konnivartha.com : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാന്‍ നിർവഹിക്കും. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ അന്തിമ ജൂറിയായിരിക്കും അവാര്‍ഡ് പ്രഖ്യാപിക്കുക. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും മത്സരരംഗത്തുണ്ട് എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. വൺ, ദി പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ മത്സര ചിത്രങ്ങൾ. മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2ഉം സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്നുണ്ട്. സുരേഷ് ഗോപി കാവല്‍ എന്ന ചിത്രത്തിലൂടെ മത്സര രംഗത്തുണ്ട്. ഇവരെക്കൂടാതെ ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജയസൂര്യ, പൃഥ്വിരാജ് തുടങ്ങി നിരവധി നടന്മാര്‍ ഇത്തവണ മത്സരരംഗത്തുണ്ട്.വിനീത് ശ്രീനിവാസന്‍- പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം, റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം, ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രേക്ഷക…
Read Moreവിഭാഗം: Entertainment Diary
കവിതാ സമാഹാരത്തിന് സന്ധ്യ സുനീഷ് കോന്നിയ്ക്ക് ദേശീയ പുരസ്ക്കാരം ലഭിച്ചു
konnivartha.com : കവയിത്രിയും കോന്നി സ്വദേശിനിയുമായ സന്ധ്യസുനീഷിന് വയലാർ പാരിജാതം ദേശീയ പുരസ്ക്കാരനേട്ടം. “ഈറൻ നിലാവ് “എന്ന കവിതാ സമാഹാരത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. മലയാള കലാ സാഹിത്യ സംസ്കൃതിയും, പഞ്ചാബ് ലുധിയാന ഉദയ കേരളം മലയാളി സമാജവും ചേർന്ന് ലുധിയാനയിൽ നടത്തിയ കേരളീയം – ഭാരതീയം പരിപാടിയിൽ വെച്ചായിരുന്നു പുരസ്ക്കാര വിതരണം. ലുധിയാന ഗുരുനാനാക്ക് ഭവനിൽ നടന്ന ചടങ്ങിൽ പഞ്ചാബ് നിയമസഭ സ്പീക്കർ കുൽവീന്ദർ സിംഗ് സദ് വാൻ ആണ് പുരസ്ക്കാരം സമർപ്പിച്ചത്.ലുധിയാന എം.പി, എം.എൽ.എ.മാർ ,കേരളം, ദില്ലി ,ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി കലാ സാഹിത്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചാബ്, കേരളം എന്നിവിടങ്ങളിലെ നൃത്ത ഇനങ്ങളും കേരളീയം ഭാരതീയം പരിപാടിയുടെ ഭാഗമായി അരങ്ങേറി.ഫാർമേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മികച്ച യുവ എഴുത്തുകാരിക്കുള്ള അക്ഷരമിത്ര പുരസ്‌കാരവും, നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ…
Read Moreക്ഷേത്രങ്ങളിലെ കൊടിമരത്തിന് ഉള്ള തേക്ക് മരം കച്ച കെട്ടി മുറിക്കാന്‍ ഉള്ള നിയോഗം സന്തോഷില്‍ ഭദ്രം
