konnivartha.com/ പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ നാലാമത് പുരസ്കാരം നടൻ ലാലു അലക്സിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും , പത്തനംതിട്ട ജില്ലാ കൺവീനർ പി. സക്കീർ ശാന്തിയും, ജില്ലാ രക്ഷാധികാരി സുനീൽ മാമ്മൻ കെട്ടുപ്പള്ളിലും അറിയിച്ചു. സിനിമയുടെ വിവിധ മേഖലകളിൽ ലാലു അലക്സ് നൽകിയ മികച്ച സാന്നിദ്ധ്യമാണ് ലാലു അലക്സിനെ അവാർഡിനായി പരിഗണിച്ചത്. സ്വഭാവവേഷങ്ങൾ , ഹാസ്യ – വില്ലൻ കഥാപാത്രങ്ങൾ , നായകൻ എന്നിവയുൾപ്പെടെ മലയാളം , തമിഴ് ഭാഷകളിലായി 250 ൽഅധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. പിറവത്ത് ചാണ്ടിയുടെയും അന്നമ്മയുടെയും രണ്ടാമത്തെ മകനായി 1954 നവംബർ 30ന് അദ്ദേഹം ജനിച്ചു. 1986ൽ ബെറ്റിയെ വിവാഹം കഴിച്ചു. ബെൻ ലാലു അലക്സ്…
Read Moreവിഭാഗം: Featured
“ഭൂപി In Ivani Island” പുസ്കതക പ്രകാശനം ആഗസ്റ്റ് 25 ന്
konnivartha.com : പയ്യന്നൂര് സ്വദേശിയും ദൃശ്യമാധ്യമപ്രവര്ത്തനുമായ ടിവി സജിത് രചിച്ച “ഭൂപി In Ivani Island “എന്ന ഫാന്റസി ബാലനോവലിന്റെ പ്രകാശനം വിഖ്യാത നോവലിസ്റ്റ് സി. വി ബാലകൃഷ്ണന് നിര്വ്വഹിക്കും . കാസറഗോഡ് കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടല് ഓഡിറ്റോറിയത്തില് വച്ച് ആഗസ്റ്റ് 25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പുസ്തകപ്രകാശനചടങ്ങില് എഴുത്തുകാരനും അധ്യാപകനുമായ പ്രാപ്പോയില് നാരായണന് പുസ്തകം ഏറ്റുവാങ്ങും . കൈരളി ബുക്സ് എഡിറ്റര് സുകുമാരന് പെരിയച്ചൂര് പുസ്തകപരിചയം നടത്തും. ടിവി സജിത്തിന്റെ ആദ്യപുസ്തകമായ “ഭൂമി പിളരുംപോലെ” 2021 ല് പ്രസിദ്ധീകരിച്ചിരുന്നു . നിരവധി പുരസ്കാരങ്ങള് നേടി നാലുപതിപ്പുകളിലായിറങ്ങിയ ആ ചെറുകഥാസമാഹരത്തിന് വായനക്കാര് നല്കിയ പ്രോത്സാഹനമാണ് പുതിയ പുസ്തകത്തിനുള്ള പ്രചോദനം എന്ന് ടിവി സജിത് പറഞ്ഞു . ആറടിസ്പന്ദനം, മെന്സസ് ഡേ, അതിജീവനാനന്തരം തുടങ്ങിയ ശ്രദ്ധേയമായ കഥകള് മാസികകളില് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെ പുസ്തകത്തിന്റെ കവര്…
Read Moreമെഡിക്കൽ കോളജിൽ താത്കാലിക സ്റ്റാഫ് നഴ്സ് നിയമനം
konnivartha.com: കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് (13 ഒഴിവ്) തസ്തികയിലേക്ക് ജനറൽ നഴ്സിങ് മിഡൈ്വഫറി അല്ലെങ്കിൽ ബി എസ് സി നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. 18നും 41 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. 17,000 രൂപ പ്രതിമാസ വേതനം. ഉദ്യോഗാർഥികൾ [email protected] എന്ന ഇ-മെയിലിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ നൽകണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 22 വൈകുന്നേരം അഞ്ച് മണി. ഇന്റർവ്യൂ ആഗസ്റ്റ് 23ന് രാവിലെ 11 മണി മുതൽ കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും.
