവേതനം 20000 രൂപ. ഫോണ് : 0468 2961144.
Read Moreവിഭാഗം: Featured
കാട്ടാനകൾ തമ്മിൽ കുത്തി :കോന്നി വനത്തിൽ കൊമ്പൻ ചരിഞ്ഞു
Konnivartha. Com :കോന്നി വന മേഖലയിൽ കാട്ടാനകൾ തമ്മിൽ കുത്ത് ഉണ്ടായി. ഒരു കാട്ടാന ചരിഞ്ഞു. കോന്നി കല്ലേലി കടിയാർ മേഖലയിൽ ആണ് കാട്ടാനകൾ തമ്മിൽ കൊമ്പു കോർത്തത്. ഇതിൽ ഒരു കൊമ്പന് മാരകമായി പരിക്ക് പറ്റിയതിനെ തുടർന്ന് ചരിഞ്ഞു. വന പാലകർ സ്ഥലത്തു ക്യാമ്പു ചെയ്യുന്നു. കോന്നി കല്ലേലി അച്ചൻകോവിൽ റോഡിൽ കടിയാർ മഹാഗണി തോട്ടത്തിന് സമീപം ആണ് കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ സ്ഥിരം സാന്നിധ്യം ഉള്ള പ്രദേശമാണ്. ഉടൻ തന്നെ പോസ്റ്റ്മോർട്ടം നടത്തും.
Read Moreഉയർന്ന അൾട്രാവയലറ്റ് :കൊട്ടാരക്കരയിലും മൂന്നാറും റെഡ് അലേര്ട്ട്
konnivartha.com: കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് രേഖപ്പെടുത്തി .കൊട്ടാരക്കരയിലും മൂന്നാറും റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു . അഞ്ചു സ്ഥലങ്ങളില് തുടര്ച്ചയായി ഓറഞ്ച് അലേര്ട്ട് ആണ് രേഖപ്പെടുത്തിയത് . തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട,…
Read Moreയുവതിയായി അഭിനയിച്ച് 33 ലക്ഷം തട്ടിയെടുത്ത 45കാരൻ അറസ്റ്റിൽ
യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നൽകി സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിന്റെ പക്കൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയയാൾ പിടിയിൽ.മലപ്പുറം വേങ്ങര വൈദ്യർവീട്ടിൽ മുജീബ് റഹ്മാനെയാണ് (45) ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് സ്വദേശിക്കാണ് പണം നഷ്ടമായത്. പരാതിക്കാരന് മാട്രിമോണിയൽ പരസ്യം വഴിയാണ് ഫോൺ നമ്പർ ലഭിച്ചത്.വാട്സാപ് വഴി ബന്ധപ്പെട്ടപ്പോൾ പേര് ശ്രുതി എന്നാണെന്നും ബെംഗളൂരുവിൽ സ്ഥിര താമസമാണെന്നും ബ്രിട്ടനിലാണ് ജോലിയെന്നും പരിചയപ്പെടുത്തി. വിവാഹ വാഗ്ദാനം നൽകി സൗഹൃദം ശക്തമാക്കിയ ശേഷം ക്രിപ്റ്റോകറൻസി ട്രേഡിങ് ലാഭകരമാണെന്ന് വിശ്വസിപ്പിച്ച് ചില ഓൺലൈൻ ആപ്പുകൾ യുവാവിനെക്കൊണ്ട് ഡൗൺലോഡ് ചെയ്യിച്ചു.ആദ്യം ഇതുവഴി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നുള്ള 7,44,000 രൂപ മുടക്കി ക്രിപ്റ്റോ കറൻസി വാങ്ങിച്ച് ആപ്പിൽ നിക്ഷേപിച്ചു. ഇതിനു ശേഷവും പല തവണയായി പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് 32,93,306രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി…
Read Moreലോക വനിതാ ദിനം : സമത്വമാണ് പ്രധാനം:ആശംസകള്
ഐക്യരാഷ്ട്ര സംഘടന നേതൃത്വത്തിൽ ലോക വനിതാ ദിനം ആചരിക്കാൻ ആരംഭിച്ചത് 1975 മുതൽക്കാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ വനിതാദിനസന്ദേശം “സ്ത്രീ ശാക്തീകരണം മാനവികതയുടെ ശാക്തീകരണത്തിന് ” എന്നതായിരുന്നു. തുല്യത, വികസനം, സമാധാനം എന്നിവ ലക്ഷ്യവുമായിരുന്നു.1975 അന്താരാഷ്ട്ര വനിതാ വർഷമായി (International Womens Year) നിശ്ചയിക്കുകയും മെക്സിക്കോ സിറ്റിയിൽ ആദ്യ ലോകവനിതാ സമ്മേളനം ചേരുകയും ചെയ്തു. ഓരോ വർഷവും വനിതാ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതും വ്യാപകമായ ജനകീയ ബോധവൽക്കരണത്തിന് സഹായകവുമായ ആശയങ്ങളും സന്ദേശങ്ങളും പ്രഖ്യാപിക്കാറുണ്ട്. 