konnivartha.com : കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള പതിനേഴ് ക്ഷേത്രങ്ങളിലെ കൊടിമരത്തിനു ഉള്ള തേക്ക് വൃക്ഷ പൂജ ചെയ്തു മുറിയ്ക്കാന്‍ ഉള്ള നിയോഗം കോട്ടയം പള്ളിക്കത്തോട് വരിക്കാശേരില്‍ സന്തോഷിനു ലഭിച്ചത് ദൈവ നിയോഗമായി കരുതുന്നു . പന്തളം മഹാ ദേവ ക്ഷേത്രം ,ഏറ്റുമാനൂര്‍ ക്ഷേത്രം , വെട്ടികാട് മഹാ ദേവ ക്ഷേത്രം , കൂവള്ളി ശെരി ക്ഷേത്രം , മാമ്പഴക്കോണം ക്ഷേത്രം , അമ്പലപ്പുഴ കൊങ്ങിണി ക്ഷേത്രം , മണക്കാട് ദേവീ ക്ഷേത്രം , പുതുറ അയ്യപ്പ ക്ഷേത്രം , തലവൂര്‍ ദേവീ ക്ഷേത്രം , തിരുവെട്ടാര്‍ കുളത്തിങ്കല്‍ ക്ഷേത്രം , ചാത്തന്നൂര്‍ വിരിഞ്ഞം മഹാ ദേവ ക്ഷേത്രം , തുടങ്ങി പതിനേഴ് ക്ഷേത്രത്തിലെ കൊടിമരത്തിന് ആവശ്യമായ തേക്ക് മരങ്ങള്‍ മുറിച്ച് എത്തിച്ചത് സന്തോഷ് ആണ്. ഇന്നും ഒരു തേക്ക് മരം കൊടിമരത്തിന് വേണ്ടി മുറിച്ചു…
Read Moreചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജഞം തുടങ്ങി
konnivartha.com : കോന്നി : ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജഞം ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ചെങ്ങറ സുരേന്ദ്രൻ ഉത്‌ഘാടനം ചെയ്തു. പ്രദീപ് ദീപ്തി യോഗത്തിൽ അധ്യക്ഷത വഹിച്ചു. എസ്. എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, കോന്നി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോയ്‌സ് എബ്രഹാം, ടി.പി.ജോസഫ്, മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം എൻ. വളർമതി, എ. ദീപകുമാർ, എസ്. സന്തോഷ്‌കുമാർ, പി.ആർ. രാജൻ, അനിൽ ചെങ്ങറ തുടങ്ങിയവർ സംസാരിച്ചു. തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണ ഭട്ടതിരിപ്പാട്, യജ്ഞത്തിന് ആരംഭം കുറിച്ച് കൊണ്ട് ഭദ്രദീപ പ്രതിഷ്ഠ നടത്തി. മാവേലിക്കര സുരേഷ് ഭട്ടതിരിപ്പാടാണ് യജ്ഞാചാര്യൻ.
Read Moreചൂണ്ടയിടൽ ഒരു കലയാണ്! ആവേശമായി ദേശീയ ചൂണ്ടയിടൽ ചാമ്പ്യൻഷിപ്പ്
ഇടവിട്ട് പെയ്യുന്ന മഴയെ കൂസാതെ ഏഴോം പുഴക്കരയിൽ അക്ഷമരായിരുന്ന നൂറോളം പേർ. ചൂണ്ടക്കൊളുത്തിൽ പിടക്കുന്ന ദണ്ഡ മീനുമായി ആലക്കോട് സ്വദേശി എം സി രാജേഷ്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഏഴിലം ടൂറിസവുമായി ചേർന്ന് നടത്തിയ ചൂണ്ടയിടൽ മത്സരത്തിൽ ആദ്യമീനെ ചൂണ്ടയിലാക്കിയത് രാജേഷാണ്. ഏഴോം പുഴയിൽ നടന്ന മത്സരം കാണികൾക്ക് കൗതുകവും ആവേശവുമായി. ചൂണ്ടയിടൽ അത്ര നിസ്സാരമല്ലെന്ന് തെളിയിച്ചു കൊണ്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്നും നൂറോളം മത്സരാർഥികളാണ് മഴയെ വകവയ്ക്കാതെ മത്സരത്തിൽ പങ്കെടുത്തത്. വേറിട്ട മത്സരത്തിലൂടെ വിനോദസഞ്ചാരത്തിന്റെ പുതിയ സാധ്യതകൾ തുറന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മത്സരാർഥികൾ പറഞ്ഞു. ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ടൂറിസം കലണ്ടർ അടിസ്ഥാനമാക്കി കയാക്കിംഗ് ചാമ്പ്യൻഷിപ്പ്, ബീച്ച് ഫുട്‌ബോൾ, മൺസൂൺ സൈക്ലിംഗ്, കളരി ചാമ്പ്യൻഷിപ്പ് തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് നടപ്പാക്കി വരുന്നത്.
