വിശ്വഹിന്ദുപരിഷത്ത് മുൻ സംസ്ഥാന അദ്ധ്യക്ഷ കെ. രാജമ്മ (94) അന്തരിച്ചു

  konnivartha.com : വിശ്വ ഹിന്ദുപരിഷത്ത് മുൻ സംസ്ഥാന അദ്ധ്യക്ഷയും ദേശീയസമതി അംഗവും റിട്ട. ഡെപ്യൂട്ടി കളക്ടറുമായിരുന്ന കോന്നി വി.കോട്ടയം കൊല്ലൂത്തറയിൽ വീട്ടിൽ കെ. രാജമ്മ (94) അന്തരിച്ചു. സംസ് ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. പരേതനായ കെ. ശിവരാമൻനായരാണ് ഭർത്താവ്. മക്കൾ: അംബുജകുമാരി. കെ.ആർ (റിട്ട.പ്രൊഫസർ), രാജേന്ദ്രകുമാർ ഐഎഎസ് (മുൻ. ചീഫ്സെക്രട്ടറി പശ്ചിമബംഗാൾ). മരുമക്കൾ: കേശവദാസ് കെ (റിട്ട.എക്സിക്യൂട്ടീവ് എഞ്ചിനീയർ ടൈറ്റാനിയം തിരുവനന്തപുരം), അനിതാ കുമാരി വെൺമേലിൽ കോന്നി.

Read More

തിരിച്ചറിയൽരേഖ ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകന് റെയിൽവേ പൊലീസിന്‍റെ മർദ്ദനം

  കൊല്ലം: റെയിൽവേ യാത്രക്കാരനായ മാധ്യമപ്രവർത്തകനെ കൊല്ലം റെയിൽവേ പോലീസ് കൈയേറ്റം ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം കൊല്ലത്തു നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്യാനെത്തിയ വർത്തമാനം എഡിറ്ററെയാണ് ഐ ഡി കാർഡ്‌ ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കൈയേറ്റം ചെയ്തത്. സിവിൽ പോലീസ് ഉദ്യോഗസ്ഥരുടെയും സബ് ഇൻസ്‌പെകടറുടെയും നേതൃത്വത്തിലാണ് അസഭ്യവർഷവും തടഞ്ഞുവെച്ച് കൈയേറ്റവും നടന്നതെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ പറയുന്നു ‌. ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപെട്ടതു കാരണം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി ASAFALI VK EDITOR VARTHAMANAM DAILY KOZHIKODE 9447270661

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (11/04/2022 )

അവധിക്കാല പഠനക്ലാസ് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചിത്രരചന, ഓറിഗാമി, പ്രസംഗകല, ശാസ്ത്രീയ സംഗീതം, ഫോട്ടോഗ്രഫി, നൃത്തം, വയലിന്‍, തബല, ഗിറ്റാര്‍ എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് അവധിക്കാലത്ത്  പഠനക്ലാസ് നടത്തും. ഒരു കുട്ടിക്ക് അഞ്ച് വിഷയങ്ങളില്‍ പങ്കെടുക്കാം. രാവിലെ ഒന്‍പത് മുതല്‍ ഒന്നു വരെയാണ് ക്ലാസുകള്‍. ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുവരെ പ്രമുഖരുമായുളള സംവാദം, നാടന്‍പാട്ട്, മോട്ടിവേഷന്‍  ക്ലാസ്, കാക്കാരിശി നാടകം, നാടക പരിശീലനം എന്നിവയും ഉല്ലാസ പരിപാടികളും വിനോദയാത്രയും ഉണ്ടായിരിക്കും. അപേക്ഷാ ഫോറം പൂരിപ്പിച്ച് രജിസ്‌ട്രേഷന് അടൂര്‍ ഗവ. യുപിഎസിലോ സമീപത്തുളള ബിആര്‍സി ഓഫീസിലോ നല്‍കാം. ഏപ്രില്‍ 17  വരെ അപേക്ഷ സ്വീകരിക്കും. ഒരു മാസത്തെ ക്ലാസിന് 1500 രൂപയാണ് ഫീസ്. ഫോണ്‍ : 9645374919, 9400063953, 9447151132, 9497817585, 9495903296. സാധ്യതാ ലിസ്റ്റ് പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍  എല്‍.ഡി ക്ലര്‍ക്ക് തസ്തികയില്‍ (എസ്.ടി…

