konnivartha.com : കേരള ശാസ്ത്ര സാഹിത്യ പരിഷത് പത്തനംതിട്ട ജില്ലാ വാർഷിക സമ്മേളനത്തിന്റെ മുന്നോടിയായി കല്ലേലി യൂണിറ്റ് വാർഷികം സ്റ്റാഫ് ക്ലബ്ബ് ഹാളിൽ ഗ്രാമ പഞ്ചായത്തംഗം സിന്ധു സന്തോഷ് ഉദ്ഘാടനം ചെയ്തു. പരിഷത് പിന്നിട്ട 60 വർഷം എന്ന വിഷയത്തിൽ സലിൽ വയലാത്തല സംസാരിച്ചു. സംഘടനാരേഖ എന്‍ എസ് രാജേന്ദ്രകുമാറും ഭാവി പ്രവർത്തനരേഖ എസ്. കൃഷ്ണകുമാറും അവതരിപ്പിച്ചു. മിസിരിയനൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദ് ഷംനാദ് പ്രസിഡന്റ്, സംഗീത വൈസ് പ്രസിഡന്റ്, ഏഞ്ചല മറിയം റെജി സെക്രട്ടറി, അമിത് രാജ് ജോ.സെക്രട്ടറി തുടങ്ങി 9 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Read Moreവിഭാഗം: Entertainment Diary
വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഒ വി ബി എസ്സിന് തുടക്കം
വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഒ വി ബി എസ് (ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ ) ന് തുടക്കം കുറിച്ചു. കൊടിയേറ്റ് കർമ്മം വികാരി ജോൺസൺ കല്ലിട്ടതിൽകോർ എപ്പിസ്‌കോപ്പാ , അസി.വികാരി ടിബിൻജോൺ എന്നിവർ നേതൃത്വം നല്കി.1/5/22 വരെ രാവിലെ 8 മണി മുതൽ ക്ലാസ് ആരംഭിക്കും. ഒരു മണിക്ക് സമാപിക്കും.
Read Moreപ്രതീക്ഷാ ഇൻഡ്യൻ അസോസിയേഷൻ കുവൈറ്റ് ഇഫ്താർ സംഗമവും ലോഗോ പ്രകാശനവും നടത്തി
KONNI VARTHA.COM : പ്രതീക്ഷഇന്ത്യൻ അസോസിയേഷൻ കുവൈറ്റ്സാൽമിയ ബെറ്റർ ബുക്ക്സ് ഹാളിൽ പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ്റെ ലോഗോപ്രകാശനവും അതിനോടനുബന്ധിച്ച് ഇഫ്താർ സംഗമം നടത്തി. രമേശ് ചന്ദ്രൻ്റെഅധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നസീർ കൊച്ചി സ്വാഗതം പറഞ്ഞു . ബിജു സ്റ്റീഫൻ ,സുധ പ്രസാദ് അബാസിയാ കൺവീനർ സുരേഷ്, സാൽമിയാ കണ്‍വീനര്‍ വി ബിജു കുഞ്ഞുമോൻ മുബാറക് കാമ്പ്രത് ,സാമുഹൃപ്രവർത്തകൻ സമിർ, സിറജ് കടക്കൽ, നൗഷാദ് വിതുര, ജോർജ് പൈസ്, അജിത്ത് എന്നിവർ ആശംസകൾ നേര്‍ന്നു . ഇഫ്താർനെ പറ്റി മുഖ്യപ്രഭാഷണം അനീഷ് അബ്ദുൽ സലീം നടത്തുകയും ചെയ്തു ജ്യോതി പാർവതി നന്ദി രേഖപ്പെടുത്തി . ചടങ്ങിൽകുവൈറ്റിലെനിരവധിവാട്സാപ്പ് കൂട്ടായ്മ അംഗങ്ങളും അസോസിയേഷനും അംഗങ്ങളും പങ്കെടുത്തു. ഈ പ്രോഗ്രാം കോഡിനേറ്റർ ഷൈനിഅന്റോണിയായിരുന്നു . ഈ പരിപാടി ഒരു വൻ വിജയമാക്കി തീർത്ത എല്ലാവർക്കും മനോജ് കോന്നി സ്നേഹത്തിൻറെ ഭാഷയിൽ നന്ദി…
Read Moreജ്യോതിഷ – താന്ത്രിക – വാസ്തു കുലപതി അവാര്‍ഡ് സജിപോറ്റി ഏറ്റുവാങ്ങി