Read Moreവിവര്‍ത്തന കൃതികള്‍ക്ക് പ്രസക്തി നഷ്ടമാകുന്നില്ല – ഫാ. ഡോ. തോമസ് കുഴിനാപ്പുറത്ത്
konnivartha.com : ലോകോത്തര എഴുത്തുകാരനായ ദസ്തയേവ്‌സ്‌കി ഉള്‍പ്പടെയുള്ള മഹാരഥമാരുടെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് വഴി വായനാ സംസ്‌കാരം വിശാലമാക്കാനായി എന്ന് ഫാ.ഡോ. തോമസ് കുഴിനാപ്പുറത്ത്. നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ ദസ്തയേവ്‌സ്‌കി വാര്‍ഷികാചരത്തിന്റെ ഭാഗമായി പ്രഫ. കെ. ജയരാജന്‍ എഴുതിയ ‘ദസ്തയേവ്‌സ്‌കി എന്ന ബൈബിളനുഭവം’ പ്രകാശനം ഡോ.എസ്. ശ്രീനിവാസന് നല്‍കി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബൈബിള്‍ ദര്‍ശനത്തിലെ സത്യാത്മകതയും സാത്വികതയുമായിരുന്നു ദസ്തയേവ്‌സ്‌കിയുടെ സാഹിത്യചിന്തകളുടെ അടിസ്ഥാനമെന്ന് ഡോ. എസ്. ശ്രീനിവാസന്‍ പറഞ്ഞു. മനുഷ്യന്റെ മനോഘടനയെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന കൃതികളാണ് ദസ്തയേവ്‌സ്‌കിയുടേതെന്ന് ഡോ. പ്രസന്നരാജന്‍ വ്യക്തമാക്കി. ഗ്രന്ഥശാല പ്രസിഡന്റ് ബേബി ഭാസ്‌കര്‍ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ കൊല്ലം ജില്ലാ പ്രസിഡന്റ് കെ. ബി. മുരളീ കൃഷ്ണന്‍, ജാഫര്‍, പ്രഫ. കെ. ജയരാജന്‍, എസ്. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Read Moreപത്തനംതിട്ട പ്രസ്‌ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു
പത്തനംതിട്ട പ്രസ്‌ക്ലബ്:സജിത് പരമേശ്വരന്‍ പ്രസിഡന്റ്,എ. ബിജു സെക്രട്ടറി,എ .ഷാജഹാന്‍ ട്രഷറാര്‍ konnivartha.com : കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ)പത്തനംതിട്ട ജില്ലാ ഘടകത്തിന്റെയും പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെയും പ്രസിഡന്റായി സജിത് പരമേശ്വരനും (മംഗളം), സെക്രട്ടറിയായി എ. ബിജുവും (ജനയുഗം)ട്രഷററായി എ .ഷാജഹാന്‍ ( സിറാജ് )എന്നിവരെ തെരഞ്ഞെടുത്തു . സന്തോഷ് കുന്നുപറമ്പില്‍ (കേരള ഭൂഷണം), ശ്രീദേവി നമ്പ്യാര്‍ (മലയാള മനോരമ) – വൈസ് പ്രസിഡന്റുമാര്‍, എം.ജെ. പ്രസാദ് (എസിവി ന്യൂസ്) – ജോയിന്റ് സെക്രട്ടറി, ജി. വിശാഖന്‍ (മംഗളം), പി.എ. വേണുനാഥ് (ജന്മഭൂമി), മുഹമ്മദ് ഷാഫി (മലയാള മനോരമ), അലീന മരിയ അഗസ്റ്റിന്‍ (മലയാള മനോരമ) – എക്‌സിക്യൂട്ടീവംഗങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു.
