പത്താമുദയ മഹോത്സവം : കല്ലേലി കാവില്‍ ആദിത്യ പൊങ്കാലയും ദ്രാവിഡ കലകളും കൊട്ടികയറും

  പത്തനംതിട്ട : 999 മലകള്‍ക്ക് മൂല സ്ഥാനം കല്‍പ്പിച്ചിരിക്കുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂല സ്ഥാനം ) പത്താമുദയ മഹോത്സവം ഏപ്രില്‍ 23 നു ആദിദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആത്മാവിഷ്കാരമായി കല്ലേലി അപ്പൂപ്പന്‍റെ ജന്മ ദിനമായി ആഘോഷിക്കുന്നു .   ഏപ്രില്‍ 14 നു തുടക്കം കുറിച്ച ഉത്സവ ദിനം പത്ത് നാള്‍ നീണ്ടു നില്‍ക്കും . ആചാരം കൊണ്ടും പഴമ കൊണ്ടും പ്രകൃതി സംരക്ഷണ പൂജകള്‍ ഒരുക്കുന്ന ഏക കാവാണ്‌ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .   ഒന്‍പതാം തിരു ഉത്സവ ദിനമായ ഏപ്രില്‍ 22 നു രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ കാവ് ആചാര പ്രകാരം താംബൂല സമര്‍പ്പണം 999 മലക്കൊടി ദര്‍ശനം , നാണയപ്പറ ,മഞ്ഞള്‍പ്പറ , നെല്‍പ്പറ ,അന്‍പൊലി…

Read More

മാനിട്ടോബ മലയാളി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

    konnivartha.com : മാനിട്ടോബ: മാനിട്ടോബ മലയാളി അസോസിയേഷൻ 2022 -2024 കാലയളവിലേയ്ക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. ഷീനാ ജോസ് പ്രസിഡൻ്റും, ജെഫി ജോയ്‌സ് സെക്രട്ടറിയും ആയ 15 അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്. സന്തോഷ് തോമസ് ( ട്രഷറർ ), ജോണി സ്റ്റീഫൻ ( കമ്മ്യൂണിക്കേഷൻ ), നിർമൽ ശശിധരൻ (ഫണ്ട് റൈസിംഗ്), ജയകൃഷ്ണൻ ജയചന്ദ്രൻ (ചാരിറ്റി & കമ്മ്യൂണിറ്റി ), രാഹുൽ രാജ് പണ്ടാരത്തിൽ ( മെമ്പർഷിപ് കോഓർഡിനേറ്റർ), മനീഷാ ജോസ് (കൾച്ചറൽ കോഓർഡിനേറ്റർ), തരുൺ ടി ജോർജ് (ഇവൻറ് കോഓർഡിനേറ്റർ), നിബു ജോസ് (എക്സിക്യുട്ടീവ് കമ്മറ്റി അംഗം), സിജോ ജോസഫ് (മുൻ പ്രസിഡന്റ് ), കൂടാതെ യൂവജന പ്രതിനിധികളായി ആദിത്യ വിഷ്ണു , ദിവ്യ ഓലിക്കൽ , ശ്രേയ വിനോദ് , ഗ്ലോറിയാ ജെയ്സൺ എന്നിവരെയും തിരഞ്ഞെടുത്തു. മാനിട്ടോബ മലയാളി അസോസിയേഷൻ മലയാളികൾക്കിടയിൽ…

Read More

ഊരാളി അപ്പൂപ്പന്റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവിൽ ഭദ്ര ദീപം തെളിയിച്ചു

  കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവത്തിന് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ ഭദ്ര ദീപം തെളിയിച്ചു.കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്ത കുമാർ അധ്യക്ഷത വഹിച്ചു. ഏപ്രിൽ 23 വരെ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനത്തോടെ പത്തു ദിന മഹോത്സവം നടക്കും. കാവ് ഉണർത്തൽ, മല ഉണർത്തൽ താംബൂല സമർപ്പണം തൃപ്പടി പൂജ തിരുമുന്നിൽ പറയിടീൽ പത്താമുദയ മഹോത്സവത്തിന് ആരംഭംകുറിച്ച് മലയ്ക്ക് കരിക്ക് പടേനി,മലക്കൊടി എഴുന്നള്ളത്ത് വാനര ഊട്ട് മീനൂട്ട് പ്രഭാത നമസ്കാരം സമൂഹ സദ്യ,കൗള ഗണപതി പൂജ, ഹരി നാരായണ പൂജ, ഊട്ട് പൂജ, ദീപാരാധന ദീപ കാഴ്ച ചെണ്ട മേളം ചരിത്ര പുരാതനമായ കുംഭ പാട്ട് എന്നിവ നടന്നു. ഇന്ന് രാവിലെ വിഷുക്കണി ദർശനം വിഷു കൈനീട്ടത്തോടെ…