konnivartha.com : ജ്യോതിഷ – താന്ത്രിക – വാസ്തു കുലപതി അവാര്‍ഡും പുരസ്ക്കാരവും മലയാലപുഴ പടിഞ്ഞാറെ നടയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ മൂകാംബിക മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യയുടെ ആചാര്യന്‍ & ചെയര്‍മാനുമായ മൂകാംബിക സജിപോറ്റിക്ക് ലഭിച്ചു . നൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്നേഹ ദൂത് ഇന്ത്യ സംഘടനയുടെ രജതജൂബിലി സമ്മേളനത്തില്‍ വച്ച് തോമസ് ചാഴിക്കാടന്‍ എം .പി അവാര്‍ഡും സ്നേഹദൂത് ഇന്ത്യ പുരസ്ക്കാരവും സമ്മാനിച്ചു. താന്ത്രിക പൂജാകര്‍മ്മങ്ങളിലെ പാര്യമ്പരവും ഭക്തജനങ്ങളുടെ വിശ്വാസതിയിലും 80 ല്‍ പരം ക്ഷേത്രങ്ങളുടെ താന്ത്രിക ചുമതല , ജ്യോതിഷ ശാസ്ത്രത്തിലെ അറിവും ജ്യോതിഷ പ്രവചനത്തിലെ ജനവിശ്വാസ്യത , വാസ്ഥു നിര്‍ണ്ണയ രംഗത്ത് മികവു പുലര്‍ത്തിയതിനാണ് ജ്യോതിഷ – താന്ത്രിക – വാസ്ഥുകുലപതി അവാര്‍ഡും പുരസ്ക്കാരവും നല്‍കിയത്.കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി എസ് സനല്‍ കുമാര്‍ , ഡോ റ്റി എന്‍ പരമേശ്വരകുറുപ്പ്…
Read Moreമഹത്തായ ഭാരതീയ സംസ്കൃതിയുടെ കേദാരങ്ങള്‍ ആണ് ശബരിമലയും കല്ലേലി കാവും
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മഹോത്സവത്തോട് അനുബന്ധിച്ചുള്ള സാംസ്ക്കാരിക സദസ്സ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉത്ഘാടനം ചെയ്തു . കോന്നി : മനുക്ഷ്യരേ ഒന്ന് പോലെ കാണുന്ന മഹത്തായ ഭാരതീയ സംസ്കൃതിയുടെ കേദാരങ്ങള്‍ ആണ് ശബരിമലയും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവുമെന്നു നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപ കുമാര്‍ പറഞ്ഞു . കല്ലേലി കാവിലെ പത്താമുദയ സാംസ്ക്കാരിക സദസ്സ് ഭദ്ര ദീപം തെളിയിച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു ചിറ്റയം ഗോപകുമാര്‍. ആചാരം കൊണ്ടും അനുഷ്ടാനം കൊണ്ടും പുതു തലമുറയ്ക്ക് വേണ്ടി പഴമ നിലനിര്‍ത്തി പ്രകൃതി സംരക്ഷണ പൂജകള്‍ നല്‍കുമ്പോള്‍ അത് മാനവ കുലത്തിന്‍റെ നന്മയിലേക്ക് വെളിച്ചം വീശുന്നു എന്നും ആദിമ ഗോത്ര സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ ഇന്നും ചിതലരിയ്ക്കാതെ നില നിന്നു പോകുന്ന അപൂര്‍വം കാനനക്ഷേത്രങ്ങളില്‍ ഒന്നാണ് കല്ലേലി ഊരാളി അപ്പുപ്പന്‍കാവ് എന്നും ചിറ്റയം…
Read Moreഅച്ചൻ കോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിഞ്ഞു