Read Moreകോന്നി മെഡിക്കല് കോളേജില് ഒഴിവുകള്
വാക്ക് ഇന് ഇന്റര്വ്യൂ konnivartha.com : കോന്നി സര്ക്കാര് മെഡിക്കല് കോളേജില് കരാര് വ്യവസ്ഥയില് ദന്തല് വിഭാഗത്തില് ജൂനിയര് റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന് ഇന്റര്വ്യൂ ആഗസ്റ്റ് 25 ന് രാവിലെ 10.30ന് കോന്നി സര്ക്കാര് മെഡിക്കല് കോളേജില് നടത്തുന്നു. താല്പര്യമുള്ള ബിഡിഎസ് ബിരുദധാരികള് അവരുടെ ഡിഗ്രി സര്ട്ടിഫിക്കറ്റ്, ദന്തല് കൗണ്സില് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ്, മാര്ക്ക് ലിസ്റ്റ്, തിരിച്ചറിയല് രേഖകള്, മറ്റ് രേഖകള് എന്നിവയുടെ അസലും, പകര്പ്പും സഹിതം വാക്ക് ഇന് ഇന്റര്വ്യൂ വിന് ഹാജരാകണം. രജിസ്ട്രേഷന് അന്നേ ദിവസം രാവിലെ ഒന്പത് മുതല് 10 വരെ മാത്രം. പ്രവര്ത്തി പരിചയമുള്ളവര്ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്ക്കും മുന്ഗണന.ഫോണ്:0468 2344523,2344803 (പിഎന്പി 2960/23) വാക്ക് ഇന് ഇന്റര്വ്യൂ konnivartha.com: കോന്നി സര്ക്കാര് മെഡിക്കല് കോളേജില് കരാര് വ്യവസ്ഥയില് ജൂനിയര് റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന് ഇന്റര്വ്യൂ ആഗസ്റ്റ്…
Read Moreചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന് രാവിലെ
ചന്ദ്രയാൻ മൂന്നിന്റെ അവസാന ഭ്രമണപഥം താഴ്ത്തൽ ഇന്ന് രാവിലെ 8.30ന്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കാനാണ് ലക്ഷ്യം.വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കും. നിലവിൽ ചന്ദ്രയാൻ -3 ചന്ദ്രനിൽ നിന്ന് 177 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ്. ഏറെ നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നാളെയാണ് ജൂലൈ 14നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ കുതിച്ചത്. 2019 ൽ ചന്ദ്രയാൻ 2 ദൗത്യം സോഫ്റ്റ് ലാൻഡിംഗ് സമയത്ത് വെല്ലുവിളികൾ നേരിട്ടതിന് ശേഷമുള്ള ഐ എസ് ആർ ഒയുടെ രണ്ടാമത്തെ ശ്രമമാണിത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒരിക്കൽ കൂടെ പരിശോധിച്ചതിന് ശേഷമാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. 2019ൽ വിക്ഷേപിച്ച ചന്ദ്രയാൻ 2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി എത്തിയെങ്കിലും റോവറിൽ നിന്ന് ലാൻഡർ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ചാന്ദ്ര രഹസ്യം തേടിയുള്ള…
Read Moreകോന്നി ശ്രീ ചിത്തിര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
konnivartha.com : ശ്രീ ചിത്തിര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ക്ലബ്ബ് അങ്കണത്തിൽ പതാക ഉയർത്തി ക്ലബ്ബ് പ്രസിഡന്റിന്റെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് സ്വാഗതം ആശംസിച്ചു. റെജി ജോർജ്, അശ്വിൻ , നിതീഷ് ,രതീഷ് ,സതീഷ്, പ്രജിത തുടങ്ങിയവർ സംസാരിച്ചു
Read Moreഉപേക്ഷിക്കപ്പെട്ട രോഗികള്ക്ക് അഭയമൊരുക്കി മഹാത്മ ജനസേവനകേന്ദ്രം