Read More

കുരിശിന്‍റെ വഴി : കോന്നി മുളന്തറ സെന്റ് മേരീസ്‌ മലങ്കര കത്തോലിക്ക ദേവാലയം

  konnivartha.com : നാല്പതാം വെള്ളിയാഴ്ചയോടനുബന്ധിച്ചു മുളന്തറ സെന്റ് മേരീസ്‌ മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ ആനകുത്തി കുരിശടിയിൽ നിന്നും മെഡിക്കൽ കോളേജ് കുരിശ്ടിയിലേക്ക് കുരിശിന്റെ വഴി നടത്തി. ഇടവക വികാരി റവ. ഫ. അഡ്വ. എ. ഡി. ജോസ് കളവിളയുടെ നേതൃത്വത്തിൽ നടത്തിയ പരിഹാര പ്രദിക്ഷണത്തിന്റെ സമാപനത്തിൽ റവ. ഫ. വർഗീസ് സമുവൽ അനുഗ്രഹ പ്രഭാഷണം നടത്തി.

Read More

കൊക്കാത്തോട് കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ചു

കൊക്കാത്തോട് കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ചു അരുവാപ്പുലം പഞ്ചായത്തിലെ രണ്ട് ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു. konnivartha.com  :അരുവാപ്പുലം പഞ്ചായത്തിലെ രണ്ട് ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.പഞ്ചായത്തിലെ 3 -4 വാർഡുകളിൽ കൂടി കടന്നു പോകുന്ന എസ് എൻ ഡി പി ജംഗ്ഷൻ -കോട്ടാംപാറ റോഡിനു 30 ലക്ഷവും 7-)0വാർഡിലൂടെ കടന്നു പോകുന്ന മുതുപേഴുങ്കൽ കൊട്ടാരത്തറ റോഡിനു 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പ്രവർത്തിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തി അനുവദിച്ചത്. സംസ്‌ഥാന ബജറ്റിൽ കൊക്കാത്തോട് കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ചു കരാർ നൽകിയിരുന്നു.തദ്ദേശ സ്വയം ഭരണ വകുപ്പിനാണ് നിർമാണ ചുമതല.പ്രവർത്തികൾ…

Read More

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 50 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(22.03.2022)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 50 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(22.03.2022) പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 22.03.2022 ജില്ലയില്‍ ഇതുവരെ ആകെ 265854 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 25 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263408 ആണ്. പത്തനംതിട്ട ജില്ലക്കാരായ 176 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 173 പേര്‍ ജില്ലയിലും, മൂന്നു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1311 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Read More

പത്തനംതിട്ട ജില്ലയില്‍ വില്ലേജ് ഓഫീസ് മുതല്‍ കളക്റ്ററേറ്റ് വരെ സ്മാര്‍ട്ട് ആക്കും: മന്ത്രി കെ. രാജന്‍ കോന്നി സ്മാര്‍ട്ടായാല്‍ പാവങ്ങള്‍ക്ക് ഏറെ നന്ദി

    ജില്ലയില്‍ വില്ലേജ് ഓഫീസ് മുതല്‍ കളക്ടറേറ്റ് വരെ രണ്ടു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ആക്കാനുള്ള ശ്രമത്തിലാണെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായ വിതരണപ്രഖ്യാപനം ഉദ്ഘാടനം ചെയ്തു കലഞ്ഞൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് കോടിയില്‍ അധികം തുക ഇതിനായി സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്. പ്രളയദുരന്തം ഉണ്ടായപ്പോള്‍ തന്നെ ഒക്ടോബര്‍ 29ന് ക്യാബിനറ്റ് ചേരുകയും പതിനായിരം മുതല്‍ നാല് ലക്ഷം രൂപവരെ സഹായം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. അത് സര്‍ക്കാരിന് അഭിമാനനിമിഷമാണ്. ജില്ലയെ മുഴുവനായി സ്മാര്‍ട്ട് ആക്കാന്‍ ശ്രമിക്കുകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ. നിരവധി ആളുകളുടെ രേഖകള്‍ പ്രളയം പോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ കാരണം നഷ്ടമായിട്ടുണ്ട്. അങ്ങനെ ഒരു അവസ്ഥ ഇനി ഉണ്ടാവാതിരിക്കാന്‍ ആണ് സ്മാര്‍ട്ട് ആക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥ പലരീതിയില്‍…