പത്തനംതിട്ട (കോന്നി ): അച്ചൻ കോവിൽ നദിയിൽ കല്ലേലി ഊരാളി അപ്പൂപ്പന്‍ വിശ്വാസികള്‍ കല്ലേലി വിളക്ക് തെളിയിച്ചു . അന്തകാരമകന്ന് പുതിയ പ്രതീക്ഷയുടെ ദീപ നാളം മനസ്സിൽ കുടിയിരുത്താനും ഹൃദയത്തിൽ നന്മകൾ വിളയാടാനും നൂറ്റാണ്ട് മുന്നേ ആദി ദ്രാവിഡ നാഗ ഗോത്ര ജനത കല്ലേലി ഊരാളി അപ്പൂപ്പനെ വിളിച്ച് പത്താമുദയ ദിന രാവിൽ പുണ്യ നദിയിൽ ഒഴുക്കിയ വിളക്കിനെ അനുസ്മരിച്ചു കൊണ്ട് കല്ലേലി ഊരാളി അപ്പൂപ്പന്റെ മൂല സ്ഥാനമായ കോന്നി കല്ലേലി കാവിൽ ഭക്തർ പുണ്യ നദി അച്ചൻ കോവിലാറ്റിൽ കല്ലേലി വിളക്ക് തെളിച്ചു ഒഴുക്കി . കുരുത്തോലയും വാഴ പിണ്ടിയും ചേര്‍ത്ത് ഒരുക്കുന്ന ആപ്പിണ്ടി കാട്ടു മുളയുടെ മുകളില്‍ വെച്ച് ജലാശയത്തില്‍ എത്തിക്കുകയും പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാനും കാര്‍ഷിക വിളകള്‍ സംരക്ഷിക്കുവാനും വനത്തിലെ സര്‍വ്വ ജീവജാലങ്ങള്‍ക്കും വേണ്ടി 999 മലകളെ പേരെടുത്ത് വിളിച്ചു ചൊല്ലി രാത്രിയുടെ…
Read Moreഖാദിയെ ലോകശ്രദ്ധയിലെത്തിക്കാൻ ‘കേരള ഖാദി’ ബ്രാൻഡ്
സംസ്ഥാനത്തിന്റെ ഖാദി ഉത്പന്നങ്ങളെ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ‘കേരള ഖാദി’ എന്ന പേരിൽ പ്രത്യേക ബ്രാൻഡ് പുറത്തിറക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. വ്യാജ ഖാദി വിപണിയിലെത്തുന്നതു തടയാൻ ഇതുവഴി കഴിയുമെന്നു മന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഖാദി ബോർഡ് സംഘടിപ്പിക്കുന്ന ‘ഖാദി ഷോ 2022’ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഖാദി ബോർഡിന്റെ സർട്ടിഫൈഡ് സംരംഭകർക്കു ‘കേരള ഖാദി’യെന്ന ബ്രാൻഡ് ഉപയോഗിക്കാൻ അനുമതി നൽകുന്നതോടെ വിപണിയിലെത്തുന്ന ഖാദി ഒറിജിനലാണോ വ്യാജനാണോയെന്ന് ഉപയോക്താവിന് അറിയാനാകും. പുതുതലമുറയെ ആകർഷിക്കത്തക്ക നവീന വസ്ത്ര വൈവിധ്യങ്ങൾ വിപണിയിലെത്തിക്കാൻ ബോർഡിനു കഴിഞ്ഞിട്ടുണ്ട്. വിപണി ആകർഷകമാക്കുന്നതിനു ഷോറൂം ജീവനക്കാർക്കു പ്രത്യേക പരിശീലനം നൽകി. ബോർഡിന്റെ അത്യാധുനിക ഷോറൂം തിരുവനന്തപുരം വഞ്ചിയൂരിൽ ആരംഭിച്ചു. ഡിസൈനർമാരുടെ സേവനം ഇവിടെ ഏർപ്പെടുത്തി. ഷോറൂമുകളിൽ ലോൺഡ്രി, ഓൾട്രേഷൻ സൗകര്യവും ഇപ്പോൾ ലഭ്യമാണ്. ഇ-കൊമേഴ്സിൽ ഖാദി ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനായി…
Read Moreവഞ്ചിപ്പാട്ട് പഠന കളരി:52 പള്ളിയോടക്കരകളില്‍ നിന്നും വിദ്യാര്‍ഥികള്‍ വഞ്ചിപ്പാട്ട് പഠന കളരിക്ക് എത്തും
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പഠന കളരി മെയ് 20 മുതല്‍ 22 വരെ മൂന്ന് കേന്ദ്രങ്ങളില്‍ നടക്കും. പള്ളിയോട സേവാസംഘത്തിന്റെ കിഴക്കന്‍ മേഖലയിലെ വഞ്ചിപ്പാട്ട് പഠനകളരി ഇടപ്പാവൂര്‍ എന്‍എസ്എസ് കരയോഗം ഹാളിലും മധ്യമേഖലയിലേത് ആറന്മുള പാഞ്ചജന്യം ഹാളിലും പടിഞ്ഞാറന്‍ മേഖലയിലേത് ചെങ്ങന്നൂര്‍ ശാസ്താംകുളങ്ങര ക്ഷേത്രം ഹാളിലും നടക്കും. ഓരോ കരയില്‍ നിന്നും ഏഴു പേര്‍ വീതമാണ് കളരിയില്‍ പങ്കെടുക്കുന്നത്. 