2025 ലെ സന്ദേശം 2025 ലെ ലോക വനിതാ ദിനത്തിൻ്റെ സന്ദേശം For ALL women and girls: Rights. Equality. Empowerment അവകാശങ്ങളും സമത്വവും ശാക്തീകരണവും എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എന്നതാണ്. ലിംഗസമത്വത്തിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക. (Accelarate action for Gender…
Read Moreവ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ : കൂടുതൽ അളവിൽ മെർക്കുറി
konnivartha.com: വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായുള്ള സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ‘ഓപ്പറേഷൻ സൗന്ദര്യ’ മൂന്നാം ഘട്ടം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസങ്ങളിലായി 101 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. മതിയായ ലൈസൻസുകളോ കോസ്മെറ്റിക്സ് റൂൾസ് 2020 നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമ്മിച്ച് വിതരണം നടത്തിയ 12 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ഗുണനിലവാരമില്ലാത്ത ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. 59 സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കയച്ചു. ഇവയുടെ പരിശോധനാഫലം വരുന്നതനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ശരീരത്തിന് ഹാനീകരമാകുന്ന അളവിൽ രാസവസ്തുക്കൾ…
Read Moreഎൻട്രി-ലെവൽ എൻഎബിഎച്ച് അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ആശുപത്രി
KONNIVARTHA.COM: ചരിത്രനേട്ടം സ്വന്തമാക്കി ദക്ഷിണ റെയിൽവേയുടെ മെഡിക്കൽ വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം പേട്ടയിലെ ഡിവിഷണൽ റെയിൽവേ ആശുപത്രി. അഭിമാനകരമായ എൻട്രി-ലെവൽ എൻഎബിഎച്ച് അംഗീകാരമാണ് ആശുപത്രിക്കു ലഭിച്ചത്. ഈ അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിവിഷണൽ റെയിൽവേ ആശുപത്രിയാണിത്. അക്രഡിറ്റേഷൻ പ്രക്രിയയുടെ ഭാഗമായി, അടിസ്ഥാനസൗകര്യങ്ങളിൽ കോർപ്പറേറ്റ് മേഖലയോടു കിടപിടിക്കുംവിധം ആശുപത്രി വളരെയധികം പുരോഗതി കൈവരിച്ചു. ജനറൽ സർജറി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, ഇഎൻടി, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, പീഡിയാട്രിക്സ്, ഡെന്റൽ സേവനങ്ങൾ എന്നിവയിലെ സ്പെഷ്യലിസ്റ്റുകൾ ഇപ്പോൾ ആശുപത്രിയിലുണ്ട്. കൂടാതെ, കാർഡിയോളജി, ന്യൂറോളജി, യൂറോളജി, ഗ്യാസ്ട്രോഎൻട്രോളജി, സൈക്യാട്രി, ഓർത്തോപീഡിക്സ്, ഡെർമറ്റോളജി, പൾമണോളജി, റേഡിയോളജി എന്നീ മേഖലകളിലെ വിസിറ്റിങ് കൺസൾട്ടന്റുമാരുമുണ്ട്. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ ആശുപത്രിയിൽ അൾട്രാ-സോണോഗ്രാം, എക്കോ കാർഡിയോഗ്രാഫി, ഡോപ്ലർ ഇമേജിംഗ് എന്നിവയുൾപ്പെടെയുള്ള നൂതന രോഗനിർണയ സേവനങ്ങളും ഇപ്പോഴുണ്ട്. പ്രധാനപ്പെട്ട എല്ലാ ശസ്ത്രക്രിയകളും സൂപ്പർ സ്പെഷ്യാലിറ്റി ശസ്ത്രക്രിയകളും മെഡിക്കൽ…
Read Moreകേരളത്തിന്റെ അഞ്ചാം ബജറ്റ്: ക്ഷേമ പെന്ഷന് കൂട്ടിയില്ല: ജനത്തിന് അധിക നികുതി ഭാരം