Read More

ഹോട്ട് സ്‌പോട്ട് പട്ടികയില്‍ പുതിയ വില്ലേജുകളെ ഉള്‍പ്പെടുത്തും;അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും: മന്ത്രി എ.കെ. ശശീന്ദ്രന്‍

  ജില്ലയില്‍ ലഭിക്കുവാനുള്ള 7000 പട്ടയങ്ങളുടെ നിയമ തടസങ്ങള്‍ നീക്കി അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   നിയമപരമായ തടസങ്ങള്‍ മൂലം ജില്ലയിലെ ഏഴായിരം പേര്‍ക്ക് പട്ടയം ലഭിക്കുന്ന പദ്ധതി തളര്‍ന്നു കിടക്കുകയാണ്. ഇതു പുനരുജ്ജീവിപ്പിച്ച് നിയമപരമായ തടസങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വന്യമൃഗങ്ങള്‍ കൃഷി നാശനഷ്ടം വരുത്തുന്ന കര്‍ഷകര്‍ക്കുള്ള കുടിശിക ഉള്‍പ്പടെയുള്ള നഷ്ടപരിഹാരത്തുക ഏപ്രില്‍ അവസാനത്തോടെ കൊടുത്തു തീര്‍ക്കും. ജില്ലയിലെ വിവിധ ടൂറിസം വികസന സാധ്യതകളേക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ സംസ്ഥാന ടൂറിസം വകുപ്പിന്റേയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പരിഗണനയില്‍ കൊണ്ടുവരും. ഇതിനായി എംഎല്‍എമാരെ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. സര്‍ക്കാര്‍ പരാതി പരിഹാര സെല്‍ പോലെയുള്ള…

Read More

ഈ പൂമുഖം ഒന്നര നൂറ്റാണ്ടിന്‍റെ പ്രൗഢ പാരമ്പര്യ കഥ പറയുന്നു

  KONNIVARTHA.COM : സാമൂഹ്യ പരിഷ്കർത്താവായ മന്നത്ത് പത്മനാഭന്റെ സ്മരണയിലാണ് തട്ടയിൽ കല്ലൂഴത്തിൽ തറവാട് . 1104 ധനു ഒന്നിന് മന്നത്ത്‌ പദ്മനാഭന്റെ സാന്നിദ്ധ്യത്തിൽ തട്ടയിലെ ഇടയിരേത്ത്‌ , കല്ലു ഴത്തിൽ തറവാടുകളിൽ നടന്ന നായർ കരപ്രമാണിമാരുടെ യോഗത്തിലാണ് കരയോഗ പ്രസ്ഥാനവും പിടിയരി പ്രസ്ഥാനവും വിളംബരം ചെയ്തത്‌. ഒന്നും രണ്ടും നമ്പർ നായർ കരയോഗങ്ങൾ തട്ടയിലുണ്ടായതും അങ്ങനെയാണ് .കല്ലുഴത്തിൽ തറവാടിന്റെ നാലുകെട്ട്‌ പൂമുഖം ഒന്നര നൂറ്റാണ്ടിന്റെ പ്രൗഢപാരമ്പര്യം കാത്തുസൂക്ഷിച്ച്‌ ഇന്നും അതേപടി നിലനിൽക്കുന്നു     ചലച്ചിത്രതാരം മോഹൻലാലിന്റെ മുത്തച്ഛൻ മാടപ്പാടത്ത്‌ രാമൻ നായരും മോഹൻലാലിന്റെ മുത്തശ്ശി ഗൗരിയമ്മയും ഏറെക്കാലം താമസിച്ചിട്ടുണ്ട്‌ ഈ വീട്ടിൽ പന്തളം തെക്കേക്കര (തട്ട) യിലെ പ്രവർത്തിയാറായിരുന്നു പതിറ്റാണ്ടുകൾക്ക്‌ മുൻപ്‌ മാടപ്പാടത്ത്‌ രാമൻ നായർ. ഇലന്തൂർ സ്വദേശിയായ അദ്ദേഹത്തിന് ഗതാഗത സൗകര്യം കുറവായ അക്കാലത്ത് അവിടെനിന്ന് പന്തളം തെക്കേക്കരയിലേക്ക്‌ പോയിവരിക ബുദ്ധിമുട്ടായിരുന്നു.കുടുംബസുഹൃത്തിന്റെ വീടായ…

Read More