52 പള്ളിയോടക്കരകളില്‍ നിന്നും വിദ്യാര്‍ഥികള്‍ വഞ്ചിപ്പാട്ട് പഠന കളരിക്ക് എത്തും. വഞ്ചിപ്പാട്ട് പഠന കളരിയുടെ നടത്തിപ്പിനായി മൂന്ന് മേഖലകളിലും സ്വാഗത സംഘം രൂപീകരിച്ചു. വഞ്ചിപ്പാട്ട് കളരിയുടെ നടത്തിപ്പിനായി രതീഷ് ആര്‍. മോഹന്‍ മാലക്കര ജനറല്‍ കണ്‍വീനറായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. കിഴക്കന്‍ മേഖലയില്‍ പി. കെ. ചന്ദ്രശേഖരന്‍ നായര്‍ ഇടപ്പാവൂര്‍ കണ്‍വീനറും പിഎന്‍എസ് പിള്ള ഇടപ്പാവൂര്‍ പേരൂര്‍…
Read Moreബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു
പത്തനംതിട്ട : ആദി ദ്രാവിഡ നാഗ ഗോത്ര നാടൻ കലകളെ പരിപോഷിപ്പിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിഭയ്ക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂല സ്ഥാനം ) ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു . തനത് പാര്യമ്പര കലാരൂപമായ കുംഭ പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരത്തിന് നാടൻ കലാസമിതികൾക്കും വിശ്വാസികള്‍ക്കും , പൊതുജനത്തിനും പേരുകൾ നിർദ്ദേശിക്കാം . വിശദ വിവരങ്ങൾ അയക്കുക . വിലാസം : പ്രസിഡണ്ട് /സെക്രട്ടറി, ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )കല്ലേലി (പി ഒ ) കോന്നി ,പത്തനംതിട്ട ജില്ല -689691 ഫോൺ :9447504529 ഇമെയിൽ :kallelykavu@gmail.com
Read Moreമഴയാത്ര ശ്രദ്ധേയമാകുന്നു
konnivartha.com : മഴ എന്നും പുതുമ നിറയ്ക്കും . മഴ താളവും ചലനവുമാണ്. ശബ്ദവും സംഗീതവുമാണ്. സാന്ത്വനവും സ്നേഹവുമാണ്.മഴയുടെ ഇളം തലോടലില്‍ പിറവിയെടുത്ത മഴയാത്ര ശ്രദ്ധേയമാകുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ പ്ലാവിളയില്‍ കഥയും സംഭാഷണം രചിച്ച മഴയാത്ര എന്ന ഹ്രസ്വചിത്രം 20 മിനിറ്റ് കൊണ്ട് മനസ്സിലേക്ക് കുറെ ചിന്തകളെ പടര്‍ത്തുന്നു .’ നന്മകളുടെയും സ്‌നേഹത്തിന്റെയും തിരിച്ചുവരവിന്റെ കഥകൂടിയാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള മഴയാത്ര നമ്മോട് പറയുന്നത് . മുത്തശിയുടെ സ്‌നേഹ വാത്സല്യങ്ങളില്‍ ജീവിക്കുമ്പോഴും പുസ്തകങ്ങങ്ങളെ ഹൃദയത്തോട് ചേര്‍ക്കുന്ന കഥാനായകന്‍. മഴ അയാളുടെ ജീവനും ജീവിതവുമായിരുന്നു. അവിചാരിതമായി മറ്റൊരു നാട്ടിലേക്ക് കുടിയേറേണ്ടി വരുമ്പോഴും അവന്റെയുള്ളിലെ മഴക്കുളിര്‍ മായുന്നില്ല. അവന്‍റെ മഴയോര്‍മകളും ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം ആസ്വാദകരോട് സംവദിക്കുന്നത്.മഴയാത്ര ഈ കാലഘട്ടത്തിന്‍റെ നേര്‍ വഴിയാണ് കാണിച്ചു തരുന്നത് .…
Read More