ജ്യോതിഷ – താന്ത്രിക – വാസ്തു കുലപതി അവാര്‍ഡ്‌ സജിപോറ്റി ഏറ്റുവാങ്ങി

 

konnivartha.com : ജ്യോതിഷ – താന്ത്രിക – വാസ്തു കുലപതി അവാര്‍ഡും പുരസ്ക്കാരവും മലയാലപുഴ പടിഞ്ഞാറെ നടയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ മൂകാംബിക മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യയുടെ ആചാര്യന്‍ & ചെയര്‍മാനുമായ മൂകാംബിക സജിപോറ്റിക്ക് ലഭിച്ചു .

നൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്നേഹ ദൂത് ഇന്ത്യ സംഘടനയുടെ രജതജൂബിലി സമ്മേളനത്തില്‍ വച്ച് തോമസ് ചാഴിക്കാടന്‍ എം .പി അവാര്‍ഡും സ്നേഹദൂത് ഇന്ത്യ പുരസ്ക്കാരവും സമ്മാനിച്ചു.

താന്ത്രിക പൂജാകര്‍മ്മങ്ങളിലെ പാര്യമ്പരവും ഭക്തജനങ്ങളുടെ വിശ്വാസതിയിലും 80 ല്‍ പരം ക്ഷേത്രങ്ങളുടെ താന്ത്രിക ചുമതല , ജ്യോതിഷ ശാസ്ത്രത്തിലെ അറിവും ജ്യോതിഷ പ്രവചനത്തിലെ ജനവിശ്വാസ്യത , വാസ്ഥു നിര്‍ണ്ണയ രംഗത്ത് മികവു പുലര്‍ത്തിയതിനാണ് ജ്യോതിഷ – താന്ത്രിക – വാസ്ഥുകുലപതി അവാര്‍ഡും പുരസ്ക്കാരവും നല്‍കിയത്.കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി എസ് സനല്‍ കുമാര്‍ , ഡോ റ്റി എന്‍ പരമേശ്വരകുറുപ്പ് ,കോട്ടയം മണി , സുരേഷ് സി കെ ,പ്രമോദ് താന്നിമൂട്ടില്‍ ,മുരളി പെരുബട്ടത്ത് എന്നിവര്‍ സംസാരിച്ചു

error: Content is protected !!