Read More

മാനസിക പ്രയാസങ്ങളില്‍ വില്ലന്‍ . താരന്‍’ മാറ്റാം, അടുക്കളയില്‍ നിന്നു തന്നെ

മാനസിക പ്രയാസങ്ങളില്‍ വില്ലന്‍ . താരന്‍’ മാറ്റാം, അടുക്കളയില്‍ നിന്നു തന്നെ താരന്‍ മാറാന്‍ ചില എളുപ്പവഴികള്‍. ഇക്കാലത്ത് സ്ത്രീ-പുരുഷന്‍മാര്‍ ഒരു പോലെ നേരിടുന്ന പ്രശ്നമാണ്‌ താരന്‍. താരന്‍ മൂലം മുടി കൊഴിച്ചില്‍ മാത്രമല്ല, തലയില്‍ ചൊറിച്ചിലിനും പലവിധ ചര്‍മരോഗങ്ങളും ഉണ്ടാകും. താരന്‍ അധികമായാല്‍ പുരികത്തിലെ രോമങ്ങള്‍ വരെ കൊഴിഞ്ഞു പോകുന്ന അവസ്ഥയുമുണ്ടാകും. താരന്‍ കളയാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുണ്ട് അവ പരിചയപ്പെടാം. പ്രശസ്ത ചര്‍മ്മ -സൌന്ദര്യ വിദക്ത കോട്ടയം  ശില്പ ബ്യൂട്ടി സ്പോട്ട് ഉടമ ഓമന സാം സംസാരിക്കുന്നു .    

Read More

ആകാശവാണി പത്തനംതിട്ട: എഫ്.എം റേഡിയോ പ്രക്ഷേപണം ഉടന്‍

  KONNI VARTHA.COM : പത്തനംതിട്ടയില്‍ നിന്നും ആദ്യമായി ആകാശവാണി എഫ് എം റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു . പുതിയ എഫ്.എം റേഡിയോ സ്‌റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍. ഈ മാസം അവസാനത്തോടെ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കും. ദൂരദര്‍ശന്‍ റിലേ സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന ഓമല്ലൂര്‍ പഞ്ചായത്തിലെ മണ്ണാറമലയിലെ കെട്ടിടത്തിലാണ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.     കഴിഞ്ഞ ഒകേ്ടാബറില്‍ ഇത്തരത്തിലുള്ള ഇന്ത്യയിലെ എല്ലാ റേഡിയോ സ്‌റ്റേഷനുകളും ദൂരദര്‍ശന്‍ റിലേ സ്‌റ്റേഷനുകളും നിര്‍ത്തുവാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനമെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ആന്റോ ആന്റണി എം.പി പത്തനംതിട്ട റിലേ സ്‌റ്റേഷനില്‍ പുതിയ എഫ്.എം സ്‌റ്റേഷന്‍ അനുവദിക്കണമെന്ന് കേന്ദ്ര ഗവണ്മെന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.   ഇതിന്റെ ഫലമായി പുതിയ എഫ്.എം സ്‌റ്റേഷനായി പത്തനംതിട്ട തീരുമാനിക്കുകയാണ് ഉണ്ടായത്. കെട്ടിട പുനരുദ്ധാരണം പൂര്‍ത്തിയായി. എഫ്.എം ഫ്രീക്വന്‍സി അനുവദിച്ചു. ഇലട്രിക്കല്‍  ജോലികള്‍ പൂര്‍ത്തീകരിച്ച്…