konnivartha.com / അടൂര് : പരിചരിക്കുവാനോ, സഹായിക്കുവാനോ ആരുമില്ലാതെ ആശുപത്രിക്കിടക്കയില് ഉറ്റവരും ഉടയവരുമാല് ഉപേക്ഷിക്കപ്പെട്ട രാജന് (75), ഗോപാലകൃഷ്ണന് (38) എന്നിവരെ അടൂര് ജനറല് ആശുപത്രി സൂപ്രണ്ട് ഡോ: മണികണ്ഠന്, ആര്.എം.ഒ ഡോ: സാന്വി സോമന് എന്നിവരുടെ ശുപാര്ശപ്രകാരം അടൂര് മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു. പന്നിവിഴ സ്വദേശിയായ രാജന് സ്വന്തം വീടോ മറ്റ് സൗകര്യങ്ങളോ ഇല്ല. റവന്യൂടവറിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ഇദ്ദേഹം അന്തിയുറങ്ങിയിരുന്നത്. രോഗാതുരനായതോടെ ആശുപത്രിയില് ആരുടെയൊക്കെയോ സഹായത്താല് എത്തിച്ചേരുകയായിരുന്നു. തൊടുപുഴ സ്വദേശിയായ ഗോപാലകൃഷ്ണനെ മകന് ഗോപകുമാറാണ് ആശുപത്രിയില് എത്തിച്ച് ഉപേക്ഷിച്ചതെന്ന് പറയുന്നു. ഓര്മ്മക്കുറവും, സംസാര വൈകല്യവും നിമിത്തം ഇയാളെക്കുറിച്ച് കൂടുതല് വിവരങ്ങള് ലഭിച്ചിട്ടില്ല. മഹാത്മ ജനസേവനകേന്ദ്രം ട്രഷറര് മഞ്ജുഷ വിനോദ്, ട്രസ്റ്റി നിഖില്. ഡി, സൂപ്രണ്ട് പ്രീത ജോണ്, കെയര്ടേക്കര് വിനോദ്. ആര് എന്നിവര് സ്ഥലത്തെത്തിയാണ് ഇവരെ ഏറ്റെടുത്തത്. ഇവരെക്കുറിച്ച് കൂടുതല് വിവരങ്ങള് നല്കുവാന് കഴിയുന്നവര് അടൂര്…
Read Moreഹോക്കി: ഏഷ്യന് ചാമ്പ്യന്സ് ട്രോഫി ഇന്ത്യയ്ക്ക്
konnivartha.com: ഏഷ്യന് ചാമ്പ്യന്സ് ട്രോഫി ഹോക്കിയില് ജേതാക്കളായി ഇന്ത്യ.മലേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. മൂന്നിനെതിരേ നാല് ഗോളുകള്ക്കാണ് ഇന്ത്യന് ടീമിന്റെ വിജയം. ഏഷ്യന് ചാമ്പ്യന്സ് ട്രോഫിയിലെ ഇന്ത്യയുടെ നാലാം കിരീടമാണിത്.ജുഗ്രാജ് സിങ്ങാണ് ഇന്ത്യയ്ക്ക് ലീഡ് നേടി തന്നത് . 4-3 ന് വിജയിച്ച് ഇന്ത്യ ഏഷ്യന് ചാമ്പ്യന്സ് ട്രോഫി സ്വന്തമാക്കി
Read Moreകിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി
konnivartha.com: ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ടൂറിസം മാർക്കറ്റിംഗ് /ഹോട്ടൽ -ഹോസ്പിറ്റാലിറ്റി വിഷയങ്ങളിൽ കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ഒഴിവുകളുണ്ട്. ടൂറിസം മാർക്കറ്റിംഗിൽ തിരുവനന്തപുരത്തും തലശ്ശേരിയിലും ഓരോ ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം)/എം.ടി.ടി.എം യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹോട്ടൽ-ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ തിരുവനന്തപുരം, എറണാകുളം/മലയാറ്റൂർ, തലശ്ശേരി എന്നിവിടങ്ങളിൽ ഓരോ ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ് ബിരുദം, (NCHMCT) /യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 01.01.2023ന് 50 കഴിയാൻ പാടില്ല. പ്രതിമാസ വേതനം 24,00 രൂപ. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ഓഗസ്റ്റ്…
Read Moreഇന്ത്യക്കാര് നൈജര് വിടണം: വിദേശകാര്യ മന്ത്രാലയം
konnivartha.com: സംഘർഷം രൂക്ഷമായതോടെ നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഒഴിയണമെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം.നൈജറിലെ സ്ഥിതിഗതികൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.നിലവിലെ സാഹചര്യത്തിൽ നൈജറിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടണം.വ്യോമഗതാഗതം നിലവിൽ നിലച്ചു. അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർ ആവശ്യമായ മുൻകരുതലുകളെടുക്കണം, ആവശ്യമായ സുരക്ഷ ഉറപ്പു വരുത്തണം’- വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. Niger Crisis: India asks citizens to leave African country ‘as soon as possible’ india’s Ministry of External Affairs (MEA) on Thursday urged Indian nationals to leave Niger, following a military coup that deposed the democratically elected president, Mohamed Bazoum.“The Government of India is…
Read More