konnivartha.com:സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് ധനമന്ത്രി പറഞ്ഞുവെച്ചിട്ടും ക്ഷേമ പെന്ഷന് കൂട്ടിയില്ല. ഭൂനികുതി 50 ശതമാനം കൂട്ടി.കോടതി ഫീസും ഇലക്ട്രിക് വാഹന നികുതിയും കൂട്ടി. ധനകാര്യവകുപ്പ് മന്ത്രി തീര്ത്തും പരാജയം എന്ന് പറയാന് ആഗ്രഹിക്കുന്നു.പത്തനംതിട്ട കലഞ്ഞൂരില് ജനിച്ച മഹത് വ്യക്തി . പ്രവര്ത്തനം കൊല്ലം . കേരളത്തിന്റെ ധനകാര്യമന്ത്രി . ജനതയുടെ ക്ഷേമം ആണ് ആഗ്രഹിച്ചത് .തന്നത് നികുതിഭാരം . 15 വര്ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയിലും വന് വര്ധനവ്.ജനങ്ങളുടെ മുകളില് അമിത നികുതി ഭാരം കെട്ടിവെച്ച് ഖജനാവിലേക്ക് പണമെത്തിക്കാനുള്ള ധനമന്ത്രിയുടെ കെ.എന് ബാലഗോപാലിന്റെ അഞ്ചാം ബജറ്റ് എന്ന് മാത്രം വിശേഷിപ്പിക്കാം . തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ ക്ഷേമ പെന്ഷന് 100 രൂപയെങ്കിലും വര്ധിപ്പിക്കുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. ഒറ്റപൈസ പോലും കൂട്ടിയില്ല. നിലവില് 1600 രൂപയാണ് സംസ്ഥാനത്തെ ക്ഷേമ…
Read Moreജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പ്:ഒളിവിലായിരുന്ന മൂന്നാംപ്രതി അറസ്റ്റിൽ
ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ ഒന്നര വർഷമായി ഒളിവിൽ കഴിഞ്ഞ മൂന്നാം പ്രതി അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതി ഡി.ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സിന്ധു വി.നായർ (57) ആണ് അറസ്റ്റിലായത്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലാണ് ഇവർ പിടിയിലായത്.ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയേക്കും. തമിഴ്നാട് പോണ്ടിച്ചേരി അതിർത്തിയിലുള്ള കൊയിലപ്പാളയത്ത് ഫ്ലാറ്റിൽ യോഗാ പരിശീലക എന്ന രീതിയിൽ ഒറ്റയ്ക്കു കഴിയുകയായിരുന്നു ഇവർ.അറസ്റ്റ് ചെയ്ത ഇവരെ തമിഴ്നാട് വില്ലുപുരം ജില്ലയിലെ വാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.876 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. 100 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയെന്നാണ് വിവരം.കേസിൽ ഒന്നും രണ്ടും പ്രതികളായ ഡി.ഗോപാലകൃഷ്ണൻ നായർ, മകൻ ഗോവിന്ദ് ജി.നായർ എന്നിവർ 2024 ഫെബ്രുവരിയിൽ അറസ്റ്റിലായിരുന്നു. നാലാം പ്രതിയും ഗോവിന്ദിന്റെ ഭാര്യയുമായ ലക്ഷ്മി ലേഖകുമാർ ഇതുവരെ…
Read Moreകേരള സംസ്ഥാന ബജറ്റ് ഇന്ന്
സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ക്ഷേമ പെൻഷൻ വർധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12–ാം ശമ്പള പരിഷ്കരണ കമ്മിഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും . ക്ഷേമ പെൻഷനിൽ 100 രൂപ മുതൽ 200 രൂപയുടെ വരെ വർധനവ് ഉണ്ടായേക്കും . പെൻഷൻ തുക 1750 രൂപയാക്കണമെന്ന ശുപാർശ മുന്പ് തന്നെ ഉയര്ന്നിരുന്നു . വയനാട് പുനരധിവാസ പാക്കേജിനും ബജറ്റിൽ മുൻഗണന നല്കുമെന്ന് അറിയുന്നു . കേന്ദ്രം തഴഞ്ഞ പദ്ധതിയാണ് വയനാട് പാക്കേജ് .സർക്കാരിന്റെ കാലാവധി അടുത്ത വർഷം അവസാനിക്കുന്നതിനാൽ ഒരു വർഷം കൊണ്ടു പൂർത്തിയാക്കുന്ന പദ്ധതികളും ബജറ്റില് ഇടം പിടിച്ചേക്കും
Read More