Read More

കേരളത്തില്‍ നിന്നും കുരുത്തോല ( ഇളം തെങ്ങോലകൾ ) കയറ്റുമതി ചെയ്തു തുടങ്ങി

KONNI VARTHA.COM : 2022 ഏപ്രിൽ ആറിന് യുകെ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലേയ്ക്ക് കൊച്ചിയിൽ നിന്നും കുരുത്തോല കയറ്റുമതി ചെയ്തു. ക്രൈസ്തവ ദേവാലയങ്ങളിൽ  ഓശാന ഞായറാഴ്ച അനുഷ്ഠാനങ്ങൾക്ക് പരമ്പരാഗതമായി കുരുത്തോല ( ഇളം തെങ്ങോലകൾ ) ഉപയോഗിച്ചുവരുന്നു. ഈസ്റ്ററിന് മുൻപുള്ള ഞായറാഴ്ചയാണ് ഓശാന ഞായർ ആയി ആചരിക്കുന്നത്.   യൂറോപ്യൻ യൂണിയൻ, യുകെ എന്നിവിടങ്ങളിലെ 40 ഓളം രാജ്യങ്ങൾ, ദേവാലയങ്ങൾ എന്നിവയ്ക്ക് ആവശ്യമായ കുരുത്തോല കൊറിയർ മുഖാന്തിരമാണ് അയച്ചത്.263 കിലോഗ്രാം കുരുത്തോലയാണ് ഇങ്ങനെ കയറ്റി അയച്ചത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അപ്പേഡ (അഗ്രികള്‍ച്ചല്‍ പ്രൊസ്സസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റി-APEDA) യാണ്  തൃശ്ശൂരിലുള്ള M/s. ഗീക്കെ ഇന്റർനാഷണൽ എന്ന അംഗീകൃത സ്ഥാപനം വഴി ഈ പ്രത്യേക ഉൽപ്പന്നത്തിന്റെ കയറ്റുമതി സാധ്യമാക്കിയത്. “പ്രാദേശിക ഉത്പന്നങ്ങളെ ആഗോളതലത്തിൽ എത്തിക്കുക” എന്നതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് ഈ പരമ്പരാഗത…

Read More

കോന്നി വകയാർ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ ഓശാന പെരുന്നാൾ ശുശ്രുഷ നടന്നു

  KONNI VARTHA.COM : കോന്നി വകയാര്‍    സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഓശാന പെരുന്നാൾ ശുശ്രുഷയ്ക്ക്  ഫാ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ, ഫാ. അനീഷ് കെ സാം, ഫാ.റ്റി ബിൻ ജോൺ എന്നിവർ നേതൃത്വം നല്കി. ഹാശ ആഴ്ച ശുശ്രുഷ സമയക്രമം തിങ്കൾ മുതൽ ബുധൻ വരെ രാത്രിനമസ്കാരം 5am പ്രഭാതനമസ്കാരം 7.30am ഉച്ചനമസ്കാരം 12pm, സന്ധ്യനമസ്കാരം 5:30pm.(എല്ലാ ദിവസവും ) വ്യാഴം പെസഹ കുർബാന 3am. ദു:ഖവെള്ളി ശുശ്രുഷ 8am ദു:ഖശനി കുർബാന 7:30am ഈസ്റ്റെർ കുർബാന2.30am ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് ഇടവകവികാരി Rev. Fr. ജോൺസൺ കല്ലിട്ടതിൽ, Asst. വികാരി Rev. Fr. Tibin John, ഇടവക പട്ടക്കാരൻ Rev. Fr. അനീഷ് കെ സാം എന്നിവർ നേതൃത്വം നൽകും.