Read Moreസംസ്ഥാന തല പ്രസംഗ മത്സരത്തിൽ അലന ട്വിങ്കിളിന് ഒന്നാം സ്ഥാനം
KONNI VARTHA.COM : സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ജെ സി ഐ ശാസ്താംകോട്ടയുടെയും സംയുക്താ മുഖ്യത്തിൽ ഹൈസ്‌കൂൾ കുട്ടികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് പ്രസംഗമത്സരത്തിൽ ചേർത്തല ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ അലന ട്വിങ്കിൾ ബിക്ക് ഒന്നാം സ്ഥാനം. കൊട്ടാരക്കര എം ജി എം റെസിഡൻഷ്യൽ സ്കൂളിലെ നിഖിത ലിജുവിന് രണ്ടാം സ്ഥാനവും കോട്ടയം ചിന്മയ വിദ്യാലയത്തിലെ ഋഷിക രാകേഷിന് മൂന്നാം സ്ഥാനവും ലഭിച്ചു. ലോകസഞ്ചാരിയും വിഖ്യാത ഇംഗ്ലീഷ് പ്രഭാഷകനും എക്കോ ഫിലോസഫറുമായ അഡ്വ: ജിതേഷ്ജി ചെയർമാനായുള്ള മൂന്നംഗ ജഡ്ജിങ് കമ്മറ്റിയാണ് വിജയികളെ പ്രഖ്യാപിച്ചത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം പതിനായിരത്തി ഒന്ന്, എണ്ണായിരത്തി ഒന്ന് ഏഴായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. ജൂൺ മാസം ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സുഗതവനം ചാറ്റിറ്റബിൾ ട്രസ്റ്റ്…
Read Moreമഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ തൃശൂർ പൂരം വെടിക്കെട്ട് നടന്നു
മഴ മൂലം പലകുറി മാറ്റി വെച്ച തൃശ്ശൂര്‍ പൂരം വെടികെട്ട് നടന്നു . മൂന്നു പ്രാവശ്യം മാറ്റി വെച്ചിരുന്നു . മഴ അല്പം മാറിയ സാഹചര്യത്തില്‍ വെടികെട്ട് നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു . പകല്‍ വെടിക്കെട്ട് നടത്തിയതോടെ വര്‍ണ്ണ കാഴ്ചകള്‍ക്ക് മങ്ങള്‍ വീണു .
Read Moreകോന്നി അരുവാപ്പുലം തടി ഡിപ്പോ: കോടികളുടെ ലേല വരുമാനത്തിലേക്ക്
konnivartha.com : കോന്നി – കല്ലേലി – അച്ചൻകോവിൽ റോഡരികില്‍ വനംവകുപ്പിന്‍റെ അരുവാപ്പുലം തടി ഡിപ്പോ അഞ്ചേക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു .വനം വകുപ്പിന്‍റെ പുനലൂർ ടിമ്പർ ഡിവിഷന്‍റെ കീഴിലുള്ള ആറ് തടി ഡിപ്പോകളിൽ ഏറ്റവും വലിയ തടി ഡിപ്പോ ആണ് അരുവാപ്പുലത്ത് ഉള്ളത് . ഏറ്റവുമധികം തടി ലേലം നടക്കുന്നതും ഇവിടെയാണ്. തിരുവിതാംകൂറിലെ ആദ്യ റിസർവ് വനം കൂടിയാണിത്. 1867 ലാണ് കോന്നിയിലും മലയാറ്റൂരും തേക്കു പ്ലാന്റെഷനുകൾ തുടങ്ങുന്നത് 1888 ൽ തിരുവിതാംകൂർ ദിവാനായിരുന്ന ടി മാധവറാവുവാണ് ഇവിടെ തേക്കു തോട്ടങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.നിലമ്പൂരിലെ തേക്കു തോട്ടങ്ങളിൽ തേക്ക് പരിപാലനത്തിൽ പ്രാവീണ്യം നേടിയ അസിസ്റ്റന്റ് കൺസർവേറ്റർ തോമസിന്‍റെ നേതൃത്വത്തിലായിരുന്നു തൈകൾ വച്ച് പിടിപ്പിച്ചത്. പിറവന്തൂർ , കടയ്ക്കമൺ, അരീക്കകാവ്, വീയപുരം, തൂയം എന്നിവയാണ് മറ്റ് ഡിപ്പോകൾ കുപ്പിൽ നിന്ന് തടികൾ അരുവപ്പുലത്ത് എത്തിച്ചു ഓണ്‍ലൈന്‍…
Read More