Read More

കോന്നി വി. കോട്ടയം കേന്ദ്രമാക്കി പടയണി കലാകളരി ആരംഭിക്കുന്നു

  KONNI VARTHA.COM : പത്തനംതിട്ട കോന്നി വി. കോട്ടയം മാളികപ്പുറത്ത് ഭഗവതി ക്ഷേത്രം കേന്ദ്രമാക്കി പടയണി കലാകളരി ആരംഭിക്കുന്നു .   നാരങ്ങാനം പൈതൃക കലാകളരിയുടെ സഹകരണത്തോടെ 2022 ഏപ്രിൽ 15 (വിഷു) ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കളരിയിലേക്ക് പടയണിയെക്കുറിച്ച് കൂടുതൽ അറിയുവാനും പടയണി പഠിക്കുവാനും താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു . വിശദ വിവരങ്ങള്‍ക്ക്  :9846914048,9495542632,9497106380

Read More

തപസ്: രണ്ടാം വാർഷികവും കുടുംബയോഗവും ആഘോഷിച്ചു

  KONNI VARTHA.COM : സൈനിക സേവനത്തോടൊപ്പം നാടിന്റെ ഉന്നമനവും ലക്ഷ്യം ആക്കി ഒരേ മനസ്സോടെ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് എന്ന തപസിന്റെ രണ്ടാം വാർഷികം കുടുംബയോഗത്തോടെ ആഘോഷിച്ചു.   പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രിയിൽ നടത്തിയ രക്തദാന ക്യാമ്പോടെ ആണ് വാർഷികാഘോഷത്തിന് തുടക്കം കുറിച്ചത്.. സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിൽ ഉൽഘാടനം ചെയ്ത യോഗത്തിൽ തപസ് പ്രസിഡന്റ്‌ രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു.തപസ് സെക്രട്ടറി നിതിൻ രാജ് സ്വാഗതംപറഞ്ഞു .   പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, അസിസ്റ്റന്റ് സൈനിക വെൽഫയർ ഓഫീസർ ജയപ്രകാശ്, സാമൂഹിക പ്രവർത്തകൻ വാവ സുരേഷ്, ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർപ്രവീൺ പരമേശ്വരൻ (താടിക്കാരൻ), സംവിധായകൻ അനിൽ കുമ്പഴ, സിനിമ താരം ശബരി ബോസ്സ് എന്നിവർ സംസാരിച്ചു .   ജില്ലയിലെ…

Read More

  മലയാള ജനപ്രിയ വാരിക  മംഗളം  പ്രസിദ്ധീകരണം നിര്‍ത്തി

മലയാളിയുടെ വായനാശീലത്തിന് പുത്തന്‍ രുചിഭേദങ്ങള്‍ സമ്മാനിച്ച മംഗളം വാരിക ഓര്‍മയാകുന്നു. 1969 ല്‍ കോട്ടയത്ത്‌ നിന്നും മംഗളം വര്‍ഗീസ് എന്ന അതുല്യ പ്രതിഭാശാലി ആരംഭിച്ച ഈ വാരിക ഒരു കാലത്ത് ഇന്ത്യയില്‍ ഏറ്റവും പ്രചാരമുളള വാരികയായിരുന്നു. 1985 ല്‍ 17 ലക്ഷം കോപ്പികളോടെ ഏഷ്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരിക എന്ന റിക്കോര്‍ഡ് . ഈ റിക്കാര്‍ഡ് ഭേദിക്കാന്‍ ഇന്നേവരെ ഒരു വാരികക്കും കഴിഞ്ഞിട്ടില്ല. നൂറുക്കണക്കിന് ജനപ്രിയ നോവലുകളാണ് മംഗളത്തിലൂടെ വെളിച്ചം കണ്ടത്. സാധാരണ മനുഷ്യരുടെ വായനാശീലത്തെ ഇത്ര കണ്ട് സ്വാധീനിച്ച വാരികകള്‍ ഇന്ത്യയില്‍ അധികമില്ല.ഒരു വാരിക എന്ന നിലയില്‍ മഹത്താ സാമൂഹിക പ്രവര്‍ത്തനങ്ങളാണ് മംഗളം നടത്തിയിരുന്നത്. സാധാണക്കാരായ ജനലക്ഷങ്ങളില്‍ വായനാശീലം വളര്‍ത്തുന്നതില്‍ മംഗളം വാരിക വഹിച്ച പങ്ക് ചരിത്രപരമാണ്.സ്ത്രീധനമില്ലാത്ത സമൂഹവിവാഹം, വായനക്കാരുടെ ക്യാന്‍സര്‍ വാര്‍ഡ്, ഭവനരഹിതര്‍ക്ക് വീടുകള്‍ എന്നിങ്ങനെ ഒട്ടനവധി സാമുഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്…

Read More